ജോസഫ് ചിന്തകൾ 293
യൗസേപ്പിതാവും വിന്സെന്റ് ഡി പോളും
ഉപവിപ്രവര്ത്തനങ്ങളുടെ സ്വര്ഗ്ഗീയമദ്ധ്യസ്ഥനായ വിശുദ്ധ വിന്സന്റ് ഡി പോളിന്റെ തിരുന്നാള് സെപ്റ്റംബർ 27-നു ആചരിക്കുന്നു.
പാവപ്പെട്ടവര്ക്കും സമൂഹത്തില് പുറന്തള്ളപ്പെട്ടവര്ക്കും വേണ്ടിയുള്ള പ്രവര്ത്തനങ്ങളാൽ കാരുണ്യത്തിന്റെ മദ്ധ്യസ്ഥന് എന്നും അറിയപ്പെടുന്ന വിശുദ്ധ വിന്സെന്റ് ഡി പോൾ ഉപവി പ്രവർത്തനങ്ങളാൽ സ്വർഗ്ഗം കരസ്ഥമാക്കിയ ധീരാത്മാവാണ്.
വി. വിൻസെൻ്റിൻ്റെ രണ്ടു പ്രബോധനങ്ങളാണ് ഇത്തത്തെ ജോസഫ് ചിന്തയുടെ ആധാരം
“ദൈവത്തോടു വിശ്വസ്തനായിരുന്നാൽ ഒന്നിനും നമുക്കും കുറവുണ്ടാവുകയില്ല.” എന്നതാണ് ഒന്നാമത്തെ ചിന്ത.ദൈവത്തോടു എല്ലാക്കാലത്തും വിശ്വസ്തനായിരുന്ന യൗസേപ്പിതാവിൻ്റെ ജീവിതം അനുഗ്രഹങ്ങളുടെ നിറവായിരുന്നു. വിശ്വസ്തതയുടെ മേലങ്കി അവൻ അണിഞ്ഞപോൾ അവനെ സമീപിച്ചവരെല്ലാം സംതൃപ്തരായി. തിരുസഭ അവനെ സ്വർഗ്ഗീയ മദ്ധ്യസ്ഥനായി വണങ്ങുമ്പോൾ അവനെ സമീപിക്കുന്ന ആരും വെറും കൈയ്യോടെ മടങ്ങുകയില്ല എന്ന ഉറപ്പുതരുന്നു.
രണ്ടാമത്തെ ചിന്ത “എപ്പോഴും ലാളിത്യവും ആത്മാർത്ഥതയും ഉള്ളവരായിരിക്കുവിൻ ഈ രണ്ട് പുണ്യങ്ങളും ലഭിക്കാൻ ദൈവത്തോടു പ്രാർത്ഥിക്കുക ” എന്നതാണ്. ജീവിത ലാളിത്യവും ആത്മാർത്ഥതയും യൗസേപ്പിതാവിൻ്റെ എടുത്തു പറയേണ്ട രണ്ടു സ്വഭാവസവിശേഷതകൾ ആയിരുന്നു. ഒരു നാണയത്തിൻ്റെ ഇരുവശങ്ങൾ പോലെ ഈ രണ്ടു ഗുണങ്ങളും അവനിൽ പരസ്പരം പൂരകങ്ങളായി. ലാളിത്യം ആ പിതൃസ്വഭാവത്തിൽ നിറഞ്ഞപ്പോൾ അതു തിരു കുടുംബത്തിൻ്റെ ശക്തിയായി. ആത്മാർത്ഥത അവൻ്റെ കർമ്മമണ്ഡലത്തിൽ വേരു പാകിയപ്പോൾ സ്വർഗ്ഗം പോലും ആദരവു നൽകി.
ആത്മാർത്ഥതയും ജീവിത ലാളിത്യവും നമ്മുടെയും സ്വഭാവത്തിൻ്റെ ഭാഗമാക്കി വിശ്വസ്തരായി വളരാൻ യൗസേപ്പിതാവും വിന്സെന്റ് ഡി പോളും നമ്മെ സഹായിക്കട്ടെ.
ഫാ. ജയ്സൺ കുന്നേൽ mcbs
Advertisements

Advertisements

Leave a comment