പനിനീർ (ഹന്നാൻ വെള്ളം)

പുരോ: പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ.

ശുശ്രൂ: ആമ്മേൻ.

പുരോ: സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, (സമൂഹവും ചേർന്ന്) അങ്ങയുടെ നാമം പൂജിതമാകണമേ. അങ്ങയുടെ രാജ്യം വരണമേ. അങ്ങ് പരിശുദ്ധൻ പരിശുദ്ധൻ പരിശുദ്ധൻ. സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ അങ്ങയുടെ മഹത്വത്താൽ സ്വർഗ്ഗവും ഭൂമിയും നിറഞ്ഞിരിക്കുന്നു. മാലാഖമാരും മനുഷ്യരും അങ്ങ് പരിശുദ്ധൻ പരിശുദ്ധൻ പരിശുദ്ധൻ എന്ന് ഉദ്ഘോഷിക്കുന്നു.

സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, അങ്ങയുടെ നാമം പൂജിതമാകണമേ. അങ്ങയുടെ രാജ്യം വരണമേ. അങ്ങയുടെ തിരുമനസ്സ് സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലുമാകണമേ.

ഞങ്ങൾക്ക് ആവശ്യമായ ആഹാരം ഇന്നു ഞങ്ങൾക്കു തരണമേ. ഞങ്ങളുടെ കടക്കാരോടു ഞങ്ങൾ ക്ഷമിച്ചതുപോലെ ഞങ്ങളുടെ കടങ്ങളും പാപങ്ങളും ഞങ്ങളോടും ക്ഷമിക്കണമേ. ഞങ്ങൾ പ്രലോഭനത്തിൽ വീഴാൻ ഇടയാകരുതേ. ദുഷ്ടാ രൂപയിൽ നിന്ന് ഞങ്ങളെ രക്ഷിക്കണമേ. എന്തുകൊണ്ടെന്നാൽ രാജ്യവും ശക്തിയും മഹത്വവും എന്നേക്കും അങ്ങയുടേതാകുന്നു. ആമ്മേൻ.

ശുശ്രൂ: നമ്മുക്ക് പ്രാർത്ഥിക്കാം, സമാധാനം നമ്മോടു കൂടെ.

പുരോ: (യോഹ. 5, 2-9) ജറുസലെമില്‍ അജകവാടത്തിനടുത്ത് ഹെബ്രായഭാഷയില്‍ ബേത്‌സഥാ എന്നു വിളിക്കുന്ന ഒരു കുളമുണ്ടായിരുന്നു; അതിന് അഞ്ചുമണ്‍ഡപങ്ങളും. അവിടെ കുരുടരും മുടന്തരും തളര്‍വാതക്കാരുമായ അനേകം രോഗികള്‍ കിടന്നിരുന്നു. മുപ്പത്തിയെട്ടു വര്‍ഷമായി രോഗിയായിരുന്ന ഒരുവന്‍ അവിടെയുണ്ടായിരുന്നു. അവന്‍ അവിടെ കിടക്കുന്നത് യേശു കണ്ടു. അവന്‍ വളരെ നാളായി കിടപ്പിലാണെന്ന് അറിഞ്ഞ് യേശു ചോദിച്ചു: സുഖം പ്രാപിക്കാന്‍ നിനക്ക് ആഗ്രഹമുണ്ടോ? അവന്‍ പറഞ്ഞു: കര്‍ത്താവേ, വെള്ളമിളകുമ്പോള്‍ എന്നെ കുളത്തിലേക്കിറക്കാന്‍ ആരുമില്ല. ഞാന്‍ എത്തുമ്പോഴേക്കും മറ്റൊരുവന്‍ വെള്ളത്തില്‍ ഇറങ്ങിക്കഴിഞ്ഞിരിക്കും. യേശു അവനോടു പറഞ്ഞു: എഴുന്നേറ്റു കിടക്കയെടുത്തു നടക്കുക. അവന്‍ തത്ക്ഷണം സുഖം പ്രാപിച്ച് കിടക്കയെടുത്തു നടന്നു. 

ശുശ്രൂ: നമ്മുടെ കർത്താവായ മിശിഹായ്ക്കു സ്‌തുതി.

പുരോ: രോഗങ്ങൾ സുഖപ്പെടുത്തുവാനും പിശാചുക്കളെ ബഹിഷ്കരിക്കുവാനും സ്യഷ്‌ടികളായ മനുഷ്യർക്ക് അധി കേകാരം നൽകിയ കർത്താവേ, ആത്മീയവും ശാരീരികവുമായ
എല്ലാ രോഗങ്ങളിൽനിന്നും ഞങ്ങളെ മോചിപ്പിക്കണമേ ദൈവരാജ്യം നേടണമെങ്കിൽ ജലത്താലും ആത്മാവിനാലും വീണ്ടും ജനിക്കണമെന്ന് അരുളിച്ചെയ്‌ത കർത്താവേ, അങ്ങയുടെ ബഹുമാനത്തിനും ഞങ്ങളുടെ വിശുദ്ധീകരണ ത്തിനുമായി ഈ ജലം ആശീർവ്വദിക്കണമേ. ഇത് ഉപയോഗി ക്കുന്ന വ്യക്തികളെയും ഇത് തളിക്കപ്പെടുന്ന സ്ഥലങ്ങളെയും പ്രത്യേകമായി സംരക്ഷിക്കണമേ. പിതാവിൻ്റെയും ✝ പുത്രന്റെയും ✝ പരിശുദ്ധാത്മാവിൻ്റെയും ✝ നാമത്തിൽ

ശുശ്രൂ: ആമ്മേൻ.

ചൂണ്ടാണിവിരൽകൊണ്ട് വെള്ളത്തിന്മേൽ മൂന്നുപ്രാവശ്യം കുരിശുവരയ്ക്കുന്നു.

Fediverse reactions
September 2026
S M T W T F S
 12345
6789101112
13141516171819
20212223242526
27282930  

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a Reply

Discover more from Nelson MCBS

Subscribe now to keep reading and get access to the full archive.

Continue reading