ജോസഫ് ചിന്തകൾ 331
യൗസേപ്പിതാവേ ശക്തനായ രക്ഷാധികാരിയേ…
ഓ യൗസേപ്പിതാവേ, ശക്തനായ രക്ഷാധികാരിയേ,
നിൻ്റെ സ്നേഹവും ശക്തിയും
താഴേയുള്ള തീർത്ഥാടകരായ സഭാ മക്കളിലേക്ക് വർഷിക്കണമേ.
നീ പിതാവിന്റെ പ്രതിരൂപമായിരുന്നു,
ദാവീദിന്റെ വംശത്തിലെ മഹാനായ രാജകുമാരൻ;
ഞങ്ങൾ അവന്റെ അടയാളം ആകേണ്ടതിന്
ദൈവത്തിന്റെ അനുഗ്രഹം ഞങ്ങൾക്ക് നേടിത്തരണമേ
മഹാനായ വിശുദ്ധനേ,
നിന്നെ സ്നേഹിക്കുകയും പരിപാലിക്കുകയും ചെയ്ത മറിയത്തെ നീ സ്നേഹിച്ചു.
നീ ഈശോയെ പഠിപ്പിക്കുകയും വളർത്തുകയും ചെയ്തു,
സത്യസന്ധരായിരിക്കാൻ ഞങ്ങളെ പഠിപ്പിക്കണമേ.
നമ്മൾ സ്വർഗ്ഗത്തിൽ
ഒരു കുടുംബമായി സ്നേഹത്തിന്റെ ബന്ധത്തിൽ സ്ഥായിയായി ഒന്നിച്ചു
രൂപപ്പെടുന്നതുവരെ
ഈശോ സ്ഥാപിച്ച സഭയോട് സത്യസന്ധത പുലർത്തുവാൻ ഞങ്ങളെ പഠിപ്പിക്കണമേ.
സി. മേരി മൈക്കിൾ 1970 കളിൽ ഇംഗ്ലീഷ് ഭാഷയിലെഴുതിയ യൗസേപ്പിതാവിനോടുള്ള ഒരു പ്രാർത്ഥനാ ഗീതത്തിൻ്റെ വിവർത്തനമാണിത്.
ഫാ. ജയ്സൺ കുന്നേൽ mcbs
Advertisements

Advertisements


Leave a comment