ജീവിതത്തിൽ പലപ്പോഴും തളർന്നു നിലം പറ്റിക്കിടക്കുന്ന എന്റെ ആത്മ ശാരീരിക മാനസിക തലത്തിലേയ്ക്ക് ഇറങ്ങി വന്നു എന്നോട് പൂർണമായും താദാത്മ്യപ്പെടാൻ എനിക്കായുള്ള കാൽവരിക്കുരിശിലേയ്ക്കുള്ള പീഡാനുഭവ യാത്രാവഴിയിൽ മുറിവുകളേറ്റ് മനം വിങ്ങി, തളർന്ന് പല തവണ വീണു നിലം പറ്റിയ എന്റെ ഈശോയെ, എനിക്കായി കുരിശിന്റെ സ്നേഹത്തോളം സ്വയം വിട്ടു കൊടുത്ത ഈശോയെ, അങ്ങിലേയ്ക്ക് പരിശുദ്ധ കുർബാനയോളം എന്റെ മുഖം ഉയർത്തി, അങ്ങയുടെ സ്നേഹത്തിന്റെ മാത്രം യോഗ്യതയാൽ, അങ്ങേ സന്നിധിയിലേക്ക് നടന്നടുക്കാനും, ദിവ്യകാരുണ്യം സ്വീകരിച്ചു അങ്ങിൽ മറഞ്ഞു വസിക്കാനും, എന്നിൽ നിറയുന്ന അങ്ങേ തിരുരക്തത്താൽ നിത്യമായി വിശുദ്ധീകരിക്കപ്പെടാനും, അങ്ങയെ ഞാൻ ഇനിയൊരിക്കലും പിരിയാതെ ഇരിക്കുവാനും കൃപ നൽകണമേ.
ആമേൻ
Advertisements

Advertisements


Leave a comment