പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ പാപ്പയ്ക്ക് വേണ്ടിയുള്ള ജപം
ഏറ്റവും പരിശുദ്ധനായ പരിശുദ്ധ ത്രിത്വമേ, തിരുസഭയുടെ തലവനായി അങ്ങ് തിരഞ്ഞെടുത്ത ലിയോ പതിനാലാമൻ പാപ്പയെ അദ്ദേഹത്തിന്റെ ഉത്തരവാദിത്വനിർവഹണത്തിന് ആവശ്യമായ ആത്മീയകൃപകളാലും ദൈവസ്നേഹത്താലും അനന്തമായ ജ്ഞാനത്താലും നിരന്തരം നിറയ്ക്കേണമേ.
ദൈവഹിതമനുസരിച്ചു തിരുസഭയെ ധൈര്യപൂർവ്വം നയിക്കുവാൻ അദ്ദേഹത്തെ ആത്മീയമായും ശാരീരികമായും മാനസികമായും ശക്തനാക്കേണമേ.
അദ്ദേഹത്തിലൂടെ ദിവ്യകാരുണ്യത്തിന്റെ പ്രഭയും ദൈവവചനത്തിന്റെ പ്രഘോഷണവും ലോകത്തെ മുഴുവനും ദീപ്തമാക്കട്ടെ.
ദൈവജനം മുഴുവനും അദ്ദേഹത്തിന്റെ ആത്മീയനേതൃത്വത്തിൻ കീഴിൽ അണിനിരന്നു അനുദിനം ഏകമനസ്സോടെ ദൈവത്തെ വാഴ്ത്തിപ്പുകഴ്ത്തുവാനും പരസ്പര ഐക്യത്തോടെ സ്നേഹത്തിലും സമാധാനത്തിലും ജീവിക്കുവാനും ഇടയാകട്ടെ.
ഞങ്ങളുടെ ഈ പ്രാർത്ഥനകളൊക്കെയും ലിയോ പതിനാലാമൻ പാപ്പയുടെ നിയോഗങ്ങളോടും സകല മാലാഖാമാരുടെയും സ്തുതി ഗീതങ്ങളോടും സകല വിശുദ്ധരുടെയും പ്രാർത്ഥനകളോടും ചേർത്ത് വച്ചു ഈശോയുടെ നാമത്തിൽ യൗസേപ്പിതാവിന്റെ നിർമല ഹൃദയത്തിലൂടെയും പരിശുദ്ധ കന്യകാ മറിയത്തിന്റെ വിമലഹൃദയത്തിലൂടെയും പരിശുദ്ധ ത്രിത്വത്തിന്
സമർപ്പിക്കുന്നു.
ആമേൻ.


Leave a comment