പുണ്യപൂർണ്ണത നേടാൻ

ജോസഫ് ചിന്തകൾ 343
ജോസഫ് പുണ്യപൂർണ്ണത നേടാൻ ഏറ്റവും ഉറപ്പുള്ള വഴി ഹൃദയശുദ്ധിയാണന്നു തിരിച്ചറിഞ്ഞവൻ
 
വിശുദ്ധ തോമസ് അക്വീനാസിൻ്റെ അധ്യാപകനും വേദപാരംഗതനുമായ മഹാനായ വിശുദ്ധ ആൽബർട്ടിൻ്റെ
(1200 – 1280) തിരുനാൾ ദിനമാണ് നവംബർ 15. ഡോമിനിക്കൻ സഭാംഗമായിരുന്ന ആൽബർട്ട് പാരിസ് സർവ്വകലാശാലയിലെ അധ്യാപകനായിരുന്നു. പൂർണ്ണത കൈവരിക്കാനുള്ള ഏറ്റവും ഉറപ്പുള്ള മാർഗ്ഗത്തെപ്പറ്റി ദൈവശാസ്ത്ര കുലപതിയായ ആൽബർട്ട് ഇപ്രകാരം പഠിപ്പിക്കുന്നു. “പൂർണ്ണത കൈവരിക്കാനുള്ള ഏറ്റവും ഉറപ്പുള്ളതും വേഗമേറിയതുമായ വഴി, ഹൃദയശുദ്ധിക്ക് വേണ്ടി പരിശ്രമിക്കുക എന്നതാണ്. ഒരിക്കൽ തടസ്സങ്ങൾ നീങ്ങിക്കഴിഞ്ഞാൽ, ദൈവം വ്യക്തമായ പാത കണ്ടെത്തുകയും നമ്മുടെ ആത്മാവിലും ആത്മാവിലൂടെയും അത്ഭുതങ്ങൾ പ്രവർത്തിക്കുകയും ചെയ്യുന്നു.”
 
ദൈവവിശ്വാസത്തിന്റെ കാതലും ദൈവശ്രയ ബോധത്തിൻ്റെ കരുത്തുമാണ് ഹൃദയശുദ്ധി. പൂർണ്ണത കൈവരിക്കാനുള്ള ഏറ്റവും ഉറപ്പുള്ളതും വേഗമേറിയതുമായ വഴി ഹൃദയശുദ്ധിയാണന്നു തിരിച്ചറിഞ്ഞ വ്യക്തിയായിരുന്നു ദൈവപുത്രൻ്റെ വളർത്തു പിതാവായ യൗസേപ്പിതാവ്.
 
പരിശുദ്ധനായ ദൈവത്തെ സമീപിക്കാൻ പരിശുദ്ധമായ ഹൃദയം നമ്മിൽ ഉണ്ടാകണം എന്നവൻ പഠിപ്പിക്കുന്നു. സർവ്വ വിചാരങ്ങളുടെയും വികാരങ്ങളുടെയും കേദാരമായ ഹൃദയം ശുദ്ധമായി സൂക്ഷിച്ചില്ലെങ്കിൽ
നാം ചെയ്യുന്ന ഏതു പ്രവൃത്തിയും അതിൽ തന്നെ വ്യർത്ഥമാകും.
 
ഹൃദയശുദ്‌ധിയുള്ളവര് ഭാഗ്യവാന്മാര്; അവര് ദൈവത്തെ കാണും.(മത്തായി 5 : 😎 ദൈവത്തെ കാണുന്നതിനു നമ്മെ അവകാശികളാക്കുന്ന ഹൃദയവിശുദ്ധി സ്വന്തമാക്കാൻ യൗസേപ്പിതാവിൻ്റെ മാദ്ധ്യസ്ഥം നമുക്കു തേടാം.
 
ഫാ. ജയ്സൺ കുന്നേൽ mcbs
Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment