ദൈവവചനം വായിക്കാം

ദൈവവചനം ആഴക്കടൽ പോലെയാണ്. അതിന്റെ താളുകളിലൂടെ നാം യാത്ര പോകുന്നത് ഒറ്റയ്ക്കാണ്.സമുദ്രത്തിൽ നമുക്ക് ചുറ്റും വെള്ളമുണ്ടെങ്കിലും ഒരു തുള്ളി പോലും നമുക്ക് കുടിക്കുവാൻ സാധിക്കില്ല. കയ്യിൽ കരുതിയ വെള്ളം മാത്രമേ കുടിക്കുവാൻ സാധിക്കൂ.ഇത് പോലെ നാം വായിച്ചു നാം സ്വന്തമാക്കി ഹൃദയത്തിൽ സൂക്ഷിക്കുന്ന വചനങ്ങളെ തക്ക സമയത്തു നമ്മുടെ ദാഹം അകറ്റുകയുള്ളൂ.എന്നാൽ പരിശുദ്ധാത്മാവിന്റെ സഹായത്തോടെ നാം വചനം വായിച്ചു തുടങ്ങിയാൽ ഇതേ സമുദ്രത്തിലെ ജലം സൂര്യന്റെ ചൂടേറ്റു നീരാവിയായി പൊങ്ങി മഴമേഘങ്ങളായി മാറി കാറ്റിന്റെ ഗതിയനുസരിച്ചു പേമാരിയായി … Continue reading ദൈവവചനം വായിക്കാം

സകല മരിച്ചവരുടെയും ഓർമ്മ / All Souls Day / അന്നീദാ വെള്ളി

സകല മരിച്ചവരുടെയും ഓർമ്മ / All Souls Day / അന്നീദാ വെള്ളി സീറോ മലബാർ സഭ ഈ വർഷം (2024) ഫെബ്രുവരി 9 വെള്ളിയാഴ്ച മരിച്ചവിശ്വാസികളുടെ തിരുന്നാൾ ആഘോഷിക്കുന്നു. പൂന്തോട്ടം മനോഹരമാകുന്നത് വിവിധങ്ങളായ പൂക്കളുടെ സാന്നിധ്യത്താലാണ്. അതുപോലെയാണ്, വിവിധങ്ങളായ സഭാപാരമ്പര്യങ്ങളാൽ ഒരൊറ്റ വിശ്വാസത്തിൽ പരിശുദ്ധ കത്തോലിക്കാ സഭ സമ്പുഷ്ടയാകുന്നതും. ലത്തീൻ സഭയിൽ നവംബർ രണ്ടിനും സീറോ മലങ്കര സഭയിൽ വലിയ നോമ്പ് തുടങ്ങും മുമ്പുള്ള ഞായറാഴ്ചയുമാണ് മരിച്ചവരുടെ തിരുനാൾ ആഘോഷിക്കുന്നത്. എന്നാൽ സീറോ മലബാർ സഭയിൽ … Continue reading സകല മരിച്ചവരുടെയും ഓർമ്മ / All Souls Day / അന്നീദാ വെള്ളി

ഈശോയെ സ്നേഹിക്കാൻ…

ആരാണ് നമ്മെ വ്യക്തിപരമായി ഏറ്റവും അധികം സ്നേഹിക്കുന്നത്?മനുഷ്യർ ആരുമല്ല, ഈശോ ആണ്.ഈശോയെ എങ്ങനെ എനിക്ക് തിരിച്ചു സ്നേഹിക്കാൻ സാധിക്കും!"ദൈവ സന്നിധിയിൽ ഞാൻ എടുക്കുന്ന സ്വതന്ത്രമായ തീരുമാനത്തിലാണ് അതിന്റെ മുഴുവൻ ശക്തിയും അടങ്ങിയിരിക്കുന്നതെന്നു ഞാൻ മനസ്സിലാക്കി. ഞാൻ തന്നെ സ്വതന്ത്രമായി സമ്മതം തരണമെന്നും പൂർണ്ണമനസ്സോടെ ദൈവഹിതം സ്വീകരിക്കണമെന്നും അല്ലെങ്കിൽ അതിനൊരർത്ഥവും ഇല്ലെന്നും ഈശോ വെളിപ്പെടുത്തി."(വിശുദ്ധ ഫൗസ്റ്റീനയുടെ ഡയറി പാരഗ്രാഫ് :190)എന്നെ പൂർണമായും ഈശോയുടെ ഹിതത്തിന് സമർപ്പിക്കുന്നതിലൂടെ അവിടുത്തോടൊപ്പം ജീവിക്കുന്നതിലൂടെ ഈശോയെ സ്നേഹിക്കാൻ സാധിക്കും.അവിടുത്തെ കുറിച്ച് ഇടയ്ക്കിടയ്ക്ക് ഓർക്കുന്നതിലൂടെ, അവിടുത്തെക്കുറിച്ചു … Continue reading ഈശോയെ സ്നേഹിക്കാൻ…

ഒരു ദൈവവചനമെങ്കിലും ഷെയർ ചെയ്യാം

നാം സാധാരണയായി ദൈവവചനം വായിക്കാറുണ്ട്. അധരത്തിൽ കാത്തു വയ്ക്കാറുണ്ട്. ഹൃദയത്തിൽ സൂക്ഷിക്കാറുണ്ട്.എന്നാൽ ഈ ഡിജിറ്റൽ യുഗത്തിൽ വിരൽത്തുമ്പിലും എല്ലായ്‌പോഴും ഒരു ദൈവവചനം സൂക്ഷിക്കാൻ ശ്രമിക്കാം.ഈയിടെ മുതലാണ് ഞാൻ വിരൽത്തുമ്പിൽ ദൈവവചനം കാത്തുവച്ചു തുടങ്ങിയത്.POC മലയാളം ബൈബിൾ ആപ്പിൽ നിന്നും ഓരോ സമയവും മനസിനെ തൊടുന്ന ദൈവവചനം ഏതെങ്കിലും വീഡിയോയൊ പോസ്റ്ററോ ഉണ്ടാക്കാനായി copy ചെയ്തു വാട്സാപ്പിൽ പേസ്റ്റ് ചെയ്തു കഴിഞ്ഞാലും എന്റെ വിരൽത്തുമ്പിൽ ഒരു നിധി പോലെ അത് എപ്പോഴും കാണും.ഏതോ ഒരു ദിവസം ഒരു വ്യക്തിയോട് … Continue reading ഒരു ദൈവവചനമെങ്കിലും ഷെയർ ചെയ്യാം

പിശാചുമായി ഒരിക്കലും സംവാദത്തിൽ ഏർപ്പെടരുത്

പിശാചുമായി ഒരിക്കലും സംവാദത്തിൽ ഏർപ്പെടരുത് ഒരിക്കൽ പിശാച് മൂന്നു സന്യാസിമാർക്കു മുമ്പിൽ പ്രത്യക്ഷനായി അവരോട്" ഭൂതകാലത്തെ മാറ്റാനുള്ള ശക്തി നിങ്ങൾക്കു ഞാൻ നൽകിയാൽ നിങ്ങൾ എന്തായിരിക്കും മാറ്റാൻ ശ്രമിക്കുക? എന്നു ചോദിച്ചു. വലിയ അപ്പസ്തോലിക തീക്ഷ്ണതയോടെ ആദ്യത്തെയാൾ ഇങ്ങനെ മറുപടി നൽകി. "ആദത്തെയും ഹവ്വായെയും പാപത്തിൽ വീഴ്ത്തുന്നതിൽ നിന്നു നിന്നെ ഞാൻ തടഞ്ഞേനേ കാരണം അതുവഴി മാനവവംശത്തെ ദൈവത്തിൽനിന്നു അകലാതെ കാത്തുസൂക്ഷിക്കുമായിരുന്നു. കരുണാസമ്പന്നനായ രണ്ടാമന്റെ മറുപടി:" നിന്നെ നിത്യനാശത്തിലേക്കു തള്ളിവിടുന്നതിൽ നിന്നു ദൈവത്തെ ഞാൻ പിൻതിരിപ്പിക്കുമായിരുന്നു." എന്നായിരുന്നു. … Continue reading പിശാചുമായി ഒരിക്കലും സംവാദത്തിൽ ഏർപ്പെടരുത്

ദൈവാലയം

ദൈവാലയം…. ദൈവത്തിന്റെ ആലയം…. അത്യുന്നതനായ ത്രിത്വൈകദൈവം മഹത്വപൂർണനായി മഹാകരുണയോടെ തന്റെ മക്കളുടെ ഇടയിൽ വസിക്കുന്ന ഭൗമികഇടം…. പരിശുദ്ധ അമ്മയുടെയും സ്വർഗ്ഗവാസികളുടെയും സാന്നിധ്യമുള്ള ഇടം… ഒരാള് പോലും ഇല്ലാതെ ശൂന്യമെന്നു തോന്നിയാലും കോടാനുകോടി മാലാഖാമാർ അനവരതം പാടിയാരാധിക്കുന്ന അതിവിശുദ്ധമായ സ്ഥലം… അൾത്താരയിലെ അടഞ്ഞു കിടക്കുന്ന കുഞ്ഞ് സക്രാരിയിൽ തിരുവോസ്തിരൂപനായി ബലവാനായ ദൈവം, ഈശോ മിശിഹാ തന്റെ ജീവൻ പകരം കൊടുത്തു നിത്യമരണത്തിൽ നേടിയെടുത്ത തന്റെ ഓരോ കുഞ്ഞുങ്ങളെയും സ്നേഹത്തോടെ കാത്തു കാത്തിരിക്കുന്ന സ്ഥലം. ഒത്തിരി നാൾ ഹോസ്റ്റലിൽ ഒക്കെ … Continue reading ദൈവാലയം

വിട്ടുകളയണം!

വിട്ടുകളയണം! മോശ ദൈവത്തിനു എത്ര പ്രിയപ്പെട്ടവൻ ആയിരുന്നു, പ്രീതി നേടിയവൻ ആയിരുന്നു. പക്ഷെ വാഗ്‌ദത്തനാട്ടിലേക്കു കടക്കാൻ അനുവദിക്കപ്പെട്ടില്ല. കടലിലൂടെയും മരുഭൂമിയിലൂടെയും ഒക്കെ അനേക സംവത്സരങ്ങൾ ഇത്രയും ജനങ്ങളെ പണിപ്പെട്ടു നയിച്ച് വാഗ്‌ദത്ത നാടിന്റെ അടുത്തെത്തിയിട്ട് പോലും ആ ഭാഗ്യം കൊടുത്തില്ല. മോശ എതിരൊന്നും പറഞ്ഞില്ല. മരിക്കുന്നതിന് മുൻപ് എക്കാലത്തെയും മികച്ച ദാർശനികനിർദ്ദേശങ്ങൾ ജനങ്ങൾക്ക് നൽകി കടന്നുപോയി. സ്നേഹത്തിന്റെ മതം എന്ന് പോലും നമ്മൾ ആയിരിക്കുന്ന മതത്തെ വിളിക്കാൻ പാകത്തിനുള്ള നിർദ്ദേശങ്ങൾ നിയമാവർത്തന പുസ്തകത്തിലുണ്ട്. നമ്മുടെ ദൈവമായ കർത്താവിനെ … Continue reading വിട്ടുകളയണം!

മൂന്ന് കാര്യങ്ങൾ നിങ്ങളുടെ ജീവിതത്തെ രൂപാന്തരപ്പെടുത്തും

യേശുവിൽ പ്രിയ സഹോദരങ്ങളെ ഈ മൂന്ന് കാര്യങ്ങൾ, നിങ്ങളുടെ ജീവിതത്തെ രൂപാന്തരപ്പെടുത്തും,! 1'ചെവിയുള്ളവർ കേൾക്കട്ടേ,!2,കണ്ണുള്ളവർ കാണട്ടേ,!3,മനസ്സുള്ളവർ ഗ്രഹിക്കട്ടേ,! 1. പിതാവ്,! 2. പുത്രൻ,! 3. പരിശുദ്ധാത്മാവ്‌,! ഏക സത്യമായ പരിശുദ്ധ ത്രീത്വത്തോട് എന്നും നിന്റ ഹൃദയത്തിൽ ആരാധാനയുണ്ടാകണം,!! 1,ഈശോ,! 2,മറിയം,! 3,യൗസേപ്പ്,! തിരുകുടുംബത്തോടുള്ള സ്നേഹത്തിൽ നിന്ന് ഒരിക്കലും അകന്നുപോകരുത്,!! 1,മരണം,!2,സ്വർഗ്ഗം,!3,നരകം,!ഇവ മുന്നും ഉള്ളന്നകാര്യം നീ. ഒരിക്കലും മറന്നുപോകരുത്,!! 1,ലോകം,!2,പാപം,!3,പിശാച്,!ഇവ മുന്നിനെ ഒരിക്കലും സ്നേഹിക്കരുത്,സ്നേഹിച്ചാൽ നിന്നിൽ പിതാവിന്റെ സ്നേഹം ഉണ്ടാവില്ല,!(1, യോഹ, 2:15) 1,സുഖലോലുപത,!2,മദ്യാസക്തി,!3,ജീവിതവൃഗ്രത,!എന്നിവയിൽ നിങ്ങളുടെ മനസ് ദുർബലമാകരുത്, … Continue reading മൂന്ന് കാര്യങ്ങൾ നിങ്ങളുടെ ജീവിതത്തെ രൂപാന്തരപ്പെടുത്തും

കുരിശിന്റെവഴിചൊല്ലുന്നതുകൊണ്ടുള്ള 14ഫലങ്ങൾ

കുരിശിന്റെവഴിചൊല്ലുന്നതുകൊണ്ടുള്ള 14ഫലങ്ങൾ കുരിശിന്‍റെ വഴി ഭക്തിപൂര്‍വ്വം നടത്തുന്നവര്‍ക്ക് ലഭിക്കാവുന്ന അനുഗ്രഹങ്ങളെക്കുറിച്ച് സ്പെയിന്‍‍കാരനായ ബ്രദര്‍ സ്റ്റനിസ്ലാവോസിന് ഈശോ നൽകിയ വാഗ്ദാനങ്ങൾ: കുരിശിന്‍റെ വഴി നടത്തിക്കൊണ്ട് വിശ്വാസപൂര്‍വ്വം യാചിക്കുന്ന ഏതൊരനുഗ്രഹവും ഞാന്‍ നിങ്ങള്‍ക്കു നല്‍കും. കൂടെക്കൂടെ കുരിശിന്‍റെ വഴി നടത്തുന്നവര്‍ക്ക് നിത്യരക്ഷ നല്‍കും. ഞാന്‍ എപ്പോഴും അവരുടെ കൂടെയുണ്ടായിരിക്കുകയും മരണ സമയത്ത് പ്രത്യേകമായി സഹായിക്കുകയും ചെയ്യും. ഒരു വ്യക്തിയുടെ പാപം എത്ര അധികമായിരുന്നാലും കുരിശിന്‍റെ വഴി ചൊല്ലി പ്രാര്‍ത്ഥിക്കുന്നതിലൂടെ അവർക്ക്‌ കരുണ ലഭിക്കും. (മാരകപാപങ്ങള്‍ ഉണ്ടെങ്കില്‍ കുമ്പസാരം നടത്തേണ്ടതാണ്) കുരിശിന്‍റെ … Continue reading കുരിശിന്റെവഴിചൊല്ലുന്നതുകൊണ്ടുള്ള 14ഫലങ്ങൾ

പൈശാചിക ഉപദ്രവങ്ങളില്‍ നിന്നും ഭവനത്തെ സംരക്ഷിക്കുവാന്‍ ആറ് മാര്‍ഗ്ഗങ്ങള്‍

പൈശാചിക ഉപദ്രവങ്ങളില്‍ നിന്നും ഭവനത്തെ സംരക്ഷിക്കുവാന്‍ ആറ് മാര്‍ഗ്ഗങ്ങള്‍ 1. വെഞ്ചരിച്ച കുരിശുരൂപം: ‍ വെഞ്ചരിച്ച ഒരു കുരിശുരൂപം മുറിയില്‍ പ്രതിഷ്ഠിക്കുന്നത് ഏറെ ഫലപ്രദമായ മാര്‍ഗ്ഗമാണ്. വെഞ്ചരിച്ച ക്രൂശിത രൂപം മറ്റേത് വസ്തുക്കളെക്കാളും ശക്തിയുള്ളതും, പൈശാചിക ഇടപെടലുകള്‍ നിര്‍വ്വീര്യമാക്കാന്‍ ഏറെ ശക്തിയുള്ള ഒന്നുമാണ്. ക്രൂശിത രൂപം സാത്താന്‍ ഏറെ ഭയപ്പെടുന്നു. അതിനാല്‍ നമ്മള്‍ ആയിരിക്കുന്ന ഭവനം/ മുറിയില്‍ ക്രൂശിത രൂപം പ്രതിഷ്ഠിക്കുക പിശാചിനെതിരെയുള്ള പോരാട്ടത്തില്‍ ഏറെ ഫലപ്രദമായ മാര്‍ഗ്ഗമാണ്. 2 . വെഞ്ചരിച്ച ഉപ്പും, വിശുദ്ധ ജലവും: … Continue reading പൈശാചിക ഉപദ്രവങ്ങളില്‍ നിന്നും ഭവനത്തെ സംരക്ഷിക്കുവാന്‍ ആറ് മാര്‍ഗ്ഗങ്ങള്‍

The Power of Praying the Rosary DAILY w/ FAMILY

https://youtu.be/S1e85igTJag The Power of Praying the Rosary DAILY w/ FAMILY #catholiclife #catholicmom #rosaryIn this video, we'll show you unbelievable results when the Catholic family prays the Rosary.We all know the power of prayer and the Rosary is one of the most powerful prayers in the Catholic Church.After watching this video, you'll see that the power … Continue reading The Power of Praying the Rosary DAILY w/ FAMILY

ജപമാല ചൊല്ലുവാൻ ആഗ്രഹമുണ്ട്; എന്നാൽ സാധിക്കാറില്ല!!?

ജപമാല ചൊല്ലുവാൻ ആഗ്രഹമുണ്ട്; എന്നാൽ സാധിക്കാറില്ല എന്നതാണോ നിങ്ങളുടെ അവസ്ഥ? 💚വിഷമിക്കേണ്ട. അനുദിന ജപമാലയെ സഹായിക്കുന്ന ചില പോംവഴികൾ ഇതാ… രാവിലെ മുതൽ ജപമാല ചൊല്ലുവാൻ ആരംഭിക്കുക. ഇടയ്ക്ക് ജോലിത്തിരക്ക് കാരണം ചൊല്ലുവാൻ സാധിക്കുന്നില്ലെങ്കിലും സാരമില്ല. സമയം കിട്ടുമ്പോൾ തുടരുക. വലിയ ജപമാല ഭക്തർ ഒക്കെ ഇങ്ങനെ ആരംഭിച്ചവരാണ്. മാത്രമല്ല, തുടക്കത്തിൽ ഒരു ജപമാല പോലും ഒരു ദിവസം കൊണ്ട് പൂർത്തീകരിക്കാൻ സാധിക്കാത്തവരും ആണ്.എന്നാൽ പതുക്കെ പതുക്കെ നിങ്ങൾ മുന്നേറും തീർച്ച. ❤️ആദ്യമായി ചെയ്യേണ്ടത് ഒരു ജപമാല … Continue reading ജപമാല ചൊല്ലുവാൻ ആഗ്രഹമുണ്ട്; എന്നാൽ സാധിക്കാറില്ല!!?

MOTHERHOOD IS NOT A CONVENT! Prayer Life as a Mother

https://youtu.be/TPsZMSy4Klw MOTHERHOOD IS NOT A CONVENT! Prayer Life as a Mother Catholic #catholiclife #catholicmom Here are ways to help you to understand your vocation as a mother is so beautiful and can be so holy even in the mess. I hope you enjoy! ❤️ Learn the Catholic Faith in 5 minutes a day here https://acatholicmomslife.com/faith-i…❤️Continue reading MOTHERHOOD IS NOT A CONVENT! Prayer Life as a Mother

ഉണരാം, ഒരുങ്ങാം, വാതിൽ തുറക്കാം.

സഹസ്രാബ്ദങ്ങളും നൂറ്റാണ്ടുകളുമായി പ്രപഞ്ചം കാത്തുകാത്തിരുന്ന, ഭൂലോകരക്ഷകനായ ഈശോയുടെ പിറവി അടുത്ത സമയം…മേരിയും ജോസഫും എലിസബത്തും ഒരുപക്ഷെ സക്കറിയയും.. അങ്ങനെ വളരെ കുറച്ചു പേർ മാത്രമാണ് ആ സമയം സമാഗതമായത് അറിഞ്ഞ്, അവൻ ഭൂജാതനാകുന്നതിനെ അത്ര ആഗ്രഹിച്ചു കാത്തിരുന്നത്. പുറമെയുള്ള ലോകം അതറിയാതെ അവരുടെ വ്യഗ്രതകളിൽ ആയിരുന്നു. അല്ലായിരുന്നെങ്കിൽ ഭൂമിയിൽ വന്നു പിറക്കുന്ന ദൈവത്തെ ലോകം എങ്ങനെ വരവേൽക്കുമായിരുന്നു. സത്രത്തിൽ പോലും അവർക്ക് സ്ഥലം ലഭിച്ചില്ലല്ലോ. ഇന്നത്തെ സാഹചര്യങ്ങൾ വ്യത്യസ്തമാണോ? ക്രിസ്മസ് എന്ന് കേൾക്കുമ്പോൾ യേശു എന്ന ചിന്തയാണോ … Continue reading ഉണരാം, ഒരുങ്ങാം, വാതിൽ തുറക്കാം.

The 3 Hail Mary Novena | A Powerful Daily Novena

https://youtu.be/sS901VOitww The 3 Hail Mary Novena - A Powerful Daily Novena Our Blessed Mother promised to Saint Gertude the following: "To any soul who faithfully prays the Three Hail Marys, I will appear at the hour of death in a splendor of beauty so extraordinary that it will fill the soul with heavenly consolation." This … Continue reading The 3 Hail Mary Novena | A Powerful Daily Novena

നഷ്ടമാക്കല്ലേ ഈ കൃപയുടെ മണിക്കൂർ

നഷ്ടമാക്കല്ലേ ഈ കൃപയുടെ മണിക്കൂർ. Dec 8th, 12 pm to 1 pm. . ഈശോയിൽ സ്നേഹമുള്ള സഹോദരങ്ങളെ, പരിശുദ്ധ കന്യകാമറിയം 1946 ൽ ഇറ്റലിയിൽ Sister Pierrina ക്കു റോസ മിസ്റ്ററിക്ക മാതാവായി പ്രത്യക്ഷപ്പെട്ടപ്പോൾ കൊടുത്ത സന്ദേശം:December 8, 12.00- 1.00കൃപയുടെ മണിക്കൂറായി ആചരിക്കണം, ആചരിക്കാൻ എല്ലാവരോടും പറയണം എന്നാണ്.ദൈവകരുണ ഒഴുകുന്ന ഈ കൃപയുടെ മണിക്കുർ നഷ്ടമാക്കല്ലേ. "പ്രാർത്ഥനയോടും പ്രാശ്ചിത്ത പ്രവർത്തികളോടും കൂടി 51 ആം സങ്കീർത്തനം കൈ വിരിച്ചുപിടിച്ചു 3 പ്രാവശ്യം ചൊല്ലുക. … Continue reading നഷ്ടമാക്കല്ലേ ഈ കൃപയുടെ മണിക്കൂർ

പാപപ്പൊറുതിയുടെ കുരിശ്

ഈ കുരിശ് അറിയപ്പെടുന്നത് പാപപ്പൊറുതിയുടെ കുരിശ് എന്നാണ്. സ്പെയിനിലെ കൊർഡോബയിൽ സെന്റ് ആൻ & സെന്റ് ജോസഫ് ആശ്രമത്തിലെ ഒരു പള്ളിയിലാണ് ഈ കുരിശുള്ളത്. ഇതിന്റെ പ്രത്യേകത, കുരിശിൽ തൂങ്ങിക്കിടക്കുന്ന യേശുവിന്റെ വലതുകരം കുരിശിൽ നിന്ന് എടുത്ത് താഴേക്ക് നീട്ടിപ്പിടിച്ചിരിക്കുന്നു എന്നതാണ്. ഈ കുരിശ് ഇങ്ങനെയായതിന്റെ പിന്നിൽ ഒരു സംഭവമുണ്ടെന്നാണ് അവിടെയുള്ള നാട്ടുകാർ പറയുന്നത്, അതിങ്ങനെയാണ്. ഈ കുരിശിന്റെ അടിയിൽ ഇരുന്നായിരുന്നു അവിടത്തെ പ്രധാനപുരോഹിതൻ ആളുകളെ കുമ്പസാരിപ്പിക്കാറുള്ളത്. ഗൗരവമേറിയ കുറെ പാപങ്ങൾ ചെയ്തിട്ടുള്ള ഒരു മനുഷ്യൻ കുമ്പസാരിച്ചുകഴിഞ്ഞപ്പോൾ … Continue reading പാപപ്പൊറുതിയുടെ കുരിശ്

പ്രസക്തി ഒട്ടും ചോരാത്ത എട്ടുനോമ്പ്

പ്രസക്തി ഒട്ടും ചോരാത്ത #എട്ടുനോമ്പ് 🙏 നമ്മുടെ അമ്മയായ പരിശുദ്ധ കന്യകാമറിയത്തിന്റെ പിറവിതിരുനാളിനു ഒരുക്കമായി സഭ പരിശുദ്ധമായ എട്ടുനോമ്പിലേക്ക് പ്രവേശിക്കുവാൻ ഒരുങ്ങുകയാണല്ലോ. കേരളസഭയെ, പ്രത്യേകിച്ച് മാർത്തോമാക്രിസ്ത്യാനികളെ സംബന്ധിച്ച് എട്ടുനോമ്പ് നമ്മുടെ പാരമ്പര്യത്തിനോട് ഇഴകി ചേർന്നുകിടക്കുന്നതാണ്. ആത്മീയമായ ഒരു ഒരുക്കം ആണെങ്കിലും എട്ടുനോമ്പ് ഒരുപാട് മറ്റ് തരത്തിലുള്ള മാനങ്ങളും മുന്നോട്ട് വെക്കുന്നുണ്ട്. എട്ടുനോമ്പിന്റെ ഐതിഹ്യം പരിശോധിച്ചാൽ തന്നെ നമുക്ക് അത് മനസിലാകും. ഐതീഹ്യം എട്ടുനോമ്പിന്റെ ഉത്ഭവത്തെപ്പറ്റി ധാരാളം ഐതിഹ്യങ്ങൾ കേരളത്തിലെ ക്രിസ്ത്യൻ സമൂഹങ്ങൾക്കിടയിൽ പ്രചാരത്തിലുണ്ട്. എല്ലാം തന്നെ വിരൽ … Continue reading പ്രസക്തി ഒട്ടും ചോരാത്ത എട്ടുനോമ്പ്

മറിയത്തിന്റെ സ്വർഗ്ഗാരോഹണം എങ്ങനെയായിരിന്നു?

ബൈബിളിൽ രേഖപ്പെടുത്താത്തപരിശുദ്ധ മറിയത്തിന്റെ സ്വർഗ്ഗാരോഹണം എങ്ങനെയായിരിന്നു?നമ്മുടെ കർത്താവായ യേശുക്രിസ്തുഇറ്റലിയിലെ മരിയ വാൾതോർത്ത എന്ന മകൾക്ക് നൽകിയ സ്വർഗ്ഗിയ വെളിപാട് അനുഗൃഹീതയായ കന്യകയുടെ ആനന്ദപൂർണ്ണമായ കടന്നുപോകൽ വർഷങ്ങൾ കടന്നുപോയി . അപ്പസ്തോലന്മാരും ലാസറുംസഹോദരിമാരും എല്ലാം വിദൂരസ്ഥലങ്ങളിലേക്ക് സുവിശേഷപ്രഘോഷണത്തിനായി ചിതറിപ്പോയി . ജോൺ മാത്രം അമ്മയുടെ സംരക്ഷണത്തിനായി അവിടെത്തന്നെ നിന്നു . മട്ടുപ്പാവിലുള്ള ഒരു ചെറിയ മുറിയിൽ മേരി വെള്ളവസ്ത്ര ധാരിണിയായി കാണപ്പെടുന്നു ആ സമയത്ത് ജോൺ കടന്നുവരുന്നു അമ്മ സാവധാനംതന്റെ സമയമായി എന്നു ജോണിനെഅറിയിക്കുന്നു ജോണിനു ഹൃദയം പൊട്ടുകയാണ് … Continue reading മറിയത്തിന്റെ സ്വർഗ്ഗാരോഹണം എങ്ങനെയായിരിന്നു?

ഏറിയാൽ ഒരാഴ്ച അല്ലെങ്കിൽ രണ്ടാഴ്ച

ഒരാളെക്കുറിച്ച് മരണശേഷം നാം എത്രനാൾ പറയും? ഏറിയാൽ ഒരാഴ്ച അല്ലെങ്കിൽ രണ്ടാഴ്ച… പിന്നീട് ഓർമ്മ ദിവസങ്ങളിൽ മാത്രമായി അത് ചുരുങ്ങും. എന്നാൽഅജ്ന… നമ്മുടെ കേരളത്തിൽ നിന്നും നിശബ്ദമായി വിശുദ്ധിയുടെ പടവുകൾ ചവിട്ടി കയറി പോയ ആ കൊച്ചുമാലാഖ അവളെന്നും ഓർമ്മിക്കപ്പെടുന്നു. എല്ലാ ദിവസങ്ങളിലും ആരെങ്കിലും അയക്കുന്ന കുറിപ്പുകളിൽ ഒന്ന് അജ്നയെക്കുറിച്ചാവും.. അജ്നയെക്കുറിച്ച് പറയുവാൻ നൂറു നാവുള്ള സഹപ്രവർത്തക അർച്ചന…. എന്നും അജ്നയെക്കുറിച്ചുള്ള കുറിപ്പുകൾ അയക്കുന്ന തിരുവനന്തപുരം സ്വദേശി ബിജു മധ്യസ്ഥത്തിനായി എന്നും അജ്നക്കു വേണ്ടി പ്രാർത്ഥിക്കുന്നുണ്ടെന്ന് പറയുന്ന … Continue reading ഏറിയാൽ ഒരാഴ്ച അല്ലെങ്കിൽ രണ്ടാഴ്ച

യേശു ഏകരക്ഷകൻ: മെയ് 1

🙏🔥🙏 യേശുവിന് ഉന്നതസ്ഥാനം നല്‍കാതെ വരുമ്പോള്‍ ലോകം അപകടസ്ഥിതിയിലാകുന്നു. "അന്ധകാരത്തിൽ സ്ഥിതിചെയ്തിരുന്ന ജനങ്ങൾ വലിയ പ്രകാശം കണ്ടു. മരണത്തിന്റെ മേഖലയിലും നിഴലിലും വസിച്ചിരുന്നവർക്കായി ഒരു ദീപ്തി ഉദയം ചെയ്തു." (മത്തായി 4:16) യേശു ഏകരക്ഷകൻ: മെയ് 1മനുഷ്യകുലത്തെ രക്ഷിക്കുവാന്‍ ദൈവത്തിന്റെ ഇടപെടല്‍ അത്യാവശ്യമായിരിന്നു. അതുകൊണ്ടാണ് അവിടുന്ന് തന്റെ എകജാതനായ യേശുക്രിസ്തുവിനെ ലോകത്തിലേക്കയച്ചത്. യേശുവിലൂടെ ദൈവം മാനുഷികമുഖം സ്വീകരിക്കുകയും മനുഷ്യര്‍ക്ക് ദൃശ്യനാവുകയും ചെയ്തു. ഈ ഉന്നതമായ സത്യം തിരിച്ചറിഞ്ഞുകൊണ്ട് ലോകം ക്രിസ്തുവിന് ഒന്നാം സ്ഥാനം നൽകേണ്ടിയിരിക്കുന്നു. എവിടെയെല്ലാം ക്രിസ്തുവിന് … Continue reading യേശു ഏകരക്ഷകൻ: മെയ് 1

തളർന്ന മനസ്സുകള്‍ ജ്വലിക്കുന്ന എമ്മാവൂസ് വഴി

First Come, Then Go.... തളർന്ന മനസ്സുകള്‍ ജ്വലിക്കുന്ന എമ്മാവൂസ് വഴി 'എന്തൊക്കെ പ്രതീക്ഷകളായിരുന്നു. ജനം ഓശാന പാടി ഗുരുവിനെ എതിരേൽക്കുന്നത്‌ കൂടെ കണ്ടപ്പോൾ ലൈഫ് സെറ്റായെന്നോർത്തതാ. ശിഷ്യരാണെന്നും പറഞ്ഞ് ഞെളിഞ്ഞ് നടന്നതാ.എന്നിട്ടിപ്പോ' ... 'എല്ലാം തീർന്നില്ലേ. എല്ലാവരുടെയും വിധിയാളൻ ആവുമെന്ന് വിചാരിച്ചവൻ ഇത്ര നിഷ്ഠൂരമായി വിധിക്കപ്പെട്ട് മണ്മറഞ്ഞില്ലേ. അതും കുരിശുമരണം. അതിൽപ്പരം ഒരു നാണക്കേടുണ്ടോ? ദൈവപുത്രൻ ആണെങ്കിൽ ഇറങ്ങിവാന്നും പറഞ്ഞ് അവരൊക്കെ വെല്ലുവിളിച്ചപ്പോഴെങ്കിലും ഒന്ന് ഇറങ്ങിവരാൻ മേലാർന്നോ ? നമ്മുടെ കാര്യം എന്താവുമെന്ന് പോലും ഗുരു … Continue reading തളർന്ന മനസ്സുകള്‍ ജ്വലിക്കുന്ന എമ്മാവൂസ് വഴി