ദൈവ പിതാവിൻ്റെ കൺസൽട്ടൻ്റ് 

ജോസഫ് ചിന്തകൾ 319
ജോസഫ് ദൈവ പിതാവിൻ്റെ കൺസൽട്ടൻ്റ്
 
ആശുപത്രിയിലെ ഡോക്ടർമാരുടെ പേരിനെ താഴെ സാധാരാണയായി കാണുന്ന ഒരു പദമാണ് consultant എന്നത്, ഉദാഹരണത്തിന് consultant surgen, consultant physician, senior consultant തുടങ്ങിയവ. consultant എന്ന ഇംഗ്ലീഷ് പദത്തിൻ്റെ ആർത്ഥം വിദഗ്‌ദ്ധോപദേശം നല്കുന്നവന് എന്നാണ്. അവരവരുടെ ചികത്സാ മേഖലകളിൻ മേഖലകളിൽ വിദഗ്‌ദ്ധോപദേശം നൽകുന്നവർ എന്നാണ് പേരിനു താഴെയുള്ള ഈ അടിക്കുറിപ്പ് സൂചിപ്പിക്കുക. ദൈവപിതാവിൻ്റെ ഭൂമിയിലെ പ്രതിനിധി എന്ന നിലയിൽ യൗസേപ്പിതാവിൻ്റെ പക്കൽ എത്തിയാൽ സ്വർഗ്ഗീയ പിതാവിനെക്കുറിച്ചു വിദഗ്‌ദ്ധോപദേശം നൽകാൻ അവനു സാധിക്കും.
 
സ്വർഗ്ഗീയ പിതാവിൻ്റെ കരുതലും സ്നേഹവും സ്വജീവിതത്തിലൂടെ വെളിപ്പെടുത്തി കൊടുക്കാൻ യൗസേപ്പിതാവ് സന്നദ്ധനായി. ആ ദൗത്യത്തിൽ യൗസേപ്പിതാവ് വിജയിച്ചതിനാൽ സ്വർഗ്ഗത്തിലും സുന്നതസ്ഥാനം നൽകി അവനെ അലങ്കരിച്ചു എന്നാണ് സഭാപാരമ്പര്യം.
 
തിരുസഭയുടെയും കുടുംബങ്ങളുടെയും പ്രത്യേക മദ്ധ്യസ്ഥനാണല്ലോ യൗസേപ്പിതാവ്. സഭയും കുടുംബങ്ങളും പ്രതിസന്ധികളിൽ അകപ്പെടുമ്പോൾ ദൈവപിതാവിൻ്റെ കൺസൽട്ടൻ്റായ യൗസേപ്പിതാവിൻ്റെ പക്കലെത്തിയാൽ ഒരു പരിഹാരം കിട്ടും എന്ന കാര്യത്തിൽ തെല്ലും സംശയം വേണ്ടാ.
 
ഫാ. ജയ്സൺ കുന്നേൽ mcbs
Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment