• ദിവ്യകാരുണ്യ രക്തസാക്ഷിയായ വിശുദ്ധ ടാർസിസ്യസ്

    ദിവ്യകാരുണ്യം എന്താണെന്നതിലുപരി ആരാണെന്നറിയാവുന്നവർക്കേ അവന് വേണ്ടി ജീവൻ കളഞ്ഞും നിലകൊള്ളാൻ പറ്റൂ. ദിവ്യകാരുണ്യത്തോടുള്ള സ്നേഹത്തെയും ആദരവിനെയും പ്രതി രക്തസാക്ഷിയായ പന്ത്രണ്ട് വയസ്സുള്ള ഒരു ബാലനുണ്ട്. ടാർസിസ്യസ് എന്നാണ് മൂന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ആ മിടുക്കന്റെ പേര്. AD 253 ലോ 257ലോ ആയിരിക്കണം അവന്റെ ജനനം. വലേരിയൻ ചക്രവർത്തി റോമിൽ ഭരിക്കുന്ന അക്കാലത്ത് കിരാത മർദ്ദനമുറകളായിരുന്നു ക്രിസ്ത്യാനികൾക്ക് അനുഭവിക്കേണ്ടി വന്നത്. അവർ സിംഹങ്ങൾക്കിരയായും മറ്റും ക്രൂരമായ വിധത്തിൽ രക്തസാക്ഷിത്വം വരിക്കുന്നത് നേരമ്പോക്കിന് വേണ്ടി ചക്രവർത്തിയും വിജാതീയരും കണ്ട്…

  • മാതാവിന്റെ സ്വർഗ്ഗാരോപണതിരുനാൾ

    “ഈശോയുടെ സ്വർഗ്ഗാരോഹണത്തെക്കാൾ മഹത്വപൂർണ്ണമായിരുന്നിരിക്കണം മറിയത്തിന്റെ സ്വർഗ്ഗാരോപണം. ദൈവപുത്രനെ സ്വീകരിക്കാൻ മാലാഖമാർ മാത്രം വന്നു. മറിയത്തെ സ്വീകരിക്കാൻ മിശിഹായും വാനവഗണം മുഴുവനും എത്തി.” … വിശുദ്ധ പീറ്റർ ഡാമിയൻ. രണ്ടാം വത്തിക്കാൻ കൗൺസിൽ മറിയത്തിന്റെ സ്വർഗ്ഗാരോഹണത്തെ പറ്റി ഇങ്ങനെ പറഞ്ഞു, “ജന്മപാപത്തിന്റെ എല്ലാ കറകളിൽ നിന്നും സംരക്ഷിക്കപ്പെട്ടിരുന്ന അമലോല്ഭവമറിയം അവളുടെ ഭൗമികയാത്ര പൂർത്തിയായപ്പോൾ സ്വർഗ്ഗീയ മഹത്വത്തിലേക്ക് ആത്മശരീരങ്ങളോടെ സംവഹിക്കപെട്ടു. കർത്താവു അവളെ പ്രപഞ്ചത്തിന്റെ രാജ്ഞിയായി ഉയർത്തി. നാഥന്മാരുടെ നാഥനും പാപത്തെയും മരണത്തെയും കീഴടക്കിയവനുമായ തൻറെ പുത്രനോട് അവൾ കൂടുതൽ…

  • വിശുദ്ധ മാക്സ്മിലൻ മരിയ കോൾബെ

    കുടുംബത്തിലെ ആഴമേറിയ വിശ്വാസം മരിയ ഡബ്രോവ്സ്‌ക ഒരു സന്യാസിനിയാവാൻ വളരെ ആഗ്രഹിച്ചിരുന്നു. പക്ഷേ അക്കാലത്ത് കോൺവെന്റിൽ ചേരാൻ അങ്ങോട്ട്‌ കൊടുക്കേണ്ടിയിരുന്ന തുക കയ്യിൽ ഇല്ലാഞ്ഞതുകൊണ്ട് മാത്രം അവൾക്കതിന് കഴിഞ്ഞില്ല. ദൈവേഷ്ടത്തിന് കീഴ്‌വഴങ്ങിക്കൊണ്ട് അവൾ പ്രാർത്ഥിച്ചു. ‘ദൈവമേ, ദൈവദൂഷണം പറയാത്ത, മദ്യപിക്കാത്ത ഒരു ഭർത്താവിനെ എനിക്ക് തരണേ ‘. തികഞ്ഞ കത്തോലിക്കനും ഫ്രാൻസിസ്കൻ മൂന്നാം സഭയിലുള്ളവർക്കിടയിൽ നേതാവുമായിരുന്ന ജൂലിയസ് കോൾബെയിൽ അവൾ അതിനുള്ള ഉത്തരം കണ്ടെത്തി. വിവാഹത്തിനുശേഷം തങ്ങളുടെ ഒറ്റമുറി ഫ്ലാറ്റിൽ അവർ ഒരു ചെറിയ വർക്ക്ഷോപ്പ് ഇട്ടു.…

  • വിശുദ്ധ ജോൺ ബെർക്ക്മൻസ്: അൾത്താര ശുശ്രൂഷികളുടെ മധ്യസ്ഥൻ

    അൾത്താര ബാലന്മാരുടെ മധ്യസ്ഥനായ വിശുദ്ധ ജോൺ ബെർക്ക്മൻസിന്റെ തിരുന്നാളാണ് ഇന്ന്. ചെറുപ്പത്തിൽ തന്നെ ഒരു വിശുദ്ധനാകാൻ കഴിഞ്ഞില്ലെങ്കിൽ തനിക്കൊരിക്കലും അതിന് പിന്നെ കഴിയില്ലെന്ന് അവൻ പറഞ്ഞത് ഒരു പ്രവചനം പോലെ യാഥാർത്ഥ്യമായി, കാരണം 22 വയസ്സ് വരെ മാത്രമേ അവൻ ജീവിച്ചിരുന്നുള്ളു. ഈ വിശുദ്ധനെ അൾത്താര ശുശ്രൂഷികളുടെ മധ്യസ്ഥനാക്കാൻ കാരണം എന്താണ്? അത്രമേൽ തീക്ഷ്‌ണതയോടെയാണ് വിശുദ്ധ ജോൺ ബെർക്ക്മൻസ് വിശുദ്ധ കുർബ്ബാനക്ക് അണഞ്ഞതും ശുശ്രൂഷി ആയതും. എഴുവയസ്സുള്ളപ്പോൾ പുലരുന്നതിനും വളരെ മുൻപേ ചാടിപെടഞ്ഞെണീറ്റ് പള്ളിയിലേക്ക് പോകുന്ന അവനെ…

  • വിശുദ്ധ ജെയ്ൻ ഫ്രാൻസസ് ദേ ഷന്താൾ | St. Jane Frances De Chantal | August 12

    കുഞ്ഞു ജെയ്ൻ സ്തബ്ധയായി നിന്നുപോയി. ഇതുപോലെ പറയാൻ പാടുണ്ടോ ആരെങ്കിലും! വീട്ടിൽ വിരുന്നു വന്ന ഒരു ഉദ്യോഗസ്ഥൻ അവളുടെ പിതാവിനോട് പറയുന്നതാണ് അവൾ കേട്ടത്. “ഈശോ സക്രാരിയിൽ എഴുന്നെള്ളിയിരിക്കുന്നുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നില്ല” ഇതാണയാൾ പറഞ്ഞത്. കേട്ടതും ഷോക്കായിപ്പോയ ജെയ്ൻ ഓടിവന്നു അയാളെ വിളിച്ചു, “സർ”, അവളുടെ പിതാവിന് എന്തെങ്കിലും പറയാൻ കഴിയുന്നതിനു മുൻപ് അവൾ ചാടിക്കേറി പറഞ്ഞു, “ഈശോ ദിവ്യകാരുണ്യത്തിൽ ജീവനോടെ ഉണ്ടെന്നു താങ്കൾ വിശ്വസിക്കുക തന്നെ വേണം. അവൻ തന്നെയാണ് അങ്ങനെ പറഞ്ഞിട്ടുള്ളത്. താങ്കൾ അത്…

  • അസ്സീസ്സിയിലെ വിശുദ്ധ ക്ലാര പുണ്യവതി, ഓഗസ്റ്റ് 11

    ആദ്യമായി കണ്ടുമുട്ടിയപ്പോൾ ഫ്രാൻസിസ് ക്ലാരയോട് പറഞ്ഞു: “നീ മരിക്കേണ്ടി വരും”. “എന്താ പറഞ്ഞത്? “ക്ലാര മനസ്സിലാവാതെ ചോദിച്ചു.” കുരിശിൽ, ക്രിസ്തുവിനോടൊത്ത് ” ഫ്രാൻസിസ് മറുപടിയായി പറഞ്ഞു. അതിനവൾക്ക് സന്തോഷമേ ഉണ്ടായിരുന്നുള്ളു. പ്രഭുകുടുംബത്തിൽ ജനിച്ച് കൊട്ടാരം പോലുള്ള വീട്ടിൽ വളർന്ന ക്ലാര പതിനാറ് വയസ്സുള്ളപ്പോൾ ഫ്രാൻസിസിനെ പറ്റി കേട്ടു തുടങ്ങിയതാണ്. സമ്പന്നകുടുംബത്തിലെ ആർഭാടങ്ങളും പിതാവിന്റെ സ്വത്തും ഒക്കെ ഈശോയെപ്രതി വേണ്ടെന്നു വെച്ച് ദാരിദ്ര്യമണവാട്ടിയുടെ കയ്യും പിടിച്ചു ഇറങ്ങിതിരിച്ച ആ യുവാവ് ഫ്രാൻസിസ്കൻ സഭക്ക് രൂപം കൊടുത്തത് നാട്ടിൽ പാട്ടാണ്.…

  • St. Lawrence of Rome | വിശുദ്ധ ലോറൻസ് | August 10

    വിശുദ്ധ ലോറൻസിനെ പറ്റിയുള്ള ഒരു വാചകം ആദ്യമായി വായിക്കുന്നത് 17-18 കൊല്ലങ്ങൾക്ക് മുൻപ് അവിചാരിതമായി Imitations of Christ (ക്രിസ്ത്വനുകരണം) എന്ന ഒരു കുഞ്ഞു ഇംഗ്ലീഷ് പുസ്തകം എന്റെ കയ്യിൽ വന്നുചേർന്നപ്പോഴാണെന്ന് തോന്നുന്നു. ദുബായിൽ ഞാൻ അപ്പോൾ ജോലി ചെയ്തിരുന്ന മണി എക്സ്ചേഞ്ച് ഓഫീസിൽ ഏതോ കസ്റ്റമർ മറന്നുവെച്ചു പോയ നിലയിൽ ആ പുസ്തകം ലഭിക്കുന്നതിനു മുൻപ് ഞാൻ അതിനെക്കുറിച്ചു കേട്ടിട്ടേയില്ലായിരുന്നു. ആരും അതന്വേഷിച്ചുവരാതിരുന്നപ്പോൾ, വായിക്കാൻ ബൈബിൾ അല്ലാതെ വേറൊന്നും കയ്യിൽ ഇല്ലാതിരുന്ന അക്കാലത്ത് ഈശോ കയ്യിൽ…

  • കുരിശിന്റെ വിശുദ്ധ തെരേസ ബെനഡിക്ടാ / ഈഡിത് സ്റ്റെയിൻ

    ആദിമക്രൈസ്തവ പീഡനം നടക്കുന്ന കാലത്ത് കുടുംബിനികളായ ചില സ്ത്രീകൾ അടുപ്പിൽ കത്തുന്ന തീക്കട്ടകൾ വെറും കൈ കൊണ്ടെടുത്ത് പരിശീലിക്കുമായിരുന്നു എന്ന് വായിച്ചിട്ടുണ്ട് . ഒരുനാൾ തീപന്തമായി തങ്ങൾ എരിയേണ്ടിവരുമെന്ന് മുന്നിൽക്കണ്ടുകൊണ്ട് നിശ്ചയദാർഢ്യത്തോടെ, ആവേശത്തോടെയുള്ള പരിശീലനം. അതുപോലെ, ഒരുനാൾ ഔഷ്വിറ്റ്സ് കോൺസെന്ട്രേഷൻ ക്യാമ്പിലെ ദുരിതങ്ങൾ താൻ നേരിടേണ്ടിവരുമെന്നറിയാമായിരുന്ന ഈഡിത് സ്റ്റെയിൻ, പട്ടിണിയും രക്തമുറയുന്ന തണുപ്പും ശീലിച്ചുകൊണ്ടായിരുന്നു അതിനൊരുങ്ങിയത്. ഒരിക്കൽ യഹൂദയായിരുന്നവൾ , എഴുത്തുകാരി, തത്വചിന്തക, പ്രാസംഗിക, ക്രിസ്ത്യാനി, നിഷ്പാദുക കർമ്മലീത്ത സന്യാസിനി, ദൈവശാസ്ത്രജ്‌ഞ, രക്തസാക്ഷി, വിശുദ്ധ ….തീരുന്നില്ല വിശേഷണങ്ങൾ.…

  • വിശുദ്ധ ഡൊമിനിക്: ഒന്നുകിൽ ദൈവത്തെ പറ്റി അല്ലെങ്കിൽ ദൈവത്തോട്

    ഒരാളുടെ ബാഹ്യരൂപം കണ്ടാൽ അയാളുടെ ഗുണഗണങ്ങളെ പറ്റിയോ സ്വഭാവത്തെ പറ്റിയോ എന്തെങ്കിലും മനസ്സിലാകുമോ ? വിശുദ്ധ ഡൊമിനിക്കിനെ പോലുള്ള ചിലരുടെ കാര്യത്തിലെങ്കിലും, പക്ഷേ ഇത് ശരിയാണെന്നു തോന്നുന്നു. മറ്റുള്ളവരെ പെട്ടെന്ന് തന്നിലേക്ക് ആകർഷിക്കുന്ന തരത്തിൽ അത്രക്കും മനോജ്‌ഞമായ ബാഹ്യരൂപത്തിനുടമയായിരുന്നു വിശുദ്ധ ഡൊമിനിക്. സഹജരുടെ കഷ്ടപ്പാട് കണ്ട് വേദനിക്കുന്ന സമയങ്ങളിലൊഴികെ എപ്പോഴും ചിരിക്കുന്ന, സന്തോഷം നിറഞ്ഞ, സുന്ദരമുഖം, മാധുര്യമുള്ള സ്വരം. പുറമെയുള്ള ആ സൗന്ദര്യം മനോഹരമായ, തേജസ്സാർന്ന, പ്രശാന്തത നിറഞ്ഞ അദ്ദേഹത്തിന്റെ ആത്മാവിന്റെ പ്രതിഫലനമായിരുന്നു എന്ന് പറയേണ്ടി വരും;…

  • രൂപാന്തരീകരണ തിരുനാൾ: ഇവൻ എന്റെ പ്രിയപുത്രൻ

    35 വർഷത്തിലേറെ അജപാലന അനുഭവമുള്ള, കത്തോലിക്കനായ, വിടുതൽ ശുശ്രൂഷകൻ നീൽ ലൊസാനോ അദ്ദേഹത്തിന്റെ ഒരു കോൺഫറൻസിൽ നടന്ന ഒരു സംഭവം ‘ബന്ധിതർക്ക് മോചനം’ എന്ന പുസ്തകത്തിൽ പറയുന്നതിങ്ങനെയാണ്… ഹാളിൽ ഒരു മൂലക്ക് ഇരുന്നിരുന്ന യുവാവ് വിമ്മിക്കരയാൻ തുടങ്ങി. കാരണമുണ്ട്. അവൻ ഒരു സോക്കർ കളിക്കാരനാണ്. വലിയ വിജയങ്ങൾ നേടിയിട്ടുമുണ്ട്. സമൂഹം അംഗീകരിക്കുന്നവൻ. പക്ഷേ അവന്റെ ഉള്ളിൽ എന്നും ഒരു മുറിവുണ്ടായിരുന്നു. അവന്റെ അപ്പൻ ഒരിക്കലും അവന്റെ കളി കാണാൻ വന്നിട്ടില്ല. അപ്പന്റെ സ്നേഹവും അംഗീകാരവും കിട്ടിയിട്ടില്ല. അവനെ…

  • ആർസിലെ വികാരി, സകല വൈദികരുടെയും മധ്യസ്ഥൻ: വിശുദ്ധ ജോൺ മരിയ വിയാനി

    ആർസിലെ വികാരി 1818 ഫെബ്രുവരി. പട്ടം കിട്ടിയിട്ട് മൂന്ന് വർഷം പോലും ആകാത്ത യുവവൈദികനെ ലിയോൻസ് രൂപതയിലെ വികാരി ജനറൽ വിളിപ്പിച്ചിട്ട് പറഞ്ഞു,,” പ്രിയ സുഹൃത്തേ , ഇവിടുന്ന് ഒരു അൻപത് കിലോമീറ്റർ അകലെ ആർസ് എന്ന ഗ്രാമത്തിലെ പള്ളിയിൽ ഇരുന്നൂറോളം കുടുംബക്കാർക്ക് വികാരിയില്ല. ആ ഇടവകയിൽ ദൈവസ്നേഹം അത്രക്കില്ല. പോകൂ, അവിടെ ദൈവസ്നേഹത്താൽ എരിയിക്കൂ “ ഇങ്ങനെയായിരുന്നു ജോൺ മരിയ വിയാനിക്ക് ആർസിലെ വികാരിയായി നിയമനം കിട്ടിയത്.ഒരു ഭാണ്ഡക്കെട്ട് പുറത്തിട്ട്, പിന്നാലെയുള്ള ഉന്തുവണ്ടിയിൽ വളരെ കുറച്ച്…

  • ദൈവത്തിന്റെ മുന്നറിയിപ്പുകൾ

    1912 ഏപ്രിൽ 10 ബുധനാഴ്ച, ടൈറ്റാനിക് അവളുടെ ‘മെയ്ഡൻ വോയേജ്’ നടത്തി. ആ കന്നിയാത്ര അവളുടെ ഒടുവിലെ യാത്ര കൂടിയായിരുന്നെന്ന് നമുക്കൊക്കെ അറിയാം. ഷിപ്പ്ബിൽഡർ തോമസ് ആൻഡ്രൂസിനോട് ടൈറ്റാനിക് എത്ര സുരക്ഷിതമാണെന്ന റിപ്പോർട്ടരുടെ ചോദ്യത്തിന് മറുപടി ആയി അദ്ദേഹം പറഞ്ഞത് ‘ദൈവത്തിന് പോലും ഈ കപ്പൽ മുക്കാൻ കഴിയില്ല’ എന്നാണ് ! ഇംഗ്ലണ്ടിൽ നിന്ന് ന്യൂയോർക്കിലേക്കുള്ള ആ ആദ്യയാത്ര പോലും പൂർത്തിയാക്കാൻ കഴിയാതെ നോർത്ത് അറ്റ്ലാന്റിക് സമുദ്രത്തിന്റെ അടിത്തട്ടിലേക്ക് അവൾ താണു. ടൈറ്റാനിക്കിൽ യാത്ര ചെയ്യാനുള്ളവർക്കുള്ള ടിക്കറ്റ്…

  • ദിവ്യകാരുണ്യ അപ്പസ്തോലൻ: വിശുദ്ധ പീറ്റർ ജൂലിയൻ എയ്മാർഡ്

    ദിവ്യകാരുണ്യ അപ്പസ്തോലൻ എന്നറിയപ്പെടുന്ന വിശുദ്ധ പീറ്റർ ജൂലിയൻ എയ്മാർഡിന്റെ ജീവിതവും ചെയ്തികളും മുഴുവൻ ദിവ്യകാരുണ്യത്തിനെ കേന്ദ്രമാക്കികൊണ്ടായിരുന്നു. അവന് അഞ്ചു വയസ്സുള്ളപ്പോൾ പള്ളിയുടെ പ്രധാന അൾത്താരക്കു പിന്നിൽ ഏണിയിട്ട് വലിഞ്ഞു കയറി സക്രാരിയോട് കവിൾ ചേർത്ത് സംസാരിക്കുന്ന നിലയിൽ അവനെ കണ്ടെത്തിയ സഹോദരി മിഴിച്ചു നിന്നുപോയി.എന്താണ് ചെയ്യുന്നതെന്ന് ചോദിച്ചപ്പോൾ അവൻ പറഞ്ഞത് ദിവ്യകാരുണ്യ ഈശോക്ക് അവൻ പറയുന്നത് കൂടുതൽ വ്യക്തമായി കേൾക്കാനായിട്ടാണ് അത്ര അടുത്തേക്ക് പോയതെന്നായിരുന്നു. അവന്റെ പിൽക്കാല ജീവിതം അവൻ ചിലവഴിച്ചത് അതേ ദിവ്യകാരുണ്യ ഈശോയിലേക്ക് ആളുകളെ…

  • വിശുദ്ധ അൽഫോൻസ് ലിഗോരി: ദൈവേഷ്ടം നിറവേറ്റുന്നതാണ് എന്റെ സന്തോഷം

    “ദൈവത്തിനു വേണ്ടി ഒരുപാട് കാര്യങ്ങൾ ചെയ്യുന്നതിലല്ല, ദൈവം ആഗ്രഹിക്കുന്നത് മാത്രം ചെയ്യുന്നതിലും ദൈവം ഇച്ഛിക്കുന്നതിനെ നമ്മൾ ഇച്ഛിക്കാൻ പരിശ്രമിക്കുന്നതിലുമാണ് ആത്മീയ പൂർണ്ണത അടങ്ങിയിരിക്കുന്നത്”. എല്ലാ മോഹങ്ങളെയും ബലിയാക്കി മാറ്റിയ മഹാവിശുദ്ധനായ അൽഫോൻസ് ലിഗോരി ഈ കാലഘട്ടത്തിന്റെ പ്രവാചകനാണ്. ദൈവഹിതത്തോടു സാരൂപ്യം നേടിയ ആ ജീവിതം മുഴുവൻ ദൈവത്തെ പ്രസാദിപ്പിച്ചു കൊണ്ടുള്ളതായിരുന്നു. പതിനെട്ടാം നൂറ്റാണ്ട് യൂറോപ്പിലെ സഭയെ സംബന്ധിച്ചിടത്തോളം ഒട്ടും സന്തോഷം നിറഞ്ഞതായിരുന്നില്ല. യുക്തിവാദവും അവിശ്വാസവും അപകടകരമായ രീതിയിൽ ദൈവവിശ്വാസത്തെ ഞെരുക്കിക്കൊണ്ടിരുന്നു. ദോഷൈകദൃക്കുകളായ വോൾട്ടയറിനെപ്പോലുള്ളവർ കത്തോലിക്കാസഭക്കെതിരെ യുദ്ധകാഹളം മുഴക്കി.വിഷമയമായ…

  • വിശുദ്ധ ഇഗ്‌നേഷ്യസ് ലയോള: എനിക്കെന്തുകൊണ്ട് പറ്റില്ല?

    ‘വിശുദ്ധർക്കെല്ലാം ഇതിന് സാധിച്ചെങ്കിൽ എനിക്കെന്തുകൊണ്ട് പറ്റില്ല? സ്വയം ചോദിച്ചത് ഇനിഗോയാണ്. വടക്കൻ സ്പെയിനിൽ, ഒരു കുലീനകുടുംബത്തിൽ, പ്രസിദ്ധമായ ലയോള കോട്ടയിൽ 11 മക്കളിൽ ഇളയവനായി ജനിച്ച ഇഗ്‌നേഷ്യസ് ലയോള തന്നെ. അക്കാലത്ത് കുലീനകുടുംബങ്ങളിൽ ജനിക്കുന്ന ആൺകുട്ടികളുടെ പോലെ തന്നെ ഇനിഗോക്കും, നല്ല ഒരു യോദ്ധാവും കുതിരപ്പടയാളിയും രാജസേവകനുമൊക്കെ ആവാനുള്ള പരിശീലനം ലഭിച്ചിരുന്നു. നല്ല മാടമ്പിയാവണം, സാഹസികനാവണം , പ്രണയി ക്കണം ഇതൊക്കെയേ അന്ന് അവന്റെ മനസ്സിലുണ്ടായുള്ളൂ. ഇരുപത്തിയാറ് വയസ്സുവരെ വ്യർത്ഥസന്തോഷങ്ങൾക്കാണ് പ്രാധാന്യം കൊടുത്തതെന്നും താൻ ചെയ്ത മോഷണത്തിന്…

  • Hanna Alice Simon, CBSE Topper

    നമ്മുടെ സ്വന്തം കേരളത്തിൽ നിന്നുള്ള ഹന്ന ആലിസ് സൈമൺ 496 മാർക്ക് നേടി CBSE സ്പെഷ്യൽ കാറ്റഗറി വിഭാഗത്തിൽ National Topper ആയത് നിങ്ങളറിഞ്ഞോ ? കണ്ണിന് കാഴ്ചയില്ലാത്ത ഹന്ന, ഏശയ്യ 42:16 പറഞ്ഞുകൊണ്ടാണ് ഈ അഭിമുഖത്തിൽ ദൈവത്തെ മഹത്വപ്പെടുത്തുന്നത്… ” അജ്ഞാതമായ മാർഗ്ഗത്തിൽ കുരുടരെ ഞാൻ നയിക്കും. അപരിചിതമായ പാതയിൽ അവരെ ഞാൻ അവരെ ഞാൻ നയിക്കും. അവരുടെ മുന്പിലെ അന്ധകാരത്തെ ഞാൻ പ്രകാശമാക്കുകയും ദുർഘടദേശങ്ങളെ നിരപ്പാക്കുകയും ചെയ്യും. ഇവയെല്ലാം ഞാൻ അവർക്ക് ചെയ്തുകൊടുക്കും.അവരെ ഉപേക്ഷിക്കുകയില്ല…

  • വിശുദ്ധ മർത്താ: നല്ല ഭാഗം തിരഞ്ഞെടുക്കാം

    മർത്താ കുറേശ്ശെ നമ്മളിലെല്ലാമുണ്ട്. നമ്മുടെ കഠിനാദ്ധ്വാനം പലപ്പോഴും ഭാരമായി തോന്നുന്നത് മറ്റുള്ളവർക്ക് ഇത്ര കഷ്ടപ്പാടില്ലല്ലോ എന്നോർക്കുമ്പോഴാണ്. നേരം വൈകി പണിക്കു കേറിയവർക്കും നമ്മുടെ അതേ കൂലി അല്ലെങ്കിൽ അതിൽ കൂടുതൽ കിട്ടുമ്പോഴത്തെ വിഷമം . പ്രാർത്ഥനയിലൂടെ, ധ്യാനത്തിലൂടെ, അവനെ ശ്രവിക്കുന്നതിലൂടെ, ദൈവഹിതം അറിയാൻ മെനക്കെടാതെ പ്രവൃത്തിക്ക് മാത്രം പ്രാധാന്യം നൽകി, എന്തൊക്കെയോ നമ്മുടെ ഇഷ്ടം പോലെ ചെയ്തുവെച്ചിട്ട് അതെല്ലാം ദൈവഹിതമാണെന്നും നമ്മൾ ദൈവരാജ്യത്തിനായി ഏറെ പണിപ്പെടുന്നുണ്ടെന്നും വിശ്വസിച്ചിരിക്കുന്നവരിലും കുറേശ്ശെ ഈ മർത്താ ഇഫെക്ട് ഉണ്ട്. യേശു മാർത്തായെയും…

  • വിശുദ്ധ അൽഫോൻസമ്മ: ഭാരതത്തിലെ പ്രഥമ വനിതാ കത്തോലിക്ക വിശുദ്ധ

    1946 ജൂലൈ 28. “കുഞ്ഞേ സമാധാനമായിരിക്കുക” എന്ന് പറഞ്ഞ മഠാധിപ ഊർസുലാമ്മയോട് അവൾ പറഞ്ഞു “മദർ, ഞാൻ പരിപൂർണ്ണ സമാധാനത്തിലാണ്. എനിക്ക് ഉറങ്ങാൻ സമയമായി. ഈശോ മറിയം യൗസേപ്പേ, എന്റെ അടുത്തുണ്ടായിരിക്കണമേ, ഇനി ഞാൻ ഉറങ്ങട്ടെ… ആരും എന്നെ ഉണർത്തരുതേ..” ഫ്രാൻസിസ്കൻ ക്ലാരമഠത്തിലെ ഒരു സന്യാസിനി ശാന്തമായി ഈ ലോകം വിട്ടുപോയി അവൾക്ക് 36 വയസ്സാവാൻ ഇനിയും കുറച്ചു ദിവസങ്ങളുണ്ടായിരുന്നു. സന്യാസജീവിതത്തിന്റെ ഏറിയ ഭാഗവും രോഗക്കിടക്കയിൽ ചിലവഴിച്ച ആ സഹനപുഷ്പം സഹനമില്ലാത്ത നിത്യാനന്ദത്തിലേക്ക് പ്രവേശിച്ചു. ശവസംസ്കാരം വളരെ…

  • Peace of Soul, Fulton J Sheen Malayalam Translation നമുക്ക് രക്ഷ നേടണം

    ബിഷപ്പ് ഫുൾട്ടൺ ജെ ഷീനിന്റെ ‘Peace of Soul’ എന്ന പുസ്തകത്തിലെ ഒരധ്യായത്തിന്റെ വിവർത്തനത്തിന്റെ തുടർച്ച… 3, നമുക്ക് രക്ഷ നേടണം, പക്ഷേ നമ്മുടേതായ വഴിയിലൂടെ മാത്രം, ദൈവത്തിന്റെയല്ല… ദൈവത്തെ ആരാധിക്കാൻ എല്ലാവരെയും അവരുടെ വഴിക്ക് വിടണമെന്ന് പറയുന്നത് നമ്മൾ കേൾക്കാറുണ്ട്, ഓരോരുത്തർക്കും അവരുടേതായ രീതികളുണ്ടെന്നും. മനസ്സാക്ഷിയുടെ സ്വാതന്ത്ര്യത്തെയും, ദൈവം ഓരോരുത്തർക്കും നൽകിയിരിക്കുന്ന പ്രത്യേക പ്രകാശത്തിനനുസരിച്ച് ജീവിക്കേണ്ടതിന്റെ ആവശ്യകതയെയും സംബന്ധിച്ചിടത്തോളം, അത് ശരിയുമാണ്. എന്നാൽ, നമ്മൾ ദൈവത്തെ ആരാധിക്കുന്നത് അവന്റെ വഴിയിലൂടെയല്ല, നമുക്കിഷ്ടമുള്ള പോലെയാണ് എന്നാവുമ്പോൾ അത്…

  • ജോവാക്കിമും അന്നയും: അനുഗ്രഹിക്കപ്പെട്ട ദമ്പതികൾ

    “ജോവാക്കിമും അന്നയും, എത്ര അനുഗ്രഹിക്കപ്പെട്ട ദമ്പതികൾ ! എല്ലാ സൃഷ്ടികളും നിങ്ങളോട് കടപ്പെട്ടിരിക്കുന്നു. കാരണം അവന്റെ അമ്മയാകാൻ യോഗ്യതയുള്ള ഒരേയൊരു കന്യക എന്ന, സൃഷ്ടാവിന് ലഭിച്ചിട്ടുള്ളതിൽ വെച്ച് ഏറ്റവും ശ്രേഷ്ഠമായ പാരിതോഷികം നിങ്ങളുടെ കൈകളിൽകൂടിയാണ് നല്കപ്പെട്ടത് ” വിശുദ്ധ ജോൺ ഡമഷീന്റെ വാക്കുകൾ. സുവിശേഷങ്ങളിൽ പരിശുദ്ധ അമ്മയുടെ മാതാപിതാക്കളെപ്പറ്റി പറയുന്നില്ലെങ്കിലും രണ്ടാം നൂറ്റാണ്ടിന്റെ മധ്യത്തിലായി ആദിമകാലത്ത് രചിക്കപ്പെട്ട യാക്കോബിന്റെ സുവിശേഷങ്ങളിലാണ് അതിനെപ്പറ്റി സൂചനയുള്ളത്. അന്ന എന്ന വാക്കിനർത്ഥം ‘കൃപ, വരപ്രസാദം’ എന്നൊക്കെയാണ്, അതുപോലെ ജോവാക്കിം എന്ന വാക്കിനർത്ഥം…

  • Go!

    And the Lord said “Go!” And I said, “Who? Me?” And he said, “Yes. You!” And I said, “But I’m not ready yet, And there are friends coming… And I can’t leave the children… You know there is no one to take my place.” And he said, “ You’re stalling!” Again the Lord said, “Go!”…

  • ഒരു മിനിറ്റ്

    ഓർക്കുന്നു ഞാനിപ്പോഴും അമ്മതൻ വിരൽ മുറുക്കിപ്പിടിച്ചൊരു നാലുവയസ്സുകാരിയെ. തുണിക്കടയിൽ നിന്നിറങ്ങി വായെന്ന് പറഞ്ഞു വലിച്ചെന്നെയമ്മ പള്ളിയിലേക്ക് കേറ്റി പറഞ്ഞു, ‘ഒരു മിനിറ്റ്’ കുട്ടി വളർന്നു, പുസ്തകസഞ്ചിയോടെ മുട്ടുകുത്തി ഈശോയ്ക്ക് ചാരെ. പറഞ്ഞിരുന്നെന്നോടെന്നമ്മ, വീട്ടിലേക്ക് വരും നേരം ഈശോയ്ക്കരികിൽ ചെല്ലാൻ, കൊച്ചുവർത്താനം ചൊല്ലാൻ, ‘ഒരു മിനിറ്റ്’. പിന്നെയത് ശീലമായ്. കോളേജിൽ പോയി വരുമ്പോൾ കൂട്ടുകാർ കണ്ണുമിഴിച്ചെന്നാലും ബുദ്ധിമുട്ട് കുറച്ചുണ്ടെന്നാലും പള്ളിയിലേക്കോടാൻ നേരം പതിയെ മൊഴിയും അവരോട് ‘ഒരു മിനിറ്റ് ‘. നല്ലതും ചീത്തയും ഉണ്ടെന്നിലായ് നേരായ എന്നെയറിയുന്നതവൻ മാത്രം.…

  • ദൈവപരിപാലനയിൽ ആശ്രയിച്ച ജീവിതങ്ങൾ: മദർ തെരേസ

    നവീൻ ചൗള എഴുതിയ ‘മദർ തെരേസ’ എന്ന പുസ്തകത്തിലെ ഒരു സംഭവം:- റോമിൽ നിന്നുള്ള എയറിൻഡ്യ വിമാനത്തിൽ മദർ ഡൽഹി എയർപോർട്ടിൽ എത്തുന്നുണ്ടെന്നു കേട്ട് ലേഖകൻ കാണാൻ പോയി. മ‌ദറിന്റെ യാത്രകൾക്കിടയിൽ വീണുകിട്ടുന്ന അവസരങ്ങളിൽ അവർ കണ്ടു സംസാരിക്കാറുണ്ടായിരുന്നു. ഫ്‌ളൈറ്റ് പതിനഞ്ച് മിനിറ്റ് വൈകിയാണെത്തിയത്. മദർ തെരേസ വിമാനമിറങ്ങി ടെർമിനലിൽ എത്തുമ്പോൾ രാത്രി ഏഴര കഴിഞ്ഞു. “നിങ്ങൾ വന്നതിലെനിക്ക് സന്തോഷമുണ്ട്. ഇന്ന് രാത്രി തന്നെ കൊൽക്കത്തക്ക് വിമാനം പിടിക്കാൻ നിങ്ങളെന്നെ സഹായിക്കണം”. മദർ ചിരിച്ചുകൊണ്ട് പറഞ്ഞു. അത്…

  • St. Mary Magdalene: Ardent Lover മഗ്ദലേന മറിയം

    Ardent lover… തീക്ഷ്ണമായി, ഉത്ക്കടമായി, അവളുടെ കർത്താവിനെ സ്നേഹിച്ചവൾ.. മഗ്ദലേന മറിയം. അവന്റെ പീഡകളിലും, മരണത്തിലും വിട്ടുമാറാതെ കൂടെ നിന്നവൾ… തന്റെ ഗുരുവിനോടുള്ള അവളുടെ സ്നേഹത്തിനെയും വിശ്വാസത്തിനെയും അവന്റെ മരണത്തിന് പോലും തോൽപ്പിക്കാനായില്ല… ഗുരുവിന്റെ ശരീരം കാണാതെ, കരഞ്ഞുകൊണ്ടിരിക്കുന്ന അവളുടെ തീവ്രസ്നേഹത്തിന് മുൻപിൽ അവന് മറഞ്ഞിരിക്കാനായില്ല…. ‘സുവിശേഷവുമായി’ മറ്റു ശിഷ്യന്മാരുടെ അടുത്തേക്കയക്കപ്പെട്ട അവൾ ‘അപ്പസ്തോലൻമാരുടെ അപ്പസ്‌തോല’ ആയി. ഒന്നും അവൾക്ക് തടസ്സമായില്ല , സ്നേഹം പ്രതിബന്ധം അറിയുന്നില്ലല്ലോ. അത് അത്രമേൽ തീക്ഷ്‌ണമായിരുന്നു… അവൾ അവനെ പിഞ്ചെന്നത് അത്ര…