ലോകത്തിൽ തീർത്ഥാടകനായിരുന്ന ജോസഫ്

ജോസഫ് ചിന്തകൾ 282
ലോകത്തിൽ തീർത്ഥാടകനായിരുന്ന ജോസഫ്
 
ആഫ്രിക്കൻ സഭയിലെ സഭാപിതാവും കാർത്തേജിലെ മെത്രാപ്പോലീത്തയുയായിരുന്ന വിശുദ്ധ സി പ്രിയാൻ്റെ (200-258) തിരുനാൾ ദിനമാണ്
 
സെപ്റ്റംബർ 16. തസിയസ് സിസിലിയസ് സി പ്രിയാനസ് എന്നായിരുന്നു അദ്ദേഹത്തിൻ്റെ മുഴുവൻ പേര്. തീയതി തിരുസഭ ആഘോഷിക്കുന്നു.
 
ഹൃദയത്തിൽ അനൈക്യവുമായി ബലിയർപ്പിക്കുവാൻ വരുന്നവൻ്റെ ബലിപീഠത്തിൽ നിന്ന് മിശിഹാ പിന്തിയിരുന്നു എന്നു പഠിപ്പിച്ച സഭാപിതാവാണ് സിപ്രിയാൻ.
 
സ്വർഗ്ഗരാജ്യത്തെ ലക്ഷ്യമാക്കി ജീവിക്കാൻ വിശ്വാസികളെ സദാ ഉദ്ബോധിപ്പിച്ചിരുന്ന പിതാവ് കൂടെക്കൂടെ ഇപ്രകാരം പറയുമായിരുന്നു: ”നമ്മള് ലോകത്തിന്റെ വശ്യതയെല്ലാം ഉപേക്ഷിച്ചിരിക്കുന്നു. എന്നാല്, നാം ഈ ലോകത്തില്ത്തന്നെ കഴിയു ന്നതിനാല്, നമ്മള് ഇവിടെ വിദേശികളെപ്പോലെയോ തീര്ത്ഥാടകരെപ്പോലെയോ ആയിരിക്കണം.”
 
ഈ ഭൂമിയിൽ തീർത്ഥാടകനെപ്പോലെ ജീവിച്ച വ്യക്തിയായിരുന്നു യൗസേപ്പിതാവ്. ലോകത്തിൻ്റെ വശ്യതയെല്ലാം ഹൃദയം കൊണ്ടു ഉപേക്ഷിച്ചിരുന്ന യൗസേപ്പിതാവ് സ്വർഗ്ഗത്തെ ലക്ഷ്യമാക്കി ജീവിതത്തെ രൂപപ്പെടുത്തിയ പിതാവായിരുന്നു. സ്വർഗ്ഗരാജ്യത്തെ ലക്ഷ്യമാക്കി തീർത്ഥാടനംചെയ്യുന്ന സഭാ തനയർ എന്ന നിലയിൽ യൗസേപ്പിതാവിനെ നമ്മുടെ വഴികാട്ടിയായി നമുക്കു സ്വീകരിക്കാം.
 
ഫാ. ജയ്സൺ കുന്നേൽ mcbs
Advertisements
St. Joseph
Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment