മിഷൻ ഞായർ സന്ദേശം

ഒരു കൊച്ചു സിസ്റ്റർ ഒരു ഹോസ്പിറ്റൽ വാർഡിൽ അവളുടെ ജോലിയിലെ ആദ്യത്തെ ദിവസം തുടങ്ങുകയായിരുന്നു.ആദ്യത്തെ ദിവസം ആയതിന്റെ വെപ്രാളവും ടെൻഷനും ഉണ്ട്. അവൾ നോക്കുമ്പോൾ വെളുത്ത സാരിയിൽ നീല ബോർഡറുള്ള സാരി ഉടുത്ത കൊറേ സിസ്റ്റേഴ്സ് മരിക്കാറായി കിടക്കുന്ന രോഗികൾക്ക് വെള്ളം കൊടുക്കുന്നു, ഭക്ഷണം വാരിക്കൊടുക്കുന്നു, തുടച്ചു വൃത്തിയാക്കുന്നു, മരുന്ന് കൊടുക്കുന്നു, നല്ലവാക്കുകൾ പറഞ്ഞ് ചിരിച്ച് ഓടി നടക്കുന്നു. പെട്ടെന്ന് തോളിൽ ഒരാൾ തൊട്ടു, തിരിഞ്ഞു നോക്കിയപ്പോൾ മദർ തെരേസ ചിരിച്ചു കൊണ്ട് നിൽക്കുന്നു. "സിസ്റ്റർ, എന്റെ … Continue reading മിഷൻ ഞായർ സന്ദേശം

ജോൺ ഇരുപത്തിമൂന്നാം പാപ്പയുടെ കൊച്ചുകൊച്ചു തമാശകൾ

നല്ല നർമ്മബോധം ഉണ്ടായിരുന്നു ജോൺ ഇരുപത്തിമൂന്നാം പാപ്പക്ക്. സത്യം പറഞ്ഞാൽ, ഉരുളക്ക് ഉപ്പേരി പോലെ എന്നാൽ അഹങ്കാരം ആവാത്ത രീതിയിൽ ഉത്തരം കൊടുക്കാൻ ഒട്ടുമിക്ക വിശുദ്ധാത്മാ ക്കൾക്കും കഴിയാറുണ്ട്. അവരിലെ പരിശുദ്ധാത്മാവിന്റെ സാന്നിധ്യമാണ് അതിന് കാരണം. പാപ്പയുടെ ഈ കൊച്ചുകൊച്ചു തമാശകൾ നിങ്ങൾ വായിച്ചിരുന്നോ? 1, ഒരിക്കൽ ഒരു ആശുപത്രി സന്ദർശിക്കവെ പാപ്പ ഒരു ബാലനുമായി സംസാരിക്കുകയായിരുന്നു. വലുതാകുമ്പോൾ ആരാകാനാണ് ഇഷ്ടമെന്ന പാപ്പയുടെ ചോദ്യത്തിന് അവന്റെ ഉത്തരം പോലീസ് അല്ലെങ്കിൽ മാർപ്പാപ്പ എന്നായിരുന്നു. അതുകേട്ട പാപ്പ പറഞ്ഞതിങ്ങനെ … Continue reading ജോൺ ഇരുപത്തിമൂന്നാം പാപ്പയുടെ കൊച്ചുകൊച്ചു തമാശകൾ

കുരിശിന്റെ വിശുദ്ധ പോൾ | St. Paul of the Cross

കുരിശിന്റെ വിശുദ്ധ പോൾ (St. Paul of the Cross) പാഷനിസ്റ് സഭ സ്ഥാപിച്ച ഈ വിശുദ്ധൻ ഇറ്റലിയിലെ ഒവാടയിൽ 3 ജനുവരി 1694 ൽ ലൂക്കിന്റെയും ആൻ മേരിയുടെയും പതിനാറു മക്കളിൽ ഒരുവനായാണ് ജനിച്ചത്. തികഞ്ഞ ഭക്തിയിൽ ജീവിച്ചിരുന്ന മാതാപിതാക്കളിൽ ആരെങ്കിലുമൊരാൾ വിശുദ്ധരുടെ ജീവചരിത്രം മക്കൾക്ക് വായിച്ചുകൊടുക്കുക പതിവായിരുന്നു. അതിനു ശേഷം അവന്റെ അമ്മ മക്കളെ നോക്കി പറയും," "നിങ്ങളെയെല്ലാവരെയും നമ്മുടെ കർത്താവ് വിശുദ്ധരാക്കട്ടെ". പാവകൾക്ക് പകരം ആ അമ്മ അവരുടെ കയ്യിൽ വെച്ചുകൊടുത്തത് ക്രൂശിതരൂപമാണ്. … Continue reading കുരിശിന്റെ വിശുദ്ധ പോൾ | St. Paul of the Cross

വിശുദ്ധ ലൂക്കാ സുവിശേഷകൻ

വിശുദ്ധ ലൂക്കാ സുവിശേഷകൻ ബൈബിളിലെ നാല് സുവിശേഷകന്മാരിലൊരാളായും അപ്പസ്തോല പ്രവർത്തനങ്ങൾ എഴുതിയ ആളായും പൗലോസ് ശ്ളീഹായുടെ സന്തതസഹചാരി ആയും നല്ലൊരു ഡോക്ടർ ആയുമൊക്കെ നമുക്ക് വിശുദ്ധ ലൂക്കായെ അറിയാം. വിശുദ്ധ ലൂക്ക സിറിയയിലെ അന്ത്യോക്യയിൽ ഒരു വിജാതീയ കുടുംബത്തിൽ ജനിച്ചെന്നാണ് വിശ്വസിക്കപ്പെടുന്നത് .ഈശോയെ നേരിട്ട് കണ്ടിട്ടില്ലാത്തവനും സുവിശേഷകന്മാരിൽ യഹൂദനല്ലാത്ത ഒരേയൊരാളും കൂടെ ആയിരുന്നു വിശുദ്ധ ലൂക്കാ. പൗലോസ് ശ്ലീഹായുടെ ഒപ്പം യാത്രചെയ്തുകൊണ്ട് അദ്ദേഹത്തിന്റെ പഠിപ്പിക്കലുകളും സുവിശേഷപ്രഘോഷണവും അതിന്റെ എല്ലാ സമ്പന്നതയിലും മഹത്വത്തിലും വിശുദ്ധ ലൂക്കാ ഉൾക്കൊണ്ടു. അപ്പസ്തോലപ്രവർത്തനങ്ങളിൽ … Continue reading വിശുദ്ധ ലൂക്കാ സുവിശേഷകൻ

അന്ത്യോക്യയിലെ വിശുദ്ധ ഇഗ്നേഷ്യസ്

ഫിലാഡൽഫിയക്കാർക്ക് വിശുദ്ധ ഇഗ്നേഷ്യസ് എഴുതി, ... "പൊതുവായ ഒരേ കുർബാന അർപ്പിക്കാൻ നിങ്ങൾ ഉറച്ചു നിൽക്കൂ …കാരണം അവിടെയാണ് നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ഒരേ ശരീരവും അവന്റെ രക്തത്തിലുള്ള ഒന്നാവലിന്റെ ഒരേ പാനപാത്രവും ഒരേയൊരു ബലിപീഠവുമുള്ളത് ". മാഗ്നീസിയക്കാർക്ക് എഴുതി : " സഭകൾ വിശ്വാസത്തിലും എല്ലാ കൃപകളും കവിഞ്ഞൊഴുകുന്ന സ്നേഹത്തിലും ഒന്നായിതീരട്ടെ ; പക്ഷെ എല്ലാറ്റിലും മുഖ്യമായി യേശുവിലും അവന്റെ പിതാവിലും ഒന്നാവട്ടെ…ക്രിസ്ത്യാനികൾ എന്ന പേര് മാത്രം പോര, യഥാർത്ഥത്തിൽ അങ്ങനെയാവണം… പഴകിയ, പുളിച്ച, ഒന്നിനും … Continue reading അന്ത്യോക്യയിലെ വിശുദ്ധ ഇഗ്നേഷ്യസ്

വാഴ്ത്തപ്പെട്ട കുഞ്ഞച്ചൻ: സീറോമലബാർ സഭയുടെ അഭിമാനം

സീറോമലബാർ സഭയുടെ അഭിമാനം ഏപ്രിൽ 30, 2006 സീറോ മലബാർ സഭക്ക് ആഹ്ലാദത്തിന്റെ ദിവസമായിരുന്നു. നമ്മുടെ കൊച്ചുകേരളത്തിലെ പാലാ രൂപതയിലുള്ള രാമപുരം ഇടവകയിൽ ഒരു പുരോഹിതൻ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കപ്പെടുന്ന സുദിനം. ചടങ്ങിന് മുഖ്യകാർമ്മികത്വം വഹിച്ചത് എറണാകുളം-അങ്കമാലി അതിരൂപതയുടെ ആർച്ചുബിഷപ്പ് കർദ്ദിനാൾ മാർ വർക്കി വിതയത്തിൽ പിതാവാണ്. വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കപ്പെട്ട അച്ചൻ, അല്ല കുഞ്ഞച്ചൻ ആ ഇടവകയിൽ ജനിച്ച് 47 കൊല്ലങ്ങൾ അസിസ്റ്റന്റ് വികാരിയായി സേവനമനുഷ്ഠിച്ച ഫാദർ അഗസ്റ്റിൻ തേവർപറമ്പിൽ ആയിരുന്നു. പൊക്കം അഞ്ചടിയിൽ കുറവായിരുന്നതുകൊണ്ട് കുഞ്ഞച്ചൻ എന്നാണ് … Continue reading വാഴ്ത്തപ്പെട്ട കുഞ്ഞച്ചൻ: സീറോമലബാർ സഭയുടെ അഭിമാനം

വിശുദ്ധ മർഗ്ഗരീത്ത മറിയം | St. Margaret Mary Alacoque

കുടുംബപ്രതിഷ്ഠാജപം ചൊല്ലുമ്പോൾ വിശുദ്ധ മർഗ്ഗരീത്ത മറിയമേ എന്ന പേരിൽ നമ്മൾ വിളിച്ചപേക്ഷിക്കാറുള്ള വിശുദ്ധയുടെ തിരുന്നാളാണ് ഒക്ടോബർ 16ന് . ഈശോയുടെ തിരുഹൃദയ ഭക്തിയുടെ പ്രചാരകയും മിസ്റ്റിക്കും ആയ വി. മാർഗരറ്റ് മേരി അലക്കോക്കിന്റെ. സന്യാസിനി ആയാൽ കൂടെക്കൂടെ ദിവ്യകാരുണ്യം സ്വീകരിക്കാമല്ലോ എന്നുള്ളതും വിശുദ്ധ കുർബ്ബാനയിൽ പങ്കെടുക്കാമെന്നുള്ളതും ആയിരുന്നു ഒരു കന്യാസ്ത്രീ ആകാൻ അവൾക്കുണ്ടായ ഏറ്റവും വലിയ ആകർഷണം. കാരണം അവളുടെ ചെറുപ്പത്തിൽ അതിനായി അവൾ വളരെ കഷ്ടപ്പെട്ടു. 1647 ജൂലൈ 22 നു ആണ് മാർഗ്ഗരറ്റ് ഫ്രാൻസിൽ … Continue reading വിശുദ്ധ മർഗ്ഗരീത്ത മറിയം | St. Margaret Mary Alacoque

അലക്സാൻഡ്രിന മരിയ ഡകോസ്റ്റ | Blessed Alexandrina Maria da Costa

പതിമൂന്നു വർഷം വിശുദ്ധ കുർബ്ബാന മാത്രം ഭക്ഷിച്ച് ജീവൻ നിലനിർത്തിയ വിശുദ്ധയെ അറിയാമോ ? അതാണ് അനുഗ്രഹീതയായ അലക്സാൻഡ്രിന മരിയ ഡകോസ്റ്റ. പോർച്ചുഗലിൽ 1904 മാർച്ച് 30 നു ആണ് അലക്സാൻഡ്രിന ജനിച്ചത്. ചെറുപ്പത്തിൽ ചിരിച്ചു കളിച്ച് കുട്ടിക്കുറുമ്പുകൾ കാണിച്ച് അവൾ ഓടിനടന്നു. നീ ശരിക്കുമൊരു കുഞ്ഞാടിനെ പോലെയാണെന്ന് തുള്ളി തുള്ളി നടക്കുന്ന അവളെക്കണ്ട് അമ്മ പറയുമായിരുന്നു. പള്ളിയിൽ നിന്ന് മടങ്ങുന്ന സ്ത്രീകൾക്ക് നേരെ ഒളിച്ചു നിന്ന് ചെറിയ കല്ലെറിയുക, പള്ളിപ്രസംഗം നീണ്ടുപോവുമ്പോൾ മുന്നിലിരിക്കുന്ന പ്രായമായ സ്ത്രീകളുടെ … Continue reading അലക്സാൻഡ്രിന മരിയ ഡകോസ്റ്റ | Blessed Alexandrina Maria da Costa

ഡിജിറ്റൽ യുഗത്തിന്റെ വിശുദ്ധൻ: വാഴ്ത്തപ്പെട്ട കാർലോ അക്ക്യുട്ടിസ്

ഡിജിറ്റൽ യുഗത്തിന്റെ വിശുദ്ധൻ " സെക്കുലറായ ഒരു കുടുംബത്തിൽ ജനിച്ചു വളർന്നത് കൊണ്ടാവാം, പള്ളിയിൽ പോക്കും പ്രാർത്ഥനയുമൊന്നും എനിക്ക് വലിയ കാര്യമായി തോന്നിയിരുന്നില്ല. മോന്റെ തുടരെതുടരെയുള്ള വിശ്വാസാധിഷ്ഠിത ചോദ്യങ്ങളും അവനിലുള്ള ദൈവത്തിന്റെ സാന്നിധ്യവുമാണ് എന്നിലും ഒരു ദൈവീകാഭിമുഖ്യം വളർത്തിയത്. പരിശുദ്ധ കുർബാനയെ പറ്റി പറയുമ്പോൾ അവൻ അറിയാതെ വാചാലനാകുന്നത് എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. മകന്റെ അചഞ്ചലവിശ്വാസവും അവനിലുള്ള ദൈവസ്നേഹത്തിന്റെ തീവ്രതയുമാണ് എനിക്കും മാനസാന്തരത്തിനു വഴി തെളിച്ചത് . എൻറെ കണ്ണീരോ പ്രാർത്ഥനയോ ഒന്നുമല്ല , അവനെ വിശുദ്ധ പദവിയിലേക്ക് … Continue reading ഡിജിറ്റൽ യുഗത്തിന്റെ വിശുദ്ധൻ: വാഴ്ത്തപ്പെട്ട കാർലോ അക്ക്യുട്ടിസ്

ജോൺ ഇരുപത്തിമൂന്നാം പാപ്പ

"Let the winds of change blow into the Church” പ്രതീകാത്മകമായി ഒരു ജനാല തുറന്നിട്ടുകൊണ്ട് 1962ൽ രണ്ടാം വത്തിക്കാൻ സൂനഹദോസിന് തുടക്കമിട്ട് ജോൺ ഇരുപത്തിമൂന്നാം പാപ്പ പറഞ്ഞു. ഒക്ടോബർ 11 , കത്തോലിക്കസഭ വിശുദ്ധനായ ആ പാപ്പയുടെ തിരുന്നാൾ ആയി കൊണ്ടാടുന്നു. മറ്റു വിശുദ്ധരെപ്പോലെ , പാപ്പയുടെ ജന്മദിനമോ ചരമദിനമോ നാമകരണദിവസമോ ആയതുകൊണ്ടല്ല ഒക്ടോബർ 11 'നല്ല പാപ്പ'എന്ന് വിളിപ്പേരുള്ള പിതാവിന്റെ തിരുന്നാൾ ദിവസമായത്,അന്നേദിവസമാണ് രണ്ടാം വത്തിക്കാൻ സൂനഹദോസിന് തുടക്കമായത് എന്നതുകൊണ്ടാണ്. അത്രയും സുപ്രധാന … Continue reading ജോൺ ഇരുപത്തിമൂന്നാം പാപ്പ

പരിശുദ്ധ ജപമാലയുടെ രാജ്ഞി | Our Lady of the Most Holy Rosary

“ദൈവം മറിയത്തെ രക്ഷയുടെ പാലം ആക്കിയിരിക്കുന്നു. ആ പാലത്തിലൂടെ ഈ ലോകത്തിന്റെ തിരമാലകളെ തരണം ചെയ്യാനും സ്വർഗ്ഗത്തിന്റെ അനുഗ്രഹീതതുറമുഖത്തെത്തിചേരാനും നാം പ്രാപ്തരാകുന്നു". പരിശുദ്ധ അമ്മ അവളോട് അപേക്ഷിക്കുന്നവരെ ശ്രവിക്കാൻ മറ്റേതൊരു വിശുദ്ധരെക്കാളും കൂടുതൽ സന്നദ്ധയാണ്. തന്നെ വിളിച്ചപേക്ഷിക്കുന്നത് കഷ്ടിച്ച് ശ്രവിക്കുമ്പോഴേക്കും അവൾ കരുണയോടെ അപേക്ഷ സ്വീകരിച്ചു നമ്മുടെ സഹായത്തിനെത്തിയിരിക്കും. നമ്മൾ അനുഗ്രഹങ്ങൾ സ്വീകരിക്കാൻ ആഗ്രഹിക്കുന്നതിനേക്കാൾ കൂടുതലായി നമ്മിൽ അനുഗ്രഹങ്ങൾ ചൊരിയുവാൻ പ. അമ്മ ആഗ്രഹിക്കുന്നു. വിശുദ്ധ ബൊനവഞ്ചർ മറിയത്തെ 'അവളെ വിളിച്ചപേക്ഷിക്കുന്നവരുടെ രക്ഷ' എന്ന് വിളിച്ചിരുന്നു . … Continue reading പരിശുദ്ധ ജപമാലയുടെ രാജ്ഞി | Our Lady of the Most Holy Rosary

വി. ഫൗസ്റ്റീന: ദൈവകരുണയുടെ അപ്പസ്തോല

“മകളെ , നീ കരയരുത് . നിന്റെ കരച്ചിൽ എനിക്ക് സഹിക്കാൻ പറ്റില്ല . നീ ചോദിക്കുന്നതെന്തും ഞാൻ തരാം . പക്ഷെ കരച്ചിൽ നിർത്തൂ " .... ഇങ്ങനെ ഈശോ ഒരു ആത്മാവിനോട് പറയണമെങ്കിൽ എത്രതധികം അവൾ ഈശോയുടെ പ്രീതി പിടിച്ചുപറ്റിയിരിക്കണം? സത്യം പറഞ്ഞാൽ ആർക്കും അത് വായിക്കുമ്പോൾ വി. ഫൗസ്റ്റീനയോട് വിശുദ്ധമായ ഒരു അസൂയ തോന്നും. അവൾ കരഞ്ഞത് അവൾക്കു വേണ്ടിയായിരുന്നില്ല എന്നതാണ് ആ കരച്ചിലിന്റെ മഹത്വം. “Jesus, i offer everything today … Continue reading വി. ഫൗസ്റ്റീന: ദൈവകരുണയുടെ അപ്പസ്തോല

കാവൽ മാലാഖ

കാവൽ മാലാഖമാരോട് സംസാരിക്കാറുണ്ടോ? കുർബ്ബാനക്ക് വൈകിയാൽ നമ്മുടെ നിയോഗങ്ങൾ അവരുടെ കയ്യിൽ ഏൽപ്പിച്ച് അവരെ നേരത്തെ പള്ളിയിലേക്ക് പറഞ്ഞയക്കാറുണ്ടോ? മക്കളെ നന്നായി സൂക്ഷിക്കാൻ അവരുടെ കാവൽമാലാഖമാരോട് പ്രത്യേകം പറയാനുള്ള പോലുള്ള ടാസ്ക് ഒക്കെ നമ്മുടെ കാവൽമാലാഖമാർക്ക് കൊടുക്കാറുണ്ടോ? ഇതൊക്കെ ചെയ്യാം ട്ടോ... അവർ നമ്മുടെ പ്രത്യേക മധ്യസ്ഥർ അല്ലേ..നമ്മൾ പാപം ചെയ്യുമ്പോൾ വിഷമിക്കുന്ന അവരോട് ദയ കാണിക്കാം. നന്മയിലേക്ക് നടക്കാൻ അവരുടെ സഹായവും ചോദിക്കാം... പാദ്രെ പിയോ, ജെമ്മ ഗൽഗാനി തുടങ്ങിയ വിശുദ്ധരൊക്കെ കാവൽമാലാഖമാരെ കൂടെക്കൂടെ കാണുകയും … Continue reading കാവൽ മാലാഖ

വേദപാരംഗതനായ വിശുദ്ധ ജെറോം

വിശുദ്ധരിലും കുറവുകളും പോരായ്‌മകളും നോക്കുന്നവരാണോ നിങ്ങൾ? അവരും നമ്മെപ്പോലെ ഒക്കെ ആയിരുന്നോ എന്നറിയാനേ..എങ്കിൽ കേട്ടോളു. വിശുദ്ധ ജെറോമിന് നല്ല രീതിയിൽ തന്നെ അതൊക്കെ ഉണ്ടായിരുന്നു. ക്ഷിപ്രകോപിയായിരുന്ന അദ്ദേഹം നാവുകൊണ്ടും പേന കൊണ്ടും എതിരാളികളെ പഞ്ഞിക്കിടുന്ന ആളായിരുന്നു, അതുകൊണ്ട് തന്നെ ശത്രുക്കളും ധാരാളം. എന്നിരുന്നാലും സഭയിലെ വലിയ അനുതാപികളിൽ ഒരാളായി. ജീവിച്ച 80 കൊല്ലത്തിൽ നാൽപ്പതും ചിലവഴിച്ചത് ഏകാന്തതയിലും പ്രാർത്ഥനയിൽ ലയിച്ചും പഠനങ്ങളിലും കഠിനപ്രായശ്ചിത്ത പ്രവൃത്തികളിലും. തന്റെ കുറവുകൾക്ക് ക്രൂശിതനായ കർത്താവിനോടും, സത്യത്തിനും നന്മക്കും വേണ്ടി നിൽക്കുന്നതിനിടയിൽ തന്റെ … Continue reading വേദപാരംഗതനായ വിശുദ്ധ ജെറോം

എന്താണ് യഥാർത്ഥ സ്നേഹം?

എന്താണ് യഥാർത്ഥ സ്നേഹം? കുറെ വർഷങ്ങൾക്ക് മുൻപ് നൈജീരിയയിൽ അബുജ നഗരാതിർത്തിയിൽ ലുഗ്ബെ എന്ന് പേരുള്ള സ്ഥലത്ത് താമസിക്കുമ്പോൾ അടുത്തുള്ള കെട്ടിടത്തിൽ കുറച്ചു പെൺകുട്ടികൾ താമസിക്കുന്നുണ്ടായിരുന്നു. അവർ ഓരോ ദിവസവും ആളുകൾ വിളിച്ചു കൊണ്ടുപോകാനായി കാത്തിരിക്കുന്നവരായിരുന്നു. വൈകുന്നേരം ആരുടെയെങ്കിലുമൊക്കെ കൂടെ കേറിപോകുന്ന അവർ തിരിച്ചെത്തിയിരുന്നത് നേരം വെളുത്തിട്ടായിരുന്നു. സമീപത്തെ കെട്ടിടങ്ങളിൽ താമസിക്കുന്ന വീട്ടുകാർക്കെല്ലാം അവരോട് ദേഷ്യവും വെറുപ്പുമായിരുന്നു. മാത്രമല്ല അവരുണ്ടാക്കുന്ന ശബ്ദകോലാഹലങ്ങളും അയൽക്കാർക്ക് അസ്സഹനീയമായിരുന്നു. ആർക്കെങ്കിലും അത്‌ ശല്യമാകുന്നുണ്ടോ എന്നൊന്നും അവർ ശ്രദ്ധിക്കാൻ മെനക്കെട്ടതേയില്ല. അവസാനം സഹികെട്ട … Continue reading എന്താണ് യഥാർത്ഥ സ്നേഹം?

വിശുദ്ധ മത്തായി ശ്ലീഹ

ചുങ്കം പിരിക്കുന്നവനായി, ചുറ്റുമുള്ളവരുടെ വെറുപ്പിനോട് തികച്ചും നിസംഗനായി, തന്റെ മനസ്സിലെ കരുണാഭാവം തരി പോലും പുറത്തേക്കൊഴുകാൻ സമ്മതിക്കാതെ, തന്റെ ജോലിയിൽ മാത്രം ശ്രദ്ധിച്ചു ജീവിച്ചുപോന്നിരുന്ന ലേവി. തങ്ങളുടെ ജോലിയുടെ ഭാഗമായി ജപ്തിനോട്ടീസ് പതിച്ചുപോരുന്ന ഉദ്യോഗസ്ഥർ ചില ആത്മഹത്യയുടെ പേരിൽ ഇക്കാലത്തും എല്ലാവരാലും ശപിക്കപ്പെടുമ്പോൾ, ആലോചിക്കുപോവുകയാണ് ഹേറോദേസ് അന്തിപ്പാസിനു വേണ്ടി കഫർണാമിൽ ആളുകളെ പിഴിഞ്ഞ് ചുങ്കം പിരിച്ചിരുന്ന ലേവിയോട് ആളുകൾക്കുണ്ടായിരുന്ന മനോഭാവം എങ്ങനെയായിരിക്കുമെന്ന്. പക്ഷേ വിശുദ്ധ മത്തായിയുടെ തിരുന്നാളായ ഇന്ന്, ഈ ചുങ്കക്കാരനോട്‌ ആളുകൾക്കുണ്ടായിരുന്ന വെറുപ്പിനെപ്പറ്റി ചിന്തിച്ചുതുടങ്ങിയെങ്കിലും താമസിയാതെ … Continue reading വിശുദ്ധ മത്തായി ശ്ലീഹ

കൂപ്പർത്തീനോയിലെ വിശുദ്ധ ജോസഫ് | St. Joseph of Cupertino

ജനനസമയം മുതലേ ഇത്രയും കുറവുകളും ബുദ്ധിമുട്ടും സഹിക്കേണ്ടി വന്ന വിശുദ്ധർ അധികമുണ്ടാവില്ല. ഒന്നിനും കൊള്ളില്ലെന്ന് സ്വന്തം അമ്മ പോലും വിധിയെഴുതിയ , വിഡ്ഢിയായ വാപൊളിയനെന്നു വിളിച്ച് സഹപാഠികൾ കളിയാക്കിക്കൊണ്ടിരുന്ന ഒരു പാവം ബാലൻ, ദൈവപരിപാലന കൊണ്ട് മാത്രം സെമിനാരി പഠനം പൂർത്തിയാക്കി, പറക്കും പുണ്യാളനെന്ന അപൂർവ്വബഹുമതിയോടെ കത്തോലിക്കാസഭയുടെ മുത്തായി, അതാണ്‌ കൂപ്പർത്തീനോയിലെ വിശുദ്ധ ജോസഫ്, അല്ലെങ്കിൽ ജോസഫ് കൂപ്പർത്തീനോ. സംഭവബഹുലവും, വിശുദ്ധിയുടെ സുഗന്ധം പരത്തുന്നതുമായ , ആ ജീവചരിത്രത്തിലേക്ക് നമുക്കൊന്ന് പോയാലോ? അറിയണ്ടേ എഴുതാനും വായിക്കാനും അറിയാത്ത … Continue reading കൂപ്പർത്തീനോയിലെ വിശുദ്ധ ജോസഫ് | St. Joseph of Cupertino

ജെനോവയിലെ വിശുദ്ധ കാതറിൻ: കത്തോലിക്കാ സഭയിലെ വിസ്മയവ്യക്തിത്വം

ജെനോവയിലെ വിശുദ്ധ കാതറിൻ - കത്തോലിക്കാ സഭയിലെ വിസ്മയവ്യക്തിത്വം.. നമ്മുടെ കണക്കുകൂട്ടലുകൾക്കതീതമായി സങ്കീർണമായ ജീവിതയാഥാർത്ഥ്യങ്ങൾ മഹാമേരു പോലെ ഉയർന്നുനിന്നാലും എങ്ങനെ അതിനെയെല്ലാം ദൈവസഹായത്തോടെ നേരിടാമെന്നും വിശുദ്ധി പ്രാപിക്കാമെന്നുമുള്ളതിന് ഉദാഹരണമാണ് ജെനോവയിലെ വിശുദ്ധ കാതറിൻ. വളരെയേറെ ആഗ്രഹിച്ച സന്യാസജീവിതത്തിലേക്ക് പ്രവേശിക്കാൻ സാധിക്കാതെ വിവാഹം കഴിക്കേണ്ടി വരിക, അതും ദൈവഭയമില്ലാത്ത, ക്രൂരനായ ഒരു ഭർത്താവ് ഇങ്ങനെയൊക്കെയുള്ള വിധിവൈപരീത്യങ്ങളുടെ ഇടയിലും ദൈവസ്നേഹത്തിന്റെ പാരമ്യത്തിലെത്തി ഒരു വിശുദ്ധയായെന്നതാണ് ജെനോവയിലെ വിശുദ്ധ കാതറിനെപ്പറ്റി അറിയുമ്പോൾ പലരെയും വിസ്മയിപ്പിക്കുന്നത്. സഹനത്തിലൂടെ അവളെ തന്നിലേക്ക് അടുപ്പിച്ച ദൈവം, … Continue reading ജെനോവയിലെ വിശുദ്ധ കാതറിൻ: കത്തോലിക്കാ സഭയിലെ വിസ്മയവ്യക്തിത്വം

St. Robert Bellarmine | വിശുദ്ധ റോബർട്ട്‌ ബെല്ലാർമിൻ

വിശുദ്ധ റോബർട്ട്‌ ബെല്ലാർമിനെക്കുറിച്ച് ഓർക്കുമ്പോൾ മനസ്സിൽ വരുന്നത് 1തിമോത്തി.6:11-12 ആണ്... "എന്നാൽ ദൈവികമനുഷ്യനായ നീ ഇവയിൽ നിന്ന് ഓടിയകലണം. നീതി, ദൈവഭക്തി, വിശ്വാസം, സ്നേഹം, സ്‌നേഹം, സ്ഥിരത, സൗമ്യത എന്നിവയെ ഉന്നം വെക്കുക. വിശ്വാസത്തിന്റെ നല്ല പോരാട്ടം നടത്തുകയും നിത്യജീവനെ മുറുകെപ്പിടിക്കുകയും ചെയ്യുക ". മഹാനായ ദൈവശാസ്ത്രജ്ഞനും ആ കാലഘട്ടത്തിലെ വിശ്വാസസംരക്ഷകരിൽ പ്രധാനിയും ആയിരുന്നു റോബർട്ട് ബെല്ലാർമിൻ. പതിനാറാം നൂറ്റാണ്ടിന്റെ ആദ്യപകുതി കത്തോലിക്കാസഭക്ക് വലിയ സങ്കടവും നിരാശയുമൊക്കെയാണ് കൊണ്ടുവന്നത്. പ്രോട്ടസ്റ്റൻറ് നവീകരണം യൂറോപ്പിനെ കീറിമുറിച്ച സമയം. ജർമനിയുടെ … Continue reading St. Robert Bellarmine | വിശുദ്ധ റോബർട്ട്‌ ബെല്ലാർമിൻ

കുരിശിന്റെ പുകഴ്ചയുടെ തിരുനാൾ

നമുക്ക് വമ്പ് പറയാനും അഭിമാനിക്കാനും അഹങ്കരിക്കാനുമൊക്കെ ക്രിസ്തുവിന്റെ കുരിശും നമ്മുടെ ദുർബ്ബലതയുമല്ലാതെ വേറെ എന്താനുള്ളത്? നമ്മുടെ കർത്താവിന്റെ ഏറ്റവും വലിയ പ്രസംഗപീഠമായി കാൽവരിയിലെ കുരിശ്. താൻ പറഞ്ഞതും പഠിപ്പിച്ചതുമെല്ലാം ജീവിച്ചുകാണിച്ചുകൊണ്ട് അവൻ കുരിശിൽ പിടഞ്ഞു മരിച്ചു.പാപത്തെയും മരണത്തെയും ചവിട്ടിതാഴ്ത്തി കുരിശ് ഉയർന്നു നിന്നു. തന്റെ മക്കളോടുള്ള ഒരു പിതാവിന്റെ സ്നേഹമാണ് അവന്റെ ഏകജാതനെ അതിൽ തൂക്കിയിട്ടത്. നമ്മൾ ഒരിക്കലും അർഹിക്കാത്ത സ്നേഹം.കുരിശിലൂടെ ഈശോ നമ്മെ തന്റെ പിതാവുമായി രമ്യതയിലാക്കി. അത് ഇന്നും തുടർന്നുകൊണ്ടേയിരിക്കുന്നു. നമ്മുടെ പാപങ്ങൾക്കായി ജാമ്യം … Continue reading കുരിശിന്റെ പുകഴ്ചയുടെ തിരുനാൾ

വിശുദ്ധ ജോൺ ക്രിസോസ്റ്റം

ആജീവനാന്തം നമ്മുടെ ആത്മാവിന്റെ പോഷണത്തിനും ദൈവത്തോടുള്ള അനുരഞ്ജനത്തിനും സഹായിക്കുന്ന നമ്മുടെ പുരോഹിതർ ഇന്ന് ചില ഗ്രൂപ്പുകൾക്ക് 'വെള്ളനൈറ്റിക്കാർ' മാത്രമാണ്. അവരുടെ കാണപ്പെട്ട ദൈവങ്ങൾ ഇന്ന് ചില അൽമായരാണ്. അവരുടെ പറച്ചിലുകൾ വേദവാക്യങ്ങളാണ്. കർത്താവിന് പോലും അത് കഴിഞ്ഞേ സ്ഥാനമുള്ളു എന്ന് തോന്നുന്നു. കത്തോലിക്കാസഭയിൽ ഇന്ന് വിശുദ്ധ ജോൺ ക്രിസോസ്റ്റമിന്റെ തിരുന്നാളാണ്. അദ്ദേഹം പുരോഹിതരെക്കുറിച്ച് പറയുന്നത് ഇപ്രകാരമാണ്, "കർത്താവിന്റെ പുരോഹിതരേ, മറ്റ് മനുഷ്യരുടെ എല്ലാവിധ മാഹാത്മ്യങ്ങളും നിങ്ങൾക്ക് ലഭിച്ചിരിക്കുന്ന മഹത്വവുമായി താരതമ്യം ചെയുമ്പോൾ ഒന്നുമല്ലാതായിതീരുന്നു. നിങ്ങൾ മനുഷ്യർക്കിടയിലാണ് പൗരോഹിത്യം … Continue reading വിശുദ്ധ ജോൺ ക്രിസോസ്റ്റം

എലിസബത്ത് രാജ്ഞി പറഞ്ഞ മറുപടി

രാജ്ഞിയെ കണ്ടിട്ടുണ്ടോ എന്ന ചോദ്യത്തിന് എലിസബത്ത് രാജ്ഞി പറഞ്ഞ മറുപടി !! എലിസബത്ത് രാജ്ഞി അവധിക്കാലം ചിലവഴിക്കാൻ ഏറെ ഇഷ്ടപ്പെട്ടിരുന്നതും അവരുടെ അന്ത്യദിവസങ്ങൾക്ക് സാക്ഷ്യം വഹിച്ചതുമായ ബാൽമോറൽ കോട്ടയിൽ നിന്ന് രാജ്ഞിയുടെ ശരീരം വിട പറഞ്ഞു കഴിഞ്ഞു. സ്ക്കോട്ട്ലാൻഡിലെ ആ കാസിലിന് സമീപത്തുള്ള മലനിരകളിൽ വെച്ചുണ്ടായ ഒരു സംഭവം, പണ്ട് രാജകീയ സുരക്ഷാഉദ്യോഗസ്ഥരിൽ ഒരാളായിരുന്ന റിച്ചാർഡ് ഗ്രിഫിൻ പറഞ്ഞത് രാജ്ഞിയുടെ നർമ്മബോധവും അവർ തമാശ എത്ര ആസ്വദിച്ചിരുന്നു എന്നും വെളിവാക്കുന്നതാണ്. ബോഡിഗാർഡായ ഗ്രിഫിനൊപ്പം രാജ്ഞി മനോഹരമായ ആ … Continue reading എലിസബത്ത് രാജ്ഞി പറഞ്ഞ മറുപടി

അടിമകളുടെ അടിമ ! വിശുദ്ധ പീറ്റർ ക്ലേവർ

അടിമകളുടെ അടിമ ! വിശുദ്ധ പീറ്റർ ക്ലേവർ. ജീവനുള്ള വസ്തുക്കൾ എന്ന നേരിയ പരിഗണന പോലും ലഭിക്കാതെ നരകയാതന അനുഭവിച്ചിരുന്ന അടിമകളായ നീഗ്രോകൾക്കിടയിലാണ് വിശുദ്ധ പീറ്റർ ക്ലേവർ മറ്റൊരു ക്രിസ്തുവിന്റെ മുഖമായത്. കറുത്ത വർഗ്ഗക്കാർ ആത്മാവില്ലാത്ത വെറും ശരീരങ്ങളാണെന്ന പോലെ അവരെ ദേവാലയത്തിൽ പ്രവേശിപ്പിക്കാൻ കത്തോലിക്കർ പോലും മടിച്ചിരുന്ന കാലത്ത്, അവർക്കും ദൈവസ്നേഹവും മനുഷ്യരുടെ പരിഗണനയും ലഭിക്കാനുള്ള യോഗ്യത ഉണ്ടെന്ന ബോധ്യത്തിൽ അദ്ദേഹം അടിമകളുടെ ദാസനായി. കാർത്തഹേന ( Cartagena) വൻതോതിൽ ആഫ്രിക്കൻ അടിമകളെ ഇറക്കുമതി ചെയ്തിരുന്ന … Continue reading അടിമകളുടെ അടിമ ! വിശുദ്ധ പീറ്റർ ക്ലേവർ

St. Mother Theresa of Calcutta | വിശുദ്ധ മദർ തെരേസ

സോവിയറ്റ് റഷ്യയിൽ ഒരു കോൺവെന്റ് തുറക്കാനുള്ള അനുമതി ലഭിക്കാതെ വന്നപ്പോൾ പ്രസിഡന്റ്‌ മിഖായേൽ ഗോർബച്ചേവിന് വിശുദ്ധ മിഖായേലിന്റെ തിരുന്നാൾ ദിനത്തിൽ ആശംസ അയച്ചാണ് മദർ തെരേസ അത് ഓർമ്മിപ്പിച്ചത്. ലക്ഷക്കണക്കിന് പേരുടെ ജീവൻ പോകുന്ന യുദ്ധത്തിൽ നിന്ന് പിന്മാറണമെന്ന് പ്രസിഡന്റ്‌ ബുഷിനോടും പ്രസിഡന്റ്‌ സദ്ദാം ഹുസൈനിനോടും അഭ്യർത്ഥിച്ചു. ശത്രുത അവസാനിച്ചു കഴിഞ്ഞപ്പോൾ യുദ്ധം കാരണം താറുമാറായ നാട്ടിൽ ആറ് കേന്ദ്രങ്ങൾ തുറക്കാൻ ഇറാക്ക് പ്രസിഡന്റ്‌ സദ്ദാം ഹുസൈൻ മദർ തെരെസക്ക് അനുമതി നൽകി. രാജ്യത്തലവന്മാർ ദുർബ്ബലയായ ഈ … Continue reading St. Mother Theresa of Calcutta | വിശുദ്ധ മദർ തെരേസ