ദൈവകാരുണ്യത്തിന്റെ തിരുനാൾ രണ്ടായിരാമാണ്ടു മുതൽ സാർവ്വത്രിക സഭ ഈസ്റ്റർ ആഴ്ചയ്ക്കു സമാപനം കുറിക്കുന്നതു ഈസ്റ്റർ കഴിഞ്ഞു വരുന്ന ഞായറാഴ്ച ദൈവകാരുണ്യത്തിന്റെ തിരുനാൾ ആഘോഷിച്ചു കൊണ്ടാണ്. യേശു ക്രിസ്തുവിന്റെ പെസഹാ രഹസ്യങ്ങളിലൂടെ വെളിവാക്കപ്പെട്ട ദൈവത്തിന്റെ കരുണാർദ്രമായ സ്നേഹത്തിനു സന്തോഷത്തോടെ പ്രത്യുത്തരം നൽകുവാനുള്ള ആഹ്വാനമാണ് ഈ തിരുനാൾ നൽകുന്നത്. എന്താണ് യഥാർത്ഥത്തിൽ ദൈവകാരുണ്യം? ദൈവകാരുണ്യ ഭക്തിയുടെ ആരംഭം എങ്ങനെയാണ്? ഇതു സഭയിലെ പുതിയ തിരുനാൾ ആണോ? തുടങ്ങി നിരവധി […]
ജർമ്മൻ ദൈവശാസ്ത്ര പ്രതിഭ ഹാൻസ് ക്യുങ്ങ് (Hans Hung) ഓർമ്മയായി സ്വിസ്സ് കത്തോലിക്കാ ദൈവശാസ്ത്രജ്ഞൻ ഹാൻസ് ക്യുങ്ങ് ഇന്നു (6 ഏപ്രിൽ 2021)നിര്യാതനായി. 93 വയസ്സായിരുന്നു. 2013 മുതൽ പാർക്കിൻസൺസ് രോഗവും സന്ധിവാതാവും അദ്ദേഹത്തെ അലട്ടിയിരുന്നു. ജർമ്മനിയിലെ ട്യൂബിങ്ങനിലെ (Tübingen ) സ്വവസതിയിലായിരുന്നു അന്ത്യം. 1928 മാർച്ച് മാസം പത്തൊമ്പതാം തീയതി സ്വിസ്റ്റർലണ്ടിലെ സുർസേ (Sursee) യിൽ ജനിച്ചു. റോമിലെ ഗ്രിഗോറിയൻ യൂണിവേഴ്സിറ്റിയിൽ തത്വശാസ്ത്രവും […]
ഈശോയുടെ യഥാർത്ഥ കുരിശിനു എന്തു സംഭവിച്ചു ? ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കാണുന്ന ക്രിസ്തുവിന്റെ യഥാർത്ഥ കുരിശിന്റെ ഭാഗമാണന്നു വിശ്വസിക്കുന്ന ഭാഗങ്ങളുടെ കൃത്യതയ്ക്കു വേണ്ടി അവയുടെ പൂർവ്വ ചരിത്രം കണ്ടു പിടിക്കുക ബുദ്ധിമുട്ടുള്ള കാര്യമാണ്. AD 326 ൽ വിശുദ്ധ നാട്ടിലേക്കു വിശുദ്ധ ഹെലേനാ രാജ്ഞി നടത്തിയ തീർത്ഥയാത്രയിലാണ് ആദ്യമായി വിശുദ്ധ കുരിശു കണ്ടെടുക്കുന്നത്. സഭ അതിന്റെ ബാലാരിഷ്ടതകൾ അതിജീവിച്ച് മതസാതന്ത്ര്യം പ്രാപിച്ച സമയം, പൂജ്യ […]
റഘീദ് ഗാനി അച്ചനെ ഓർമ്മയുണ്ടോ? ഫ്രാൻസീസ് മാർപാപ്പയുടെ വിദേശത്തേയ്ക്കുള്ള മുപ്പത്തിമൂന്നാമതു അപ്പസ്തോലിക യാത്രയാണ് ഇറാക്ക് സന്ദർശനം. ഈ അവസരത്തിൽ 2007 ജൂൺ മൂന്നാം തീയതി ഇറാക്കിലെ മോസൂളിൽ ഐ എസ് തീവ്രവാദികളാൽ കൊല്ലപ്പെട്ട ദൈവസാൻ റഘീദ് അസീസ് ഗാനി എന്ന കത്തോലിക്കാ പുരോഹിതൻ്റെ കഥ നമ്മൾ അറിയണം. 2005-ൽ ഇറ്റലിയിലെ ബാരിയിൽ വച്ചു നടന്ന ഒരു ദിവ്യകാരുണ്യ കോൺഗ്രസിലാണ് ഫാ: റഘീദിന്റെ കഥ ലോക […]
ഏദനിലെ രക്തസാക്ഷികളുടെ ഓർമ്മ ദിനം മറക്കരുത് ഈ ദിനം! ഇന്നു മാർച്ചുമാസം നാലാം തീയതി , അഞ്ചു വർഷങ്ങൾക്കു മുമ്പ് 2016 മാർച്ച് നാലിനു തിരുസഭയുടെ ആരാമത്തിൽ നാലു പുതിയ ഉപവികളുടെ രക്തസാക്ഷികൾ പിറന്ന ദിനം. യെമനിലെ ഏദനിൽ പ്രവർത്തിച്ചിരുന്ന മിഷനറീസ് ഓഫ് ചാരിറ്റി സിസ്റ്റേഴ്സിൻ്റെ മഠവും നേഴ്സിംഗ് ഹോമും ഐ എസ് തീവ്രവാദികൾ ആക്രമിച്ച് സി. ആൽസലം, സി. റെജിനെറ്റേ, സി. ജൂഡിത്ത്, സി. […]
നോമ്പുകാലം ഇരുപതാം നൂറ്റാണ്ടിലെ വിശുദ്ധരൊപ്പം ഒന്നാം ദിനം വിശുദ്ധ അന്നാ ഷേഫർ (1882- 1925) ഈശോ മാത്രമാണ് നമ്മുടെ ബലഹീനതകളിൽ ബലവും ശക്തിയുംഒരു മരണപ്പണിക്കാരന്റെ ആറു മക്കളിൽ മൂന്നാമത്തവളായി 1882 ഫെബ്രുവരി 18 നു ജർമ്മനിയിലെ ബവേറിയയിലെ മിൻഡൽസ്റ്റേറ്റനിൽ( Mündelstetten) അന്നാ ഷേഫർ ജനിച്ചു. 1896 ജനുവരിയിൽ പിതാവിന്റെ അകാലത്തിലുള്ള മരണം കടുത്ത ദാരിദ്രത്തിലേക്കു ആ കുടുംബത്തെ തള്ളിവിട്ടു. പതിനാലാം വയസ്സിൽ സ്കൂൾ വിദ്യാഭ്യാസം നിറുത്തി […]
ജോസഫ് ചിന്തകൾ 71 വിശുദ്ധ യൗസേപ്പിതാവിൻ്റെ അപ്പസ്തോലൻ വി. ആൻഡ്രേ ബെസ്സറ്റേ (St. Andre Bessette) കാനഡയിലെ മോൺട്രിയാലിൽ 1845 ഭക്തരായ കത്തോലിക്കാ മാതാപിതാക്കളുടെ പന്ത്രണ്ടു മക്കളിൽ എട്ടാമനായി ജനിച്ചു. ആൽഫ്രഡ് എന്നായിരുന്നു ബാല്യത്തിലെ നാമം. ഒൻപതാം വയസ്സിൽ പിതാവിനെയും പന്ത്രണ്ടാം വയസ്സിൽ മാതാവിനെയും നഷ്ടമായ ആൽഫ്രഡ് ചെറുപ്പം മുതലേ യൗസേപ്പിതാവിനോടു സവിശേഷമായ ഒരു ബന്ധം സ്ഥാപിച്ചു . നല്ല വിദ്യാഭ്യാസം ആൽഫ്രഡിനു ലഭിക്കാത്തതിനാൽ അമേരിക്കയിലെ […]
ഡോ: അലക്സിസ് കാരൽ : ലൂർദ്ദു മാതാവ് വഴി നടത്തിയ വൈദ്യൻ എല്ലാ ഫെബ്രുവരി 11നു ലൂർദ്ദു മാതാവിന്റെ തിരുനാൾ ആഘോഷിക്കുമ്പോൾ നാം കേൾക്കുന്ന ഒരു പേരാണ് ഡോ: അലക്സിസ് കാരൽ. ഫ്രഞ്ചു ശസ്ത്രക്രിയവിദഗ്ദ്ധനും ജീവശാസ്ത്രജ്ഞനുമായ കാരൽ ദൈവവിശ്വാസത്തിലേക്കു തിരികെ വന്ന അത്ഭുത സംഭവ കഥ ഫ്രാൻസിലെ ഒരു ചെറുപട്ടണത്തിൽ 1873 ജൂൺ 28 ന് ഒരു കത്തോലിക്കാ കുടുംബത്തിലാണ് അലക്സിസ് കാരൽ ജനിച്ചത്.ഈശോസഭക്കാരുടെ […]
തോമസിന്റെ അടുത്തേക്കു പോകു ജീവിതത്തിൽ ഉത്തരം കിട്ടാത്ത ചോദ്യങ്ങളുമായി അലഞ്ഞു തിരിയുമ്പോൾ പതിനൊന്നാം പീയൂസ് മാർപാപ്പയുടെ ഈ ആഹ്വാനം നമ്മൾ ചെവികൊള്ളണം “തോമസിന്റെ അടുത്തേക്കു പോകു” (Studiorum Ducem par 28). വിശുദ്ധ തോമസ് അക്വീനാസ് (1224-1274) കത്തോലിക്കാ സഭയിലെ പ്രഗല്ഭനായ തത്വശാസ്ത്രജ്ഞനും ദൈവശാസ്ത്രജ്ഞനുമാണ്. വിശുദ്ധ ഡോമിനിക് സ്ഥാപിച്ച ഡോമിനിക്കൻ സന്യാസ സഭയിലെ അംഗമായ തോമസ് അക്വീനാസ് കത്തോലിക്കാ ദൈവശാസ്ത്രത്തിലെ എൻസൈക്ലോപീഡിയോ ആയ സുമ്മാ […]
ല്യൂബെക്ക് രക്തസാക്ഷികൾ ജർമ്മനിയിലെ 16 സംസ്ഥാനങ്ങളിൽ ഡെൻമാർക്കിനോട് ചേർന്നു വടക്കെ അറ്റത്ത് സ്ഥിതിചെയ്യുന്ന സംസ്ഥാനമാണ് ഷ്ലെസ്വിഗ്-ഹോൾസ്റ്റൈൻ( Schleswig-Holstein) ആ സംസ്ഥാനത്തിലെ ശ്രദ്ധേയമായ ഒരു നഗരമാണ് ല്യൂബെക്ക്. ഫാ. ഹെർമൻ ലാങ്ങെ ( Hermann Lange) ഫാ: എഡ്വേർഡ് മുള്ളർ (Eduard Müller) ഫാ. ജോഹന്നാസ് പ്രാസക്ക് (Johannes Prassek) എന്നി കത്തോലിക്കാ വൈദീകർക്കും ലൂഥറൻ പാസ്റ്റർ കാൾ ഫ്രീഡ്രിക്ക് സ്റ്റെൽബ്രിങ്കിനെയും (Karl Friedrich Stellbrink) ഈ […]
ദൃഢതയുള്ള വിവാഹ ജീവിതം വി. ഫ്രാൻസീസ് ഡി സാലസിന്റെ മൂന്നു ഉപദേശങ്ങൾ ജനുവരി 24 തിരുസഭ വിശുദ്ധനും സഭാപാരംഗതനുമായ ഫ്രാൻസീസ് ഡീ സാലസിന്റെ ഓർമ്മത്തിരുനാൾ ആഘോഷിക്കുന്നു. കുടുബ ജീവിതത്തെക്കുറിച്ചുള്ള അദേഹത്തിന്റെ കാഴ്ചപ്പാടുകൾ ഭുവന പ്രസിദ്ധമാണ്. ഫ്രാൻസീസിന്റ അഭിപ്രായത്തിൽ വിവാഹം രണ്ടു ഹൃദയങ്ങൾ ഒന്നിച്ചു തുന്നിച്ചേർക്കലാണ്.സമ്പന്നനും പാവപ്പെട്ടവനും ഒരു പോലെ സംലഭ്യമായ ആനന്ദവും സന്തോഷം കണ്ടെത്താനുള്ള ദൃഢമായ മാർഗ്ഗങ്ങളിൽ ഒന്നുമാണ്. പതിനേഴാം നൂറ്റാണ്ടിൽ ഫ്രാൻസിൽ ജീവിച്ചിരുന്ന […]
ജോസഫ് ചിന്തകൾ 42 വിശുദ്ധ ജോസഫിന്റെ ഉത്തരീയം നമ്മുടെ ജീവിതങ്ങളെ വിശുദ്ധീകരിക്കാനും കൂദാശകളിലേക്കു നമ്മെ നയിക്കാനും സഭയാൽ വേർതിരിക്കപ്പെട്ടതും ആശീർച്ചദിച്ചതുമായ വസ്തുക്കളെയാണ് സാക്രമെന്റൽസ് അഥവാ കൂദാശാനുകരണങ്ങൾ എന്നു വിളിക്കുക. സഭയുടെ മധ്യസ്ഥ്യം വഴി അവ വിശുദ്ധമായ അടയാളങ്ങളും കൃപയുടെ മാർഗ്ഗവുമാകുന്നു. അത്തരത്തിലുള്ള ഒരു കൂദാശാനുകരണമാണ് ഉത്തരീയ ഭക്തി. കത്തോലിക്കാ സഭ ഔദ്യോഗികമായി അംഗീകരിച്ചിരിക്കുന്ന 18 ഉത്തരീയങ്ങളിൽ ഒന്നാണ് വിശുദ്ധ ജോസഫിൻ്റെ ഉത്തരീയം (The Scapular […]
ജോസഫ് ചിന്തകൾ 41 ജോസഫ് യേശുവാകുന്ന പ്രകാശത്താൽ നയിക്കപ്പെട്ടവൻ പതിനേഴാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഫ്രഞ്ചു ചിത്രകാരനായിരുന്നു ജോർജ്ജ് ഡി ലാ ടൂർ (Georges de La Tour 1593-1652). 1642 ൽ ജോർജ് രചിച്ച വിശ്വ പ്രസിദ്ധമായ ഒരു ചിത്രമാണ് ആണ് സെന്റ് ജോസഫ് ദി കാർപെന്റർ (Saint Joseph the Carpenter) എന്നത്. 1948 മുതൽ ഫ്രാൻസിലെ ലൂവ്രെ മ്യൂസിയത്തിലാണ് (Louvre museum) ഈ […]
ജോസഫ് ചിന്തകൾ 38 വിശുദ്ധ ജോസഫിൻ്റെ ചരട് വിശുദ്ധ ജോസഫിൻ്റെ ചരടിനോടുള്ള (The Cord of St .Joseph) ജനകീയ ഭക്തിയെ (popular devotion) കുറിച്ചാണ് ഇന്നത്തെ ചിന്ത. ജനകീയ ഭക്തിയെപ്പറ്റി ബനഡിക്ട് പതിനാറാമൻ പാപ്പ പറയുന്ന വാക്കുകളോടെ നമുക്കു ആരംഭിക്കാം: “ജനകീയ ഭക്തി നമ്മുടെ ശക്തികളിൽ ഒന്നാണ്, കാരണം ജനഹൃദയങ്ങളിൽ ആഴത്തിൽ വേരുറച്ചിട്ടുള്ള പ്രാർത്ഥനകൾ അത് ഉൾകൊള്ളുന്നു. അവ സഭാ ജീവിതത്തിൽ നിന്നു അകന്നു […]
ജനുവരി 9 “കറുത്ത നസ്രായൻ്റെ ” തിരുനാൾ ഏഷ്യയിലെ ഏക കത്തോലിക്ക രാജ്യമായ ഫിലിപ്പിൻസിലെ കത്തോലിക്കാ വിശ്വാസത്തിന്റെ അടയാളമാണ് ” കറുത്ത നസ്രായൻ ” (The Black Nazrane) എന്ന പേരിൽ പ്രസിദ്ധമായ ക്രിസ്തു പ്രതിമ. ഫിലിപ്പിൻസിന്റെ തലസ്ഥാനമായ മനിലയിലെ കിയാപ്പോയിലെ (Quiapo) കറുത്ത നസ്രായന്റെ ബസിലിക്കായിൽ (Basilica of the Black Nazrane) പ്രതിഷ്ഠിച്ചിരിക്കുന്ന കുരിശേന്തിയ യേശുവിന്റെ രൂപമാണ് കറുത്ത നസ്രായൻ. പതിനാറാം നൂറ്റാണ്ടിൽ മെക്സിക്കോയിൽ […]
മറിയത്തിന്റെ ദൈവമാതൃത്വ തിരുനാൾ കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥം 487 നമ്പറിൽ “മറിയത്തെക്കുറിച്ചുള്ള കത്തോലിക്കാ വിശ്വാസം ക്രിസ്തുവിനെക്കുറിച്ചുള്ള കത്തോലിക്കാ വിശ്വാസത്തിൽ അധിഷ്ഠിതമാണ്, മറ്റൊരു വിധത്തിൽ മറിയത്തെക്കുറിച്ചുള്ള കത്തോലിക്കാ പ്രബോധനം , ക്രിസ്തുവിനെക്കുറിച്ചുള്ള കത്തോലിക്കാ വിശ്വാസത്തെ കൂടുതൽ പ്രകാശിപ്പിക്കുന്നു” എന്നു പഠിപ്പിക്കുന്നു. പരിശുദ്ധ കന്യകാമറിയത്തെപ്പറ്റി നാലു മരിയൻ പ്രബോധനങ്ങൾ (ഡോഗ്മകളാണ് ) തിരുസഭയിലുള്ളത്. മറിയം ദൈവമാതാവ് മറിയം നിത്യ കന്യക മറിയം അമലോത്ഭവ […]
പുൽക്കൂട്ടിലേക്ക്….. 25 ആഗമനകാല പ്രാർത്ഥനകൾ ഡിസംബർ 20, ഇരുപതാം ദിനം അത്യുന്നതങ്ങളിൽ ദൈവമഹത്വം വചനം അത്യുന്നതങ്ങളില്‍ ദൈവത്തിനു മഹത്വം! ഭൂമിയില്‍ ദൈവകൃപ ലഭിച്ചവര്‍ക്കു സമാധാനം! ലൂക്കാ 2 : 14 വിചിന്തനം ഈശോയുടെ മനുഷ്യാവതാരത്തിൻ്റെ രണ്ടു ലക്ഷ്യങ്ങളാണ് ഈ തിരുവചനം തുറന്നു കാണിക്കുക. അത്യുന്നതങ്ങളില്‍ ദൈവത്തിനു മഹത്വം നൽകുക, ഭൂമിയിൽ എല്ലാവർക്കും സമാധാനം പകരുക.. ദൈവത്തിലേക്ക് വിരിയുകയും മനുഷ്യരുടെ ഇടയിലേക്ക് സമാധാനമായി […]
പുൽക്കൂട്ടിലേക്ക്….. 25 ആഗമനകാല പ്രാർത്ഥനകൾ ഡിസംബർ 17, പതിനേഴാം ദിനം ഭയപ്പെടേണ്ട വചനം ദൂതന് അവരോടു പറഞ്ഞു: ഭയപ്പെടേണ്ടാ. ലൂക്കാ 2 : 10 വിചിന്തനം നമ്മുടെ ജീവിതത്തിൽ നിരന്തരം വേട്ടയാടുന്ന ഒരു ശത്രുവാണ് ഭയം. ഭയത്തെ അതിജീവിക്കുക എന്നത് ജീവിതത്തിൽ വിജയങ്ങൾ കൊയ്യുവാനും സ്നേഹത്തിൽ വളരാനും അനിവാര്യമാണ്. വിശുദ്ധ യോഹന്നാൻ ശ്ലീഹായുടെ ആഹ്വാനം ഇവിടെ പ്രസക്തമാണ് : “സ്നേഹത്തില്‍ ഭയത്തിന് […]
പുൽക്കൂട്ടിലേക്ക്….. 25 ആഗമനകാല പ്രാർത്ഥനകൾ ഡിസംബർ 15, പതിനഞ്ചാം ദിനം കൂട്ടുകൂടി കൂടെവസിക്കുന്ന ദൈവം വചനം ദൈവം നമ്മോടുകൂടെ എന്നര്‍ഥമുള്ള എമ്മാനുവേല്‍ എന്ന് അവന് വിളിക്കപ്പെടും. മത്തായി 1 : 23 വിചിന്തനം കൂട്ടുകൂടി കൂടെവസിക്കാൻ ഒരു ദൈവം നമുക്കുണ്ട് എന്നതാണ് ആഗമനകാലം നൽകുന്ന ഏറ്റവും വലിയ സന്തോഷം ലോകത്തിനുള്ള ദൈവത്തിന്റെ സദ് വാർത്തയാണ് കൂടെ വസിക്കുന്ന ദൈവപുത്രനായ യേശുക്രിസ്തു. മനുഷ്യനെ […]
ജോസഫ് ചിന്തകൾ 07ജോസഫ് നിശബ്ദതയുടെ സുവിശേഷം വിശുദ്ധ ഗ്രന്ഥത്തിൽ വി. ജോസഫിന്റെതായി ഒരു വാക്കു പോലും നാം കാണുന്നില്ല. നിശബ്ദത ജോസഫിൻ്റെ ജീവിതത്തിൻ്റെ ആരവമായിരുന്നു. മത്തായി സുവിശേഷത്തിൽ നാം ഇപ്രകാരം വായിക്കുന്നു: ” അവളുടെ ഭര്‍ത്താവായ ജോസഫ് നീതിമാനാകയാലും അവളെ അപമാനിതയാക്കാന് ഇഷ്ടപ്പെടായ്കയാലും അവളെ രഹസ്യമായി ഉപേക്ഷിക്കാന്‍ തീരുമാനിച്ചു. “(മത്തായി 1 : 19 ). ഈ രഹസ്യത്തിൽ ഒരു നിശബ്ദത അടങ്ങിയിരിക്കുന്നു. ഉള്ളിൽ നിശബ്ദത ഉണ്ടായിരുന്നതുകൊണ്ടാണ് […]
ജോസഫ് ചിന്തകൾ 06 ജോസഫ് ദൈവരഹസ്യങ്ങളുടെ സംരക്ഷകൻ ക്രിസ്തുവിൻ്റെയും സഭയുടെയും ജീവിതത്തിൽ വിശുദ്ധ യൗസേപ്പിതാവിൻ്റെ ദൗത്യത്തെക്കുറിച്ചു പ്രതിപാദിക്കുന്ന ജോൺ പോൾ രണ്ടാമൻ പാപ്പയുടെ അപ്പസ്തോലിക പ്രബോധനമാണ് രക്ഷകൻ്റെ സംരക്ഷകൻ അഥവാ redemptoris custos റിഡംപ്റ്റോറിസ് കുസ്റ്റോസ്. 1989 ൽ പുറത്തിറങ്ങിയ ഈ പ്രബോധനത്തിൽ മറിയത്തിനൊപ്പം ജോസഫിനെ ദിവ്യരഹസ്യത്തിന്റെ പാലകനായി പാപ്പ പ്രഖ്യാപിക്കുന്നു. മറിയത്തോടൊപ്പം ക്രിസ്തുവിലുള്ള ദൈവത്തിന്റെ സ്വയം വെളിപ്പെടുത്തലിന്റെ അവസാന ഘട്ടത്തിൽ ജോസഫും പങ്കു […]
ജോസഫ് ചിന്തകൾ 05 യൗസേപ്പിൻ്റെ പക്കൽ പോവുക ഫ്രാൻസീസ് പാപ്പയുടെ യൗസേപ്പിതാവിനെപ്പറ്റിയുള്ള ഏറ്റവും പുതിയ അപ്പസ്തോലിക ലേഖനമായ പാത്രിസ് കോർദേയിൽ (Patris corde) ദൈവമാതാവായ കന്യകാമറിയം കഴിഞ്ഞാൽ, മാർപാപ്പമാരുടെ പഠനങ്ങളിൽ തുടർച്ചയായി പരാമർശിക്കപ്പെടുന്ന വിശുദ്ധൻ, വി. യൗസേപ്പാണ് എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. എണ്ണമറ്റ വിശുദ്ധരായ സ്ത്രീകൾക്കും പുരുഷന്മാർക്കും അവനോട് തീക്ഷ്ണതയേറിയ ഭക്തിയുണ്ടെന്നും പാപ്പാ തുറന്നു സമ്മമതിക്കുന്നു. യൗസേപ്പിതാവിനോടുള്ള ഈ ശരണവും ഭക്തിയുമാണ് യൗസേപ്പിൻ്റെ പക്കൽ പോവുക (ite […]
പുൽക്കൂട്ടിലേക്ക്….. 25 ആഗമനകാല പ്രാർത്ഥനകൾ ഡിസംബർ 11, പതിനൊന്നാം ദിനം മറിയത്തിൻ്റെ ദൈവ സ്തുതിഗീതം വചനം എന്റെ ചിത്തം എന്റെ രക്ഷകനായ ദൈവത്തില്‍ ആനന്ദിക്കുന്നു. അവിടുന്ന് തന്റെ ദാസിയുടെ താഴ്മയെ കടാക്ഷിച്ചു. ഇപ്പോള്‍ മുതല്‍ സകല തലമുറകളും എന്നെ ഭാഗ്യവതി എന്നു പ്രകീര്‍ത്തിക്കും. ലൂക്കാ 1 : 47-48 വിചിന്തനം നസറത്തിൽ നിന്നുള്ള എളിയ പെൺകുട്ടിയായ മറിയത്തിന്റെ സ്തോത്രഗീതത്തെ ( ലൂക്കാ […]
പുൽക്കൂട്ടിലേക്ക്….. 25 ആഗമനകാല പ്രാർത്ഥനകൾ ഡിസംബർ 10, പത്താം ദിനം രക്ഷയുടെ സന്തോഷം വചനം മറിയത്തിന്റെ അഭിവാദനം കേട്ടപ്പോള്‍ എലിസബത്തിന്റെ ഉദരത്തില്‍ ശിശു കുതിച്ചു ചാടി. എലിസബത്ത് പരിശുദ്ധാത്മാവു നിറഞ്ഞവളായി. അവള് ഉദ്ഘോഷിച്ചു: നീ സ്ത്രീകളില്‍ അനുഗൃഹീതയാണ്. നിന്റെ ഉദരഫലവും അനുഗൃഹീതം. ലൂക്കാ 1 : 42- 42 വിചിന്തനം മറിയത്തിൻ്റെ അഭിവാദനം കേട്ടപ്പോൾ എലിസബത്തിൻ്റെ ഉദരത്തിൽ സ്നാപകൻ കുതിച്ചു ചാടി […]