മഹാനായ വിശുദ്ധ യൗസേപ്പിതാവേ

ജോസഫ് ചിന്തകൾ 334
മഹാനായ വിശുദ്ധ യൗസേപ്പിതാവേ
 
മഹാനായ വിശുദ്ധ യൗസേപ്പേ
ദാവീദിൻ്റെ പുത്രാ
മറിയത്തിൻ്റെ കളങ്കമില്ലാത്ത ജീവിത പങ്കാളി
തിരു കുടുംബത്തിൻ്റെ കാവൽക്കാരാ
ദിവ്യശിശുവിൻ്റെ പിതാവേ,
ദൈവം നിന്നെ അനുഗ്രഹങ്ങളാൽ നിറയ്ക്കുകയും
സങ്കീർണ്ണമായ നിൻ്റെ ജീവിതത്തെ മഹത്വവൽക്കരിക്കുകയും ചെയ്തു.
എല്ലാ കന്യകളുടെയും കാവൽക്കാരനും ദരിദ്രരുടെ ആശ്വാസവുമായി അവൻ നിന്നെ ഉയർത്തി.
ഗാർഹിക ജീവിതത്തിൻ്റെ ആഭരണമേ
അധ്വാന ജിവിതത്തിൻ്റെ മാതൃകയേ
രോഗികളുടെയും ക്ലേശിതരുടെയും പ്രത്യാശയേ
മരണമണിക്കൂറിൽ ഞങ്ങളുടെ സങ്കേതമേ.
ആഗോളസഭയുടെ മഹാനായ സംരക്ഷകനേ ഞങ്ങൾ നിന്നെ അഭിവാദ്യം ചെയ്യുന്നു
ഓ മഹാനായ യൗസേപ്പിതാവേ ഞങ്ങൾ നിൻ്റെ നാമം വിളിക്കുമ്പോൾ ഞങ്ങളുടെ പ്രാർത്ഥനകൾ കേൾക്കേണമേ.
ഈശോയുടെയും മറിയത്തിൻ്റെയും കൈകളിൽ പിടിച്ചു,
അവസാനം സൗമ്യമായി മരണം വരിച്ചപ്പോൾ,
നിന്റെ ശുദ്ധാത്മാവ് മധുരമായി നെടുവീർപ്പെട്ടു
അതിന്റെ ഭൗമിക വാസസ്ഥലത്തുനിന്ന് കടന്നുപോയി.
മഹാനായ വിശുദ്ധ യൗസേപ്പിതാവേ, ഞങ്ങളുടെ മരണം അങ്ങയുടെ മരണം പോലെയാകട്ടെ.
ഈശോയോടും, മറിയത്തോടും യൗസേപ്പിതാവിനുമൊപ്പം,
ഞങ്ങളുടെ ആത്മാക്കൾ എന്നേക്കും പ്രകാശിക്കട്ടെ.
 
ഫാ. ജയ്സൺ കുന്നേൽ mcbs
Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment