April 11 – Feast of St Gemma Galgani the Stigmatic also known as the passion flower ഏപ്രിൽ 11 – പഞ്ചക്ഷതദാരിയായ വിശുദ്ധ ജെമ്മ ഗാൾഗനിയുടെ തിരുനാൾ “ഈശോയെ യഥാർത്ഥമായി സ്നേഹിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, ആദ്യം സഹിക്കാൻ പഠിക്കുക, കാരണം സഹനങ്ങൾ സ്നേഹിക്കാൻ നമ്മളെ പഠിപ്പിക്കും” വിശുദ്ധ ജെമ്മ ഗല്‍ഗാനി (1878- 1903 / 21 years). “If we want to […]
നോമ്പുകാലം ഇരുപതാം നൂറ്റാണ്ടിലെ വിശുദ്ധരൊപ്പം നാൽപത്തി അഞ്ചാം ദിനം “മറ്റുള്ളവരുടെ ശുശ്രൂഷക്കായി നിന്നെത്തന്നെ നഷ്ടപ്പെടുത്തുകയാണ് നിന്നെത്തന്നെ കണ്ടെത്താനുള്ള ഏറ്റവും നല്ലവഴി. “ വിശുദ്ധ അദിലാനോ ക്രൂസ് അൽവാരഡോ ( 1901 – 1928) മെക്സിക്കോയിലെ ഗ്വാഡലഹാര എന്ന അതിരൂപതയിലെ ഒരു വൈദികനായിരുന്നു അദിലാനോ ക്രൂസ് അൽവാരഡോ. തിരുപ്പട്ട സ്വീകരണം ഒരു കുറ്റമായി മെക്സിക്കൻ ഭരണകൂടം പ്രഖ്യാപിച്ചിരുന്ന സമയത്തായിരുന്നു അദിലാനോ വൈദീകനായി അഭിഷിക്തനായത്. […]
നോമ്പുകാലം ഇരുപതാം നൂറ്റാണ്ടിലെ വിശുദ്ധരൊപ്പം നാൽപത്തി മൂന്നാം ദിനം ”സ്വർഗ്ഗത്തിലേക്കുള്ള ഏറ്റവും ചെറുതും സുരക്ഷിതവുമായ വഴിയാണു വിശുദ്ധ കുർബാന സ്വീകരണം ” വിശുദ്ധ പത്താം പീയൂസ് (1835-1914) ഇറ്റലിയിലെ വെനീസിനു സമീപമുള്ള റീസേ എന്ന ചെറുപട്ടണത്തിൽ ഒരു പാവപ്പെട്ട കുടുംബത്തില്‍ ജിയോവാന്നി സാര്ത്തോയുടെയും മാര്‍ഗരറ്റിന്റെയും പത്തു മക്കളില്‍ മൂത്തവനായി 1835 ൽ ജോസഫ് സാര്‍ത്തോ ജനിച്ചു. വൈദീകനാകണം എന്നതായിരുന്നു ജോസഫിൻ്റെ ചെറുപ്പം മുതലുള്ള […]
നോമ്പുകാലം ഇരുപതാം നൂറ്റാണ്ടിലെ വിശുദ്ധരൊപ്പം നാൽപത്തിനാലാം ദിനം “സന്തോഷത്തോടെ നീ നിന്റെ കുരിശു വഹിച്ചാൽ അവ നിന്നെ താങ്ങിക്കൊള്ളും.” ക്രിസ്താനുകരണം കുരിശിൻ്റെ വിശുദ്ധ ആഞ്ചല (1846-1932) സ്പെയിനിലെ സെവിയ്യായിൽ 1846 ൽ ആഞ്ചല ജനിച്ചു .പിതാവ് ട്രിനിറ്റേറിയൻ അച്ചന്മാരുടെ ആശ്രമത്തിലെ പാചകക്കാരനും അമ്മ അവിടുത്തെ സഹായിയും ആയിരുന്നു. ഭക്തരായ മാതാപിതാക്കൾ ആഞ്ചലയെ ചെറുപ്പത്തിലെ പ്രാർത്ഥിക്കാൻ പഠിപ്പിച്ചിരുന്നു, നന്നേ ചെറുപ്പത്തിലേ പരിശുദ്ധ കന്യകാമറിയത്തിൻ്റെ ജപമാല പ്രാർത്ഥന അവൾ […]
നോമ്പുകാലം ഇരുപതാം നൂറ്റാണ്ടിലെ വിശുദ്ധരൊപ്പം നാൽപത്തി രണ്ടാം ദിനം “സ്വന്തം താൽപര്യമോ അഹങ്കാരമോ മറ്റെതെങ്കിലും ദുഷിച്ച ലാക്കോ, എൻ്റെ രോഗികളിൽ സഹിക്കുന്ന ഈശോയെ കാണുന്നതിൽനിന്നു അവരെ ശുശ്രൂഷിക്കുന്നതിൽ നിന്നും എന്നെ പിൻതിരിപ്പിക്കാതിരിക്കാൻ എനിക്കു വേണ്ടി പ്രാർത്ഥിക്കുവിൻ “ വിശുദ്ധ റിക്കാർദോ പാംപുരി ( 1897-1930) ഇന്നസെൻസോ അങ്കേല പാംപുരി ദമ്പതികളുടെ പതിനൊന്നു മക്കളിൽ പത്താമനായി 1897 ൽ ഇറ്റലിയിലെ ട്രിവോൾസ്സിയോയിൽ എർമീനിയോ ജനിച്ചു. […]
നോമ്പുകാലം ഇരുപതാം നൂറ്റാണ്ടിലെ വിശുദ്ധരൊപ്പം നാൽപത്തിയൊന്നാം ദിനം “എൻ്റെ നല്ല ഈശോയെ, നീ എന്തു ചെയ്താലും ഞാൻ നിന്നിൽ നിന്ന് വേർപിരിയുകയില്ല.” വിശുദ്ധ എവുപ്രാസ്യമ്മ ( 1877 – 1952) പ്രാർത്ഥിക്കുന്ന അമ്മ എന്നറിയപ്പെട്ടിരുന്ന വിശുദ്ധ എവുപ്രാസ്യാമ്മ സി.എം.സി. സന്യാസസഭാംഗമായിരുന്നു. തൃശൂര്‍ ജില്ലയിലെ എടത്തുരുത്തി (കോട്ടൂര്‍) വില്ലേജിലെ എലുവത്തിങ്കല്‍ ചേര്പ്പുകാരന് അന്തോണി-കുഞ്ഞേത്തി ദമ്പതികളുടെ മകളായി റോസ ജനിച്ചു. നല്ല സാമ്പത്തിക പശ്ചാത്തലമുണ്ടായിരുന്ന കുടുംബമായിരുന്നു […]
നോമ്പുകാലം ഇരുപതാം നൂറ്റാണ്ടിലെ വിശുദ്ധരൊപ്പം മുപ്പത്തിയൊമ്പതാം ദിനം “ഈശോയെ യഥാർത്ഥമായി സ്നേഹിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, ആദ്യം സഹിക്കാൻ പഠിക്കുക, കാരണം സഹനങ്ങൾ സ്നേഹിക്കാൻ നമ്മളെ പഠിപ്പിക്കും” വിശുദ്ധ ജെമ്മ ഗല്‍ഗാനി (1878- 1903) സഹനപുഷ്പം “Passion Flower” എന്നറിയപ്പെടുന്ന ജെമ്മ ഗല്‍ഗാനി 1878 മാര്‍ച്ച് 12നു ഇറ്റലിയിലെ കമിലിയാനോ എന്ന ഗ്രാമത്തിൽ ജനിച്ചു. വളരെ ചെറുപ്പത്തിൽത്തന്നെ പ്രാർത്ഥനയോടു അവൾക്കു വലിയ ഇഷ്ടമായിരുന്നു. വി. സീത്തായുടെ […]
നോമ്പുകാലം ഇരുപതാം നൂറ്റാണ്ടിലെ വിശുദ്ധരൊപ്പം മുപ്പത്തിയേഴാം ദിനം “മനസറിവോടെ ഒരു നിസാര പാപം പോലും ചെയ്തു നല്ല ദൈവത്തെ ഉപദ്രവിക്കുന്നെതിനേക്കാൾ മരിക്കുന്നതാണ് എന്നിക്കിഷ്ടം.” വിശുദ്ധ അൽഫോൻസാമ്മ (1910 – 1946) ഭാരതത്തിൽനിന്ന് വിശുദ്ധപദവിയിലേയ്ക്ക് ഉയർത്തപ്പെട്ട ആദ്യവനിതയായ വിശുദ്ധ അൽഫോൻസാമ്മയാണ് നോമ്പിലെ ഇന്നത്തെ നമ്മുടെ വഴികാട്ടി. 1910 ഓഗസ്റ്റ് 19ന് കോട്ടയം ജില്ലയിലെ കുടമാളൂരില്‍ മുട്ടത്തുപാടത്ത് ജോസഫിന്റെയും മേരിയുടെയും മകളായി അന്നക്കുട്ടിയെന്ന അൽഫോൻസാ ജനിച്ചു. […]
നോമ്പുകാലം ഇരുപതാം നൂറ്റാണ്ടിലെ വിശുദ്ധരൊപ്പം മുപ്പത്തിയെട്ടാം ദിനം “ഓരോ പാവപ്പെട്ടവനും വഴിക്കച്ചവടക്കാരനും ഭിക്ഷക്കാരനും കുരിശു വഹിക്കുന്ന ക്രിസ്തുവാണ്, ക്രിസ്തുവെന്ന നിലയിൽ നാം അവരെ സ്നേഹിക്കുകയും സഹായിക്കുകയും വേണം.” വിശുദ്ധ ആൽബർട്ടോ ഹുർറ്റാഡോ (1901-1952) തെക്കേ അമേരിക്കൻ രാജ്യമായ ചിലിയിൽ 1901 ജനുവരി ഇരുപത്തിരണ്ടാം തീയതി ആൽബർട്ടോ ജനിച്ചു. നാലുവയസ്സുള്ളപ്പോൾ പിതാവു നിര്യാതനായി. സാന്തിയാഗോയിലെ ഈശോസഭ സ്കൂളിലാണ് പഠിച്ചിരുന്നത്. 1923 ൽ ഈശോ സഭയിൽ […]
നോമ്പുകാലം ഇരുപതാം നൂറ്റാണ്ടിലെ വിശുദ്ധരൊപ്പം മുപ്പത്തിയാറാം ദിനം “എന്റെ ഹൃദയം ആത്മാക്കൾക്കു വേണ്ടിയുള്ള കാരുണ്യത്താൽ കവിഞ്ഞൊഴുകുന്നു… ഞാൻ അവരുടെ ഏറ്റവും നല്ല അപ്പനാണന്നും അവർക്കു വേണ്ടിയാണ് രക്തവും ജലവും കാരുണ്യത്തിന്റെ ഉറവിടമായ എന്റെ ഹൃദയത്തിൽ നിന്നും കരകവിഞ്ഞൊഴുകുന്നുവെന്നും അവർക്കു മനസ്സിലാക്കിയാൻ കഴിയും.” ഫൗസ്റ്റീനയുടെ ഡയറി (Diary, p. 165). വിശുദ്ധ മരിയ ഫൗസ്റ്റീന കോവാൾസ്കാ (1905-1938) പോളണ്ടിലെ ലോഡ്സ് എന്ന സ്ഥലത്ത് 1905 […]
നോമ്പുകാലം ഇരുപതാം നൂറ്റാണ്ടിലെ വിശുദ്ധരൊപ്പം മുപ്പത്തി അഞ്ചാം ദിനം ” നല്ലവരായിരിക്കുക, കർത്താവിനെ സ്നേഹിക്കുക, അവനെ അറിയാത്തവർക്കു വേണ്ടി പ്രാർത്ഥിക്കുക. ദൈവത്തെ അറിയുകയെന്നത് എത്ര വലിയ കൃപയാണ്.” വിശുദ്ധ ജോസഫൈൻ ബക്കീത്ത (1869-1947) ആഫ്രിക്കന്‍ രാജ്യമായ സുഡാനിലെ ഡാർഫർ മേഖലയിലെ ഓൾഗോസ്സയിൽ ജനിച്ച ബക്കീത്തയെ ഏഴാമത്തെ വയസ്സിൽ തട്ടികൊണ്ടു പോയി അടിമയായി വിറ്റു. പല യജമാനന്മാരുടെ കൈകള്‍ മാറി ബക്കീത്ത 1883 ല്‍ […]
നോമ്പുകാലം ഇരുപതാം നൂറ്റാണ്ടിലെ വിശുദ്ധരൊപ്പം മുപ്പത്തിനാലാം ദിനം “ദൈവസാന്നിദ്ധ്യം എപ്പോഴും എൻ്റെ അരികിലുണ്ട്, അത് നഷ്ടപ്പെടുത്തുക എനിക്ക് അസാധ്യമാണ്; അത്തരം സാന്നിദ്ധ്യം എനിക്ക് അവർണ്ണനീയമായ സന്തോഷം നൽകുന്നു.” ഈശോയുടെ വ്യാകുല ഹൃദയത്തിൻ്റെ വിശുദ്ധ പൗളീന (1865-1942) അമാബിലെ വിസിൻ്റെനർ എന്ന പൗളീന 1865 ൽ ഇറ്റലിയിലെ ഒരു ദരിദ കുടുംബത്തിൽ ജനിച്ചു. പത്തു വയസ്സുള്ളപ്പോൾ കുടുംബം തേക്കേ അമേരിക്കൻ രാജ്യമായ ബ്രസിലിലേക്കു കുടിയേറി. […]
നോമ്പുകാലം ഇരുപതാം നൂറ്റാണ്ടിലെ വിശുദ്ധരൊപ്പം മുപ്പത്തിമൂന്നാം ദിനം “എൻ്റെ നിഴലിനു പോലും നന്മ ചെയ്യാൻ കഴിഞ്ഞിരുന്നെങ്കിൽ എന്നു ഞാൻ ആഗ്രഹിക്കുന്നു.” വിശുദ്ധ അൽഫോൻസോ മരിയ ഫുസ്കോ (1839-1910) സിസ്റ്റേഴ്സ് ഓഫ് സെൻറ് ജോൺ ദി ബാപ്റ്റിസ്റ്റ് എന്ന സന്യാസസഭയുടെ സ്ഥാപകനായ അൽഫോൻസോ മരിയ ഫുസ്കോ അഞ്ചുമക്കളുള്ള കുടുബത്തിൽ മൂത്ത പുത്രനായി ഇറ്റലിയിലെ സാൽനേർണോ പ്രവശ്യയിലെ ആൻഗ്രിയിൽ 1839 ൽ ജനിച്ചു. വിശുദ്ധ […]
നോമ്പുകാലം ഇരുപതാം നൂറ്റാണ്ടിലെ വിശുദ്ധരൊപ്പം മുപ്പത്തിരണ്ടാം ദിനം “മരണം വരെ സ്ഥിരതയോടെ ഉപവി പ്രവർത്തികൾ ചെയ്യുക.” വിശുദ്ധ മരിയ ഗ്വാഡുലപേ ഗ്രാസിയ സവാല (1878-1963) മെക്സിക്കയിൽ നിന്നുള്ള ഒരു സന്യാസിനിയാണ് മരിയ ഗ്വാഡുലപേ ഗ്രാസിയ സവാല. ഇരുപത്തിരണ്ടു വയസ്സുള്ളപ്പോൾ മരിയയുടെ വിവാഹം ഉറപ്പിച്ചതാണ്. വിവാഹത്തിനു ഏതാനും ദിവസങ്ങൾക്കു മുമ്പ് തൻ്റെ ദൈവവിളി ഒരു ഭാര്യയോ അമ്മയോ ആകാനല്ല മറിച്ച് ഒരു സന്യാസിനിയും ആതുര […]
നോമ്പുകാലം ഇരുപതാം നൂറ്റാണ്ടിലെ വിശുദ്ധരൊപ്പം മുപ്പത്തിയൊന്നാം ദിനം നിങ്ങളില്‍ ഏറ്റവും വലിയവന്‍ നിങ്ങളുടെ ശുശ്രൂഷകനായിരിക്കണം. (മത്തായി 23 : 11 ) വിശുദ്ധ ജോസെഫ് ബിൽക്വ്യൂസ്കി ( 1860 -1923) പോളണ്ടിൽ നിന്നുള്ള ഒരു കത്തോലിക്കാ പുരോഹിതനും മെത്രാനുമായിരുന്നു ജോസെഫ് ബിൽക്വ്യൂസ്കി. 1900 മുതൽ മരണം വരെ ഉക്രയിനിലെ ലിവ് എന്ന ലത്തീൻ രൂപതയുടെ മെത്രാപ്പോലീത്താ ആയിരുന്നു. 1860 ഏപ്രിൽ 26 ന് […]
നോമ്പുകാലം ഇരുപതാം നൂറ്റാണ്ടിലെ വിശുദ്ധരൊപ്പം മുപ്പതാംദിനം “ക്ഷയമോ കുഷ്ടമോ അല്ല, താൻ ആർക്കും വേണ്ടാത്തവനാണ് എന്ന തോന്നലാണ് ഇന്നത്തെ ഏറ്റവും വലിയ രോഗം.” കൽക്കത്തയിലെ വിശുദ്ധ മദർ തേരേസാ (1910-1997) 1910 ഓഗസ്ത് 26 ന് യൂഗോസ്ലാവിയയിലെ സ്കോപ്ജെ എന്ന നഗരത്തിലാണ് മദറിന്റെ ജനനം. ആഗ്നസ് എന്നായിരുന്നു ആദ്യകാലത്തെ പേര്. ഒരു സഹോദരനും സഹോദരിയുമായിരുന്നു ആഗ്നസിനുണ്ടായിരുന്നത്. വിശ്വാസത്തിന്റെയും, അനുകമ്പയുടെയും, നിശ്ചയദാർഡ്യത്തിന്റെയും വിത്തുകൾ […]
നോമ്പുകാലം ഇരുപതാം നൂറ്റാണ്ടിലെ വിശുദ്ധരൊപ്പം ഇരുപത്തിഒൻപതാം ദിനം ”നിങ്ങള്‍ നല്ലവരാകാന്‍ നിങ്ങളുടെ ഹൃദയം ഈശോയ്ക്കു കൊടുക്കുക. പകരം ഈശോയുടെ നിങ്ങൾ ഹൃദയം ചോദിച്ചു വാങ്ങുക” വിശുദ്ധ മറിയം ത്രേസ്യാ ( 1876- 1926) കുടുംബങ്ങളുടെ പുണ്യവതിയും തിരുക്കുടുംബ സന്ന്യാസിനീ സഭയുടെ (Congregation of Holy Family ) സ്ഥാപകയുമായ വിശുദ്ധ മറിയം ത്രേസ്യയാണ് നോമ്പു യാത്രയിലെ ഇന്നത്തെ നമ്മുടെ വഴികാട്ടി. 1876-ല്‍ തൃശൂര്‍ […]
നോമ്പുകാലം ഇരുപതാം നൂറ്റാണ്ടിലെ വിശുദ്ധരൊപ്പം ഇരുപത്തി എട്ടാം ദിനം “ക്രൂശിൽ നിന്ന് ഉത്ഭവിക്കുന്ന വെളിച്ചത്തിൽ എല്ലാ വിചാരണകളും ശല്യപ്പെടുത്തലുകളും വേദനകളും സ്വീകരിക്കുക; അതുവഴിയാണ് ദൈവത്തെ നമ്മൾ പ്രസാദിപ്പിക്കുന്നതും, സ്നേഹത്തിന്റെ വഴികളിൽ നാം മുന്നേറുന്നതും. ” ത്രിത്വത്തിൻ്റെ വിശുദ്ധ എലിസബത്ത് (1880- 1906) ആറു വർഷം മാത്രം കർമ്മലീത്താ സന്യാസിനിയായി ജീവിച്ച ഒരു വിശുദ്ധയാണ് ഇന്നത്തെ നമ്മുടെ വഴികാട്ടി. 1880 ഫ്രാൻസിലെ അവോറിൽ (Avord) […]
നോമ്പുകാലം ഇരുപതാം നൂറ്റാണ്ടിലെ വിശുദ്ധരൊപ്പം ഇരുപത്തിയേഴാം ദിനം “എൻ്റെ യേശുവിനോടുള്ള സ്നേഹമല്ലാതെ മറ്റൊന്നും എൻ്റെ ഹൃദയത്തിൽ നിറയുന്നില്ല.” വിശുദ്ധ ബനഡിക്ട് മെന്നി (1841- l914) ഇറ്റലിയിലെ മിലാനിൽ 1841 ൽ പതിനഞ്ചുമക്കളുള്ള കുടുംബത്തിൽ അഞ്ചാമത്തെ മകനായി ബെനഡിക്ട് മെന്നി ജനിച്ചു. പത്തൊമ്പതു വയസ്സുള്ളപ്പോൾ ഓർഡർ ഓഫ് സെൻ്റ് ജോൺ ഓഫ് ഗോഡ് എന്ന സന്യാസസഭയിൽ ചേർന്നു. നാലു വർഷത്തിനു ശേഷം വ്രതവാഗ്ദാനം നടത്തി. 1866 തിരുപ്പട്ടം […]
നോമ്പുകാലം ഇരുപതാം നൂറ്റാണ്ടിലെ വിശുദ്ധരൊപ്പം ഇരുപത്തിയാറാം ദിനം ” നമ്മുടെ കർത്താവിനെയും അവൻ്റെ പ്രിയപ്പെട്ട അമ്മയെയും എൻ്റെ ആശംസകൾഅറിയിക്കുക. പാപികളുടെ മാനസാന്തരത്തിനും അവളുടെ വിമലഹൃദയത്തിൻ്റെ പുകഴ്ചയ്ക്കും വേണ്ടിയാണ് ഞാൻ എല്ലാം സഹിക്കുന്നതെന്ന് അവരോടു പറയുക.” വിശുദ്ധ ജസീന്താ മാർത്തോ (1910–1920) പരിശുദ്ധ കന്യകാമറിയം പോർച്ചുഗലിലെ ഫാത്തിമായിൽ ദർശനം നൽകിയ മൂന്നു ഇടയക്കുട്ടികളിൽ ഒരാളാണ് ജസീന്ത . 1910 ജനിച്ച ജസീന്താ ഫ്രാൻസിസ്കോയുടെ […]
അനുദിന വിശുദ്ധർ (Saint of the Day) March 14th – St. Mathilda Matilda was the daughter of Count Dietrich of Westphalia and Reinhild of Denmark. She was also known as Mechtildis and Maud. She was raised by her grandmother, the Abbess of Eufurt convent. Matilda married Henry the Fowler, […]
നോമ്പുകാലം ഇരുപതാം നൂറ്റാണ്ടിലെ വിശുദ്ധരൊപ്പം ഇരുപത്തി അഞ്ചാം ദിനം “ഞാൻ ക്രൂശിതനിലേക്കു നോക്കി, അവൻ എന്നെ നോക്കി, പല കാര്യങ്ങളും അവൻ എന്നോടു പറഞ്ഞുതന്നു. “ വിശുദ്ധ ഗുയിദോ മരിയ കോൺഫോർട്ടി (1865-1931) ഇറ്റാലിയൻ ആർച്ചുബിഷപ്പായിരുന്ന ഗുയിദോ മരിയ കോൺഫോർട്ടി പത്തു മക്കളിൽ എട്ടാമനായി 1865 ൽ ജനിച്ചു. തൻ്റെ ഇടവക പള്ളിയിലെ ക്രൂശിത രൂപത്തോടു സംസാരം നടത്തുക ഗുയിദോയുടെ ശീലമായിരുന്നു. തൻ്റെ […]
നോമ്പുകാലം ഇരുപതാം നൂറ്റാണ്ടിലെ വിശുദ്ധരൊപ്പം ഇരുപത്തി നാലാം ദിനം സക്രാരിക്കരികിൽ എൻ്റെ മൃതദേഹം അടക്കം ചെയ്യാൻ ഞാൻ പറഞ്ഞിട്ടുണ്ട്, കാരണം ജീവിതകാലത്തു എൻ്റെ നാവും പേനയും ചെയ്തതുപോലെ മരണശേഷം എൻ്റെ അസ്ഥികൾ അവിടെ എത്തുന്നവരോട് ഇവിടെ ഈശോയുണ്ട്, അവനെ ഉപേക്ഷിച്ചു പോകരുത് എന്നു പറയട്ടെ.” വിശുദ്ധ മാനുവൽ ഗോൺസാലസ് ഗാർസിയ (1877- 1940) സെപ് യി നിലെ മാലാഗ പലൻസിയ രൂപതകളുടെ മെത്രാനായിരുന്ന മാനുവൽ […]
നോമ്പുകാലം ഇരുപതാം നൂറ്റാണ്ടിലെ വിശുദ്ധരൊപ്പം ഇരുപത്തിമൂന്നാം ദിനം “ദിവ്യകാരുണ്യം ഒരിക്കലും അവസാനിക്കാത്ത ബലിയാണ്. അതു സ്നേഹത്തിൻ്റെ കൂദാശയും, അത്യുന്നത സ്നേഹവും സ്നേഹ പ്രവർത്തിയുമാണ് “ വിശുദ്ധ കത്രീന ഡെക്സലർ (1858-1955) അമേരിക്കയിൽ ജനിച്ച് വിശുദ്ധ പദവിയിലേക്ക് ഉയർത്തപ്പെട്ട രണ്ടാമത്തെ വ്യക്തിയാണ് സി. കത്രീന ഡെക്സലർ 1858 നവംബർ ഇരുപത്താറാം തീയതി ഫിലാഡെൽഫിയായിൽ ഒരു ധനിക കുടുംബത്തിൽ ജനിച്ചു. കത്രീനയുടെ ജനനത്തിനു ഏതാനും […]