ഹൃദയകാഠിന്യമില്ലാത്തവൻ

ജോസഫ് ചിന്തകൾ 300
ജോസഫ് ഹൃദയകാഠിന്യമില്ലാത്തവൻ
 
ലത്തീൻ ആരാധനക്രമത്തിലെ ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായറാഴ്ചയിൽ വചന വിചിന്തനം മർക്കോസിൻ്റെ സുവിശേഷം പത്താം അധ്യായം രണ്ടു മുതൽ 16 വരെയുള്ള വാക്യങ്ങളായിരുന്നു. വിവാഹ മോചനത്തെ സംബന്ധിച്ചുള്ള പ്രബോധനമായിരുന്നു ആദ്യത്തേത് .
 
ഭാര്യയെ ഉപേക്‌ഷിക്കുന്നതു നിയമാനുസൃതമാണോ? എന്നു ഫരിസേയര് ചോദിക്കുമ്പോൾ അതിനുള്ള മറുപടിയായി മോശ എന്താണു നിങ്ങളോടു കല്പിച്ചത്‌? എന്ന് ഈശോ മറു ചോദ്യം ഉന്നയിക്കുന്നു.
 
ഉപേക്‌ഷാപത്രം കൊടുത്ത്‌ അവളെ ഉപേക്‌ഷിക്കാന് മോശ അനുവദിച്ചിട്ടുണ്ട്‌ എന്ന് ഫരിസേയർ വാദഗതി ഉയിർത്തുമ്പോൾ, നിങ്ങളുടെ ഹൃദയകാഠിന്യംകൊണ്ടാണ്‌ മോശ ഈ നിയമം നിങ്ങള്ക്കുവേണ്ടി എഴുതിയത്‌ എന്ന് ഈശോ വസ്തുനിഷ്ഠമായി പ്രഖ്യാപിക്കുന്നു.
 
ഈശോയുടെ മനുഷ്യവതാര രഹസ്യത്തിൻ്റെ ആരംഭത്തിൽ മറിയത്തെ സംശയത്തിൻ്റെ മുൾമുനയിൽ നിർത്തി യൗസേപ്പിതാവിനു വേണമെങ്കിൽ മോശയുടെ നിയമനുസരിച്ച് മറിയത്തിന് ഉപേക്‌ഷാപത്രം കൊടുത്ത്‌ ഉപേക്‌ഷിക്കാന് യൗസേപ്പിതാവിനു നൈയ്യാമികമായി കഴിഞ്ഞേനേ. അതിനു യൗസേപ്പിതാവു തയ്യാറാകാതിരുന്നത് അവൻ നിതിമാനും ദൈവവാഗ്ദാനങ്ങളിൽ വിശ്വസ്തനും സർവ്വോപരി ഹൃദയകാഠിന്യമില്ലാത്തവൻ ആയിരുന്നതിനാലും ആയിരുന്നു.
 
കുടുംബ ബന്ധങ്ങൾ പരിശുദ്ധമായി നിലനിൽക്കാൻ ഹൃദയ ഹൃദയകാഠിന്യം എടുത്തു മാറ്റിയാൽ മതിയാവും എന്ന് യൗസേപ്പിതാവു നമ്മെ പഠിപ്പിക്കുന്നു.
 
ഫാ. ജയ്സൺ കുന്നേൽ mcbs
Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment