ജോസഫ് ചിന്തകൾ 281
ശുഭാപ്തി വിശ്വസിയായ യൗസേപ്പിതാവ്
എല്ലാ പ്രതിസന്ധികളും അത്യന്തികമായി നൻമയിലേക്കും വിജയത്തിലേക്കും എത്തും എന്നുള്ള സ്ഥായിയായി ഒരു വിശ്വാസമാണല്ലോ ശുഭാപ്തി വിശ്വാസം.ജീവിതത്തിൽ പ്രതിസന്ധികൾ വരുമ്പോൾ തളർന്നുപോകാതെ ജിവിതത്തെ മുന്നോട്ടു നയിക്കാൻ ശുഭാപ്തി വിശ്വാസമുള്ളവർക്കു മാത്രമേ സാധിക്കുകയുള്ളു. ശുഭാപ്തിതിവാനായ ഒരു മനുഷ്യൻ്റെ എല്ലാ ദിവസവും നല്ലതായിരിക്കുകയില്ല പക്ഷേ എല്ലാ ദിവസത്തിലും ജിവിതവിജയത്തിനാവശ്യമായ ചില നല്ല കാര്യങ്ങൾ അവൻ കണ്ടെത്തുന്നു.
യൗസേപ്പിതാവ് ശുഭാപ്തി വിശ്വാസമുള്ള മനുഷ്യനായിരുന്നു. പ്രതിസന്ധികൾ ജിവിതത്തിൽ പരമ്പര തീർത്തപ്പോഴും അവൻ പതറുകയോ പരിഭ്രമിക്കുകയോ ചെയ്തില്ല. അടിയുറച്ച ദൈവ വിശ്വാസവും ദൈവാശ്രയ ബോധവും ശുഭാപ്ത വിശ്വാസത്തോടെ ജീവിതത്തെ അഭിമുഖീകരിക്കാൻ ആ പിതാവിനു കരുത്തു നൽകി. വെല്ലുവിളികളോ കഷ്ടപ്പാടുകളോ ഇല്ലാത്ത സ്വസ്ഥജീവിതമായിരുന്നില്ല ദൈവപുത്രൻ്റെ വളർത്തു പിതാവിൻ്റേത്. പ്രതിസന്ധികൾക്കിടയിലും നന്മ കാണാൻ ആ കണ്ണുകൾ എന്നും ശ്രദ്ധിച്ചിരുന്നു.
ശുഭാപ്തിവിശാസവും ദൈവാശ്രയ ബോധമുണ്ടെങ്കിൽ നമുക്ക് ഏത് പ്രതികൂല സാഹചര്യത്തിലും വിജയത്തിലേക്കുള്ള വഴി കണ്ടെത്താൻ സാധിക്കും എന്ന് യൗസേപ്പിൻ്റെ ജീവിതം പഠിപ്പിക്കുന്നു.
ഫാ. ജയ്സൺ കുന്നേൽ mcbs
Advertisements

Advertisements


Leave a comment