May 6 | St. Dominic Savio | വിശുദ്ധ ഡൊമിനിക് സാവിയോ

So young, and still a saint ! ഡൊമിനിക് സാവിയോയെ പറ്റി ആലോചിക്കുമ്പോൾ ഇതാണ് നമുക്കോർമ്മ വരിക. വാസ്തവത്തിൽ അവൻ വെറുതെ അങ്ങനെ ചെറുപ്പത്തിൽ മരിച്ചുപോയ ഒരാളല്ല, ജീവിതത്തിലെ ഓരോ നിമിഷവും അമൂല്യമായി കരുതി ജീവിതം അതിന്റെ പൂർണ്ണതയിൽ സന്തോഷത്തോടെ ജീവിച്ചവനാണ്. ചെറുപ്പകാലങ്ങളിലും ശ്രദ്ധ പതറിപ്പോകാതെ, അനാവശ്യകാര്യങ്ങളുടെ പിന്നാലെ പോകാതെ, ചിന്തിക്കാനും തീരുമാനങ്ങളെടുക്കാനും പ്രായമാകുമ്പോള്‍ തന്നെ ജീവിതം ദൈവത്തിനു എങ്ങനെ സമർപ്പിക്കണമെന്ന് ഡൊമിനിക് സാവിയോ നമുക്ക് കാണിച്ചുതരുന്നു. ഡൊമിനിക് സാവിയോ മരിക്കുന്നത് 1857 മാർച്ച് 9 … Continue reading May 6 | St. Dominic Savio | വിശുദ്ധ ഡൊമിനിക് സാവിയോ

Advertisement

May 3 | വിശുദ്ധ പീലിപ്പോസിന്റെയും വിശുദ്ധ ചെറിയ യാക്കോബിന്റെയും തിരുനാൾ

'വന്നുകാണുക'...'തിരിച്ചുകൊണ്ടുവരിക' മെയ് 3, കർത്താവ് അവന്റെ അപ്പസ്തോലരാകാൻ പ്രത്യേകം തിരഞ്ഞെടുത്ത പന്ത്രണ്ട് പേരിൽ രണ്ടുപേരെ നമ്മൾ പ്രത്യേകം ഓർമ്മിക്കുന്ന ദിവസമാണ്. വിശുദ്ധ പീലിപ്പോസും വിശുദ്ധ ചെറിയ യാക്കോബും ആണവർ. ആദ്യമൂന്ന് സുവിശേഷങ്ങളിൽ, പന്ത്രണ്ട് അപ്പസ്തോലന്മാരുടെ ലിസ്റ്റിൽ വരുന്നുണ്ടെന്നല്ലാതെ ഇവരെക്കുറിച്ച് അധികം പരാമർശമില്ല. വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തിലേക്ക് തിരിയുമ്പോൾ വിശുദ്ധ പീലിപ്പോസിനെപ്പറ്റി കൂടുതൽ സൂചനകൾ ലഭിക്കുന്നു. യാക്കോബിനെപ്പറ്റി കൂടുതൽ സൂചനകളുള്ളത് അപ്പസ്തോലപ്രവർത്തനങ്ങളിലും ലേഖനങ്ങളിലുമാണ്. അതെങ്ങനെ ആയാലും, തന്നോട് ചേർത്തുനിർത്തി പരിശീലനം കൊടുക്കാൻ കർത്താവ് തിരഞ്ഞെടുത്ത പന്ത്രണ്ട് പേരിലും, പിന്നീട് … Continue reading May 3 | വിശുദ്ധ പീലിപ്പോസിന്റെയും വിശുദ്ധ ചെറിയ യാക്കോബിന്റെയും തിരുനാൾ

April 29 | വിശുദ്ധ കാതറിൻ ഓഫ് സിയന്ന

തുളച്ചുകയറുന്ന കണ്ണുകളും, പകരുന്ന പുഞ്ചിരിയും കൂട്ടിനുള്ള, 20 വയസ്സ് വരെ നിരക്ഷരയായിരുന്ന ഒരു സ്ത്രീ.. പക്ഷെ അവളുടെ ഉപദേശത്തിന് കാത്തുനിന്നത് മാർപ്പാപ്പമാരും രാജാക്കന്മാരും രാജ്ഞികളും പോലുള്ളവർ. വേറെ വേറെ ആളുകൾക്കുള്ള കത്തുകൾ ശരവേഗത്തിൽ എഴുതുന്ന മൂന്നു സെക്രട്ടറിമാർക്ക് ഊഴമനുസരിച്ചു എഴുതാനുള്ളത് പറഞ്ഞുകൊടുത്തുകൊണ്ടിരുന്നവൾ. വിശുദ്ധ, മിസ്റ്റിക്, വേദപാരംഗത, പഞ്ചക്ഷതധാരി, ഡാന്റെയുടെ 'ഡിവൈൻ കോമഡി യോട് കിടപിടിക്കുന്ന മിസ്റ്റിക് കൃതികളുടെ രചയിതാവ്... ഇനിയും വിശേഷണങ്ങൾ ഒരുപാടുണ്ട് സിയന്നയിലെ വിശുദ്ധ കാതറിന്. പിതാവായ ദൈവം വിശുദ്ധയോട് സംസാരിച്ചത് 'സംവാദം ' എന്ന … Continue reading April 29 | വിശുദ്ധ കാതറിൻ ഓഫ് സിയന്ന

വിശുദ്ധ പീയൂസ് അഞ്ചാമൻ പാപ്പ | ക്രിസ്ത്യാനികളുടെ സഹായമേ! | April 30

ലെപ്പന്റോ യുദ്ധത്തിന്റെ പേരിൽ എന്നും ഓർമ്മിക്കപ്പെടുന്ന അഞ്ചാം പീയൂസ് പാപ്പയുടെ തിരുന്നാൾ ആണ് ഇന്ന്. 'ക്രിസ്ത്യാനികളുടെ സഹായമേ' എന്ന് ലുത്തിനിയയിൽ കൂട്ടിച്ചേർക്കാൻ കാരണമായ യുദ്ധം! നൂറ്റാണ്ടുകളായി തുർക്കികൾ യൂറോപ്പ് മുഴുവൻ വരുതിയിലാക്കാൻ ഒരുമ്പെടുകയായിരുന്നു. അവർ സ്പെയിനിന്റെയും ഓസ്ട്രിയയുടെയും ഹംഗറിയുടെയുമൊക്കെ ഓരോ ഭാഗത്തു നിന്നും ആക്രമണങ്ങൾ അഴിച്ചുവിടുന്നതിനിടയിൽ മെഡിറ്ററേനിയൻ ഭാഗത്തെ, അവരുടെ നാവികശക്തി കൊണ്ട് മുഹമ്മദീയരുടേത് എന്ന് വിളിപ്പിക്കാനും ശ്രമിച്ചു കൊണ്ടിരുന്നു. ക്രൈസ്തവലോകത്തെ മുഴുവൻ ശക്തിയും സമന്വയിപ്പിച്ച് ഈ ശത്രുക്കളുടെ മേൽ വിജയം നേടുക എന്നത് അന്നത്തെ പോപ്പിന്റെ … Continue reading വിശുദ്ധ പീയൂസ് അഞ്ചാമൻ പാപ്പ | ക്രിസ്ത്യാനികളുടെ സഹായമേ! | April 30

കരുതലുള്ള സ്നേഹം പരിശീലിക്കാൻ

മറ്റുള്ളവർക്ക് എങ്ങനെ ഫീൽ ചെയ്താലും തങ്ങൾക്ക് പറയാൻ തോന്നുന്നത് തങ്ങൾ പറയും, ചെയ്യാൻ തോന്നുന്നത് ചെയ്യും എന്നുള്ളത് സ്വാർത്ഥതയുടെ ലക്ഷണമാണല്ലേ. പക്ഷെ ജീവിതത്തിൽ പല ഘട്ടങ്ങളിലും നമ്മള്‍ ഇങ്ങനെയൊക്കെ പെരുമാറിയിട്ടുണ്ടാവും, പിന്നീട് പശ്ചാത്തപിച്ചിട്ടുമുണ്ടാവും. ബിഷപ്പ് ഫുൾട്ടൺ ജെ ഷീനിന്റെ സഹോദരപുത്രി ജോ ആൻ തൻറെ ഒരു അനുഭവം ഇങ്ങനെ വിവരിച്ചു. ഫുൾട്ടൺ ജെ ഷീനിന്റെ റേഡിയോ പ്രഭാഷണങ്ങൾ നേരിട്ട് കേൾക്കാൻ ജനം തടിച്ചുകൂടുമായിരുന്നു. ഒരു ദിവസം ശരീരമാസകലം വ്രണങ്ങൾ നിറഞ്ഞ ഒരു കുഷ്‌ഠരോഗി പ്രഭാഷണം കേൾക്കാൻ വന്നു. … Continue reading കരുതലുള്ള സ്നേഹം പരിശീലിക്കാൻ

April 28 | വിശുദ്ധ ജിയന്ന ബറേറ്റ മോള

24 ഏപ്രിൽ 1994, ജിയന്ന ഇമ്മാനുവേല മോളക്ക് എത്ര സ്വപ്നതുല്യമായ ദിവസമായിരുന്നെന്നോ ? പിതാവ് പിയെത്രോ മോളക്കൊപ്പം ജോൺപോൾ രണ്ടാമൻ പാപ്പയാൽ സ്വീകരിക്കപ്പെടുക; ഈ മകളെ ജനിപ്പിക്കുന്നതിനായി സ്വന്തജീവൻ ബലിദാനം നൽകിയ ജിയന്ന ബെറേറ്റ മോള എന്ന അവളുടെ അമ്മയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കുന്ന ചടങ്ങിൽ സന്നിഹിതയാകാൻ സാധിക്കുക! പാപ്പയുടെ കയ്യിൽ നിന്ന് വിശുദ്ധ കുർബ്ബാന സ്വീകരിക്കുക. ആഗോളകുടുംബ വർഷമായി ആചരിച്ചിരുന്ന വർഷം കൂടിയായിരുന്നു അത്. പരിശുദ്ധ പിതാവ് തൻറെ പ്രസംഗത്തിനിടയിൽ ഈ വാക്കുകൾ ഉച്ചരിക്കുമ്പോൾ അവളുടെ ഹൃദയത്തിലൂടെ … Continue reading April 28 | വിശുദ്ധ ജിയന്ന ബറേറ്റ മോള

പത്ത് കന്യകമാരുടെ ഉപമയെപ്പറ്റി ബിഷപ്പ് ഫുൾട്ടൻ ജെ ഷീനിന്റെ ചിന്തകൾ

(ധന്യനായ ബിഷപ്പ് ഫുൾട്ടൻ ജെ ഷീൻ എഴുതിയ 'Walk with God' എന്ന പുസ്‌തകത്തിലെ ഒരധ്യായത്തിന്റെ വിവർത്തനശ്രമം) അടഞ്ഞ വാതിലുകൾ നമ്മൾ സാധാരണയായി മനുഷ്യരെ അവർ ചെയ്ത തിന്മയുടെ പേരിൽ വിധിക്കുന്നു , പക്ഷെ ചെയ്യാത്ത നന്മയുടെ പേരിൽ അങ്ങനെ ചെയ്യുന്നത് അപൂർവ്വമാണ്. കണക്കിലെടുക്കാത്ത തിന്മ ഒരുവന്റെ ജീവിതത്തിൽ പലതും ഉണ്ടായിരിക്കാം. ഉദാഹരണത്തിന്, അയാൾക്ക് സത്യസന്ധതയില്ല എന്ന കാര്യം പാവങ്ങളോട് കരുണയുണ്ടെന്നതിന്റെ പേരിൽ ശ്രദ്ധിക്കാതെ പോകാം. പക്ഷെ ചെയ്യാൻ ബാക്കിയായ നന്മ പലപ്പോഴും എയ്തുകഴിഞ്ഞ അമ്പ് പോലെയാണ്. … Continue reading പത്ത് കന്യകമാരുടെ ഉപമയെപ്പറ്റി ബിഷപ്പ് ഫുൾട്ടൻ ജെ ഷീനിന്റെ ചിന്തകൾ

April 25 | വിശുദ്ധ മാർക്കോസ്

വിശുദ്ധ മാർക്കോസ് ബൈബിളിൽ രണ്ടാമതായി കാണുന്ന വിശുദ്ധ മാർക്കോസിന്റെ സുവിശേഷം ആണ് ആദ്യം എഴുതപ്പെട്ട സുവിശേഷമായി കരുതപ്പെടുന്നത്. നാലു സുവിശേഷങ്ങളിൽ താരതമ്യേന ചെറുതുമായ ഇത്‌ A.D.65 നോട് അടുത്ത്, റോമിൽ വെച്ച് ഗ്രീക്ക് ഭാഷയിലാണ് അപ്പസ്തോലന്മാരുടെ രാജകുമാരൻ വാമൊഴിയായി പഠിപ്പിച്ചതെല്ലാം നഷ്ടപ്പെട്ടു പോകാതിരിക്കാൻ റോമൻ ക്രിസ്ത്യാനികളുടെ അപേക്ഷപ്രകാരം വിശുദ്ധ മാർക്കോസ് എഴുതിവെച്ചത്. റോമിൽ പത്രോസ് ശ്ലീഹായുടെ സെക്രട്ടറി ആയിരുന്ന മാർക്കോസ്, പത്രോസ് ശ്ലീഹ ഈശോയുടെ ജീവിതത്തെപറ്റി പറയുന്നതെല്ലാം എഴുതിയെടുത്തു സൂക്ഷിച്ചിരുന്നു.വിശദമായും സ്പഷ്ടമായും പത്രോസിന്റെ സ്വഭാവസവിശേഷതകളെ പറ്റി ഈ … Continue reading April 25 | വിശുദ്ധ മാർക്കോസ്

ബ്രൂണോ കൊർണാക്കിയോളയെ കത്തോലിക്കനായി മാറ്റിയ ദർശനം

ഇക്കഴിഞ്ഞ ഏപ്രിൽ 12ന് വെളിപാടിന്റെ കന്യകയുടെ (Our Lady of Revelation) ദർശനത്തിന്റെ എഴുപത്തി ആറാം വാർഷികം റോമിൽ കാര്യമായി ആഘോഷിച്ചു. പോപ്പിനെ കൊല്ലാൻ അവസരം നോക്കി നടന്ന, കത്തോലിക്ക സഭയെ തരം കിട്ടുമ്പോഴെല്ലാം അവഹേളിച്ചിരുന്ന ഒരു പ്രോട്ടസ്റ്റന്റുകാരനായ റെയിൽവേ ജോലിക്കാരനാണ് പരിശുദ്ധ അമ്മ ദർശനം കൊടുത്തത്. സാവൂളിനെ പൗലോസ് ആക്കിയ പോലെ, ബ്രൂണോ കൊർണാക്കിയോളയെ കത്തോലിക്കനായി മാറ്റിയ ആ ദർശനം ഇങ്ങനെ ആയിരുന്നു.. ഏപ്രിൽ 12, 1947. ഈസ്റ്റർ കഴിഞ്ഞു വന്ന ശനിയാഴ്ച. മഴയോ മഞ്ഞോ … Continue reading ബ്രൂണോ കൊർണാക്കിയോളയെ കത്തോലിക്കനായി മാറ്റിയ ദർശനം

വിശുദ്ധ ബെർണ്ണദീത്ത | April 16

ബെർണ്ണദീത്ത കോൺവെന്റിൽ ചേരാൻ വന്നതിനുശേഷം അവളെക്കണ്ടപ്പോൾ ബിഷപ്പ് ചോദിച്ചു,"എങ്ങനെയാണ് നീ പരിശുദ്ധ അമ്മ തന്ന കൃപകൾക്ക് നന്ദി പറയാൻ ആഗ്രഹിക്കുന്നത് ?" "പിതാവേ, സിസ്റ്റർമാരുടെ കൂടെ അവരുടെ വേലക്കാരിയായി നിൽക്കണമെന്നുണ്ടെനിക്ക്. അത് സാധിക്കുമൊ?" "അവരുടെ പോലെ സഭയിൽ ചേരണമെന്ന് ആഗ്രഹമില്ലേ നിനക്ക് ?" "ഞാൻ പാവപ്പെട്ടവളും വിദ്യാഭ്യാസമില്ലാത്തവളുമാണ് പിതാവേ" ഉപവിയുടെ സന്യാസസഭയിലെ മദർ ജനറൽ അവളെ കണ്ടപ്പോൾ സ്വാഗതം ചെയ്തുകൊണ്ട് പറഞ്ഞു,” എന്റെ കുഞ്ഞേ, നിനക്കിവിടെ സന്തോഷമായിരിക്കുമെന്ന് ഞാൻ കരുതുന്നു. നിനക്ക് എന്തൊക്കെ ചെയ്യാൻ അറിയാം ?" … Continue reading വിശുദ്ധ ബെർണ്ണദീത്ത | April 16

എന്റെ കർത്താവേ… എന്റെ ദൈവമേ…!

യഹൂദജനത നൂറ്റാണ്ടുകൾ രക്ഷകന് വേണ്ടി കാത്തിരുന്നു.പക്ഷെ അവസാനം അവൻ അവർക്കിടയിലേക്ക് വന്നപ്പോൾ അവനെ അവർ വിശ്വസിച്ചില്ല. അവന്റെ അറിവ് അവരെ അത്ഭുതപ്പെടുത്തി , അവൻ ചെയ്ത അത്ഭുതപ്രവൃത്തികൾ കണ്ടു . എന്നിട്ടും തങ്ങളുടെ 'കർത്താവും ദൈവവും' ആയി അവർ അവനെ കണ്ടില്ല. ഒരു തച്ചന്റെ മകനായി മാത്രം അവർ അവനെ കരുതി . അവരുടെ വിശ്വാസരാഹിത്യം ഈശോയെ വിസ്മയിപ്പിക്കുക പോലും ചെയ്തു. എന്നാൽ സന്തതസഹചാരിയായി കൂടെ നടന്ന, പന്ത്രണ്ടു ശിഷ്യന്മാരിൽ ഒരുവനാവാൻ ഭാഗ്യം ലഭിച്ച തോമസ് തന്റെ … Continue reading എന്റെ കർത്താവേ… എന്റെ ദൈവമേ…!

പിശാച് ഭയപ്പെടുന്ന സ്ത്രീ

"ഒരു ബാധ ഒഴിപ്പിക്കലിനിടയിൽ (എക്‌സോർസിസം) സാത്താൻ എന്നോട് പറഞ്ഞു, ഓരോ "നന്മ നിറഞ്ഞ മറിയവും' എന്റെ ശിരസ്സിലേൽക്കുന്ന പ്രഹരമാണ്; ക്രിസ്ത്യാനികൾക്ക് ജപമാലയുടെ ശക്തി എത്ര എന്നറിയുമെങ്കിൽ അതെന്റെ അവസാനമാണ് ". 'The Chief Exorcist of the Vatican' എന്നറിയപ്പെട്ടിരുന്ന, 'The Pope's Exorcist' എന്ന സിനിമയിലൂടെ ഇപ്പോഴും വാർത്തകളിൽ വന്നുകൊണ്ടിരിക്കുന്ന ഫാദർ ഗബ്രിയേൽ അമോർത്തിന്റെ വാക്കുകളാണിത്. 2013 ആകുമ്പോഴേക്ക് തന്റെ മിനിസ്ട്രി വഴി 160,000 ബാധ ഒഴിപ്പിക്കൽ പ്രക്രിയകൾ അദ്ദേഹം നടത്തിയെന്നാണ് പറയപ്പെടുന്നത് (ചിലത് മിനിറ്റുകളുടെ … Continue reading പിശാച് ഭയപ്പെടുന്ന സ്ത്രീ

എമ്മാവൂസിലെ അത്ഭുതം

എമ്മാവൂസ് ശിഷ്യരെപ്പോൽ അങ്ങയെ തിരിയാതെ… തമസ്സിൽ ചരിക്കുമ്പോൾ എൻ മനം… ചെറുപ്പത്തിൽ സ്ഥിരമായി വീട്ടിലെ ടേപ്പ് റെക്കോർഡറിലൂടെ കേൾക്കാറുള്ള ഒരു പാട്ടിലെ ഇടക്കുള്ള വരികൾ. മുഴുവനാക്കാൻ ഓർമ്മയില്ല. പക്ഷേ, കൂടെയുള്ള അവനെ തിരിച്ചറിയാതെ, അവൻ എനിക്കായി ചെയ്തത് ഓർമ്മിക്കാതെ, കുർബ്ബാനയിൽ പങ്കെടുക്കുമ്പോൾ ഹൃദയത്തിൽ ജ്വലനം ഇല്ലാതെ എത്രയോ സമയങ്ങൾ ഞാനും പലപ്പോഴും ഇരുട്ടിൽ തപ്പി നടക്കാറുണ്ട് എന്നത് നല്ല നിശ്ചയമുണ്ട്. ഇന്നത്തെ ലോകത്തിന്റെ വഴികൾ അനുസരിച്ചാണെങ്കിൽ, ഉയിർപ്പിന് ശേഷം വലിയൊരു ആഘോഷം അവൻ ശിഷ്യന്മാരെയും മറ്റ് അനുയായികളെയും … Continue reading എമ്മാവൂസിലെ അത്ഭുതം

സ്നേഹം സ്നേഹത്തെ വിളിക്കുന്നു: വിശുദ്ധ ജെമ്മ ഗല്‍ഗാനി | April 11

"സ്നേഹം സ്നേഹത്തിനെ വിളിക്കുന്നു, തീ തീയെ വിളിക്കുന്നു " അവളുടെ രക്ഷകനും വിമോചകനുമായവനോടുള്ള സ്നേഹത്തിന്റെ തീയാൽ ആളിക്കത്തിയ എളിമ നിറഞ്ഞ ഒരാത്മാവിന്റെ വാക്കുകൾ. ഈശോയുടെ കുരിശിനോട് അത്രക്കും ചേർന്നിരുന്നത് കൊണ്ട്, വളരെയേറെ സഹിക്കേണ്ടി വന്നിട്ടുന്നെങ്കിലും ജെമ്മ ഗൽഗാനിക്ക് ഈശോയോട് 'no' പറയാൻ കഴിഞ്ഞേ ഇല്ല. സഹനത്തിന് പിന്നാലെ സഹനം വന്നുകൊണ്ടിരിക്കുമ്പോഴും എപ്പോഴും 'yes' ആയിരുന്നു. ' ഇതാ കർത്താവിന്റെ ദാസി' എന്ന് പറഞ്ഞ പരിശുദ്ധ അമ്മയെപ്പോലെ ദൈവത്തിൻറെ തിരുവിഷ്ടത്തോടുള്ള സമ്പൂർണ്ണസമർപ്പണം ആയിരുന്നു അവളുടെ ജീവിതം. കുഞ്ഞായിരുന്നപ്പോൾ അവളുടെ … Continue reading സ്നേഹം സ്നേഹത്തെ വിളിക്കുന്നു: വിശുദ്ധ ജെമ്മ ഗല്‍ഗാനി | April 11

Easter Message: എന്നും അവൻ നമ്മോട് കൂടെ

"Christianity hasn't failed, it has never been tried" പറഞ്ഞത് ജി. കെ. ചെസ്റ്റർട്ടൻ ആണ്. ശരിയല്ലേ? യഥാർത്ഥ ക്രിസ്ത്യാനികളായി അന്നുതൊട്ടിങ്ങോളം നമ്മൾ അടക്കമുള്ള അവന്റെ അനുയായികൾ ഭൂരിഭാഗവും ജീവിച്ചിരുന്നെങ്കിൽ ക്രിസ്തുമതം ഏത് ലെവലിൽ ആയിരുന്നേനെ. അവൻ പറഞ്ഞതും ചെയ്തതുമെല്ലാം (വിശുദ്ധവാരത്തിൽ പ്രത്യേകിച്ച് ) നമ്മൾ മറന്നിട്ടില്ലെന്ന് സ്വയം ഓർമ്മപ്പെടുത്തായി വീണ്ടും വീണ്ടും പറയുമെങ്കിലും, 'നമ്മളൊക്കെ മനുഷ്യരല്ലേ?', 'ലോകത്തിന്റെ ഒപ്പം പിടിച്ചു നിക്കണ്ടേ?', 'പ്രാക്ടിക്കൽ ആവണ്ടേ?' 'ഇതൊക്കെ നോക്കി ആർക്കെങ്കിലും ജീവിക്കാൻ പറ്റുമോ?' 'പകരത്തിനു പകരം' … Continue reading Easter Message: എന്നും അവൻ നമ്മോട് കൂടെ

I KILLED JESUS

I Came Across *This Wonderful Reflection For HOLY WEEK* And Would Like To Share This Thought-Provoking Viewpoint With All . . . . . *"I KILLED JESUS"* By Christina Mead. While I read the story of Christ’s Passion and Death in the Gospel of Matthew, *I was looking for Myself in that Story.* *Which Character … Continue reading I KILLED JESUS

മേശയുടെ മറുവശം

എന്തുകൊണ്ടാണ് 'അന്ത്യ അത്താഴത്തിൽ' മേശയുടെ മറുവശം ശൂന്യമായിരിക്കുന്നത്? ലിയനാർഡോ ഡാവിഞ്ചിയുടെ അന്ത്യ അത്താഴത്തിന്റെ ചിത്രത്തിൽ, മേശയുടെ ഒരു വശത്താണ് കൂടുതൽ പേരും എന്നത് നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ? മറുവശത്ത് ശൂന്യമായ സ്ഥലമുണ്ട്. "എന്തുകൊണ്ടാണങ്ങനെ" ആരോ ഒരാൾ വിഖ്യാതനായ ആ ചിത്രകാരനോട് ചോദിച്ചു. അദ്ദേഹത്തിന്റെ ഉത്തരം ലളിതമായിരുന്നു. "അപ്പോൾ നമുക്കും അവരോട് കൂടെ ചേരാൻ ആവശ്യത്തിന് സ്ഥലമുണ്ടാവും". ഭൂമിയിൽ നിങ്ങളുടെ കൂടെ ഈശോ ഇത് ചെയ്യണമെന്ന് ആഗ്രഹമുണ്ടോ? എങ്കിൽ ഒരു കസേര വലിച്ചിട്ട് അവനെ നിങ്ങളുടെ ഹൃദയത്തിൽ സ്വീകരിക്കൂ, പ്രത്യേകിച്ച് … Continue reading മേശയുടെ മറുവശം

വി. വിൻസെന്റ് ഫെറർ | ഏപ്രിൽ 5 | April 5 | St. Vincent Ferrer

"പഠനം കൊണ്ട് നേട്ടമുണ്ടാവണമെന്നുണ്ടോ നിങ്ങൾക്ക് ? പഠനത്തിലുടനീളം ദൈവഭക്തി നിങ്ങളുടെ കൂടെയുണ്ടാവട്ടെ, ഒരു വിശുദ്ധനാവുക എന്നതിലും കൂടുതൽ പ്രാധാന്യം അറിവിന് കൊടുക്കാതിരിക്കത്തക്ക വിധം ഇത്തിരി കുറച്ചു പഠിച്ചാൽ മതി. പുസ്തകങ്ങളെക്കാൾ കൂടുതലായി ദൈവത്തിന്റെ ഉപദേശം സ്വീകരിക്കുക, നിങ്ങൾ വായിക്കുന്നത് മനസ്സിലാവാൻ വേണ്ടി താഴ്മയോടെ അവനോട് ചോദിക്കുക. പഠനം മനസ്സിനെയും ഹൃദയത്തെയും ക്ഷീണിപ്പിക്കുകയും മടുപ്പിക്കുകയും ചെയ്യുന്നു. അവയെ ഉണർത്തുവാൻ വേണ്ടി ഇടക്കിടക്ക് യേശുക്രിസ്തുവിന്റെ കുരിശിൻ കീഴിൽ അവന്റെ കാൽക്കീഴിലേക്ക് പോകൂ.....പ്രാർത്ഥന കൂടാതെ ഒരിക്കലും പഠനം തുടങ്ങുകയോ നിർത്തുകയോ ചെയ്യരുത്" … Continue reading വി. വിൻസെന്റ് ഫെറർ | ഏപ്രിൽ 5 | April 5 | St. Vincent Ferrer

കാണ്ഡമാൽ വിസ്മയങ്ങൾ

ഒറീസ്സയിലെ കാണ്ഡമാൽ മറന്നിട്ടില്ലല്ലോ അല്ലേ? ഇന്ത്യയുടെ ചരിത്രത്തിൽ വെച്ച് ഏറ്റവും വലിയ ക്രൈസ്തവപീഡനത്തിന് സാക്ഷ്യം വഹിച്ച സ്ഥലം. അതിനെ പറ്റി കേട്ടുകേൾവി ഉള്ളവർക്ക് പോലും അവിടത്തെ ഇപ്പോഴത്തെ അവസ്ഥ വിശ്വസിക്കാൻ പ്രയാസമുള്ളതാണ്. ക്രിസ്ത്യാനികളെ ഉന്മൂലനം ചെയ്യാൻ ഇറങ്ങിപുറപ്പെട്ട സാവൂൾ എന്ന ചെറുപ്പക്കാരന് സംഭവിച്ച മാനസാന്തരം പോലെ..കാണ്ഡമാലിൽ നിന്ന് നാടുകടത്താൻ കിണഞ്ഞു പരിശ്രമിച്ച ക്രൈസ്തവവിശ്വാസത്തെ, അവിടെ ബാക്കിയുള്ള അക്രമികളിൽ ഏറിയ പേരും സ്വീകരിച്ചു കഴിഞ്ഞു. 2008ൽ ഒരു ജന്മാഷ്ടമി നാളിൽ സ്വാമി ലക്ഷ്മണാനന്ദ സരസ്വതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്തോടെയാണ് … Continue reading കാണ്ഡമാൽ വിസ്മയങ്ങൾ

എന്റെ ചിന്തകൾ നിങ്ങളുടേത് പോലെയല്ല

'എന്റെ ചിന്തകൾ നിങ്ങളുടേത് പോലെയല്ല'... ശരിയാണ്. മനുഷ്യർക്കെന്തറിയാം? ഒലിവ് മലയുടെ അടുത്ത് സമ്മേളിച്ച്, മലയടിവാരത്തിലൂടെ ജെറുസലേം ദേവാലയത്തിനടുത്തേക്ക് ജനക്കൂട്ടത്തിനൊപ്പം ഈശോയെ കഴുതപ്പുറത്തിരുത്തി ആർപ്പുവിളിയോടെ ആനയിക്കുമ്പോൾ ശിഷ്യന്മാരെല്ലാം ആഹ്ലാദതിമിർപ്പിലായിരുന്നു. ഇസ്രായേലിന്റെ രാജാവിന് എല്ലാവരും ഹോസാന പാടുമ്പോൾ , പക്ഷെ യേശു കെട്ടിരുന്ന പ്രതിധ്വനി 'അവനെ ക്രൂശിക്കുക' എന്നും കൂടെയായിരിക്കണം. തന്റെ സമയം വന്നുചേർന്നല്ലോ എന്ന്, ഇനിയൊരു തിരിച്ചുപോക്കില്ലെന്ന്, താൻ ജീവന് തുല്യം സ്നേഹിച്ച ജനത്തിനാൽ പരിത്യക്തനായി തന്റെ ജീവൻ അർപ്പിക്കപ്പെടാൻ പോകുന്നു.. എന്നൊക്കെ അവന്റെ ഉള്ളിൽ മിന്നിമറഞ്ഞിരിക്കും. ഭൂമിയിലെ … Continue reading എന്റെ ചിന്തകൾ നിങ്ങളുടേത് പോലെയല്ല

വിശുദ്ധ ജെമ്മ ഗല്‍ഗാനിയുടെ പ്രാർത്ഥന

വിശുദ്ധ ജെമ്മ ഗല്‍ഗാനിയുടെ പ്രാർത്ഥന ഓ ക്രൂശിതനായ ദൈവമേ, അങ്ങേ കാൽക്കൽ വീണുകിടക്കുന്ന എന്നെ തൃക്കൺപാർക്കണമേ. എന്നെ തള്ളിക്കളയരുതേ. ഒരു പാപിയായി അങ്ങയുടെ മുന്നിലിതാ ഞാൻ നിൽക്കുന്നു. കഴിഞ്ഞ കാലങ്ങളിൽ ഞാൻ അങ്ങയോട് വളരെയധികം മറുതലിച്ചെങ്കിലും ഈശോയെ, ഇനിയങ്ങനെ ചെയ്യുകയില്ല. ഇതാ അങ്ങയുടെ മുൻപിൽ എന്റെ പാപങ്ങളെല്ലാം ഞാൻ നിരത്തിവെയ്ക്കുന്നു. അങ്ങയുടെ പീഡാനുഭവങ്ങൾ ഞാൻ അനുസ്മരിക്കുന്നു, അങ്ങിൽ നിന്നും ഒഴുകുന്ന വിലയേറിയ തിരുരക്തത്തിന്റെ മൂല്യം എത്രയെന്ന് ഞാൻ അറിയുന്നു. ഓ! എന്റെ ദൈവമേ, എനിക്കുണ്ടായിരിക്കേണ്ട യോഗ്യതകളുടെ നേർക്ക് … Continue reading വിശുദ്ധ ജെമ്മ ഗല്‍ഗാനിയുടെ പ്രാർത്ഥന

ക്രിസ്തുവായി വേഷമിട്ട ജിം കവീസ്ൽ ന്റെ അനുഭവം

Passion of the Christ സിനിമയിൽ ക്രിസ്തുവായി വേഷമിടാനിരുന്ന ജിം കവീസ്ൽനോട്‌ ( Jim Caviezel ) അത് ഒട്ടും എളുപ്പമായിരിക്കില്ലെന്നും ഏറ്റെടുത്തു കഴിഞ്ഞാൽ ഹോളിവുഡിനാൽ പാർശ്വവൽക്കരിക്കപ്പെടുമെന്നുമൊക്കെ മെൽ ഗിബ്സൺ മുന്നറിയിപ്പ് കൊടുത്തിരുന്നു. പാഷൻ ഓഫ് ദി ക്രൈസ്റ്റ് നിർമ്മാതാവും സംവിധായകനുമായ മെൽ ഗിബ്സണോട് ജിം ഒരു ദിവസത്തെ സമയം ആവശ്യപ്പെട്ടു ആലോചിക്കാനായി, എന്നിട്ട് വന്ന് പറഞ്ഞു, "ബുദ്ധിമുട്ടാണെങ്കിൽ പോലും നമ്മൾ അത് ചെയ്യണമെന്നാണ് എനിക്ക് തോന്നുന്നത്. പിന്നൊരു കാര്യം, എന്റെ ഇനീഷ്യൽസ് J.C. ആണ് ( … Continue reading ക്രിസ്തുവായി വേഷമിട്ട ജിം കവീസ്ൽ ന്റെ അനുഭവം

Annunciation Prayer

Heavenly Father, Mary received Your word with joy, - may joy fill our hearts as we welcome our Saviour. You looked with love on your lowly servant,- in your mercy, Father, remember us and all your children. Mary, the new Eve, was obedient to your word,- may we echo her loving obedience. May our holy … Continue reading Annunciation Prayer

വിശുദ്ധ ഓസ്കാർ റോമെരോ | March 24 | St Oscar Romero

"പാവപ്പെട്ടവരോട് ചെയ്യപ്പെടുന്ന അനീതികളെ അപലപിക്കാൻ അവരുള്ളിടത്തു പോയി അവരോട് ഐക്യപ്പെട്ടിരിക്കാത്ത സഭ സത്യമായും യേശുക്രിസ്തുവിന്റെ സഭയല്ല"... 'ശബ്ദമില്ലാത്തവരുടെ ശബ്ദം' ആവാനുള്ള വിശ്വാസതീക്ഷ്‌ണതയും അലിവും ധൈര്യവും ഉണ്ടായിരുന്നതുകൊണ്ട് ജീവൻ വെടിയേണ്ടി വന്ന, സാൻ സാൽവഡോറിലെ ആർച്ച് ബിഷപ്പ് വിശുദ്ധ ഓസ്‌കാർ റൊമേരോയുടെ വാക്കുകളാണിവ. മരണമടഞ്ഞെങ്കിലും, എൽ സാൽവഡോറിലെ മാത്രമല്ല ലാറ്റിൻ അമേരിക്ക മുഴുവനിലുമുള്ള ജനഹൃദയങ്ങളിൽ ഇന്നും അദ്ദേഹത്തിന്റെ വാക്കുകളും ഓർമ്മയും ജീവിക്കുന്നു കാരണം പാവങ്ങളോടുള്ള അനീതിക്കും അക്രമത്തിനും മനുഷ്യാവകാശ ലംഘനത്തിനുമെതിരെ ശബ്ദമുയർത്താൻ അദ്ദേഹം ധൈര്യപ്പെട്ടു. 1970കളിൽ സാൻ സാൽവഡോറിലെ … Continue reading വിശുദ്ധ ഓസ്കാർ റോമെരോ | March 24 | St Oscar Romero