സ്‌നേഹിക്കുന്നവര്‍ ക്ലേശങ്ങളിലും അവിടുത്തെ സ്‌നേഹിക്കും
🌿🌹🕯️🕯️🕯️🙏🕯️🕯️🌹🌿 🔥ക്രിസ്താനുകരണം – ♥️യേശുവിനെ ആത്മാര്‍ത്ഥമായി സ്‌നേഹിക്കുന്നവര്‍ ക്ലേശങ്ങളിലും അവിടുത്തെ സ്‌നേഹിക്കും ✝️യേശുവിന്റെ കുരിശിനെ സ്‌നേഹിക്കുന്നവര്‍ വളരെ ചുരുക്കമാണ് 💫യേശുവിന്റെ സ്വര്‍ഗ്ഗീയ രാജ്യം സ്‌നേഹിക്കുന്ന അനേകം പേരുണ്ട്. പക്ഷേ, അവിടുത്തെ കുരിശു വഹിക്കുന്നവര്‍ തീരെ ചുരുക്കമാണ് . ആശ്വാസം ആഗ്രഹിക്കുന്ന നിരവധിപേരുണ്ട്, ക്ലേശം ഇഷ്ടപ്പെടുന്നവര്‍ നന്നേ ചുരുക്കം. വിരുന്നില്‍ പങ്കെടുക്കാന്‍ ധാരാളം കൂട്ടുകാരുണ്ട്, ക്ലേശത്തില്‍ കുറച്ചുപേരും, എല്ലാവരും അവിടുത്തോട് കൂടെ സന്തോഷിക്കാനാഗ്രഹിക്കുന്നു, അവിടുത്തേയ്ക്കായി സഹിക്കാന്‍ തീരെ കുറച്ചുപേരും. […]