ഓ സമയമായ്… Funeral Song

ഓ സമയമായ്… Funeral Song

Advertisements

Lyrics: Sr. Noel CMC

Music: Joseph & Nyji

Singer: Sr Linu Sebastian CMC

Produced by: CMC Amala Province, Kanjirappally

Lyrics

ഓ സമയമായ് നാഥൻ എന്നെ വിളിക്കുന്നു
നാഥാ നിന്നിൽ ചേരുവാൻ ഞാനിതാ വരുന്നു
നീ തന്നതെല്ലാം നിന്റെ ദാനമെന്നു കരുതി
ജീവിതം ഞാൻ നന്ദിയോടിതാ പൂർത്തിയാക്കി.

(ഓ സമയമായ്…)

മരണമെന്ന പുതിയ ജന്മം
സ്വർഗമാമെൻ ഗേഹത്തിൽ (2)
ദൈവമേ നിൻ തിരുമടിയിൽ സാധ്യമായിത്തീരുമ്പോൾ
ഈ ഭൂവിൽ തീരാത്ത സ്തോത്രഗീതം പാടാൻ
വിണ്ണിൽ നിൻ ദൂതരോടൊപ്പം ഞാൻ ചേർന്നിടും

(ഓ സമയമായ്…)

കണ്ണുകൾക്ക്‌ പുതിയ കാഴ്ച കാതിനിമ്പരാഗവും (2)
ദൈവമേ നിൻ സന്നിധാനം പൂകി ഞാൻ നിൽക്കുമ്പോൾ
എൻ പ്രിയ ദൈവമേ നിൻ മഹിതഭാവം
മിന്നും പ്രകാശമായ് നേരിൽ ഞാൻ കണ്ടിടും.

(ഓ സമയമായ്…)

എന്റെ കടവും കുറവുമെല്ലാം
സാദരം ക്ഷമിക്കണേ (2)
ദൈവമേ നിൻ വഴിയിൽ നിന്നും
ദൂരെയാണീ പാപി ഞാൻ
കരുണതൻ കരങ്ങളാൽ കഴുകണേ എന്നെ നീ
വെണ്മയാൽ നിറക്കണേ നിന്നിൽ ചേർന്നീടുവാൻ. 

(ഓ സമയമായ്…)

Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

One response to “ഓ സമയമായ്… Funeral Song”

  1. Hi Sister, Very Nice Touching Song. Congrats… ❤❤❤❤❤❤👌👌👌👌

    Liked by 1 person

Leave a comment