ദൈവമേ ഈ മരണവും ഒരു രൂപാന്തരീകരണം ആയിരുന്നല്ലോ…

ആഗസ്റ്റ് മാസം ആറാം തിയതി ബുധനാഴ്ച്ച

ഈശോയുടെ രൂപാന്തരീകരണ തിരുനാൾ ആയിരുന്നു.

ഇന്ത്യൻ സമയം രാത്രി 11:27 അന്നേ ദിവസം അവസാനിക്കാൻ 33 മിനിറ്റുകൾ മാത്രം!

ഡൽഹിയിലെ അപ്പോള ആശുപത്രിയിൽ മറ്റൊരു രുപാന്തരീകരണം ആരംഭിക്കുവായിരുന്നു.

തൻ്റെ ഹൃദയത്തിനിണങ്ങിയ ഒരു മനുഷ്യനെ ദൈവം കണ്ടെത്തുവായിരുന്നു. (cf അപ്പ. പ്രവ 13 : 22)

ഉറ്റ ചങ്ങാതിയെതേടി ഒരു മെല്ലിച്ച താടിക്കാരൻ ആരോടും പറയാതെ യാത്ര ആരംഭിക്കുന്നു.

ഭൂമിയിൽ നിന്നു സ്വർഗ്ഗത്തിലേക്കു നാട്ടിയ ഗോവണിവഴി സ്വസിദ്ധമായ പുഞ്ചിരിതൂകി ആ ചെറുപ്പക്കാരൻ നടന്നുകയറുന്നു.

സാമ്യം, ശാന്തം, സർവ്വത്ര നിശബ്ദത

ഭൂമിയിൽ ദൈവാലയം പണിയാൻ കൊതിച്ചിരുന്ന ഒരു മുപ്പത്തിമൂന്നുകാരനെ സ്വർഗ്ഗീയ ദൈവാലയത്തിലേക്ക് ദൈവപിതാവ് ആലിംഗനം ചെയ്തു സ്വീകരിക്കുന്നു..

ഭൂമിയിലെ ദൈവലായചുമരുകളെ വർണ്ണദീപ്തിയാക്കിയ പ്രിയപ്പെട്ട സുരേഷച്ചനെ സ്വർഗ്ഗീയ ചുമരുകൾക്കു വർണ്ണപ്പകിട്ടേകാൻ ഈശോതന്നെ ചുമതലപ്പെടുത്തുന്നു

പുഞ്ചിരികൊണ്ട് ഭൂമിയിൽ അനേകർക്കു സ്വർഗ്ഗീയാനന്ദം സന്മാനിച്ച MCBടൻ്റെ പുഞ്ചിരികുടുക്കയെ സ്വർഗ്ഗം തിരിച്ചുചോദിക്കുന്നു

സർവ്വത്ര രൂപാന്തരീകരണം

മുപ്പത്തിമൂന്നിൽ യാഗമായവന് ഈ മെല്ലിച്ചമുപ്പത്തിമൂന്നുകാരനോട് വല്ലാത്തപ്രണയം.

അവനിഷ്ടപ്പെട്ടാൽ വേറെ വഴിയൊന്നും ഇല്ലല്ലോ… എതിർവാക്കുപറയാൻ ആവില്ലല്ലോ …

ഉറ്റവരുടെയും ഉടയവരുടെയും പ്രിയ സുരേഷ് അച്ചൻ സ്വർഗ്ഗത്തിലേക്കു പറന്നകന്നു.

ഒരു വാക്ക് ഒരിയാടാതെ സൗമന്യായി ശാന്തമായി ആ വർണ്ണക്കിളി പറന്നകന്നു

ദിവ്യകാരുണ്യമിഷനറി സഭയുടെ അഭിമാനായ പ്രിയ പ്രേഷിതാ പ്രണാമം

സകലരെയും പുഞ്ചിരിപ്പിച്ച നിന്നെ നിറമൊഴികളോടല്ലാതെ എങ്ങനെയാണ് പറഞ്ഞയ്ക്കുന്നത്

ആരെയും കുറ്റം വിധിക്കാത്തവൻ,

നന്മ കാണാൻമാത്രം കാഴ്ചയുള്ളവൻ

അപരൻ്റെ കുറവിനെ തേടിപോകാത്തവൻ, പ്രിയപ്പെട്ടവർക്കായിഭക്ഷണം ഒരുക്കി കാത്തിരുന്ന അമ്മ മനസ്സുഉളവൻ

പാവപ്പെട്ടവർക്കിടയിൽ പാവമായവൻ

വക്രതയില്ലാത്ത നിഷ്കളങ്കൻ

ഈ ദിവസം സുരേഷച്ചനെ പഠിപ്പിച്ച ഒരച്ചൻ പറഞ്ഞ വാക്കുകൾ ഇങ്ങനെയാണ്:” കുത്തിയിരുന്ന് ആലോചിച്ചിൽ പോലും ആ മനുഷ്യനിൽ ഒരു കുറ്റം കണ്ടെത്താൻ കഴിയില്ലത്ര, അത്രയ്ക്കു സിമ്പിളായിരുന്നു പട്ടേട്ട്”

പകിട്ടില്ലായിരുന്നു പട്ടേട്ടച്ചൻ്റെ ജീവിതത്തിന് അതിനൊട്ടും ആ കൊച്ചൻ ആഗ്രഹിച്ചില്ല എന്നു പറയുന്നതായിരിക്കും കൂടുതൽ ശരി.

തിരശീലക്കുപിന്നിൽ മാത്രം നിൽക്കാൻ ഇഷ്‌ടപ്പെട്ട കലാകാരനായിരുന്നു സുരേഷച്ചൻ.

അല്ലേലും മറ്റുള്ളവരെ വലിയവരാക്കാൻ സ്വയം ചെറുതാകാൻ വലിയ മനസ്സുള്ളവർക്കേ കഴിയു

രാത്രികളെ പകലുകളാക്കി വർണ്ണവിസ്മയംതിർത്ത സുരേഷച്ചനെപ്പറ്റി സതീർത്ഥ്യർ വാതോരാതെ പറഞ്ഞതുകേട്ടിട്ടുണ്ട്

ഒരു കൂടു ബിസ്ക്കറ്റിലും കട്ടൻകാപ്പിയും പട്ടേട്ടു വിരിയിച്ച നിറചാർത്തുകൾ അവർക്കെങ്ങനെ വിസ്മരിക്കാനാവും

അഹന്തയില്ലാത്ത കലാകാരനായിരുന്നു സുരേഷ്. അഭിപ്രായങ്ങൾ സ്വീകരിക്കാൻ തെല്ലുംപോലും വൈമൗന്യസം ആ സർഗ്ഗഹൃദയത്തിനില്ലായിരുന്നു.

അരുണാചൽ മിഷൻ എന്ന ചിന്തമാത്രം തലയ്ക്കു പിടിച്ചുനടന്ന പട്ടേട്ടുകുടുംബത്തിലെ കുഞ്ഞുമിഷനറിയെപ്പറ്റി അമ്മ മേരിക്കുട്ടി പറയുമ്പോൾ മിഴികൾ നിറയാത്തവരായി ആരുണ്ട്.

SURESH എന്നപേരിൽ അച്ചൻ ആരായിരുന്നു എന്നു ആ പേരിൽതന്നെ കൊത്തിവച്ചിട്ടുണ്ട്

S – Spiritual : ആത്മീയതയിൽ സമ്പന്നൻ: ഒരു പുരോഹിതൻ പ്രാർത്ഥനയിലും കൂദാശകളിലും വേരുപാകി ദൈവത്തോടുവ്യക്തിപരമായ ബന്ധം പുലർത്തേണ്ടവതാണന്നു പഠിപ്പിച്ചു ഗുരുവാണ് സുരേഷച്ചൻ

U – Understanding: പുരോഹിതൻ മനസ്സിലാക്കലിൻ്റെയും മനസ്സലിവിൻ്റെയും ഉടമയാകണമെന്നും അനുകമ്പനിറഞ്ഞ ഹൃദയത്തോടെ മറ്റുള്ളവരെ ശ്രവിക്കുകയും അവരുടെ വേദനകൾ മനസ്സിലാക്കുകയും ചെയ്യണമെന്നു പഠിപ്പിച്ച നല്ലശ്രോതാമായിരുന്നു സുരേഷച്ചൻ

R – Righteous: നീതി ആഭരണമാക്കിയവൻ, സമഗ്രത നിറഞ്ഞ വ്യക്തിത്വം ആയതിനാൽ നീതിയും വിശുദ്ധിയും കാരുണ്യവും സുരേഷച്ചൻ്റെ അലങ്കാരമായിരുന്നു.

E – Evangelizing: സുവിശേഷമാകാൻ വെമ്പൽ കൊണ്ടവൻ ,ഈശോയുടെ സുവിശേഷം പ്രസംഗിക്കാൻ ധൈര്യപൂർവ്വം സന്തോഷത്തോടെ സുരേഷച്ചൻ താണ്ടിയ വഴിത്താരകൾ ഏവർക്കും പ്രചോദനം

S – Sacrificial: തൻ്റെ അജഗണത്തിനു വേണ്ടി ബലിയാക്കാൻ കൊതിച്ച നിസ്വാർത്ഥനായ നല്ലിടയനായിരുന്നു സുരേഷച്ചൻ

H – Humble: യഥാർത്ഥ പൗരോഹിത്യം ദൈവമഹത്വത്തിനായിജീവിക്കാനും ശുശ്രൂഷിക്കാനും ഉള്ളതാണന്നു എളിമനിറഞ്ഞ സുകൃതത്തിലുടെ തെളിയിച്ച മാതൃകയാണ് സുരേഷച്ചൻ

തന്‍റെ വിശുദ്ധരുടെ മരണം കര്‍ത്താവിന് അമൂല്യമാണ്.(സങ്കീ 116 : 15) അമൂല്യമായ മരണത്തിലൂടെ അനശ്വരതിലേക്കു പറന്നുയർന്ന ദിവ്യകാരുണ്യത്തിൻ്റെ വെള്ളരിപ്രാവേ

പ്രണാമം

ബാഷ്പാജ്ഞലികൾ

ഫാ. ജയ്സൺ കുന്നേൽ mcbs

Fediverse reactions
August 2025
S M T W T F S
 12
3456789
10111213141516
17181920212223
24252627282930
31  

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a Reply

Discover more from Nelson MCBS

Subscribe now to keep reading and get access to the full archive.

Continue reading