• ക്രിസ്ത്യാനികളുടെ സഹായമായ പരിശുദ്ധ അമ്മ

    ലെപ്പന്റോ യുദ്ധത്തെപ്പറ്റി കേട്ടിട്ടുണ്ടല്ലോ അല്ലെ ? ക്രിസ്ത്യാനികളുടെ സഹായമേ എന്ന് ലുത്തിനിയയിൽ കൂട്ടിച്ചേർത്തത് ലെപ്പന്റോ വിജയത്തോടു കൂടെയാണ്. ബോസ്കോ എന്ന കൊച്ചുഗ്രാമത്തിലെ പാവപ്പെട്ട ഇടയബാലനാണ് അഞ്ചാം പീയൂസ് പാപ്പയായി , ലെപ്പന്റോ യുദ്ധത്തിന് ആഹ്വാനം ചെയ്ത് ക്രിസ്തീയ ചരിത്രത്തിൽ എന്നെന്നും ഓർമ്മിക്കപ്പെടുന്ന പാപ്പ ആയി മാറിയത്. നൂറ്റാണ്ടുകളായി തുർക്കികൾ യൂറോപ്പ് മുഴുവൻ വരുതിയിലാക്കാൻ ഒരുമ്പെടുകയായിരുന്നു. അവർ സ്പെയിനിന്റെയും ഓസ്ട്രിയയുടെയും ഹംഗറിയുടെയുമൊക്കെ ഓരോ ഭാഗത്തു നിന്നും ആക്രമണങ്ങൾ അഴിച്ചുവിടുന്നതിനിടയിൽ മെഡിറ്ററേനിയൻ ഭാഗത്തെ, അവരുടെ നാവികശക്തി കൊണ്ട് മുഹമ്മദീയരുടേത് എന്ന്…

  • വിശുദ്ധ പീയൂസ് അഞ്ചാമൻ പാപ്പ

    ആരെങ്കിലും എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടാവുമോ ബോസ്കോ എന്ന കൊച്ചുഗ്രാമത്തിലെ പാവപ്പെട്ട ഇടയബാലൻ ഒരിക്കൽ വിശുദ്ധ പത്രോസിന്റെ പിൻഗാമി ആവുമെന്ന് ? അന്റോണിയോ ജനിച്ചത് 1504 ജനുവരി 17 ന് ആയിരുന്നു. പാവപ്പെട്ടതായിരുന്നെങ്കിലും ദൈവഭക്തിയുള്ളതായിരുന്നു അവരുടെ കുടുംബം. വിശ്വാസത്തെ മുറുകെപിടിക്കാനും പരിശുദ്ധ അമ്മയെ സ്നേഹിക്കാനും അവന്റെ മാതാപിതാക്കൾ അവനെ പഠിപ്പിച്ചു. ഒരു വൈദികൻ ആവാൻ അവന് വളരെ ആഗ്രഹമായിരുന്നെങ്കിലും അവന്റെ വിദ്യാഭ്യാസത്തിനു വേണ്ട പണം അവന്റെ മാതാപിതാക്കളുടെ കയ്യിൽ ഉണ്ടായിരുന്നില്ല. പതിനാലു വയസ്സായപ്പോൾ രണ്ടു ഡൊമിനിക്കൻ സഹോദരരെ കണ്ടുമുട്ടിയത് അവന്റെ…

  • പറയാൻ തോന്നുന്നത് പറയും, ചെയ്യാൻ തോന്നുന്നത് ചെയ്യും

    മറ്റുള്ളവർക്ക് എങ്ങനെ ഫീൽ ചെയ്താലും തങ്ങൾക്ക് പറയാൻ തോന്നുന്നത് തങ്ങൾ പറയും, ചെയ്യാൻ തോന്നുന്നത് ചെയ്യും എന്നുള്ളത് സ്വാർത്ഥതയുടെ ലക്ഷണമാണല്ലേ. പക്ഷെ ജീവിതത്തിൽ പല ഘട്ടങ്ങളിലും നമ്മള്‍ ഇങ്ങനെയൊക്കെ പെരുമാറിയിട്ടുണ്ടാവും, പിന്നീട് പശ്ചാത്തപിച്ചിട്ടുമുണ്ടാവും.   ബിഷപ്പ് ഫുൾട്ടൺ ജെ ഷീനിന്റെ സഹോദരപുത്രി ജോ ആൻ തൻറെ ഒരു അനുഭവം ഇങ്ങനെ വിവരിച്ചു. ഫുൾട്ടൺ ജെ ഷീനിന്റെ റേഡിയോ പ്രഭാഷണങ്ങൾ നേരിട്ട് കേൾക്കാൻ ജനം തടിച്ചുകൂടുമായിരുന്നു. ഒരു ദിവസം ശരീരമാസകലം വ്രണങ്ങൾ നിറഞ്ഞ ഒരു കുഷ്‌ഠരോഗി പ്രഭാഷണം കേൾക്കാൻ…

  • സഭക്ക് വേണ്ടി എന്റെ ജീവൻ ബലിയായി സ്വീകരിക്കേണമേ

    തുളച്ചുകയറുന്ന കണ്ണുകളും , പകരുന്ന പുഞ്ചിരിയും കൂട്ടിനുള്ള, 20 വയസ്സ് വരെ നിരക്ഷരയായിരുന്ന ഒരു സ്ത്രീ .. പക്ഷെ അവളുടെ ഉപദേശത്തിന് കാത്തുനിന്നത് മാർപ്പാപ്പമാരും രാജാക്കന്മാരും രാജ്ഞികളും പോലുള്ളവർ. വേറെ വേറെ ആളുകൾക്കുള്ള കത്തുകൾ ശരവേഗത്തിൽ എഴുതുന്ന മൂന്നു സെക്രട്ടറിമാർക്ക് ഊഴമനുസരിച്ചു എഴുതാനുള്ളത് പറഞ്ഞുകൊടുത്തുകൊണ്ടിരുന്നവൾ. വിശുദ്ധ, മിസ്റ്റിക് ,വേദപാരംഗത, പഞ്ചക്ഷതധാരി, ഡാന്റെയുടെ ‘ഡിവൈൻ കോമഡി യോട് കിടപിടിക്കുന്ന മിസ്റ്റിക് കൃതികളുടെ രചയിതാവ്… ഇനിയും വിശേഷണങ്ങൾ ഒരുപാടുണ്ട് സിയന്നയിലെ വിശുദ്ധ കാതറിന്.   ഈ വിശുദ്ധയുടെ ജീവിതം ചുരുക്കിപ്പറയുക…

  • വിശുദ്ധ ജിയന്ന ബറേറ്റ മോള: അവളുടെ ജീവിതം മനോഹരമായിരുന്നു

    24 ഏപ്രിൽ 1994, ജിയന്ന ഇമ്മാനുവേല മോളക്ക് എത്ര സ്വപ്നതുല്യമായ ദിവസമായിരുന്നെന്നോ ? പിതാവ് പിയെത്രോ മോളക്കൊപ്പം ജോൺപോൾ രണ്ടാമൻ പാപ്പയാൽ സ്വീകരിക്കപ്പെടുക ; ഈ മകളെ ജനിപ്പിക്കുന്നതിനായി സ്വന്തജീവൻ ബലിദാനം നൽകിയ ജിയന്ന ബെറേറ്റ മോള എന്ന അവളുടെ അമ്മയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കുന്ന ചടങ്ങിൽ സന്നിഹിതയാകാൻ സാധിക്കുക!   ആഗോളകുടുംബ വർഷമായി ആചരിച്ചിരുന്ന വർഷം കൂടിയായിരുന്നു അത്. പരിശുദ്ധ പിതാവ് തൻറെ പ്രസംഗത്തിനിടയിൽ ഈ വാക്കുകൾ ഉച്ചരിക്കുമ്പോൾ അവളുടെ ഹൃദയത്തിലൂടെ ഒരു വിറയൽ കടന്നുപോയികാണണം :…

  • ഈ വിശുദ്ധ സൂനത്തിന്റെ ജീവിതം എല്ലാവർക്കും പ്രചോദനമാകട്ടെ

    വിശുദ്ധ മറിയം ത്രേസ്സ്യയെ 2000 ഏപ്രിൽ 9 ന് വാഴ്ത്തപ്പെട്ടവളായി വിശുദ്ധ ജോൺപോൾ രണ്ടാമൻ പ്രഖ്യാപിക്കുന്ന വേളയിൽ The L’Osservatore Romano എഴുതി, “ത്രേസ്സ്യ തിരുക്കുടുംബത്തിന്റെ സഹായത്തിൽ ശരണപ്പെട്ടു. അവൾ അവരെ കൂടെക്കൂടെ ദർശനങ്ങളിൽ കണ്ടു , തൻറെ അപ്പസ്തോലികദൗത്യത്തിൽ അവരുടെ ഉപദേശം സ്വീകരിച്ചു. അവൾ പാപികൾക്ക് വേണ്ടി പ്രാർത്ഥിച്ചു, അവരുടെ മാനസാന്തരത്തിനുവേണ്ടി ഉപവസിച്ചു, പശ്ചാത്താപത്തിലേക്ക് പ്രചോദനമായി. പ്രവചനവരം, രോഗശാന്തിവരം, പ്രകാശത്തിന്റെ അഭൗമവലയം, സുഗന്ധം പരക്കൽ തുടങ്ങിയ അതീന്ദ്രീയവരങ്ങൾ മാത്രമല്ല പതിവായി പാരവശ്യങ്ങളും തറയിൽ നിന്ന് പൊങ്ങുന്ന…

  • ആർക്കു സഹിക്കാൻ പറ്റും നിന്നെപ്പോലെ

    “നമുക്ക് വെളിപ്പെടാനിരിക്കുന്ന മഹത്വത്തോട് തുലനം ചെയ്യുമ്പോൾ ഇന്നത്തെ കഷ്ടതകൾ നിസാരമാണെന്നു ഞാൻ കരുതുന്നു” (റോമാ 8:18) ഇഷ്ടപ്പെട്ട ഒരു വചനമാണ്. പക്ഷെ നീ അനുഭവിച്ച, കടന്നുപോയ സഹനങ്ങള്‍ ഒട്ടും നിസ്സാരമായിരുന്നില്ലല്ലോ അജ്ന. ആർക്കു സഹിക്കാൻ പറ്റും നിന്നെപ്പോലെ ? അതും ആരോടും പരാതിയില്ലാതെ. “എന്‍റെ രക്ഷകനായ ദൈവം ജീവിക്കുന്നുവെന്നു ഞാന്‍ അറിയുന്നു, ഞാന്‍ അവിടുന്നില്‍ വിശ്വസിക്കുന്നു. എന്‍റെ ചര്‍മ്മം അഴുകി ഇല്ലാതായാലും എന്‍റെ മാംസത്തില്‍നിന്നു ഞാനെന്‍റെ ദൈവത്തെ കാണും, ഞാന്‍ അവിടുത്തെ ദര്‍ശിക്കും…” ജോബിനെപ്പോലെ, തൻറെ മുഖത്തുനിന്ന്…

  • വിശുദ്ധ മാർക്കോസ്

    വിശുദ്ധ മാർക്കോസ് ബൈബിളിൽ രണ്ടാമതായി കാണുന്ന വിശുദ്ധ മാർക്കോസിന്റെ സുവിശേഷം ആണ് ആദ്യം എഴുതപ്പെട്ട സുവിശേഷമായി കരുതപ്പെടുന്നത്. നാലു സുവിശേഷങ്ങളിൽ താരതമ്യേന ചെറുതുമായ ഇത്‌ A.D.65 നോട് അടുത്ത്, റോമിൽ വെച്ച് ഗ്രീക്ക് ഭാഷയിലാണ് അപ്പസ്തോലന്മാരുടെ രാജകുമാരൻ വാമൊഴിയായി പഠിപ്പിച്ചതെല്ലാം നഷ്ടപ്പെട്ടു പോകാതിരിക്കാൻ റോമൻ ക്രിസ്ത്യാനികളുടെ അപേക്ഷപ്രകാരം വിശുദ്ധ മാർക്കോസ് എഴുതിവെച്ചത് . റോമിൽ പത്രോസ് ശ്ലീഹായുടെ സെക്രട്ടറി ആയിരുന്ന മാർക്കോസ്, പത്രോസ് ശ്ലീഹ ഈശോയുടെ ജീവിതത്തെപറ്റി പറയുന്നതെല്ലാം എഴുതിയെടുത്തു സൂക്ഷിച്ചിരുന്നു.വിശദമായും സ്പഷ്ടമായും പത്രോസിന്റെ സ്വഭാവസവിശേഷതകളെ പറ്റി…

  • ഈശോ 15 പ്രാവശ്യം ആവർത്തിച്ചു നൽകിയ സന്ദേശം

    ഈശോ 15 പ്രാവശ്യം വിശുദ്ധ ഫൗസ്റ്റീനക്ക് ആവർത്തിച്ചു നൽകിയ സന്ദേശം :-   ” എന്റെ മകളെ, ചിന്തക്കതീതമായ എന്റെ കാരുണ്യത്തെ പറ്റി എല്ലാവരോടും പറയുക. ഈ കരുണയുടെ തിരുന്നാൾ എല്ലാ ആത്മാക്കൾക്കും പ്രത്യേകിച്ച് പാപികൾക്ക് ഒരു അഭയമാകണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. ആ ദിവസം എന്റെ ആർദ്രമായ കരുണയുടെ അത്യഗാധങ്ങൾ തുറക്കപ്പെട്ടിരിക്കും. കരുണയുടെ ആ സ്രോതസ്സിനെ സമീപിക്കുന്ന ആത്മാക്കൾക്ക് ഞാൻ കൃപാസാഗരം തന്നെ തുറക്കാം. അന്ന് കുമ്പസാരിച്ചു കുർബ്ബാന സ്വീകരിക്കുന്നവർക്ക് പാപങ്ങളിൽ നിന്നും ശിക്ഷകളിൽ നിന്നും പൂര്ണമോചനം…