ജോസഫ് ചിന്തകൾ 267
യൗസേപ്പിതാവിൻ്റെ ബഹുമാനത്തിനായുള്ള ആദ്യ ബുധനാഴ്ച ആചരണം
നമ്മുടെ സ്വർഗ്ഗീയ പിതാവ് ഈശോയുടേയും മറിയത്തിൻ്റെയും യൗസേപ്പിൻ്റെയും ഹൃദയങ്ങൾ ബഹുമാനിക്കപ്പെടാൻ ആഗ്രഹിക്കുന്നു. ആദ്യ വെള്ളിയാഴ്ചകൾ ഈശോയുടെ തിരുഹൃദയത്തിനും മാസത്തിലെ ആദ്യ ശനിയാഴ്ച പരിശുദ്ധ മറിയത്തിൻ്റെ വിമലഹൃദയത്തിനുമായി സമർപ്പിക്കപ്പെട്ടതാണങ്കിൽ മാസത്തിലെ ആദ്യ ബുധനാഴ്ച യൗസേപ്പിതാവിൻ്റെ നിർമ്മല ഹൃദയത്തോടുള്ള ഭക്തിയിൽ വളരാൻ പിതാവായ ദൈവം ആഗ്രഹിക്കുന്നു.
ലോകത്തിനു സമാധാനം കൊണ്ടു വരാനായി പരിശുദ്ധ ത്രിത്വം തിരഞ്ഞെടുത്തിരിക്കുന്ന മൂന്നു തിരുഹൃദയങ്ങളാണ് ഈശോയുടെയും മറിയത്തിൻ്റെയും യൗസേപ്പിതാവിൻ്റെയും ഹൃദയങ്ങൾ
ആദ്യ ബുധനാഴ്ച ആചരണത്തിൽ ചെയ്യേണ്ട കാര്യങ്ങൾ
1) ജപമാലയിലെ സന്തോഷകരമായ രഹസ്യങ്ങൾ ധ്യാനിച്ചു പ്രാർത്ഥിക്കുക – യൗസേപ്പിതാവിൻ്റെ ജീവിതം, സ്നേഹം, സഹവർത്തിത്വം, സഹനം ഇവ ധ്യാനിക്കുക.
2) വിശുദ്ധ കുർബാന സ്വീകരിക്കുക – വിശുദ്ധ യൗസേപ്പിതാവിനോടുള്ള ഐക്യത്തിൽ യൗസേപ്പിതാവ് ആദ്യമായി ഉണ്ണീശോയെ കരങ്ങളിൽ വഹിച്ചതു പോലെ ഈശോയെ ദിവ്യകാരുണ്യത്തിൽ സ്വീകരിക്കുക
മാസാദ്യ ബുധനാഴ്ചകളിലെ യൗസേപ്പിതാവിനോടുള്ള ഭക്തിയിലൂടെ ഈശോയിലേക്കു നമുക്കു വളരാം.
ഫാ. ജയ്സൺ കുന്നേൽ mcbs
Advertisements

Advertisements
Advertisements


Leave a comment