സമഗ്രതയിലേക്കു വളർത്തുന്ന യൗസേപ്പിതാവ് 

ജോസഫ് ചിന്തകൾ 294
സമഗ്രതയിലേക്കു വളർത്തുന്ന യൗസേപ്പിതാവ്
 
ഇന്നലെ സെപ്റ്റംബർ 27 World Tourism Day ആയിരുന്നു. 2021 ലെ ലോക വിനോദ സഞ്ചാര ദിനത്തിൻ്റെ വിഷയം Tourism for inclusive Growth എന്നതായിരുന്നു. 1980 മുതൽ United Nations World Tourism Organisation (UNWTO) ലോക വിനോദ സഞ്ചാര ദിനം സെപ്റ്റംബർ ഇരുപത്തിയേഴാം തീയതി ആഘോഷിക്കുന്നു. ഇന്നത്തെ ജോസഫ് ചിന്ത ഈ ആശയത്തെ മുൻനിർത്തിയാണ്. St Joseph for Integral Growth സമഗ്ര വളർച്ചയ്ക്ക് വിശുദ്ധ യൗസേപ്പിതാവ്. ആത്മീയ ജീവിതത്തിൽ സമഗ്രമായ വളർച്ചയ്ക്കുള്ള വഴികാട്ടിയാണ് നസറത്തിലെ യൗസേപ്പിതാവ്.
 
എല്ലാ സാഹചര്യങ്ങളിലും നന്മ വിജയിപ്പിക്കുകയും അതിനു വേണ്ടി നിലകൊള്ളുകയും ചെയ്യുന്ന വ്യക്തിയാണ് സമഗ്രതയുള്ളയാൾ.
 
സമഗ്രത എന്നത് ഒരു നേതൃത്വമുള്ള വ്യക്തിയെ സൃഷ്ടിക്കുന്ന ഒരു ഗുണമാണങ്കിൽ യൗസേപ്പിതാവിൽ ഈ ഗുണം ധാരാളമായി ഉണ്ടായിരിക്കുന്നു. അഗ്രാഹ്യമായ ദൈവഹിതം സാവധാനം വെളിപ്പെടുമ്പോൾ സമചിത്തതയോടെ പ്രതികരിക്കാൻ സമഗ്രതയുള്ള വ്യക്തിക്കു വേഗം സാധിക്കുന്നു.
 
സമഗ്രതയുള്ള വ്യക്തി ഒരു കാര്യത്തിൻ്റെ വസ്തുത മനസ്സിലാക്കി പ്രത്യുത്തരിക്കുമ്പോൾ ബന്ധങ്ങൾ ഊഷ്മളവും സൗഹൃദങ്ങൾ കെട്ടുറപ്പുള്ളതുമാകും.
 
ആത്മീയ ജീവിതത്തിൽ സമഗ്രതയിലേക്ക് വളരാൻ യൗസേപ്പിതാവിൻ്റെ നല്ല മാതൃകൾ നമുക്കു സ്വന്തമാക്കാം
 
ഫാ. ജയ്സൺ കുന്നേൽ mcbs
Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment