നല്ലിടയനെ സംരക്ഷിച്ച ഇടയൻ 

ജോസഫ് ചിന്തകൾ 337
ജോസഫ് നല്ലിടയനെ സംരക്ഷിച്ച ഇടയൻ
 
സഭൈക്യത്തിനു വേണ്ടി അത്യധികം ആഗ്രഹിക്കുകയും പരസ്നേഹ പ്രവർത്തികളാൽ മറ്റുള്ളവരെ അതിശയിപ്പിക്കുകയും ചെയ്തിരുന്ന വിശുദ്ധ ജോസഫാത്തിന്റെ ഓർമ്മ ദിനമാണ് നവംബർ 12. ആശ്രമാധിപനും മെത്രാനുമായുള്ള ശുശ്രൂഷികൾക്കിടയിൽ വിവിധ സഭകളുടെ എകീകരണത്തിനായി ബാസിലിയന്സ് സഭാംഗമായ അദ്ദേഹം നിരന്തരം അധ്വാനിച്ചു
ശുശ്രൂഷയക്കായി തനിക്കു ഏല്പിക്കപ്പെട്ട അജഗണത്തോടു അദ്ദേഹം ഇപ്രകാരം പറയുമായിരുന്നു:”നിങ്ങളുടെ ഇടയിൽ ഞാൻ ഇടയനെപ്പോലെയാണ്, നിങ്ങൾക്കുവേണ്ടി എന്റെ ജീവൻ നൽകുന്നതിൽ ഞാൻ സന്തോഷവാനാണന്നു നിങ്ങൾ അറിയണം”
നല്ല ഇടയനായ ഈശോയെ വിശ്വസ്തതയോടെ അനുഗമിച്ച ജോസഫാത്തും ആടുകൾക്കായി ജീവൻ നൽകാൻ സദാ സന്നദ്ധനായ നല്ലയിടയനായിരുന്നു.
നല്ല ഇടയാനാകാൻ മനുഷ്യരൂപം ധരിച്ച ദൈവപുത്രനെ സംരക്ഷിച്ച ന ഇടയനായിരുന്നു യൗസേപ്പിതാവ്. നല്ല ഇടയൻ്റെ ചെറുപ്പത്തിൽ ആതീവ ജാഗ്രതയോടെ സ്വയം മറന്നു ജീവിച്ച യൗസേപ്പിതാവ് എല്ലാ അർത്ഥത്തിലു ഇടയനായിരുന്നു. ഉണ്ണീശോയുടെ ജീവൻ സംരക്ഷിക്കാൻ സന്തോഷപൂർവ്വം ഉത്തരവാദിത്വം ഏറ്റെടുത്ത യൗസേപ്പിതാവിൻ്റെ പക്കൽ നമ്മുടെ ജീവിതത്തെയും സമർപ്പിക്കാം.
 
ഫാ ജയ്സൺ കുന്നേൽ mcbs
Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment