ജോസഫ് ചിന്തകൾ 341
എല്ലാ ക്രിസ്ത്യാനികളും യൗസേപ്പിതാവിനുള്ളവരാകാൻ കാരണം
പതിനേഴ് പതിനെട്ട് നൂറ്റാണ്ടുകളിലായി ( 1676- 1751) ഇറ്റലിയിൽ ജീവിച്ചിരുന്ന ഫ്രാൻസിസ്കൻ സന്യാസിയും പ്രഭാഷകനും എഴുത്തുകാരനുമായിരുന്നു പോർട്ട് മൗറീസിലെ വിശുദ്ധ ലിയോനാർഡ് (Leonard of Port Maurice) .കുരിശിൻ്റെ വഴിയുടെ ശക്തനായ പ്രചാരകൻ ആയിരുന്ന വിശുദ്ധൻ ഈശോയുടെ പീഡാസഹനവും മരണവും നല്ല രീതിയിൽ ജനങ്ങൾ മനസ്സിലാക്കാനുള്ള ഉത്തമ മാർഗ്ഗമായി കുരിശിൻ്റെ വഴിയെ കണ്ടിരന്നു.. ലിയോനാർഡിൻ്റെ പ്രഭാഷണ ഫലമായി ഇറ്റലിയിലുടനീളം ആറുനൂറിലധികം കുരിശിൻ്റെ വഴികൾ പുതുതായി സ്ഥാപിച്ചു എന്നു ചരിത്രത്തിൽ വായിക്കുന്നു.
യൗസേപ്പിതാവിൻ്റെയും വലിയ ഭക്തനായിരുന്നു ഈ ഫ്രാൻസിസ്കൻ സന്യാസി.എല്ലാ ക്രിസ്ത്യാനികളും യൗസേപ്പിതാവിനുള്ളവരാണ് കാരണം ഈശോയെയും മറിയവും അവനുള്ളവരായിരുന്നു എന്ന ലിയോനാർഡിൻ്റെ ബോധ്യം യൗസേപ്പിതാവിനെ സ്നേഹിക്കുകയും അവൻ്റെ മദ്ധ്യസ്ഥം തേടുകയും ചെയ്യുന്ന എല്ലാവരെയും സന്തോഷിപ്പിക്കുന്ന ഒന്നാണ്.
ഈശോയെ ദൈവപുത്രനായി ആരാധിക്കുകയും മറിയത്തെ ദൈവമാതാവായി ബഹുമാനിക്കുകയും ചെയ്യുന്നവരാണല്ലോ കത്തോലിക്കാ വിശ്വാസികൾ. യൗസേപ്പിതാവ് ഈ രണ്ടു സത്യങ്ങളും ആദ്യമേ അംഗീകരിച്ച വ്യക്തിയാണ്. ഈശോയും മറിയവും യൗസേപ്പിൻ്റെ സംരക്ഷണവലയത്തിലായിരുന്നു. ഈശോമിശിഹായുടെ മൗതിക ശരീരമായ സഭയും അവനുള്ളതാണ്. അവളെ സംരക്ഷിക്കുകയും നയിക്കുകയും ചെയ്യുക എന്നത് യൗസേപ്പിതാവിൻ്റെയും വലിയ കടമയാണ്. സഭ അവനെ മദ്ധ്യസ്ഥനായി വണങ്ങുന്നതിൻ്റെയും ഒരു കാരണം ഇതാണ്.
ഈശോയിലും പരിശുദ്ധ മറിയത്തിലും വിശ്വസിക്കുന്നവർ എന്ന നിലയിൽ നാം യൗസേപ്പിതാവിൻ്റെ സ്വന്തമാണന്ന അവബോധം നമുക്കു നിരന്തരം സൂക്ഷിക്കാം.
ഫാ. ജയ്സൺ കുന്നേൽ mcbs
Advertisements

Advertisements


Leave a comment