• ആരെയും, ഒന്നിനെയും ഒഴിവാക്കാത്ത ദൈവസ്നേഹം: ക്രിസ്തു ജീവിക്കുന്നു

    “ക്രിസ്തു ജീവിക്കുന്നു”: പിതാവ് നട്ട സ്വപ്നത്തിന്റെ പേര് യേശു “ക്രിസ്തു ജീവിക്കുന്നു”: പിതാവ് നട്ട സ്വപ്നത്തിന്റെ പേര് യേശു “Christus Vivit” അഥവാ “ക്രിസ്തു ജീവിക്കുന്നു” എന്ന ഫ്രാൻസിസ് പാപ്പായുടെ അപ്പോസ്തോലിക പ്രബോധനത്തിന്റെ 157ആം ഖണ്ഡികയെ അടിസ്ഥാനമാക്കിയ വിചിന്തനം. സി. റൂബിനി സി.റ്റി.സി, വത്തിക്കാൻ ന്യൂസ് അപ്പോസ്തോലിക പ്രബോധനം അപ്പോസ്തോലിക പ്രബോധനമെന്നത് കത്തോലിക്കാ സഭയില്‍ പാപ്പാ പ്രസിദ്ധീകരിക്കുന്ന ഔദ്യോഗിക ലേഖനങ്ങളുടെ വിവിധതരത്തിലുളള പരമ്പരകളിൽപ്പെടുന്ന ഒരു ലേഖനമാണ്. ഇവയുടെ പ്രാധാന്യ ശൃംഖലയില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന ചാക്രീക ലേഖനങ്ങള്‍…

  • യേശുവിന് നിങ്ങളെ ആവശ്യമുണ്ട്

    1975 മുതൽ മൂന്നോ നാലോ കൊല്ലത്തേക്കാണ് കമറൂഷ്‌ ( Khmer Rouge) എന്ന കമ്മ്യൂണിസ്റ്റ് രാഷ്ട്രീയ പാർട്ടിയുടെ വംശഹത്യകളുടെ പേരിൽ കമ്പോഡിയ നരകയാതന അനുഭവിച്ചത്. അപ്പോഴേക്കും 1.3 മില്യൺ മുതൽ 3 മില്യൺ വരെ ആളുകൾ മരണപ്പെട്ട് കമ്പോഡിയയുടെ ജനസംഖ്യ 25% കുറഞ്ഞെന്നുള്ളതാണ്. അങ്ങനെ ആ സമയത്ത്, കമ്പോഡിയയിലെ ഒരു ഗ്രാമത്തിലേക്ക് ഇരച്ചുകയറിയ ആയുധധാരികളായ പട്ടാളക്കാർ, കുടിലിനു വെളിയിലേക്ക് ഗ്രാമവാസികളെ എത്തിച്ച് ഒരു വലിയ കുഴി കുഴിക്കാനായി എല്ലാവരെയും നിരത്തി നിർത്തി. വലിയ താഴ്ചയും നീളവുമുള്ള ആ…

  • ബിഷപ്പ് ഫുൾട്ടൻ ജെ ഷീൻ, Peace of Soul – നമുക്ക് രക്ഷപ്പെടണം

    ബിഷപ്പ് ഫുൾട്ടൺ ജെ ഷീനിന്റെ Peace of Soul എന്ന പുസ്തകത്തിലെ ചെറിയ ഭാഗം വിവർത്തനം ചെയ്തതിന്റെ തുടർച്ച.. 2, നമുക്ക് രക്ഷപ്പെടണം പക്ഷേ, അധികം വില കൊടുത്തിട്ടു വേണ്ട : നമ്മുടെ ജീവിതങ്ങളാകുന്ന മുന്തിരിവള്ളികൾ ഫലം നൽകാനായി ദൈവം നിലമൊരുക്കുന്നത് പരിത്യാഗങ്ങൾ കൊണ്ടാണ് എന്നത് ഭീരുക്കളെ എന്നും ഭയപ്പെടുത്തുന്ന ഒന്നാണ്. ധനികനായ മനുഷ്യൻ വിഷാദത്തോടെ രക്ഷകനെ വിട്ടുപോയി, കാരണം അവന് വളരെയേറെ സമ്പത്തുണ്ടായിരുന്നു. നീതിയെക്കുറിച്ചും ആത്മനിയന്ത്രണത്തെക്കുറിച്ചുമൊക്കെ പൗലോസ് സംസാരിച്ചപ്പോൾ ഫെലിക്സ് ഭയപ്പെട്ട്, അതിനെക്കുറിച്ച് പിന്നീട് കേട്ടുകൊള്ളാമെന്ന്…

  • കർമ്മല മാതാവിന്റെ തിരു നാൾ

    ഇംഗ്ലണ്ടിലെ പ്രസിദ്ധനായ കർദ്ദിനാൾ ഹൊവേർഡ് ആദ്യകാലത്ത് സൈന്യത്തിൽ ലെഫ്റ്റനന്റ് ആയിരുന്നു. അങ്ങനെയിരിക്കെ പട്ടാളക്യാമ്പിലെ ഒരു ഉദ്യോഗസ്ഥൻ, താഴെ കിടക്കുന്നത് കണ്ട ഒരു ഉത്തരീയം എടുത്തുകൊണ്ടുവന്നു. ഭക്ഷണമേശയിൽ അത് കൊണ്ടുവെച്ച്, ചുറ്റും കൂടിയിരുന്നവരുമായി അതിനെ കളിയാക്കാനും ചിരിക്കാനും തുടങ്ങി.അതും പോരാഞ്ഞ് അതിലൊരാൾ മേശയിലിരുന്ന തോക്കിൻകുഴലിന്മേൽ അത് തൂക്കിയിട്ടു. ലെഫ്റ്റനന്റ് ഹൊവേർഡ് അന്ന് കുറച്ച് വൈകിയാണ് താമസസ്ഥലത്ത് എത്തിയത്. അന്നദ്ദേഹത്തെ വരവേറ്റത് കുറെ കൂക്കിവിളികളാണ്. “ആ, ഹൊവേർഡ് വന്നല്ലോ. ഈ കുഴലിൽ എന്താ കിടക്കുന്നെ ന്ന് നോക്കിക്കേ. ഇതിപ്പോ പോപ്പിന്റെത്…

  • വിശുദ്ധ ബൊനവെഞ്ചർ: ദൈവത്തെ സ്നേഹിച്ചാൽ മാത്രം മതി

    വിശുദ്ധ ബൊനവെഞ്ചർ പേറൂജിയക്കടുത്തുള്ള മോന്തേരിപിദോയിലെ ആശ്രമം സന്ദർശിക്കുന്നതിനിടെ ഫാമിൽ പണി ചെയ്തുകൊണ്ടിരുന്ന എജിഡിയൂസ് സഹോദരൻ അദ്ദേഹത്തോട് ഇങ്ങനെ ചോദിച്ചു, “ഗുരോ, ദൈവം താങ്കളിൽ അറിവും വിവേചനവും വലിയ ദാനമായി ചൊരിഞ്ഞു… പക്ഷെ വലിയ അറിവോ വിദ്യാഭ്യാസമോ ഒന്നും ഇല്ലാത്ത ഞങ്ങൾ പാവങ്ങൾ എങ്ങനെയാണ് ഞങ്ങളുടെ ആത്മാവിനെ രക്ഷിക്കുന്നത്?” ബൊനവെഞ്ചറിന്റെ മറുപടി പെട്ടെന്നായിരുന്നു, ” ദൈവത്തെ സ്നേഹിക്കാനുള്ളത്രയും കൃപ അവൻ ഒരു വ്യക്തിക്ക് നൽകുകയാണെങ്കിൽ, അത് മാത്രം മതിയാകും”. “അങ്ങനെയാണെങ്കിൽ, അത്ര അറിവില്ലാത്തവർക്കും പണ്ഡിതരായ ആളുകളെപ്പോലെ ദൈവത്തെ സ്നേഹിക്കാൻ…

  • കൂലിപ്പടയാളിയിൽ നിന്ന് വിശുദ്ധനിലേക്ക് | കമില്ലസ് ഡി ലെല്ലിസ്

    ചൂതാട്ടക്കാരനായ കൂലിപ്പടയാളിയിൽ നിന്ന് വിശുദ്ധനിലേക്ക് – കമില്ലസ് ഡി ലെല്ലിസ് കൃപയുടെ വിസ്മയകരമായ ശക്തിയാണ് വിശുദ്ധ കമില്ലസിന്റെ ജീവിതം വെളിവാക്കുന്നത്. യുവാവായിരിക്കെ പാപക്കയങ്ങളിൽ, ദുശ്ശീലങ്ങളിൽ കുഴഞ്ഞുമറിഞ്ഞൊരു ജീവിതം! ആൽബൻ ഗുഡിയർ, 24 വയസ്സുകാരനായ കമില്ലസിനെപ്പറ്റി പറഞ്ഞതിങ്ങനെ : ” ഇറ്റലിയിലെ മടകളെല്ലാം തിരഞ്ഞാലും കമില്ലസിനെപ്പോലെ ചെറിയൊരു പ്രതീക്ഷക്ക് പോലും വകയില്ലാത്ത ഒരാളെ കണ്ടുകിട്ടാൻ വിഷമമായിരിക്കും”. ഇത്രക്കും ധൂർത്തപുത്രനായി നടന്നയാൾ ഇന്ന് വിശുദ്ധനായി വണങ്ങപ്പെടുന്നു! മുപ്പത്തിരണ്ടാം വയസ്സിലാണ് കമില്ലസ് പഠനത്തെ ഗൗരവമായെടുക്കുന്നത്!! ഒരു പുരോഹിതനാകണമെന്ന ഉദ്ദേശത്തോടു കൂടിയായിരുന്നു അത്.…

  • വിശുദ്ധ കൊച്ചുത്രേസ്യയുടെ മാതാപിതാക്കൾ: വിശുദ്ധ ലൂയി മാർട്ടിനും വിശുദ്ധ സെലിഗ്വരിനും

    “അനുദിനം ദിവ്യകാരുണ്യസന്നിധിയിലെത്തുമ്പോൾ അദ്ദേഹത്തിന്റെ കണ്ണുകളിൽ കണ്ണുനീർ നിറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ മുഖം ദൈവികമായ സൗഭാഗ്യത്തെ നിശ്വസിച്ചിരുന്നു ” തന്റെ പിതാവ് പ്രാർത്ഥിക്കുന്നത് കണ്ടപ്പോൾ കുട്ടിയായിരുന്ന വിശുദ്ധ കൊച്ചുത്രേസ്യയുടെ ഹൃദയം സ്വർഗ്ഗത്തിലേക്ക് ഉയർത്തപ്പെട്ടു. കുർബ്ബാനയിലെ സുവിശേഷപ്രഭാഷണം വളരെ നല്ലതായിരിക്കുമ്പോഴും , പ്രാർത്ഥനയിൽ ലയിച്ചിരിക്കുന്ന തന്റെ പിതാവിന്റെ സാന്നിധ്യമാകുന്ന പ്രഭാഷണം കൂടുതൽ നന്നായിരുന്നുവെന്ന് കൊച്ചുത്രേസ്സ്യ പറയുന്നു. ” പ്രഭാഷകനെ നോക്കുന്നതിനേക്കാൾ കൂടുതൽ പ്രാവശ്യം ഞാൻ എന്റെ പിതാവിന്റെ നേരെ നോക്കി. കാരണം, പിതാവിന്റെ മനോഹരമായ മുഖം എന്നോട് വളരെയേറെ കാര്യങ്ങൾ പറഞ്ഞു.…

  • വിശുദ്ധ ബെനഡിക്ട്: പ്രാർത്ഥിക്കുക, അധ്വാനിക്കുക

    ഇറ്റലിയും മെഡിറ്ററേനിയൻ പ്രദേശങ്ങളും യുദ്ധത്താലും കൊള്ളയടിക്കലിനാലും നശിച്ചുകൊണ്ടിരിക്കുന്ന സ്ഥിതിയിലും, അക്രമത്താലും സംഘർഷങ്ങളാലും കത്തോലിക്ക സഭ വിഭജിക്കപെട്ടും ഇരിക്കുന്ന സമയത്താണ് പാശ്ചാത്യസഭകളുടെ പിതാവ് എന്നറിയപ്പെടുന്ന, 24 മാർപാപ്പമാരും 4600 ബിഷപ്പുമാരും അയ്യായിരത്തോളം വിശുദ്ധന്മാരും ആവിർഭവിച്ച ബെനഡിക്റ്റൈൻ സഭയുടെ സ്ഥാപകനുമായ വിശുദ്ധ ബെനഡിക്റ്റ് പ്രത്യക്ഷപെട്ടത്. 1964ൽ പോൾ ആറാമൻ അദ്ദേഹത്തെ യൂറോപ്പിന്റെ പ്രധാന മധ്യസ്ഥനായി പ്രഖ്യാപിച്ചു. ക്രിസ്തുവർഷം 480 ന് അടുത്താണ് ഇറ്റലിയിലെ നർസിയായിൽ ഒരു കുലീനകുടുംബത്തിൽ വിശുദ്ധ ബെനഡിക്റ്റ് ജനിക്കുന്നത്. സഹോദരിയായ സ്ക്കോളാസ്റ്റിക്ക ചെറുപ്പം തൊട്ടേ ദൈവത്തിനായി അവളുടെ…

  • ബിഷപ്പ് ഫുൾട്ടൻ ജെ ഷീൻ Peace of Soul, Chapter: Is God hard to find?

    തിരുവചനത്തിൽ നമ്മൾ കൂടെക്കൂടെ കേൾക്കുന്നുണ്ട് ‘ ഭയപ്പെടേണ്ട’ എന്ന വാക്ക്. ബെത്ലഹേമിൽ ആട്ടിടയരോട് മാലാഖമാർ പറയുന്നു ‘ഭയപ്പെടേണ്ട ‘; ഈശോയുടെ പരസ്യജീവിതകാലത്ത് , ഭയചകിതരായ ശിഷ്യരോട് അവൻ പറയുന്നു ‘ഭയപ്പെടേണ്ട ‘ , അവന്റെ ഉയിർപ്പിനു ശേഷം ശിഷ്യർക്ക് സമാധാനം ആശംസിക്കുന്നതിനോടൊപ്പം അവരോട് പറയുന്നു ‘ഭയപ്പെടേണ്ട ‘. ഭയപ്പെടരുതെന്ന് നമുക്ക് മുന്നറിയിപ്പ് തരേണ്ടത് ആവശ്യമായി നമ്മുടെ കർത്താവിന് തോന്നുന്നത്, മൂന്ന് തെറ്റായ പേടികൾ നമ്മളെ അവനിൽ നിന്ന് അകറ്റി നിർത്തും എന്നുള്ളത് കൊണ്ടാണ് : 1, നമുക്ക്…

  • വിശുദ്ധ മരിയ ഗൊരേത്തി

    മനുഷ്യജീവിതത്തിൽ ഗ്രഹിക്കേണ്ട ഒരു സത്യമുണ്ട്: ഒരു തെരഞ്ഞെടുപ്പ് മാത്രമേ ശാശ്വതമായിട്ടുള്ളു, സമ്പൂർണ്ണ വിശുദ്ധിയിലൂടെ സ്വർഗ്ഗത്തിലെത്തുക. അല്ലെങ്കിൽ ദൈവത്തിൽ നിന്നകന്നു നരകത്തിലായിരിക്കുക. അനുദിനജീവിതത്തിലെ ഓരോ ചുവടുവെയ്പ്പും നമ്മുടെ ഈ തിരഞ്ഞെടുപ്പിലേക്കാണ് നയിക്കുന്നത്. ഈ സത്യം ഗൗരവത്തോടെ ഗ്രഹിച്ച ഒരാളായിരുന്നു മരിയ ഗൊരേത്തി. രക്തസാക്ഷി ആയില്ലെങ്കിൽ പോലും അവൾ വിശുദ്ധ ആകുമായിരുന്നു. 1902 July 6 ന് ഇരുപതാം നൂറ്റാണ്ടിലെ ആദ്യ രക്തസാക്ഷി, 11 വയസ്സുള്ള ഒരു കൊച്ചു പെൺകുട്ടി പ്രായത്തിൽ കവിഞ്ഞ പക്വതയോടെ ജീവൻ തന്നെ കൊടുത്തുകൊണ്ട് അവളുടെ…

  • വാഴ്ത്തപ്പെട്ട പിയർ ജോർജിയോ ഫ്രസ്സാറ്റി

    വാഴ്ത്തപ്പെട്ട പിയർ ജോർജിയോ ഫ്രസ്സാറ്റി വിശുദ്ധിയുള്ള മക്കളെ വാർത്തെടുക്കുന്നതിൽ, ഭക്തിയും ജീവിതവിശുദ്ധിയുമുള്ള മാതാപിതാക്കൾ എത്ര പങ്കുവഹിക്കുന്നുണ്ടെന്ന് നമുക്കറിയാം. പക്ഷെ മക്കൾ വിശുദ്ധരായതുമൂലം വിശ്വാസത്തിലേക്ക് വന്ന മാതാപിതാക്കളുമുണ്ട് .സൈബർ വിശുദ്ധൻ കാർലോ അക്യുട്ടിസ് , വാഴ്ത്തപ്പെട്ട ലോറ വിക്യൂണ തുടങ്ങിയവരുടേത് ആ ഗണത്തിൽ പെട്ടവരാണ്. അതുപോലെ തന്നെയാണ് വാഴ്ത്തപ്പെട്ട പിയർ ജോർജിയോ ഫ്രസ്സാറ്റിയുടെ ജീവിതത്തിലും സംഭവിച്ചത്. എപ്പോഴത്തെയും സാധാരണ യൂത്തന്മാരെപോലെ കൂട്ടുകൂടാനും കത്തിയടിക്കാനും പൊട്ടിച്ചിരിക്കാനും പാട്ട് പാടാനും ട്രിപ്പ് പോവാനും ഹൈക്കിങ്ങിനും സ്‌കീയിംഗിനുമൊക്കെ ഒരുപാടിഷ്ടമുള്ള, രാഷ്ട്രീയകാര്യങ്ങളിൽ ചൂടുപിടിച്ച ചർച്ചക്ക്…

  • വിശുദ്ധ പത്രോസ്, വിശുദ്ധ പൗലോസ് ശ്ലീഹമാരുടെ തിരുനാൾ

    വിശുദ്ധ പത്രോസ് , വിശുദ്ധ പൗലോസ് ശ്ലീഹമാരുടെ തിരുന്നാൾ സ്നേഹിതന് വേണ്ടി ജീവനർപ്പിക്കുന്നതിനേക്കാൾ വലിയ സ്നേഹമില്ല എന്ന് പറഞ്ഞ നാഥനെ ജീവനായി സ്നേഹിച്ച് അവനായി ജീവൻ കൊടുത്ത രണ്ടുപേർ. സഭക്ക് അടിസ്ഥാനമിട്ട രണ്ട്‌ നെടുംതൂണുകള്‍ . ഒരാൾ മൂന്നു കൊല്ലം അവന്റെ സന്തതസഹചാരിയായപ്പോൾ ഒരാൾ അവന്റെ ജീവിതകാലത്ത് അവനെ കണ്ടിട്ടേ ഇല്ല. തള്ളിപ്പറഞ്ഞവനെയും പീഡിപ്പിച്ചവനെയും ലോകത്തിന്റെ അതിർത്തി വരേയ്ക്കും ഓടാൻ മടിയില്ലാത്ത തീക്ഷ്ണത നിറഞ്ഞ അപ്പസ്തോലരാക്കിയ, സാക്ഷികളാക്കിയ നമ്മുടെ കർത്താവ് . വിശുദ്ധ പത്രോസ് ശ്ലീഹ പന്ത്രണ്ട്…

  • All are called to Holiness: വിശുദ്ധ ജോസ് മരിയ എസ്ക്രീവ ഡി ബലഗർ

    ഒരു വൈദികനോട് ഒരിക്കൽ അവിചാരിതമായി ഒരാൾ ചോദിച്ചു : “എന്തുകൊണ്ടാണ് കുറച്ചു കൊല്ലങ്ങൾക്ക് മുൻപ് എല്ലാവരും താങ്കൾക്ക് വട്ടാണെന്ന് പറഞ്ഞിരുന്നത് ?” അദ്ദേഹം മറുപടി പറഞ്ഞു : ” നമ്മൾ എവിടെയാണെങ്കിലും, തെരുവിന്റെ ഒത്ത നടുക്കാണെങ്കിലും നമുക്ക് വിശുദ്ധിയുള്ളവരാകാൻ കഴിയും .. കഴിയണം..എന്ന് പറയുന്നതിൽ കുറച്ചു വട്ടുണ്ടെന്ന് തോന്നുന്നില്ലേ ? അല്ലെങ്കിൽ , ഐസ്ക്രീം വില്പനക്കാർക്കും വിശുദ്ധരാകാൻ കഴിയും എന്ന് പറയുന്നതിൽ ? അതേപോലെ, അടുക്കളയിൽ പണിയെടുക്കുന്നവർക്കും ബാങ്ക് നോക്കി നടത്തുന്നവർക്കും യൂണിവേഴ്സിറ്റിയിൽ പഠിപ്പിക്കുന്നവർക്കും നിലം ഉഴുതുമറിക്കുന്നവർക്കും…

  • ബില്ലി ഗ്രഹാം: എവിടേക്കാണ് പോകുന്നേ സുഹൃത്തേ?

    ബില്ലി ഗ്രഹാമിനെ മറന്നിട്ടില്ലല്ലോ അല്ലെ ? പാർക്കിൻസൻസ് രോഗമുണ്ടായിരുന്ന അദ്ദേഹത്തിന്റെ 93-ആം ജന്മദിനത്തിന് ഒരു മാസം ശേഷിച്ചിരിക്കെ , നോർത്ത് കരോളൈനയിലെ ഷാർലട്ടിലുള്ള നേതാക്കൾ ഉച്ചഭക്ഷണത്തിന് ക്ഷണിച്ചു. തൻറെ രോഗത്തിന്റെ പ്രത്യേകതകൾ കൊണ്ട് ക്ഷണം സ്വീകരിക്കാൻ ബില്ലി ഗ്രഹാം ഒന്ന് മടിച്ചു. പക്ഷെ , ‘നീണ്ട പ്രസംഗമൊന്നും വേണ്ട , വെറുതെ ഒന്ന് വന്ന് ഞങ്ങളുടെ ആദരം സ്വീകരിച്ചു വേഗം പോകാമെന്നു’ ക്ഷണിച്ചവർ പറഞ്ഞപ്പോൾ അവസാനം അദ്ദേഹം സമ്മതിച്ചു. പരിപാടിയിൽ ബില്ലി ഗ്രഹാമിനെ പ്രശംസിച്ച് ഏറെപ്പേർ പ്രസംഗിച്ചു.…

  • തിരുഹൃദയത്തിരുനാൾ: ഈശോയുടെ മുറിവേറ്റ ഹൃദയം നമുക്കായി ഇന്നും തുടിക്കുന്നു

    വാച്ച്മാൻ നീ എന്ന, ഇരുപതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന പ്രശസ്തനായ ചൈനീസ് മിഷനറി സഞ്ചരിച്ചിരുന്ന ട്രെയിൻ ചൈനയിൽ, നഗരങ്ങളിൽ നിന്നകലെ ഗ്രാമപ്രദേശങ്ങളിലൂടെ പൊയ്ക്കൊണ്ടിരിക്കുകയായിരുന്നു. അദ്ദേഹം കമ്പാർട്ട്മെന്റിന്റെ ഒരു മൂലയിലിരുന്ന് ബൈബിൾ വായിക്കുന്നു. ബഹളം വെച്ചുകൊണ്ടിരിക്കുന്ന മൂന്ന് യുവാക്കൾ ഒരു സ്റ്റേഷനിൽ നിന്ന് കയറി. ട്രെയിൻ വളരെ പതുക്കെയാണ് പോയിക്കൊണ്ടിരിക്കുന്നത്, അവർക്ക് ബോറടിച്ചു. അവസാനം ചീട്ട് കളിക്കാമെന്ന തീരുമാനത്തിൽ അവരെത്തി. പക്ഷെ അവർ വിചാരിക്കുന്ന കളിക്ക് നാലുപേർ വേണം. ചുറ്റും നോക്കിയ അവർ ആ ചൈനീസ് മിഷനറിയെ കണ്ട് അടുത്തേക്ക്…

  • പാതിരികളുടെ പാതിരിയായ ജോസഫ് കഫാസ്സോ

    പാതിരികളുടെ പാതിരി എന്നറിയപ്പെടുന്ന വിശുദ്ധ ജോസഫ് കഫാസ്സോയെ അറിയാമോ ? വധശിക്ഷക്ക് വിധിക്കപ്പെട്ട അറുപത്തെട്ടോളം മനുഷ്യരുടെ കൂടെ നിന്ന് വിശുദ്ധമായ മരണത്തിന് അവരെ ഒരുക്കിയ പുരോഹിതൻ. ജയിലുകളെ സ്വർഗ്ഗമാക്കിയവൻ , എണ്ണമറ്റ യുവാക്കളെ പൗരോഹിത്യവഴിയിലേക്ക് നയിച്ചെന്നു മാത്രമല്ല വിശുദ്ധിയുള്ള പുരോഹിതരാക്കിയ റെക്ടർ … പീയൂസ് പതിനൊന്നാം പാപ്പ കഫാസ്സോയെ വിളിച്ചത് ‘ഇറ്റാലിയൻ പുരോഹിതരിലെ മുത്ത്’ എന്നാണ്. ഡോൺ ബോസ്കോക്കൊപ്പം ! “തീരെ ചെറുപ്പമായ സെമിനാരി വിദ്യാർത്ഥി …വണ്ണം കുറഞ്ഞ പ്രകൃതം, തിളങ്ങുന്ന കണ്ണുകൾ, സൗഹൃദപരമായ പെരുമാറ്റം ,…

  • ഞാൻ രാജാവിന്റെ ദാസനാണ് … പക്ഷെ ആദ്യം ദൈവത്തിന്റെ!

    “എനിക്ക് അഹങ്കരിക്കാനൊന്നുമില്ല , കാരണം എന്റെ തല കൊടുത്താൽ ഫ്രാൻസിൽ അങ്ങേർക്ക് ഒരു കൊട്ടാരം കിട്ടുമെങ്കിൽ എന്റെ തല എപ്പോ പോയെന്നു ചോദിച്ചാൽ മതി മോനെ.” രാജാവ് തോമസ് മൂറിനെ ലോർഡ് ചാൻസലർ വരെ ആക്കിയെങ്കിലും അധികാരത്തിൽ അഭിരമിക്കാത്തവനായ, ഫലിതപ്രിയനായ, ഭക്തനായ സർ തോമസ് മൂർ . തൻറെ മനസാക്ഷിയെ വഞ്ചിക്കുന്നതിന് പകരം ജീവനടക്കം തനിക്കുള്ളതെല്ലാം പരിത്യജിക്കാൻ തയ്യാറായ ഈ അല്മായൻ, നമ്മുടെ ആദരം അർഹിക്കുന്നു. ഇംഗ്ലണ്ടിലെ എല്ലാ ബിഷപ്പുമാരും ( ബിഷപ്പ് ജോൺ ഫിഷർ ഒഴികെ),…

  • യുവാക്കളുടെ മധ്യസ്ഥനായിത്തീർന്ന പ്രഭുകുമാരൻ

    കത്തോലിക്കാസഭയിലെ യുവാക്കളുടെ മധ്യസ്ഥനാണ് വിശുദ്ധ അലോഷ്യസ് ഗോൺസാഗ . അൾത്താരശുശ്രൂഷികളുടെ മധ്യസ്ഥനായ വിശുദ്ധ ജോൺ ബെർക്കുമാൻസിനെപ്പോലുള്ള അനേകം പേർക്ക് പ്രചോദനവും വഴികാട്ടിയുമായവൻ. വിശുദ്ധ ഫ്രാൻസിസ് അസ്സീസിയെപ്പോലെ, വിശുദ്ധ അന്തോണീസിനെപ്പോലെ സമ്പത്തും സ്ഥാനമാനങ്ങളും ഉച്ചിഷ്ടം പോലെ വലിച്ചെറിഞ്ഞവൻ. 1568 മാർച്ച് 9, ഇറ്റലിയിൽ കാസ്റ്റിഗ്ലിയോൺ കൊട്ടാരത്തിൽ ഒരു ശിശുവിന്റെ ജനനം വിളിച്ചറിയിച്ചുകൊണ്ട് വെടിയൊച്ചകൾ മുഴങ്ങി. മാർക്വീസ് ഫെറാന്റെ ഗോൺസാഗക്കും ഡോണ മാർത്താക്കും മൂത്ത മകൻ ആയി ലൂയിജി (അലോഷ്യസ് ) ഗോൺസാഗ ജനിച്ചു. ഫിലിപ്പ് രണ്ടാമൻ രാജാവുമായി അടുത്ത…

  • എറൈസ് 2022’ൽ യുവജനങ്ങളോട് ഫ്രാൻസിസ് പാപ്പ സംസാരിക്കുന്നു

    വിശുദ്ധ തോമാശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ 1950-ആം വാർഷികാനുസ്മരണം നടക്കുന്ന ഈ വേളയിൽ, ഭാരതത്തിന് വെളിയിലെ സീറോ മലബാർ യുവജനങ്ങൾക്കായി റോമിൽ നടക്കുന്ന യുവജന നേതൃസംഗമം ‘എറൈസ് 2022’ൽ പങ്കെടുക്കുന്ന യുവജനപ്രതിനിധികൾ ഫ്രാൻസിസ് പാപ്പയുമായി കൂടിക്കാഴ്ച നടത്തി… പരിശുദ്ധ പിതാവിന്റെ വാക്കുകളിലേക്ക് .. അഭിവന്ദ്യ മേജർ ആർച്ച് ബിഷപ്പ് , അഭിവന്ദ്യ മെത്രാന്മാരെ, പ്രിയപ്പെട്ട യുവജനമിത്രങ്ങളെ … സ്വാഗതം ബിഷപ്പ് ബോസ്കോ പുത്തൂരിന്റെ ഹൃദയംഗമമായ ആശംസകൾക്കും പരിചയപ്പെടുത്തലിനും ഞാൻ നന്ദി പറയുന്നു. ഭാരതത്തിന് വെളിയിലെ സീറോ മലബാർ രൂപതകളിലെയും യൂറോപ്പിലെ…

  • ലോകം മുഴുവനും നേടിയാലും അവന് എന്ത് പ്രയോജനം?

    വർഷം 1528. പാരീസ് യൂണിവേഴ്സിറ്റിയിൽ സെയിന്റ് ബാർബറ കോളേജിലെ റൂംമേറ്റ്സ് ആയ, ഇരുപത്തിരണ്ട് വയസ്സുള്ള സമർത്ഥരായ രണ്ടു ചെറുപ്പക്കാർ , പീറ്റർ ഫെയ്‌ബറും ഫ്രാൻസിസ് സേവ്യറും. ബിരുദപഠനം കഴിഞ്ഞ് അവർ M.A .ക്ക് ചേർന്നു കഴിഞ്ഞു… “പുതിയതായി പഠിക്കാൻ വന്ന ആളെ നീ കണ്ടിരുന്നോ ?പീറ്റർ ഫ്രാൻസിസിനോട് ചോദിച്ചു. “നിന്നെപ്പോലെ ആളും സ്‌പെയിനിൽ ന്നാ”. “ഇഗ്നെഷ്യസിനെ ആണോ നീ ഉദ്ദേശിച്ചത് ?” ഫ്രാൻസിസ് പറഞ്ഞു. ” “വളരെ വൃത്തികെട്ട രീതിയിൽ അല്ലെ ആൾ വസ്ത്രം ധരിച്ചിരിക്കുന്നെ ?…

  • പരിശുദ്ധ കുർബാനയുടെ തിരുനാൾ: ഇതാണ് ക്രിസ്തുവിന്റെ സ്വപ്നം

    ഒരു മതബോധനക്‌ളാസിൽ അധ്യാപിക കുട്ടികളോട് ചോദിച്ചു, “ചുവരിൽ തൂക്കിയിട്ടിരിക്കുന്ന ക്രൂശിതരൂപവും കുർബ്ബാനമധ്യേ വൈദികൻ എടുത്തുയർത്തുന്ന വെള്ള ഓസ്തിയും തമ്മിലുള്ള വ്യത്യാസമെന്താ ?” ഒരു കുട്ടി ചാടിയെണീറ്റു പറഞ്ഞു, “ഞാൻ പറയാം.ചുവരിലെ ക്രൂശിതരൂപത്തിൽ ഞാൻ ഈശോയെ കാണുന്നു പക്ഷെ അവൻ അവിടെയില്ല. കുർബ്ബാനയിൽ ഓസ്തിയിൽ ഞാൻ നോക്കുമ്പോൾ ഈശോയെ അവിടെ കാണാനില്ല , പക്ഷെ അവൻ അവിടെ real ആയി ഉണ്ടെന്ന് എനിക്കറിയാം”. സൈബർ അപ്പസ്തോലൻ ഓഫ് ദ യൂക്കരിസ്റ്റ് എന്നറിയപ്പെടുന്ന കാർലോ അക്യുട്ടിസിന്റെ തിരുശേഷിപ്പ് പേടകത്തിന്റെ മുകളിൽ…

  • വിശുദ്ധ ജെർമെയ്‌ൻ കുസീൻ: ഞെരുക്കുന്ന ദൗർഭാഗ്യങ്ങളിൽ ശാന്തത വെടിയാത്തവർ…

    “This is the saint we needed ! “ വിശുദ്ധ ജെർമെയ്‌ൻ കുസീനിനെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കാനുള്ള പ്രാരംഭ നടപടികൾക്ക് വേണ്ടി തയ്യാറാക്കപ്പെട്ട രേഖകൾ പരിശോധിക്കുമ്പോൾ പോപ്പ് ഗ്രിഗറി പതിനാറാമൻ പറഞ്ഞത് ഇങ്ങനെയായിരുന്നു. സ്വാഭാവികമായ യുക്തികൊണ്ട് ചിന്തിച്ചാൽ ഉപയോഗശൂന്യമായ ഒന്നാണ് സഹനം. സന്തോഷമുള്ള ജീവിതത്തെ മാറ്റിമറിക്കുന്ന, ആത്മാവിൽ അപ്രിയം ജനിപ്പിക്കുന്ന, അത് പിഞ്ചെല്ലുന്ന നന്മ കാണാൻ ബുദ്ധിമുട്ടുള്ള ഒന്ന്. സഹനത്തിന്റെ നിർവികാരമായ മുഖത്തേക്ക് നോക്കി അത് സ്വർഗത്തിൽ നിന്നുള്ള മാധുര്യമേറിയ അനുഗ്രഹമാണെന്ന് പറയുക എളുപ്പമാണോ? പക്ഷെ ,…

  • പാദുവായിലെ വിശുദ്ധ അന്തോണീസ് / അന്തോനീസ്: വൈരുദ്ധ്യങ്ങളുടെ പ്രഭുകുമാരൻ

    വൈരുദ്ധ്യങ്ങളുടെ പ്രഭുകുമാരൻ പാദുവായിലെ വിശുദ്ധ അന്തോണീസ് എന്നാണ് എല്ലാരും വിളിക്കുന്നെ. പക്ഷെ പാദുവയിലല്ല ഈ വിശുദ്ധൻ ജനിച്ചത്‌ . 1195ൽ പോർച്ചുഗലിലെ ലിസ്ബണിൽ, ബുൾഹോം പ്രഭുകുടുംബത്തിലെ ഏക അവകാശിയായി ജനിച്ചു. അന്തോണീസ് എന്നല്ലായിരുന്നു 26 വയസ്സ് വരെ പേര് . മാമോദീസാപ്പേരായ ഫെർണാണ്ടോ എന്നായിരുന്നു എല്ലാവരും വിളിച്ചിരുന്നത്‌ . 1221ൽ ഫ്രാൻസിസ്കൻ സഭാവസ്ത്രം സ്വീകരിക്കുമ്പോഴാണ് ഈജിപ്തിലെ വിശുദ്ധ അന്തോണീസിന്റെ പേര് സ്വീകരിച്ചത്. ചിത്രങ്ങളിലൊക്കെ കാപ്പിപ്പൊടി ഉടുപ്പും ഫ്രാന്സിസ്കൻസിന്റെ അരയിലെ കെട്ടും ഉണ്ടെങ്കിലും പതിനഞ്ചാം വയസ്സിൽ പുരോഹിതനാവാൻ തീരുമാനിച്ചപ്പോൾ…

  • അത് ചുമക്കാനാഗ്രഹിക്കുന്നു, മരണം വരേയ്ക്കും…

    ഒരു ദിവസം ഫാദർ കൊവാൽസ്‌കിയെ മറ്റു പുരോഹിതർക്കൊപ്പം നിരയായി നിർത്തിച്ചു. അവരെ ഡാഹാവിലെ കോൺസെൻട്രേഷൻ ക്യാമ്പിലേക്ക് കൊണ്ടുപോകാൻ വേണ്ടിയായിരുന്നു. ഫാദർ കൊവാൽസ്‌കി കയ്യിൽ എന്തോ മുറുക്കിപിടിച്ചിരിക്കുന്നത് ഓഫീസർ ശ്രദ്ധിച്ചു ,”എന്താ നീ കയ്യിൽ പിടിച്ചിരിക്കുന്നത് ?” ചോദിക്കുന്നതിനൊപ്പം കയ്യിൽ ശക്തിയായി അടിച്ചു. ജപമാല നിലത്തേക്ക് വീണു. ” അതിൽ ചവിട്ടൂ ” കോപാകുലനായ ഓഫീസർ അലറി. ഫാദർ കൊവാൽസ്‌കി അനങ്ങിയില്ല . അദ്ദേഹത്തെ ആ ഗ്രൂപ്പിൽ നിന്ന് മാറ്റിനിർത്തി, ഔഷ്വിറ്റ്സിൽ തന്നെ തുടരാൻ ആജ്ഞ കൊടുത്തു. എല്ലാവർക്കും…