പിശാചുമായി ഒരിക്കലും സംവാദത്തിൽ ഏർപ്പെടരുത്

ഒരിക്കൽ പിശാച് മൂന്നു സന്യാസിമാർക്കു മുമ്പിൽ പ്രത്യക്ഷനായി അവരോട്” ഭൂതകാലത്തെ മാറ്റാനുള്ള ശക്തി നിങ്ങൾക്കു ഞാൻ നൽകിയാൽ നിങ്ങൾ എന്തായിരിക്കും മാറ്റാൻ ശ്രമിക്കുക? എന്നു ചോദിച്ചു.

വലിയ അപ്പസ്തോലിക തീക്ഷ്ണതയോടെ ആദ്യത്തെയാൾ ഇങ്ങനെ മറുപടി നൽകി. “ആദത്തെയും ഹവ്വായെയും പാപത്തിൽ വീഴ്ത്തുന്നതിൽ നിന്നു നിന്നെ ഞാൻ തടഞ്ഞേനേ കാരണം അതുവഴി മാനവവംശത്തെ ദൈവത്തിൽനിന്നു അകലാതെ കാത്തുസൂക്ഷിക്കുമായിരുന്നു.

കരുണാസമ്പന്നനായ രണ്ടാമന്റെ മറുപടി:” നിന്നെ നിത്യനാശത്തിലേക്കു തള്ളിവിടുന്നതിൽ നിന്നു ദൈവത്തെ ഞാൻ പിൻതിരിപ്പിക്കുമായിരുന്നു.” എന്നായിരുന്നു.

എളിമ നിറഞ്ഞ മൂന്നാം സന്യാസി പിശാചിനോട് മറുപടി പറയുന്നതിനു പകരം മുട്ടുകുത്തി കുരിശുവരച്ച് ഇപ്രകാരം പ്രാർത്ഥിച്ചു.” എന്റെ കർത്താവേ എനിക്കു മാറ്റാൻ സാധിക്കാത്ത കാര്യങ്ങൾ മാറ്റാനായി എനിക്ക് ഉണ്ടാകുന്ന പ്രലോഭനത്തിൽ നിന്ന് എന്നെ സ്വതന്ത്രമാക്കണമേ.”

ഇത് കേട്ടയുടനെ അലറിക്കരഞ്ഞുകൊണ്ട് വേദനയോടെ പിശാച് അപ്രക്ഷിതനായി. ഇതുകണ്ട് അത്ഭുതസ്തബധരായരായ മറ്റുരണ്ട് സഹോദരങ്ങൾ മൂന്നാമനോടു ചോദിച്ചു എന്തുകാരണത്താലാണ് താങ്ങൾ ഇങ്ങനെ പ്രതികരിച്ചത്.

അതിനുമറുപടിയായി ദൈവത്തിന്റെ അ വിനീതദാസൻ മുന്നുകാര്യങ്ങൾ പറഞ്ഞു

1) നമ്മൾ ഒരിക്കലും പിശാചുമായി സംവാദത്തിൽ ഏർപ്പെടരുത്.

2) ഭൂതകാലത്തെ മാറ്റാൻ ഈ ലോകത്താർക്കും ശക്തിയില്ല

3) നമ്മുടെ പുണ്യം തെളിയിക്കാനല്ല പിശാചിന്റെ താൽപര്യം മറിച്ച് നമ്മളെ കഴിഞ്ഞകാലത്തു ചങ്ങലക്കിടാനും അതുവഴി ദൈവം ഇന്നു നമുക്കു നൽകുന്ന വർത്തമാന കാലത്തെ അവഗണിക്കാനുമാണ് അവന്റെ ശ്രമം. ദൈവം നമുക്കു നൽകുന്ന കൃപകളോട് സഹകരിക്കാനും അവന്റെ ദൗത്യം പൂർണ്ണതയിൽ നിറവേറ്റാനും വർത്തമാനകാലത്തു മാത്രമേ നമുക്കു സാധിക്കു. എനിക്കു മാറ്റാൻ സാധിക്കാത്ത കഴിഞ്ഞ കാലങ്ങൾ മാറ്റാൻ കഴിയും എന്ന മിഥ്യാബോധത്തിലാണ് പിശാച് നമ്മളെ പലപ്പോഴും തളച്ചിടുന്നത്.

ഭൂതകാലത്തെ ദൈവത്തിന്റെ കരുണയ്ക്കു നമുക്ക് ഏൽപ്പിച്ചു കൊടുക്കുകയും വർത്തമാനകാലത്തിൽ സന്തോഷപൂർവ്വം ജീവിക്കുകയും ചെയ്യാം

NB: ഈ ദിവസങ്ങളിൽ social mediaയിൽ പ്രചരിച്ച ഒരു ഇംഗ്ലീഷ് കഥയുടെ സ്വതത്ര വിവർത്തനം

ഫാ. ജയ്സൺ കുന്നേൽ MCBS

Advertisements

Leave a comment