യൗസേപ്പിതാവേ ഞങ്ങളെ നോക്കണമേ

ജോസഫ് ചിന്തകൾ 336
വിശുദ്ധ യൗസേപ്പിതാവേ ഞങ്ങളെ നോക്കണമേ
 
വിശുദ്ധ യൗസേപ്പിതാവേ, ഞങ്ങളുടെ കർത്താവിൻ്റെ സംരക്ഷകനേ താഴെയുള്ള ഞങ്ങളെ നോക്കണമേ,
ആരാണോ നിന്നെ മരഭൂമികളിൽ പിൻതുടർന്നത് അവൻ നിനക്കു ഭാഗ്യപ്പെട്ട പ്രതിഫലം നൽകി.
ഞങ്ങളുടെ ശത്രുക്കൾ ഞങ്ങൾക്കു സമീപത്തുണ്ട്
ഞങ്ങൾക്കു ശക്തി നൽകാൻ ഇപ്പോൾ ചാരേയുണ്ടാകണമേ
ഇരുട്ടിനെതിരെ ഞങ്ങളുടെമൽ വെളിച്ചമാകണമേ.
വിശുദ്ധ യൗസേപ്പിതാവേ, ഞങ്ങളുടെ വഴികാട്ടിയാകണമേ!
ഞങ്ങൾ നിൻ്റെ നീതിയെ വണങ്ങുന്നു.
സുവിശേഷങ്ങൾ നിൻ്റെ നാമത്തെ പ്രകീർത്തിക്കുന്നു
നിത്യ പ്രശസ്തി നേടിയ നീ എല്ലാ എളിയവരുടെയും വിശുദ്ധനാണ്.
നിൻ്റെ പരിശുദ്ധ കുടുംബത്തിൽ
ഞങ്ങളുടെ ആത്മാക്കൾ പ്രത്യാശയോടെ ശരണപ്പെടുന്നു.
സ്വർഗത്തിലേക്കുള്ള വഴിയിലൂടെ ഞങ്ങളെ നയിക്കേണമേ.
വിശുദ്ധ യൗസേപ്പിതാവേ, ഞങ്ങൾക്കു വഴികാട്ടിയാകണമേ
മൈക്കിൾ ഗാനോൺ 1966 ൽ എഴുതിയ ഒരു പ്രാർത്ഥനാഗീതത്തിൻ്റെ സ്വതന്ത്ര പരിഭാഷയാണിത്.
 
ഫാ ജയ്സൺ കുന്നേൽ mcbs
Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment