വിരോചിതനായ യൗസേപ്പിതാവ്

ജോസഫ് ചിന്തകൾ 311
വിരോചിതനായ യൗസേപ്പിതാവ്
 
വിശുദ്ധ ആൻ്റണി ക്ലാരെറ്റിൻ്റെ ഓർമ്മ ദിനമാണ് ഒക്ടോബർ 24.
 
ക്രിസ്തീയ പുർണ്ണത മൂന്നു കാര്യങ്ങളിൽ അടങ്ങിയിരിക്കുന്നു എന്നു വിശുദ്ധ ആൻ്റണി പഠിപ്പിക്കുന്നു:
 
“വിരോചിതമായി പ്രാർത്ഥിക്കുന്നതിൽ
സാഹസികമായി അധ്വാനിക്കുന്നതിൽ
വിരോചിതമായി സഹിക്കുന്നതിൽ “
 
ഈശോയുടെ മനുഷ്യവതാര രഹസ്യത്തിൽ സഹകരിക്കാൻ തയ്യാറായ യൗസേപ്പിതാവ് വിരോചിതമായി തന്നെ മനുഷ്യ രക്ഷാകർമ്മത്തിൽ സഹകരിക്കാൻ സമ്മതം മൂളുകയായിരുന്നു. ദൈവ പ്രമാണങ്ങൾ പാലിക്കുന്നതിൽ നിഷ്ഠ പുലർത്തിയിരുന്ന യൗസേപ്പിതാവ് വിരോചിതമായി പ്രാർത്ഥിച്ചു. ദൈവ പദ്ധതികളോടു സഹകരിക്കാൻ ആ വത്സല പിതാവ് വിരോചിതമായി അധ്വാനിച്ചു. സഹനങ്ങൾ നിറഞ്ഞതായിരുന്നു ദൈവീക പദ്ധതികളോടുള്ള സഹകരണം. വിരോചിതമായി അതിനോടു പ്രത്യുത്തരിക്കാൻ യൗസേപ്പിതാവിനു നൂറു ശതമാനം സാധിച്ചു എന്നതാണ് നസറത്തിലെ നീതിമാനായ ആ മരപ്പണിക്കാരൻ്റെ മഹത്വം
 
പൂർണ്ണതയിലേക്കുള്ള ക്രിസ്തീയ ജീവിതപാതയിൽ വിരോചിതമായി പുരോഗമിക്കുവാൻ യൗസേപ്പിതാവു നമ്മെ സഹായിക്കട്ടെ.
 
ഫാ. ജയ്സൺ കുന്നേൽ mcbs
Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment