- Homepage
-
കൂപ്പർത്തീനോയിലെ വിശുദ്ധ ജോസഫ് | St. Joseph of Cupertino
ജനനസമയം മുതലേ ഇത്രയും കുറവുകളും ബുദ്ധിമുട്ടും സഹിക്കേണ്ടി വന്ന വിശുദ്ധർ അധികമുണ്ടാവില്ല. ഒന്നിനും കൊള്ളില്ലെന്ന് സ്വന്തം അമ്മ പോലും വിധിയെഴുതിയ , വിഡ്ഢിയായ വാപൊളിയനെന്നു വിളിച്ച് സഹപാഠികൾ കളിയാക്കിക്കൊണ്ടിരുന്ന ഒരു പാവം ബാലൻ, ദൈവപരിപാലന കൊണ്ട് മാത്രം സെമിനാരി പഠനം പൂർത്തിയാക്കി, പറക്കും പുണ്യാളനെന്ന അപൂർവ്വബഹുമതിയോടെ കത്തോലിക്കാസഭയുടെ മുത്തായി, അതാണ് കൂപ്പർത്തീനോയിലെ വിശുദ്ധ ജോസഫ്, അല്ലെങ്കിൽ ജോസഫ് കൂപ്പർത്തീനോ. സംഭവബഹുലവും, വിശുദ്ധിയുടെ സുഗന്ധം പരത്തുന്നതുമായ , ആ ജീവചരിത്രത്തിലേക്ക് നമുക്കൊന്ന് പോയാലോ? അറിയണ്ടേ എഴുതാനും വായിക്കാനും അറിയാത്ത…
-
ജെനോവയിലെ വിശുദ്ധ കാതറിൻ: കത്തോലിക്കാ സഭയിലെ വിസ്മയവ്യക്തിത്വം
ജെനോവയിലെ വിശുദ്ധ കാതറിൻ – കത്തോലിക്കാ സഭയിലെ വിസ്മയവ്യക്തിത്വം.. നമ്മുടെ കണക്കുകൂട്ടലുകൾക്കതീതമായി സങ്കീർണമായ ജീവിതയാഥാർത്ഥ്യങ്ങൾ മഹാമേരു പോലെ ഉയർന്നുനിന്നാലും എങ്ങനെ അതിനെയെല്ലാം ദൈവസഹായത്തോടെ നേരിടാമെന്നും വിശുദ്ധി പ്രാപിക്കാമെന്നുമുള്ളതിന് ഉദാഹരണമാണ് ജെനോവയിലെ വിശുദ്ധ കാതറിൻ. വളരെയേറെ ആഗ്രഹിച്ച സന്യാസജീവിതത്തിലേക്ക് പ്രവേശിക്കാൻ സാധിക്കാതെ വിവാഹം കഴിക്കേണ്ടി വരിക, അതും ദൈവഭയമില്ലാത്ത, ക്രൂരനായ ഒരു ഭർത്താവ് ഇങ്ങനെയൊക്കെയുള്ള വിധിവൈപരീത്യങ്ങളുടെ ഇടയിലും ദൈവസ്നേഹത്തിന്റെ പാരമ്യത്തിലെത്തി ഒരു വിശുദ്ധയായെന്നതാണ് ജെനോവയിലെ വിശുദ്ധ കാതറിനെപ്പറ്റി അറിയുമ്പോൾ പലരെയും വിസ്മയിപ്പിക്കുന്നത്. സഹനത്തിലൂടെ അവളെ തന്നിലേക്ക് അടുപ്പിച്ച ദൈവം,…
-
St. Robert Bellarmine | വിശുദ്ധ റോബർട്ട് ബെല്ലാർമിൻ | September 17
വിശുദ്ധ റോബർട്ട് ബെല്ലാർമിനെക്കുറിച്ച് ഓർക്കുമ്പോൾ മനസ്സിൽ വരുന്നത് 1തിമോത്തി.6:11-12 ആണ്… “എന്നാൽ ദൈവികമനുഷ്യനായ നീ ഇവയിൽ നിന്ന് ഓടിയകലണം. നീതി, ദൈവഭക്തി, വിശ്വാസം, സ്നേഹം, സ്‌നേഹം, സ്ഥിരത, സൗമ്യത എന്നിവയെ ഉന്നം വെക്കുക. വിശ്വാസത്തിന്റെ നല്ല പോരാട്ടം നടത്തുകയും നിത്യജീവനെ മുറുകെപ്പിടിക്കുകയും ചെയ്യുക “. മഹാനായ ദൈവശാസ്ത്രജ്ഞനും ആ കാലഘട്ടത്തിലെ വിശ്വാസസംരക്ഷകരിൽ പ്രധാനിയും ആയിരുന്നു റോബർട്ട് ബെല്ലാർമിൻ. പതിനാറാം നൂറ്റാണ്ടിന്റെ ആദ്യപകുതി കത്തോലിക്കാസഭക്ക് വലിയ സങ്കടവും നിരാശയുമൊക്കെയാണ് കൊണ്ടുവന്നത്. പ്രോട്ടസ്റ്റൻറ് നവീകരണം യൂറോപ്പിനെ കീറിമുറിച്ച സമയം. ജർമനിയുടെ…
-
കുരിശിന്റെ പുകഴ്ചയുടെ തിരുനാൾ
നമുക്ക് വമ്പ് പറയാനും അഭിമാനിക്കാനും അഹങ്കരിക്കാനുമൊക്കെ ക്രിസ്തുവിന്റെ കുരിശും നമ്മുടെ ദുർബ്ബലതയുമല്ലാതെ വേറെ എന്താനുള്ളത്? നമ്മുടെ കർത്താവിന്റെ ഏറ്റവും വലിയ പ്രസംഗപീഠമായി കാൽവരിയിലെ കുരിശ്. താൻ പറഞ്ഞതും പഠിപ്പിച്ചതുമെല്ലാം ജീവിച്ചുകാണിച്ചുകൊണ്ട് അവൻ കുരിശിൽ പിടഞ്ഞു മരിച്ചു.പാപത്തെയും മരണത്തെയും ചവിട്ടിതാഴ്ത്തി കുരിശ് ഉയർന്നു നിന്നു. തന്റെ മക്കളോടുള്ള ഒരു പിതാവിന്റെ സ്നേഹമാണ് അവന്റെ ഏകജാതനെ അതിൽ തൂക്കിയിട്ടത്. നമ്മൾ ഒരിക്കലും അർഹിക്കാത്ത സ്നേഹം.കുരിശിലൂടെ ഈശോ നമ്മെ തന്റെ പിതാവുമായി രമ്യതയിലാക്കി. അത് ഇന്നും തുടർന്നുകൊണ്ടേയിരിക്കുന്നു. നമ്മുടെ പാപങ്ങൾക്കായി ജാമ്യം…
-
വിശുദ്ധ ജോൺ ക്രിസോസ്റ്റം
ആജീവനാന്തം നമ്മുടെ ആത്മാവിന്റെ പോഷണത്തിനും ദൈവത്തോടുള്ള അനുരഞ്ജനത്തിനും സഹായിക്കുന്ന നമ്മുടെ പുരോഹിതർ ഇന്ന് ചില ഗ്രൂപ്പുകൾക്ക് ‘വെള്ളനൈറ്റിക്കാർ’ മാത്രമാണ്. അവരുടെ കാണപ്പെട്ട ദൈവങ്ങൾ ഇന്ന് ചില അൽമായരാണ്. അവരുടെ പറച്ചിലുകൾ വേദവാക്യങ്ങളാണ്. കർത്താവിന് പോലും അത് കഴിഞ്ഞേ സ്ഥാനമുള്ളു എന്ന് തോന്നുന്നു. കത്തോലിക്കാസഭയിൽ ഇന്ന് വിശുദ്ധ ജോൺ ക്രിസോസ്റ്റമിന്റെ തിരുന്നാളാണ്. അദ്ദേഹം പുരോഹിതരെക്കുറിച്ച് പറയുന്നത് ഇപ്രകാരമാണ്, “കർത്താവിന്റെ പുരോഹിതരേ, മറ്റ് മനുഷ്യരുടെ എല്ലാവിധ മാഹാത്മ്യങ്ങളും നിങ്ങൾക്ക് ലഭിച്ചിരിക്കുന്ന മഹത്വവുമായി താരതമ്യം ചെയുമ്പോൾ ഒന്നുമല്ലാതായിതീരുന്നു. നിങ്ങൾ മനുഷ്യർക്കിടയിലാണ് പൗരോഹിത്യം…
-
എലിസബത്ത് രാജ്ഞി പറഞ്ഞ മറുപടി
രാജ്ഞിയെ കണ്ടിട്ടുണ്ടോ എന്ന ചോദ്യത്തിന് എലിസബത്ത് രാജ്ഞി പറഞ്ഞ മറുപടി !! എലിസബത്ത് രാജ്ഞി അവധിക്കാലം ചിലവഴിക്കാൻ ഏറെ ഇഷ്ടപ്പെട്ടിരുന്നതും അവരുടെ അന്ത്യദിവസങ്ങൾക്ക് സാക്ഷ്യം വഹിച്ചതുമായ ബാൽമോറൽ കോട്ടയിൽ നിന്ന് രാജ്ഞിയുടെ ശരീരം വിട പറഞ്ഞു കഴിഞ്ഞു. സ്ക്കോട്ട്ലാൻഡിലെ ആ കാസിലിന് സമീപത്തുള്ള മലനിരകളിൽ വെച്ചുണ്ടായ ഒരു സംഭവം, പണ്ട് രാജകീയ സുരക്ഷാഉദ്യോഗസ്ഥരിൽ ഒരാളായിരുന്ന റിച്ചാർഡ് ഗ്രിഫിൻ പറഞ്ഞത് രാജ്ഞിയുടെ നർമ്മബോധവും അവർ തമാശ എത്ര ആസ്വദിച്ചിരുന്നു എന്നും വെളിവാക്കുന്നതാണ്. ബോഡിഗാർഡായ ഗ്രിഫിനൊപ്പം രാജ്ഞി മനോഹരമായ ആ…
-
അടിമകളുടെ അടിമ ! വിശുദ്ധ പീറ്റർ ക്ലേവർ
അടിമകളുടെ അടിമ ! വിശുദ്ധ പീറ്റർ ക്ലേവർ. ജീവനുള്ള വസ്തുക്കൾ എന്ന നേരിയ പരിഗണന പോലും ലഭിക്കാതെ നരകയാതന അനുഭവിച്ചിരുന്ന അടിമകളായ നീഗ്രോകൾക്കിടയിലാണ് വിശുദ്ധ പീറ്റർ ക്ലേവർ മറ്റൊരു ക്രിസ്തുവിന്റെ മുഖമായത്. കറുത്ത വർഗ്ഗക്കാർ ആത്മാവില്ലാത്ത വെറും ശരീരങ്ങളാണെന്ന പോലെ അവരെ ദേവാലയത്തിൽ പ്രവേശിപ്പിക്കാൻ കത്തോലിക്കർ പോലും മടിച്ചിരുന്ന കാലത്ത്, അവർക്കും ദൈവസ്നേഹവും മനുഷ്യരുടെ പരിഗണനയും ലഭിക്കാനുള്ള യോഗ്യത ഉണ്ടെന്ന ബോധ്യത്തിൽ അദ്ദേഹം അടിമകളുടെ ദാസനായി. കാർത്തഹേന ( Cartagena) വൻതോതിൽ ആഫ്രിക്കൻ അടിമകളെ ഇറക്കുമതി ചെയ്തിരുന്ന…
-
പാപപ്പൊറുതിയുടെ കുരിശ്
ഈ കുരിശ് അറിയപ്പെടുന്നത് പാപപ്പൊറുതിയുടെ കുരിശ് എന്നാണ്. സ്പെയിനിലെ കൊർഡോബയിൽ സെന്റ് ആൻ & സെന്റ് ജോസഫ് ആശ്രമത്തിലെ ഒരു പള്ളിയിലാണ് ഈ കുരിശുള്ളത്. ഇതിന്റെ പ്രത്യേകത, കുരിശിൽ തൂങ്ങിക്കിടക്കുന്ന യേശുവിന്റെ വലതുകരം കുരിശിൽ നിന്ന് എടുത്ത് താഴേക്ക് നീട്ടിപ്പിടിച്ചിരിക്കുന്നു എന്നതാണ്. ഈ കുരിശ് ഇങ്ങനെയായതിന്റെ പിന്നിൽ ഒരു സംഭവമുണ്ടെന്നാണ് അവിടെയുള്ള നാട്ടുകാർ പറയുന്നത്, അതിങ്ങനെയാണ്. ഈ കുരിശിന്റെ അടിയിൽ ഇരുന്നായിരുന്നു അവിടത്തെ പ്രധാനപുരോഹിതൻ ആളുകളെ കുമ്പസാരിപ്പിക്കാറുള്ളത്. ഗൗരവമേറിയ കുറെ പാപങ്ങൾ ചെയ്തിട്ടുള്ള ഒരു മനുഷ്യൻ കുമ്പസാരിച്ചുകഴിഞ്ഞപ്പോൾ…
-
Mother Theresa’s Speech
-
St. Mother Theresa of Calcutta | വിശുദ്ധ മദർ തെരേസ
സോവിയറ്റ് റഷ്യയിൽ ഒരു കോൺവെന്റ് തുറക്കാനുള്ള അനുമതി ലഭിക്കാതെ വന്നപ്പോൾ പ്രസിഡന്റ് മിഖായേൽ ഗോർബച്ചേവിന് വിശുദ്ധ മിഖായേലിന്റെ തിരുന്നാൾ ദിനത്തിൽ ആശംസ അയച്ചാണ് മദർ തെരേസ അത് ഓർമ്മിപ്പിച്ചത്. ലക്ഷക്കണക്കിന് പേരുടെ ജീവൻ പോകുന്ന യുദ്ധത്തിൽ നിന്ന് പിന്മാറണമെന്ന് പ്രസിഡന്റ് ബുഷിനോടും പ്രസിഡന്റ് സദ്ദാം ഹുസൈനിനോടും അഭ്യർത്ഥിച്ചു. ശത്രുത അവസാനിച്ചു കഴിഞ്ഞപ്പോൾ യുദ്ധം കാരണം താറുമാറായ നാട്ടിൽ ആറ് കേന്ദ്രങ്ങൾ തുറക്കാൻ ഇറാക്ക് പ്രസിഡന്റ് സദ്ദാം ഹുസൈൻ മദർ തെരെസക്ക് അനുമതി നൽകി. രാജ്യത്തലവന്മാർ ദുർബ്ബലയായ ഈ…
-
മഹാനായ വിശുദ്ധ ഗ്രിഗറി പാപ്പ
മഹാനായ ഒരു പാപ്പ സന്യാസിമാരിൽ നിന്നു പോപ്പ് ആയവരിൽ ആദ്യത്തെ ആളാണ് മഹാനായ വിശുദ്ധ ഗ്രിഗറി പാപ്പ. സത്യത്തിൽ അദ്ദേഹം മാർപ്പാപ്പ ആവാൻ ഒരിക്കലും ആഗഹിച്ചിട്ടില്ല. പോപ്പ് ആയിരിക്കുമ്പോൾ പോലും ഒരു ആശ്രമത്തിന്റെ നിശബ്ദത ആഗ്രഹിച്ച, ഔപചാരിക അവസരങ്ങളിലൊഴികെ സന്യാസവേഷം ധരിക്കാനിഷ്ടപ്പെട്ട ആളായിരുന്നു അദ്ദേഹം. സന്യാസിയെപ്പോലെ തീരെ ആർഭാടങ്ങളില്ലാതെ ചിലവ് ചുരുക്കിയാണ് ജീവിച്ചതും. ഈ പാപ്പയുടെ മഹത്വം മനസ്സിലാവണമെങ്കിൽ പിതാവിന്റെ ജീവിതകാലത്തുള്ള റോമിന്റെ അവസ്ഥ നമ്മൾ അറിഞ്ഞിരിക്കണം. ഒരു കാലത്ത് പ്രൗഡിയാർന്ന മേൽക്കോയ്മ ഉണ്ടായിരുന്ന റോം നാശത്തിന്റെ…
-
വിശുദ്ധ ജോൻ ജുഗാൻ
2009 ഒക്ടോബർ 11ന് വിശുദ്ധ ജോൻ ജുഗാനെ വിശുദ്ധയായി പ്രഖ്യാപിക്കുന്ന വേളയിൽ ബെന്ഡിക്റ്റ് പതിനാറാമൻ പാപ്പ പറഞ്ഞു, “തന്നെത്തന്നെ ദരിദ്രരിൽ ദരിദ്രയാക്കാൻ ആഗ്രഹിച്ചുകൊണ്ട് എളിമയോടും സൗമ്യതയോടും സന്തോഷത്തോടും കൂടെ വയോധികർക്ക് സേവനം ചെയ്യുമ്പോൾ അവളുടെ നോട്ടത്തിൽ ഉണ്ടായിരുന്ന കാരുണ്യം ദൈവവുമായുള്ള അവളുടെ ആഴമേറിയ കൂട്ടായ്മയിൽ നിന്ന് വന്നിരുന്നതാണ് “ ലിറ്റിൽ സിസ്റ്റേഴ്സ് ഓഫ് ദി പുവർ അംഗങ്ങളെ ഇന്ന് ലോകത്തിന്റെ മിക്കഭാഗങ്ങളിലും കാണാൻ സാധിക്കും ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലടക്കം . വാർദ്ധക്യത്തിന്റെ വിഷമതകളാൽ ബുദ്ധിമുട്ടുന്നവരുള്ള മിക്കയിടങ്ങളിലും അവരുടെ…
-
വിശുദ്ധ എവുപ്രാസ്യമ്മ: വിലയേറിയ രത്നം കണ്ടെത്തിയവൾ
എവുപ്രാസ്യമ്മ ചില ദിവസങ്ങളിൽ കട്ടൻ കാപ്പി ആവശ്യപ്പെടും. അതിനൊപ്പം ഒരു കഷ്ണം ശർക്കരയും. മഠാധിപയുടെ മുന്നിൽ മുട്ടുകുത്തിയാണ് ഈ ശർക്കര ചോദിക്കൽ. ഭക്ഷണ കാര്യത്തിന്റെ ചുമതലയുണ്ടായിരുന്ന സിസ്റ്റർ ഒരു കുപ്പിയിൽ പഞ്ചാര നിറച്ചിട്ട് കൊടുത്തെങ്കിലും അമ്മ നന്ദിയോടെ നിരസിച്ചു. “മോളേ, മുട്ടുകുത്തി എളിമപ്പെട്ട്, വേണ്ടപ്പോൾ ചോദിച്ചുവാങ്ങുന്നതിൽ അല്ലേ പുണ്യം. നമുക്കൊന്ന് എളിമപ്പെട്ടാലെന്താ?” ഇതായിരുന്നു എവുപ്രാസ്യാമ്മ. ഈശോയുടെ മാത്രം സ്വന്തമാവാൻ വിശുദ്ധർക്ക് അവിവേകങ്ങൾ പോലും ചെയ്യേണ്ടിവന്നിട്ടുണ്ട്. കുടുംബത്തിലെ കാരണവന്മാർ പറഞ്ഞാൽ തിരുവായ്ക്ക് എതിർവാ ഇല്ലാത്ത പണ്ട് കാലത്ത് കന്യാമഠത്തിൽ…
-
ഏതുപാപിക്കും പ്രത്യാശക്കു വകയുണ്ട്: വിശുദ്ധ അഗസ്റ്റിൻ
“അതികഠിനമായ പശ്ചാത്താപത്താൽ ഹൃദയം തകർന്നു ഞാൻ കരഞ്ഞു. കണ്ണുനീർ വാർത്തു. പെട്ടെന്ന് അടുത്ത വീട്ടിൽ നിന്ന് ഒരു സ്വരം ! ഒരു പാട്ടിന്റെ പല്ലവി ! പാടുന്നത് ആണ്കുട്ടിയോ പെൺകുട്ടിയോ എന്ന് മനസ്സിലാകുന്നില്ല. “എടുത്തു വായിച്ചാലും” പെട്ടെന്ന് എന്റെ മുഖഭാവം മാറി. ഏതെങ്കിലും കളിയിൽ ഈ ഈരടികൾ പാടാറുണ്ടായിരുന്നോ? എന്റെ ഓർമ്മകൾ പുറകോട്ടു പാഞ്ഞു. ഇല്ല, ഞാൻ ഒരിക്കലും കേട്ടിട്ടില്ല. ഞാൻ കിടന്നിടത്തു നിന്ന് എണീറ്റു. ഇത് ദൈവത്തിന്റെ കൽപ്പന തന്നെയാണെന്ന് ഞാൻ തീരുമാനിച്ചു. അടുത്ത് കിടന്ന…
-
നിശ്ചയദാർഢ്യമുള്ള അമ്മ: വിശുദ്ധ മോനിക്ക പുണ്യവതി
മോനിക്ക പുണ്യവതി കണ്ണീരിന്റെ പുത്രി ആയതുകൊണ്ടല്ല ഇത്രയും വാഴ്ത്തപ്പെടുന്നത്. അനിതരസാധാരണമായ വിശുദ്ധിയായിരുന്നു അവളുടെ മെയിൻ. ദ്രോഹിക്കുന്നവരോട് ക്ഷമിച്ച് അവരുടെ മാനസാന്തരത്തിനായും ആത്മരക്ഷക്കായും പ്രാർത്ഥിക്കാൻ കഴിയുന്നത് ഒട്ടും എളുപ്പമല്ല. അവളെ ദൈവം ഏൽപ്പിച്ച ആരെയും അവൾ നഷ്ടപ്പെടുത്തിയതുമില്ല . നിരന്തരം ദ്രോഹിച്ചിരുന്ന ഭർത്താവിന്റെയും അമ്മായി അമ്മയുടെയും കൂടെയുള്ള ജീവിതം, അതുകണ്ടു പരിഹസിക്കുന്ന വേലക്കാരികൾ… മറ്റുള്ളവരുടെ ഭാഷയിൽ പറഞ്ഞാൽ, നരകത്തിലൂടെയാണ് അവൾ ദിവസങ്ങൾ തള്ളിനീക്കിയത്. ഒരു ദിവസം പോലും ആശ്വാസം ലഭിക്കാത്ത അവസ്ഥ. മകൻ വലുതായപ്പോഴോ, അവൻറെ ദുർനടത്തം വഴിയുള്ള…
-
Yes പറയാൻ എളുപ്പമാണോ?!! ആരോട്? ദൈവത്തോട്: വിശുദ്ധ മദർ തെരേസ
Yes പറയാൻ എളുപ്പമാണോ?!! ആരോട്? ദൈവത്തോട്. “ലൊറേറ്റോയിൽ ഞാൻ വളരെ സന്തുഷ്ടയാണ്.. ഞാൻ ഇഷ്ടപ്പെടുന്നതിനെ വിട്ട് വലിയ കഷ്ടപ്പാടുകളിലേക്കും സഹനങ്ങളിലേക്കും ഞാൻ എന്തിന് ഇറങ്ങിചെല്ലണം? ” എന്ന ചിന്തയും തനിക്ക് വന്നിരുന്നെന്ന് ആർച്ചുബിഷപ്പിനോട് മദർ തെരേസ നിഷ്കളങ്കമായി പങ്കുവെച്ചിരുന്നു. ഈശോയുടെ നേരെ തിരിഞ്ഞ് മദർ ചോദിച്ചു, “എന്തുകൊണ്ട് എനിക്കൊരു നല്ല ലോറേറ്റോ കന്യാസ്ത്രീ ആയിക്കൂടാ? മറ്റുള്ളവരുടെ പോലെ തന്നെ ഞാനും ആയാൽ പോരെ?അങ്ങ് ചോദിക്കുന്നത് എനിക്ക് കഴിയുന്നതിന്റെ അപ്പുറമാണ്. കുറച്ചുകൂടെ യോഗ്യതയുള്ള, ഔദാര്യമുള്ള ഒരാളെ വേറെ കിട്ടില്ലേ?”…
-
എല്ലാ ക്രിസ്ത്യൻ സ്‌കൂളുകളുടെയും സ്വർഗ്ഗീയ മധ്യസ്ഥൻ: വി. ജോസഫ് കലസാൻസ്
എല്ലാ ക്രിസ്ത്യൻ സ്‌കൂളുകളുടെയും സ്വർഗ്ഗീയ മധ്യസ്ഥൻ : വി. ജോസഫ് കലസാൻസ് നല്ലൊരു വിഭാഗം വിദ്യാർത്ഥികൾ സ്വകാര്യസ്‌കൂളുകളെക്കാൾ വിദ്യാഭ്യാസത്തിനായി ആശ്രയിക്കുന്നത് പൊതുവിദ്യാലയങ്ങളെയാണ്. പക്ഷേ സൗജന്യമായി വിദ്യ അഭ്യസിക്കാൻ പറ്റുന്ന പൊതുവിദ്യാലയങ്ങൾ, എന്ന ആശയം ആദ്യമായി കൊണ്ടുവരുന്നതും അതുപോലുള്ള വിദ്യാലയങ്ങൾ ആദ്യമായി സ്ഥാപിച്ചതും ഒരു രാജ്യത്തിന്റെയും ഭരണകൂടമല്ല, ഒരു കത്തോലിക്കപുരോഹിതനാണ്. റോമിൽ അങ്ങനെയുള്ള വിദ്യാലയങ്ങൾ ആദ്യമായി സ്ഥാപിക്കുമ്പോൾ പരക്കെ പ്രതിഷേധമായിരുന്നു, കാരണം അന്ന്, പതിനാറാം നൂറ്റാണ്ടിൽ പോലും വിദ്യാഭ്യാസം വരേണ്യവർഗ്ഗത്തിന് മാത്രം അവകാശപ്പെട്ടതായിരുന്നു. പാവങ്ങൾക്ക് വിദ്യാഭ്യാസം ലഭിച്ചു കഴിഞ്ഞാൽ…
-
പ്രാർത്ഥന: നിന്റെ അപരിചിതമായ സ്വരം ദൈവം പെട്ടെന്ന് ശ്രദ്ധിക്കും
എല്ലാ ദിവസവും കാലത്ത് ഒരു കൊച്ചു പെൺകുട്ടി പള്ളിയിലേക്ക് വന്നു കൊണ്ടിരുന്നു. അവൾ കുറച്ചു നേരം കൂപ്പിയ കൈകളുമായി, കണ്ണടച്ച് കുറച്ചു മിനിറ്റുകൾ എന്തൊക്കെയോ പിറുപിറുക്കും. പിന്നെ കണ്ണുതുറന്ന് ഈശോയുടെ രൂപത്തിലെ മുഖത്തേക്ക് നോക്കി ഒന്ന് പുഞ്ചിരിച്ച്, വണങ്ങി പുറത്തേക്കു ഓടിപോവും. ഇത് എന്നും പതിവായി. ആ പള്ളിയിലെ വൈദികൻ ഇതെന്നും കാണുന്നുണ്ടായിരുന്നു. അവളെന്തായിരിക്കും ചെയ്യുന്നതെന്ന് ആൾക്ക് ആകാംക്ഷയായി. ആത്മീയരഹസ്യങ്ങൾ അറിയാൻ മാത്രം പ്രായമില്ല അവൾക്ക്, പ്രാർത്ഥനകൾ അറിയാനും സാധ്യതയില്ല. പിന്നെ എന്താണ് അവൾ എന്നും കാലത്തു…
-
ചന്തമുള്ളൊരു മുഖത്തിന് ചന്തമുള്ള പേര്: ലീമയിലെ വിശുദ്ധ റോസ
ചന്തമുള്ളൊരു മുഖത്തിന് ചന്തമുള്ള പേര് പെറുവിന്റെ തലസ്ഥാനമായ ലിമയിൽ 1586, ഏപ്രിൽ 20 ന് ഗ്യാസ്പർ ഡി ഫ്ലോറെസിനും മരിയ ഒലിവക്കും സുന്ദരിയായ ഒരു മകൾ പിറന്നു. മെയ് 25 പന്തക്കുസ്ത ഞായറിൽ , ഇസബെല്ല ഡി ഫ്ലോറെസ് എന്ന് പേരിട്ടുകൊണ്ട് അവരവൾക്ക് മാമോദീസ നൽകി. സ്പെയിനിൽ നിന്നുള്ള അവളുടെ മാതാപിതാക്കൾ ആദ്യം പ്യൂട്ടോ റിക്കോയിലും പിന്നീട് ലിമയിലും താമസമാക്കിയവർ ആയിരുന്നു. ഇന്ത്യയിൽ നിന്നുള്ള അവളുടെ ആയ, കുഞ്ഞിന്റെ റോസാപ്പൂ നിറത്തിലുള്ള മൃദൂലമായ കവിളുകൾ കണ്ട് സ്പാനിഷ്…
-
Queenship of Mary | ഭൂസ്വർഗ്ഗങ്ങളുടെ രാഞ്ജിയായ പരിശുദ്ധ കന്യകാമറിയം
പരിശുദ്ധ രാജ്ഞി, കരുണയുടെ മാതാവേ സ്വസ്തി! ലോകത്തിന്റെ കാഴ്ചപ്പാടിൽ രാജാവിന്റെ, രാജ്ഞിയുടെ അധികാരം എന്ന് പറയുമ്പോൾ ഔദ്ധത്യം, ഗാംഭീര്യം, ഇതൊക്കെയാണ് മുന്നിൽവരിക. സ്വഭാവികമായും നമ്മളിൽ അടിമത്തത്തിന്റെ ഭാവവും നിറയും. എന്നാൽ സുവിശേഷത്തിന്റെ കാഴ്ചപ്പാടിൽ അധികാരം സൂചിപ്പിക്കുന്നത് സേവനത്തെയാണ്. ദാസീദാസന്മാരെ, ശിഷ്യരെ, സ്നേഹയോഗ്യരായി… സ്വന്തമായി.. മക്കളായി പരിഗണിക്കുന്ന യജമാനർ . നമ്മുടെ അയോഗ്യതക്കിടയിലും അത് നമുക്ക് ധൈര്യം പകരുന്നു. ‘എന്റെ രാജ്യം ഐഹികമല്ല ‘ എന്ന് ഈശോ പറഞ്ഞ പോലെ തന്നെ മറിയത്തിന്റെ രാജ്ഞിപദവും ക്രിസ്തീയ കാഴ്‌ചപ്പാടിൽ നോക്കിക്കാണാം.…
-
ദിവ്യകാരുണ്യത്തിന്റെ പാപ്പ: വിശുദ്ധ പത്താം പീയൂസ്
ദിവ്യകാരുണ്യത്തിന്റെ പാപ്പ വെനീസിലെ പാത്രിയർക്കീസ് തന്റെ രൂപതയിൽ പലയിടങ്ങളിലായി സന്ദർശനം നടത്തുക പതിവായിരുന്നു, പ്രത്യേകിച്ച്പാവപ്പെട്ടവരും രോഗികളും താമസിക്കുന്നയിടങ്ങളിൽ. അങ്ങനെയുള്ള ഒരുദിവസം, സുഖമില്ലാത്ത ഒരു മനുഷ്യൻ ചെറ്റപ്പുരയിൽ വെറും നിലത്ത് കിടക്കുന്നത് കണ്ടു. ആ ദിവസം അദ്ദേഹത്തിനു ( His Eminence ), ഉറങ്ങാൻ കഴിഞ്ഞില്ല. ആ മനുഷ്യന്റെ ദുരവസ്ഥയായിരുന്നു ചിന്തകളിൽ മുഴുവൻ. അവസാനം സ്വസ്ഥതയില്ലാതെ അദ്ദേഹം കിടക്കയിൽ നിന്നെണീറ്റു. തന്റെ മെത്ത ചുരുട്ടിയെടുത്തു തോളിൽ വെച്ച് നിശാവസ്ത്രത്തിൽ തന്നെ വെനീസിന്റെ തെരുവിലൂടെ നടപ്പ് തുടങ്ങി. രാത്രിയായതു കൊണ്ട്…
-
‘എത്രയും ദയയുള്ള മാതാവേ’ എന്ന പ്രാർത്ഥന എഴുതിയ വിശുദ്ധ ബെർണാർഡ്
‘എത്രയും ദയയുള്ള മാതാവേ’ എന്ന, നമുക്ക് പ്രിയമുള്ള പ്രാർത്ഥന എഴുതിയ വിശുദ്ധൻ പ്രേരകനായ വിശുദ്ധ ബെർണാർഡ് 1112ന്റെ മധ്യത്തിൽ, ഫ്രാൻസിലെ ബർഗണ്ടിക്കടുത്ത് ഡിഷോണിലുള്ള ഫൊണ്ടെൻസ് കോട്ട പെട്ടെന്ന് വിജനമായ പ്രതീതി. സമ്പന്ന പ്രഭുകുടുംബത്തിൽ പിറന്ന ബെർണാർഡും അവന്റെ നാല് സഹോദരന്മാരും ( ഗീയ്, ജെറാർഡ്, ആൻഡ്രൂ, ബർത്ലോമിയോ ) ലോകത്തെ പരിത്യജിക്കാനും സന്യാസാശ്രമത്തിലേക്ക് പ്രവേശിക്കാനുമായി ഒരുങ്ങി നില്ക്കുന്നു. ഏറ്റവും താഴെയുള്ള സഹോദരൻ നിവാർഡിനെ മാത്രം അവർ കൂടെ കൂട്ടിയിട്ടില്ല. പ്രായമായ പിതാവിനെ നോക്കാൻ ആരെങ്കിലും വേണമല്ലോ. തികഞ്ഞ…
-
Fulton J sheen | Peace of Soul | ‘Is God Hard to Find? | Malayalam Translation | Jilsa Joy
ബിഷപ്പ് ഫുൾട്ടൻ ജെ ഷീനിന്റെ Peace of Soul എന്ന പുസ്തകത്തിലെ ‘Is God Hard to Find? ‘എന്ന അധ്യായം വിവർത്തനം ചെയ്തതിന്റെ ബാക്കി. കുറെയേറെ ആത്മാക്കൾ ദൈവത്തെ കണ്ടെത്തുന്നതിൽ പരാജയപ്പെടാൻ കാരണം – അവർക്ക് സമൂഹത്തെ പുനർനിർമ്മിക്കണം എന്നാൽ തങ്ങളെത്തന്നെ പുനർനിർമ്മിക്കുന്ന ,നവീകരിക്കുന്ന, മതം അവർ ഇഷ്ടപ്പെടുന്നില്ല…കാരണം അവർക്ക് മുൾക്കിരീടവും കുരിശുമില്ലാത്ത രക്ഷകനെ മതി…കാരണം അവർക്ക് അവരുടെ തന്നെ ബ്ലൂപ്രിന്റ് മതി ദൈവത്തിന്റെ വേണ്ട .. ഇനി, ദൈവത്തോട് പോസിറ്റിവ് ആയി പ്രത്യുത്തരിക്കുന്ന ആത്മാക്കൾക്ക്…
