വാഹനങ്ങൾ

പുരോ: പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ.

സമൂ: ആമ്മേൻ.

പുരോ: സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, (സമൂഹവും ചേർന്ന്) അങ്ങയുടെ നാമം പൂജിതമാകണമേ. അങ്ങയുടെ രാജ്യം വരണമേ. അങ്ങ് പരിശുദ്ധൻ പരിശുദ്ധൻ പരിശുദ്ധൻ. സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ അങ്ങയുടെ മഹത്വത്താൽ സ്വർഗ്ഗവും ഭൂമിയും നിറഞ്ഞിരിക്കുന്നു. മാലാഖമാരും മനുഷ്യരും അങ്ങ് പരിശുദ്ധൻ പരിശുദ്ധൻ പരിശുദ്ധൻ എന്ന് ഉദ്ഘോഷിക്കുന്നു.

സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, അങ്ങയുടെ നാമം പൂജിതമാകണമേ. അങ്ങയുടെ രാജ്യം വരണമേ. അങ്ങയുടെ തിരുമനസ്സ് സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലുമാകണമേ.

ഞങ്ങൾക്ക് ആവശ്യമായ ആഹാരം ഇന്നു ഞങ്ങൾക്കു തരണമേ. ഞങ്ങളുടെ കടക്കാരോടു ഞങ്ങൾ ക്ഷമിച്ചതുപോലെ ഞങ്ങളുടെ കടങ്ങളും പാപങ്ങളും ഞങ്ങളോടും ക്ഷമിക്കണമേ. ഞങ്ങൾ പ്രലോഭനത്തിൽ വീഴാൻ ഇടയാകരുതേ. ദുഷ്ടാ രൂപയിൽ നിന്ന് ഞങ്ങളെ രക്ഷിക്കണമേ. എന്തുകൊണ്ടെന്നാൽ രാജ്യവും ശക്തിയും മഹത്വവും എന്നേക്കും അങ്ങയുടേതാകുന്നു. ആമ്മേൻ.

ശുശ്രൂ: നമ്മുക്ക് പ്രാർത്ഥിക്കാം, സമാധാനം നമ്മോടു കൂടെ.

പൂരോ: കാറ്റിൻറെ ചിറകുകളിൽ സഞ്ചരിക്കുന്ന ലോക നിയന്താവായ ദൈവമേ, അങ്ങയുടെ മക്കളായ ഞങ്ങളെ തൃക്കൺ പാർക്കണമേ. ഞങ്ങളുടെ വിനീതമായ പ്രാർത്ഥനകളിൽ അങ്ങു സംപ്രീതനാകണമേ. പിതാവും പുത്രനും പരിശുദ്ധാ ത്മാവുമായ സർവേശ്വരാ.

സമൂ: ആമ്മേൻ.

പുരോ: (സങ്കീ. 91) അത്യുന്നതൻ്റെ സംരക്ഷണമുള്ളവനും ദൈവത്തിന്റെ തണലിൽ ജീവിക്കുന്നവനും ഭാഗ്യവാനാകുന്നു.

സമൂ: എൻ്റെ ആശ്രയവും സങ്കേതവും അങ്ങ് ആകുന്നുവെന്നു കർത്താവിനോടു പറയുക.

പുരോ: തൻ്റെ തൂവലുകൾകൊണ്ട് അവിടുന്നു നിന്നെ മറച്ചു കൊള്ളും.

സമൂ: തന്റെ ചിറകുകളുടെ കീഴിൽ അവിടുന്നു നിന്നെ കാത്തു കൊള്ളും.

പുരോ: പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി

സമൂ: ആദിമുതൽ എന്നേക്കും ആമ്മേൻ.

ശുശ്രൂ: നമ്മുക്ക് പ്രാർത്ഥിക്കാം, സമാധാനം നമ്മോടു കൂടെ.

കരവാഹനങ്ങൾക്ക്

പുരോ: ചരാചരങ്ങളെയെല്ലാം നിയന്ത്രിക്കുന്ന സർവ്വശക്തനായ ദൈവമേ, ഈ വാഹനം + ആശീർവദിക്കണമേ. യാത്ര യിലുണ്ടാകാവുന്ന എല്ലാ അപകടങ്ങളിലും നിന്ന് ഈ വാഹ നത്തെയും ഇതിൽ യാത്ര ചെയ്യുന്നവരെയും കാത്തുരക്ഷി ക്കണമേ. അവരെ നേർവഴിക്കു നയിക്കുകയും പരിപാലിക്കു കയും ചെയ്യണമേ. ഇപ്പോഴും + എപ്പോഴും എന്നേയ്ക്കും.

സമൂ: ആമ്മേൻ.

വെഞ്ചരിച്ച പനിനീർ തളിക്കുന്നു.

പുരോ: കാറ്റിനെയും കടലിനെയും ശാന്തമാക്കുന്ന കർത്താവേ, ഈ വാഹനം ആശീർവദിക്കണമേ. + കാറ്റിലും കോളിലും നിന്ന് ഈ വാഹനത്തെയും ഇതിലെ യാത്രക്കാരെയും രക്ഷിക്കണമേ. അവരെ നേർവഴിക്കു നയിക്കുകയും പരിപാലിക്കുകയും ചെയ്യണമേ. ഇപ്പോഴും + എപ്പോഴും എന്നേയ്ക്കും.

സമൂ: ആമ്മേൻ.

വെഞ്ചരിച്ച പനിനീർ തളിക്കുന്നു.

Fediverse reactions
October 2026
S M T W T F S
 123
45678910
11121314151617
18192021222324
25262728293031

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a Reply

Discover more from Nelson MCBS

Subscribe now to keep reading and get access to the full archive.

Continue reading