• അനുഗ്രഹീത പിതാവേ… നന്ദി… ഒരുപാടിഷ്ടം…

    “ഞാൻ സ്വർഗ്ഗത്തിലാണെന്ന് എനിക്ക് തോന്നി. എന്റെ ഹൃദയം പിളരുന്നതുപോലെ. എനിക്ക് ആ രാത്രിയിൽ ഉറങ്ങാൻ പോലും കഴിഞ്ഞില്ല…”. ഫ്രാൻസിസ് പാപ്പ പൊതുവേദിയിൽ വെച്ച് ആശ്ലേഷിച്ച വിനിസിയോ റിവാ എന്ന ത്വക് രോഗി അടക്കാനാവാത്ത സന്തോഷത്തോടെ പറയുകയായിരുന്നു. ശരീരമാസകലം മുഴകളും, അതുകാരണമുള്ള വേദനയും ചൊറിച്ചിലും, ആളുകളുടെ തിരസ്കരണവും, വേണ്ടുവോളം അനുഭവിച്ചിരുന്ന ആ അമ്പത്തെട്ടുകാരനെ പാപ്പ കെട്ടിപ്പിടിച്ചത് വിനിസിയോക്കെന്ന പോലെ തന്നെ ലോകത്തിനും അവിശ്വസനീയമായിരുന്നു. “….എന്നെ കെട്ടിപ്പിടിക്കണോ വേണ്ടയോ എന്നദ്ദേഹം രണ്ടുവട്ടം ആലോചിച്ചതേയില്ല. എന്റേത് പകർച്ച വ്യാധിയല്ല, പക്ഷേ അത്…

  • ഇന്നും നമ്മോടൊപ്പം ജീവിക്കുന്നവൻ

    ‘നമ്മുടെ ദൈവത്തിന്റെ കാരുണ്യാതിരേകംകൊണ്ട്‌ ഉയരത്തില്‍ നിന്നുള്ള ഉദയരശ്‌മി നമ്മെ സന്ദര്‍ശിക്കുമ്പോള്‍ ഇരുളിലും, മരണത്തിന്റെ നിഴലിലും ഇരിക്കുന്നവര്‍ക്കു പ്രകാശം വീശാനും സമാധാനത്തിന്റെ മാര്‍ഗത്തിലേക്ക്‌ നമ്മുടെ പാദങ്ങളെ നയിക്കാനും വേണ്ടിയാണ്‌’ (ലൂക്കാ 1:78-79). നിലക്കാത്ത സഹനം എന്ന് തോന്നുന്ന രാത്രിയിൽ പോലും പൊട്ടിവിടരുന്ന ഉത്ഥാനസൂര്യന്റെ ഉദയം…എന്നേക്കും കുരിശിനെ ഭയപ്പെടാതിരിക്കാൻ മനുഷ്യരാശിക്ക് പ്രത്യാശ പകർന്ന പുനരുത്ഥാനം.. വിദ്വേഷത്തിന്റെയും പകയുടെയും മേൽ സ്നേഹത്തിന്റെ വിജയം… മരണത്തിന്റെയും തിന്മയുടെയും മേൽ, സാത്താന്റെ മേൽ, ക്രിസ്തു നേടിയ വിജയം.. എന്നും നിരാശയുടെ അടയാളമായിപ്പോകുമായിരുന്ന കുരിശ്, പ്രത്യാശയുടെ…

  • വിജയം വരിച്ച കുരിശ്

    വിജയം വരിച്ച കുരിശ് പുരോഹിതപ്രമുഖന്മാരും ഫരിസേയരുമൊക്കെ ഈശോയെ ബന്ധിക്കാൻ വന്നപ്പോൾ, വാ തുറന്ന് , ശാന്തനായി “അത് ഞാനാണ് ” (I am he) എന്ന് പറയേണ്ട കാര്യമേ ഉണ്ടായുള്ളൂ. ജനക്കൂട്ടം മുഴുവൻ പുറകിലോട്ട് മറിഞ്ഞുവീണു. നമ്മുടെ കർത്താവിന്റെ അന്യൂനമായ ശക്തിയെയാണ് ഇത് കാണിക്കുന്നത്. പിടിക്കപ്പെടാൻ അവൻ തന്നെത്തന്നെ അനുവദിച്ചില്ലായിരുന്നെങ്കിൽ ആർക്കും രക്ഷ കൈവരില്ലായിരുന്നു. മരണത്തെയും അതിന്റെ കാരണക്കാരനെയും തന്റെ മരണത്തിലൂടെ നശിപ്പിക്കാൻ വേണ്ടിയാണ് ഈശോ ലോകത്തിലേക്ക് വന്നത്. പണ്ടേക്ക് പണ്ടേ അറുക്കാൻ പറഞ്ഞുവെച്ചിട്ടുള്ള കുഞ്ഞാടിനെപ്പോലെ, ലോകരക്ഷക്കായി…

  • MOST DEAR JESUS

    MOST DEAR JESUS Most dear Jesus, filled with sorrow during the agony in the garden, covered with a sweat of blood while praying, have mercy on us, O’ Lord. Most dear Jesus, delivered into the hands of the wicked by a kiss, bound like a robber, and abandoned by your disciples, have mercy on us,…

  • തകർക്കപ്പെട്ട രണ്ടു ഹൃദയങ്ങൾ

    തകർക്കപ്പെട്ട രണ്ടു ഹൃദയങ്ങൾ പടയാളി കുന്തമെടുത്ത് യേശുവിന്റെ കുരിശിന് താഴെ വന്ന് അവന്റെ പാർശ്വത്തിൽ കുത്തിക്കയറ്റി. സഖറിയാ പ്രവാചകൻ പറഞ്ഞത് യോഹന്നാനും പറഞ്ഞു, “സൈന്യങ്ങളുടെ കർത്താവ് അരുളിച്ചെയ്യുന്നു …. ഇടയനെ വെട്ടുക, ആടുകൾ ചിതറട്ടെ”. റോമൻ പടയാളി ആ പ്രവചനം പൂർത്തിയാക്കി. ക്രിസ്തുവിന്റെ ശരീരമാകുന്ന വിരി മുറിക്കപ്പെട്ട ആ സമയത്ത് തന്നെ, ജെറുസലലേം ദേവാലയത്തിൽ പ്രധാന പുരോഹിതൻ കുഞ്ഞാടിന്റെ രക്തം തളിക്കാറുള്ള തിരശീല മുകളിൽ നിന്ന് അടിയിലേക്ക് നടുവേ കീറി. താഴെ നിന്ന് മുകളിലേക്ക് ആണെങ്കിൽ അത്…

  • A PRAYER TO JESUS IN THE AGONY IN THE GARDEN

    A PRAYER TO JESUS IN THE AGONY IN THE GARDEN O’ Jesus, Who in the excess of Your love to win hearts, do give abundant graces to those who meditate on your holy passion in Gethsemane, I pray You to lead my heart and soul to think often of the most bitter agony You suffered…

  • കർത്താവേ അത് ഞാനായിരിക്കട്ടെ…

    1950 ലെ പെസഹാ വ്യാഴം. ഒല്ലൂർ കന്യാസ്ത്രീ മഠം. സമയം രാത്രി 9 നും 10 നും ഇടയിൽ. രാത്രിയിലെ ആരാധന 10 മുതൽ തുടങ്ങുന്നതുകൊണ്ട് മിണ്ടടക്കം ആരംഭിക്കുന്നത് 10 മണിക്ക്. താഴെ പൂമുഖത്തും പള്ളിയുടെ ഇറയത്തും നിന്നുകൊണ്ട് പുതുകന്യാസ്ത്രീകളും മറ്റും ചിരിച്ചു കലപിലകൂട്ടി സംസാരിക്കുന്നതുകണ്ട് വളരെ ദുഖവും വേദനയും തോന്നിയ എവുപ്രാസ്യമ്മ അവരെ വിളിച്ച് സങ്കടത്തോടെ ഇങ്ങനെ പറഞ്ഞു, “കർത്താവ് ഇതാ ഗദ്സെമനിയിൽ ചോര വിയർത്ത് മരണവേദന അനുഭവിച്ച് പൂങ്കാവനത്തിൽ തളർന്നുവീഴുന്നു. പുതുകന്യാസ്ത്രീകൾ അവിടുത്തെ ആശ്വസിപ്പിക്കുന്നതിന്…

  • വിശുദ്ധ കുർബ്ബാനയെപറ്റി…

    വിശുദ്ധ കുർബ്ബാനയെപറ്റി പറയാതെങ്ങനാ ശരിയാവുന്നേ… ലോകത്തിൽ ജീവിക്കുന്ന അവസാനത്തെ പാപിക്കു പോലും രക്ഷയാകുവാനാണ് ഈശോ വിശുദ്ധ കുർബ്ബാനയായി മാറിയത്. ദൈവജനം അൾത്താരക്ക് ചുറ്റും സന്നിഹിതരായി ഈശോയുടെ മരണ-ഉത്ഥാനങ്ങൾ അനുസ്മരിക്കുന്നു, ആചരിക്കുന്നു, ആഘോഷിക്കുന്നു. ഈ ഒത്തുചേരലിൽ ക്രിസ്തു സന്നിഹിതനാകുമ്പോൾ പ്രപഞ്ചം മുഴുവൻ അവിടെ കൂട്ടിച്ചേർക്കപ്പെടുന്നു. ‘അന്ത്യ അത്താഴവേളയിൽ, യേശു തന്നെത്തന്നെ നൽകിക്കൊണ്ടും തന്നോട് ആത്മശരീരത്തിൽ ഐക്യപ്പെട്ട പുതിയൊരു സമൂഹത്തിന് രൂപം നൽകിക്കൊണ്ടും തിരുസഭക്ക് അടിസ്ഥാനമിട്ടു’ (ബെനഡിക്റ്റ് പതിനാറാമൻ പാപ്പ). പരസ്പരം സഹായിക്കാനും ശുശ്രൂഷിക്കാനും വിനീതരാകാനും മറ്റുള്ളവരോട് ആദരവ് കാണിക്കാനുമുള്ള…

  • ക്രിസ്തുവിൽ ജീവിക്കേണ്ടവർ

    ബിഷപ്പ് ഫുൾട്ടൻ ജെ ഷീൻ അന്ത്യ അത്താഴത്തെക്കുറിച്ചും വിശുദ്ധ കുർബ്ബാനയെക്കുറിച്ചും എഴുതിയ അധ്യായത്തിന്റെ വിവർത്തനം: ക്രിസ്തുവിൽ ജീവിക്കേണ്ടവർ ലോകത്തെക്കുറിച്ചും അതിൻ്റെ കാപട്യത്തെക്കുറിച്ചും നമ്മൾ എന്തൊക്കെ തന്നെ പറഞ്ഞാലും, മറ്റുള്ളവർക്കായി ജീവത്യാഗം ചെയ്തവരെ ഓർമ്മയിൽ സൂക്ഷിക്കുക എന്ന മനോഹരമായ ഒരു പ്രവണത അതിനുണ്ട്. ഓരോ രാജ്യവും, യുദ്ധങ്ങളിൽ അവർക്കായി ജീവൻ ഹോമിച്ച വീരനായകന്മാരുടെ ഓർമ്മക്ക്‌ അനുസ്മരണ ദിനങ്ങൾ ആചരിക്കാറുണ്ട്. അപ്പോൾ, ഏതെങ്കിലും ഒരു രാഷ്ട്രത്തിനായി മരിച്ചവരെ ഇത്രക്കും കൃതജ്ഞതയോടെ നമ്മൾ സ്മരിക്കുന്നുണ്ടെങ്കിൽ ലോകത്തിന് മുഴുവനും വേണ്ടി മരിച്ചവനെ നമ്മൾ…

  • എന്റെ ദൈവമേ, എന്തുകൊണ്ട് അങ്ങ് എന്നെ ഉപേക്ഷിച്ചു!

    ‘പ്രാണൻ പോവോളം ജീവൻ തന്നോനേ.. ഭൂവിൽ ആരിലും കാണാത്ത സ്നേഹമേ…’ കുറച്ച് നാളുകളായി എന്റെ ഉള്ളിലുള്ള പരാതിയായിരുന്നു എനിക്ക് ഈശോയെ തീക്ഷ്‌ണമായി സ്നേഹിക്കാൻ പറ്റുന്നില്ല, എത്ര ആഗ്രഹമുണ്ടെങ്കിലും. ഉള്ളിൽ ഒരു ശൂന്യതയോ മരുഭൂമിയോ ഒക്കെ പോലെ. ഉൽക്കടമായ ഒരു സ്നേഹത്തിൽ പൊതിയാൻ പറ്റുന്നില്ല. ഈശോയെ ശരിക്കും സ്നേഹിക്കണമെങ്കിൽ അവന്റെ മനോഭാവങ്ങളുമായി, ഹൃദയവുമായി അനുരൂപപ്പെട്ടേ പറ്റൂ അല്ലേ. അവന്റെ മനോഭാവങ്ങൾ നമ്മിൽ രൂപപ്പെട്ടില്ലെങ്കിൽ എങ്ങനെ അവന്റെ സഹനത്തിന്റെ ആഴം നമ്മളറിയും? അവന്റെ പീഡകൾ നമ്മെ നൊമ്പരപ്പെടുത്തിയില്ലെങ്കിൽ എങ്ങനെ നമ്മൾ…

  • ക്രിസ്തുവിന്റെ മുഖത്തേക്ക് നോക്കൂ…

    ഒരു മുൾക്കിരീടം മെടഞ്ഞ് അവർ അവന്റെ തലയിൽ വെച്ചു. പിന്നീട് അവന്റെ മേൽ തുപ്പാനും ഞാങ്ങണ കൊണ്ട് അവന്റെ ശിരസ്സിൽ അടിക്കാനും തുടങ്ങി. മറ്റുള്ളവർ അവന്റെ കണ്ണുകൾ മൂടി മുഖത്ത് പ്രഹരിച്ചുകൊണ്ട്, ‘നിന്നെ അടിച്ചവൻ ആരെന്ന് പ്രവചിക്കുക’ എന്ന് പറഞ്ഞു. ഓ, പരിശുദ്ധനായ വിമോചകാ! ചുവന്ന മേലങ്കി ധരിച്ചിരിക്കുന്ന നിന്റെ കയ്യിൽ ചെങ്കോലിന് പകരമായി ഞാങ്ങണ തന്നിരിക്കുന്നു. മുൾക്കിരീടത്തിലെ കൂർത്ത മുനകൾ നിന്റെ ആരാധ്യമായ ശിരസ്സിൽ തുളച്ചു കയറിയിരിക്കുന്നു. എന്റെ ആത്മാവേ, വേദനയുടെയും പരിഹാസത്തിന്റെയും ആ നേരത്ത്,…

  • Ecce Mater Tua / ഇതാ നിന്റെ അമ്മ

    ‘Ecce Mater Tua’ – ‘ഇതാ നിന്റെ അമ്മ’ നിത്യ പുരോഹിതനായ ഈശോ കൈകൾ വിരിച്ച് കുരിശിൽ തൂങ്ങി കിടക്കുന്നു. അവന്റെ വസ്ത്രങ്ങൾ പടയാളികൾ ഭാഗിച്ചെടുത്തു. മേലങ്കിക്ക് വേണ്ടി അവർ കുറിയിട്ടു. അവനെ ഗുരുവും കർത്താവും ആയി ബഹുമാനിച്ചവരുടെ മുന്നിൽ, സ്വന്തം അമ്മയുടെ മുൻപിൽ, പരിഹസിക്കുന്ന ജനങ്ങളുടെ മുൻപിൽ, തുണികളുരിഞ്ഞ് അവനെ കുരിശിൽ തറച്ചു കിടത്തിയിരിക്കുന്നു. ആ വേദനയിലും നല്ല കള്ളന് പറുദീസ വാഗ്ദാനം ചെയ്യുന്ന കാരുണ്യം… ഒരു മനുഷ്യനും അവന്റെയത്ര സഹിച്ചിട്ടില്ല, കാരണം ഒരാളും അവന്റെയത്ര…

  • ഞാനല്ല, ദൈവമാണ് ഒരുക്കിയത്…

    ജോർജ് മാരിയോ ബെർഗോളിയോ (ഫ്രാൻസിസ് പാപ്പ) അർജന്റീനിയൻ പ്രോവിൻസിലെ ഈശോസഭയുടെ പ്രൊവിൻഷ്യാളായിരിക്കുന്ന കാലം. ഒരിക്കൽ ഒരു സ്ത്രീ ബെർഗോളിയോ അച്ചനെ കാണാൻ വന്നു. ഏഴുമക്കളുടെ അമ്മയായിരുന്നു അവർ. വീട്ടുവേല ചെയ്ത് കഷ്ടപ്പെട്ട് മക്കളെ വളർത്തിയിരുന്ന ഒരു സിംഗിൾ മദർ. വലിയ ദുഖവും പാപബോധവും അവരുടെ മുഖത്ത് നിഴലിച്ചിരുന്നു. ബെർഗോളിയോ അവരെ സന്തോഷത്തോടെ സ്വീകരിച്ചു. തന്റെ എഴു മക്കളെയും മാമോദീസ മുക്കാനായിട്ടില്ല എന്ന സങ്കടം അവർ അച്ചനോട് പങ്കുവെച്ചു. അതിനൊരു കാരണമുണ്ട്. രണ്ട്‌ പുരുഷന്മാരിൽ നിന്നാണ് ഈ എഴു…

  • നമ്മുടെ ജനത്തിന് വേണ്ടി മരിക്കാൻ നമുക്കും പോകാം…

    9 ഓഗസ്റ്റ് 1942. ഔഷ്വിറ്റ്സിലുള്ള കോൺസന്ട്രേഷൻ ക്യാമ്പിലേക്ക്, നിൽക്കാനിടമില്ലാതെ കുത്തിനിറച്ച തടവുകാരുമായി ഒരു ട്രെയിൻ എത്തിച്ചേർന്നു. ശ്വാസം മുട്ടി മരിച്ചിരുന്നവരെ ഒരിടത്തേക്ക് എടുത്തെറിഞ്ഞു. മരണത്തിന്റെ കാർമേഘം നിറഞ്ഞുനിന്ന ആ പ്രദേശത്ത് അതൊരു പതിവ് കാഴ്ചയായിരുന്നു. അർദ്ധപ്രാണരായി സുബോധം നഷ്ടപ്പെട്ട തടവുകാർക്കിടയിൽ നിന്ന് ഒരാളെ ചൂണ്ടിക്കാണിച്ച് ഒരു പട്ടാളക്കാരൻ പറഞ്ഞു, ‘ഒരെണ്ണത്തിന് മാത്രം നല്ല ബോധമുണ്ട്’. അത് ഈഡിത് സ്റ്റെയിൻ ആയിരുന്നു- കുരിശിന്റെ സിസ്റ്റർ തെരേസ ബെനഡിക്റ്റ! അവളുടെ സഹോദരി റോസയും കൂടെയുണ്ടായിരുന്നു. ട്രെയിനിൽ നിന്നിറങ്ങിയ തടവുകാരെ പല…

  • ദൈവത്തിന്റെ ദയയാണ്‌ എല്ലാറ്റിന്റെയും അടിസ്‌ഥാനം

    ‘അതുകൊണ്ട്‌, മനുഷ്യന്റെ ആഗ്രഹമോ പ്രയത്‌നമോ അല്ല, ദൈവത്തിന്റെ ദയയാണ്‌ എല്ലാറ്റിന്റെയും അടിസ്‌ഥാനം (റോമാ 9 : 16). പൗലോസ്ശ്ലീഹ ഇതെഴുതിയ context നെ കുറിച്ചല്ല, ഈ വാക്യത്തെ പലതരത്തിൽ നിങ്ങളെല്ലാം വ്യാഖ്യാനിക്കുന്നുണ്ടാവും, അതിനെ ഒന്നിനേയും പറ്റിയല്ല. ഞാനിതിനെ എങ്ങനെ വളച്ചൊടിച്ചു എന്നതിനെ പറ്റിയാണ് ഞാൻ പറയുന്നത്. ചിലപ്പോൾ അധികം പ്രാർത്ഥിച്ചൊരുങ്ങാതെ വിശുദ്ധ കുർബ്ബാനക്ക് പള്ളിയിൽ എത്തിയിട്ട് ഞാൻ പറയുന്ന ഒരു വചനമായിരുന്നു ഇത്. ‘കർത്താവേ, എന്റെ ആഗ്രഹത്തിലും പ്രയത്നത്തിലും ഒന്നുമല്ലല്ലോ, നിന്റെ ദയയിലും കൃപയിലുമല്ലേ എല്ലാം ഇരിക്കുന്നത്.…

  • അയർലണ്ടിന്റെ അപ്പസ്‌തോലൻ | St Patrick | March 17

    അയർലണ്ടിന്റെ അപ്പസ്‌തോലൻ ക്രിസ്ത്യാനിയായ ആദ്യ റോമൻ ചക്രവർത്തി എന്നറിയപ്പെടുന്ന മഹാനായ കോൺസ്റ്റന്റൈൻ ചക്രവർത്തി AD 313ൽ പുറപ്പെടുവിച്ച മിലാൻ വിളംബരപ്രകാരം ക്രിസ്തുമതം റോമൻ സാമ്രാജ്യത്തിൽ സ്വതന്ത്രമായി പ്രചരിപ്പിക്കാൻ അനുമതി ലഭിച്ചു. അതുവരെയുള്ള മൂന്ന് നൂറ്റാണ്ടുകളിൽ ക്രിസ്ത്യാനികൾ അതിക്രൂരമായി പീഡിപ്പിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്തിരുന്നു. ഇപ്പോൾ അവർക്ക് പരസ്യമായി തങ്ങളുടെ വിശ്വാസപ്രഖ്യാപനം നടത്തുകയും പള്ളികൾ പണിയുകയും വിശ്വാസം പ്രചരിപ്പിക്കുകയും ചെയ്യാം എന്ന സാഹചര്യമായി. സുവിശേഷം പ്രസംഗിക്കാനും ക്രിസ്തുവിനായി ആത്മാക്കളെ നേടാനും അകലെയുള്ള നാടുകളിലേക്ക് മിഷനറിമാർ യാത്രയായി. അവരിലൊരാളായിരുന്നു ആ യുഗത്തിൽ…

  • 𝗣𝗿𝗮𝘆𝗲𝗿 𝗳𝗼𝗿 𝗣𝗿𝗼𝘁𝗲𝗰𝘁𝗶𝗼𝗻 𝘁𝗵𝗿𝗼𝘂𝗴𝗵 𝘁𝗵𝗲 𝗣𝗿𝗲𝗰𝗶𝗼𝘂𝘀 𝗕𝗹𝗼𝗼𝗱 𝗼𝗳 𝗝𝗲𝘀𝘂𝘀

    𝗣𝗿𝗮𝘆𝗲𝗿 𝗳𝗼𝗿 𝗣𝗿𝗼𝘁𝗲𝗰𝘁𝗶𝗼𝗻 𝘁𝗵𝗿𝗼𝘂𝗴𝗵 𝘁𝗵𝗲 𝗣𝗿𝗲𝗰𝗶𝗼𝘂𝘀 𝗕𝗹𝗼𝗼𝗱 𝗼𝗳 𝗝𝗲𝘀𝘂𝘀 Lord Jesus, I proclaim You as my Lord and Master. I believe You shed every drop of Your precious Blood to redeem me, to set me free from Satan, sin and bondages. Lord Jesus with deep faith in You, I now claim Your precious Blood over…

  • 𝗟𝗢𝗢𝗞 𝗔𝗧 𝗧𝗛𝗘 𝗖𝗥𝗨𝗖𝗜𝗙𝗜𝗫

    𝗟𝗢𝗢𝗞 𝗔𝗧 𝗧𝗛𝗘 𝗖𝗥𝗨𝗖𝗜𝗙𝗜𝗫 – If you want to know God, look at the Crucifix. – If you want to love God, look at the Crucifix. – If you want to know the infinite, eternal love of God, look at the Crucifix. – If you wish to have a part in giving that same love…

  • പ്രത്യാശയെ മുറുക്കിപ്പിടിച്ചുള്ള യാത്ര | ഫ്രാൻസിസ് പാപ്പ

    പ്രത്യാശയെ മുറുക്കിപ്പിടിച്ചുള്ള യാത്ര | ഫ്രാൻസിസ് പാപ്പ 1927 ഒക്ടോബറിൽ ഇറ്റലിയിൽ നിന്ന് പുറപ്പെട്ട പ്രിൻസിപ്പസ് മഫാൽഡാ എന്ന കപ്പലിൽ മൂന്ന് സീറ്റുകൾ ഒഴിഞ്ഞു കിടന്നു. മുസ്സോളിനിയുടെ ഫാസിസ്റ്റുഭരണം ദുസ്സഹമാക്കിയ ഇറ്റലിയിൽ നിന്ന്, അർജന്റീനയിലെ ബന്ധുക്കളുടെ അരികിലേക്ക് രക്ഷപ്പെടാൻ ശ്രമിച്ച ബെർഗോളിയോ കുടുംബത്തിലെ ജിയോവാനി- റോസ ദമ്പതികളും അവരുടെ മകൻ മാരിയോക്കുമായി ബുക്ക് ചെയ്ത സീറ്റുകളായിരുന്നു അത്. പക്ഷേ ഇറ്റലിയിലെ തങ്ങളുടെ സ്ഥലം വിറ്റ പൈസ സമയത്തിന് കിട്ടാഞ്ഞത് കൊണ്ട് ബുക്ക് ചെയ്ത കപ്പലിൽ കയറാൻ അവർക്ക്…

  • വലിയ സഹനത്തിലൂടെ കടന്നുപോയപ്പോൾ

    വലിയ സഹനത്തിലൂടെ കടന്നുപോയി ക്കൊണ്ടിരുന്ന സമയത്തെ ചില അനുഭവങ്ങളെ പറ്റി ഒരു കൂട്ടുകാരിയുടെ കുറിപ്പ്: ദൈവത്തോടു ചേര്‍ന്നുനില്‍ക്കുവിന്‍; അവിടുന്ന്‌ നിങ്ങളോടും ചേര്‍ന്നുനില്‍ക്കും. (യാക്കോബ്‌ 4 : ********** വളരെയധികം ശാരീരികവും മാനസികവും ആത്മീയവുമായ ബുദ്ധിമുട്ടുകളിലൂടെ ഈശോയുടെ ഹിതപ്രകാരം കടന്നു പോയ ഒരു ഫെബ്രുവരിക്കാലം കഴിഞ്ഞു മാർച്ചിലെ ഒരു ദിവസം വന്നെത്തി. ഒരു രോഗാവസ്ഥയിലൂടെ കടന്നു പോയി, വീട്ടിൽ ഒട്ടും വയ്യാതെ കട്ടിലിൽ തന്നെ കിടക്കുന്ന ജീവിതപങ്കാളിയെ പരിശുദ്ധ അമ്മയെ നോക്കാൻ ഏല്പിച്ചു ടൗണിൽ കുറച്ചു സാധനങ്ങൾ വാങ്ങാൻ…

  • ഈശോയുടെ തിരുമുഖത്തോടുള്ള ഭക്തി | Devotion to the Holy Face of Jesus

    “ഈശോയുടെ തിരുമുഖത്തോട് ഹിതകരമായി ചെയ്യുന്ന പരിഹാരപ്രവൃത്തി, ആധുനിക സമൂഹത്തിന്റെ രക്ഷക്കായി നിശ്ചയിക്കപെട്ടിട്ടുള്ള ദൈവീക പ്രവൃത്തിയാകുന്നു.” – ഒൻപതാം പീയൂസ് പാപ്പ. ഫ്രഞ്ച് വിപ്ലവത്തിന്റെ അലയൊലികൾ അടങ്ങി അൻപത് വർഷം തികയുന്ന വേളയിൽ, ഫ്രാൻസിലെ ടൂർസിൽ വെച്ച്, വിശുദ്ധ പത്രോസിന്റെ മേരി ( Sr. Marie of St. Peter) എന്ന് പേരുള്ള ഒരു കർമ്മലീത്ത സന്യാസിനിക്ക് ഈശോ വെളിപ്പെടുത്തി കൊടുത്തതാണ് ഈശോയുടെ തിരുമുഖത്തോടുള്ള ഭക്തി. ഈ ഭക്തിയുടെ പ്രാഥമികമായ ലക്ഷ്യം, ആദ്യത്തെ മൂന്ന് ദൈവകല്പനകൾ ലംഘിക്കുന്നതിനുള്ള പരിഹാരമാണ്…

  • ഫ്രാൻസിസ് പാപ്പയുടെ ജീവിതത്തിലെ ചില ഏടുകൾ | Pope Francis

    “മോനെ, സന്തോഷകരമായ ജീവിതം നയിക്കുക. നിനക്ക് സഹനമോ രോഗമോ പ്രിയപ്പെട്ടവരുടെ വേർപാടോ കൊണ്ട് മനസ്സ് നൊന്തെന്ന് വരാം അപ്പോൾ നിന്റെ ഒരു കണ്ണ് സക്രാരിയിലേക്ക് തിരിക്കണം. മറുകണ്ണ് കുരിശിൻ ചുവട്ടിലെ മറിയത്തിലേക്കും. അപ്പോൾ നിന്റെ അഗാധമായ മുറിവിലേക്ക് സാന്ത്വനത്തിന്റെ രക്തത്തുള്ളികൾ ഇറ്റുവീണു കൊള്ളും”. ബ്യൂണസ് ഐറിസിന്റെ സഹായമെത്രാനായിരിക്കെ ജോർജ് (ഹോർജെ) മരിയോ ബെർഗോളിയോയുടെ കയ്യിൽ എപ്പോഴും ഒരു കാനോനനമസ്കാരപുസ്തകം ഉണ്ടാകും. പ്രഭാതത്തിൽ ഏറ്റവുമാദ്യം തുറക്കുന്നതും ഉറങ്ങുന്നതിനുമുൻപ് ഏറ്റവുമവസാനം അടക്കുകയും ചെയ്യുന്ന ആ പ്രാർത്ഥനാപുസ്തകത്തിൽ ഒരു നിധി പോലെ…

  • വി. യൗസേപ്പിതാവ് സാർവ്വത്രിക സഭയുടെ മധ്യസ്ഥൻ

    1870ൽ യൗസേപ്പിതാവിനെ സാർവ്വത്രിക സഭയുടെ മധ്യസ്ഥനായി പ്രഖ്യാപിച്ചു കൊണ്ടുള്ള ഡിക്രിയിൽ ഒൻപതാം പീയൂസ് മാർപാപ്പ ഇങ്ങനെ പറഞ്ഞു, “സഭ എല്ലാ വശത്തുനിന്ന് ആക്രമിക്കപ്പെടുകയും നരക കവാടങ്ങൾ അവൾക്കെതിരെ പ്രബലമായി എന്ന് ദൈവഭയമില്ലാത്ത മനുഷ്യർ പ്രഖ്യാപിക്കത്തക്ക വിധം ഗുരുതരമായ പ്രതിസന്ധികളാൽ അവൾ തളരുകയും ചെയ്യുന്ന ക്ലേശകരമായ ഈ സമയത്ത് “… ഈ പ്രതിസന്ധിയെ മറികടക്കാനാണ് തിരുസഭ യൗസേപ്പിതാവിന്റെ സവിശേഷമധ്യസ്ഥം തേടിയത്. ഇക്കാലയളവിലും ഇതിന് സമാനമായ സാഹചര്യമാണ് തിരുസഭ അഭിമുഖീകരിക്കുന്നത്. നമ്മുടെ ജന്മനാട്ടിലാണെങ്കിൽ ഓരോ ദിവസവും അക്രമവും കുറ്റകൃത്യങ്ങളും ആത്മഹത്യയുമൊക്കെ…

  • വി. യൗസേപ്പിതാവിന്റെ മഹത്വം | Month Dedicated to St Joseph

    വിശുദ്ധ യൗസേപ്പിതാവിനായി പ്രത്യേകം സമർപ്പിക്കപ്പെട്ടിട്ടുള്ള ഈ മാസത്തിൽ, ആ പിതാവിന്റെ ഔന്നത്യം ശരിക്കും നമ്മൾ മനസ്സിലാക്കിയിട്ടുണ്ടോ, ആ പിതാവിന്റെ മധ്യസ്ഥതയിലൂടെ വർഷിക്കപ്പെടുന്ന അനുഗ്രഹങ്ങളെ പറ്റി നമ്മൾ ബോധവാന്മാരാണോ? എന്തുമാത്രം ഭക്തിയും ആദരവും നമുക്ക് ആ പിതാവിനോടുണ്ട് എന്നതെല്ലാം നമുക്ക് സ്വയം ഒന്ന് പുനർവിചിന്തനം ചെയ്യാം. “ഈ ഭൂമിയിൽ ജീവിച്ചിരുന്ന സമയത്ത് അത്യധികമായി വിശുദ്ധ യൗസേപ്പിനെ ആദരിക്കുകയും ജീവിതകാലത്ത് അവന് വിധേയപ്പെടുകയും ചെയ്ത യേശുക്രിസ്തുവിന്റെ ആ വിശുദ്ധമായ മാതൃക മാത്രം മതി ഈ വിശുദ്ധനോടുള്ള ഭക്തി എല്ലാവരുടെയും ഹൃദയത്തിൽ…