ഫ്രാൻസീസ് പാപ്പയുടെ മരിയവിചാരങ്ങൾ 12
എളിമയാണ് സ്വർഗ്ഗത്തിലേക്കുള്ള വഴി എന്നു പഠിപ്പിച്ച മറിയം
2021ലെ പരിശുദ്ധ കന്യകാമറിയത്തിന്റെ സ്വർഗ്ഗാരോപണതിരുനാൾ ദിനത്തൽ സ്വയം ചെറുതാകുന്നവരെ ദൈവം ഉയർത്തുന്നുവെന്ന് ഫ്രാൻസിസ് മാർപാപ്പ ഓർമ്മിപ്പിച്ചു.
“ഇന്ന് സ്വർഗ്ഗത്തിലേക്ക് എടുക്കപ്പെട്ട മറിയത്തെ നോക്കുമ്പോൾ എളിമ സ്വർഗ്ഗത്തിലേക്കുള്ള വഴിയാണെന്ന് നമുക്ക് പറയാൻ കഴിയും”എന്നു ഓഗസ്റ്റ് 15-ലെ തന്റെ ത്രികാലജപ പ്രസംഗത്തിൽ ഫ്രാൻസിസ് മാർപാപ്പ കൂട്ടിചേർത്തു.
“ഈശോ ഇങ്ങനെ പഠിപ്പിക്കുന്നു:
തന്നെത്തന്നെ ഉയര്‍ത്തുന്നവന്‍ താഴ്ത്തപ്പെടും; തന്നെത്തന്നെ താഴ്ത്തുന്നവന്‍ ഉയര്‍ത്തപ്പെടും.”
(ലൂക്കാ 14 : 11)
നമ്മുടെ ദാനങ്ങൾ കൊണ്ടോ നമ്മുടെ സമ്പത്ത് കൊണ്ടോ നാം എത്ര നന്നായി കാര്യങ്ങൾ ചെയ്യുന്നു എന്നതുകൊണ്ടോ അല്ല മറിച്ച് എളിമ കൊണ്ടാണ് ദൈവം നമ്മെ ഉയർത്തുന്നത് പരിശുദ്ധ അമ്മയോടുള്ള പ്രാർത്ഥനയ്ക്കായി വിശുദ്ധ പത്രോസിൻ്റെ ചത്വരത്തിൽ ഒത്തുകൂടിയ തീർത്ഥാടകരെ പാപ്പ ഓർമ്മപ്പെടുത്തി.
ക്രിസ്ത്യാനികൾ ആത്മാവിൽ ദരിദ്രരായിരിക്കുക അതായത് ദൈവത്തിന്റെ ആവശ്യക്കാർ ആയിരിക്കുക എന്നത് അടിസ്ഥാനപരമായ പ്രാധാന്യമുള്ളതാണെന്ന് മാർപാപ്പ പറഞ്ഞു. സ്വയം നിറഞ്ഞിരിക്കുന്നവരുടെ മനസ്സിൽ ദൈവത്തിന് ഇടമില്ല. പലപ്പോഴും, നമ്മൾ നമ്മളിൽത്തന്നെ നിറഞ്ഞിരിക്കുന്നു തന്നിൽ നിറഞ്ഞിരിക്കുന്ന ഒരാൾ ദൈവത്തിന് ഇടം നൽകുന്നില്ല എന്നാൽ എളിമയുള്ളവർ കർത്താവിനെ വലിയ കാര്യങ്ങൾ ചെയ്യാൻ അനുവദിക്കുന്നു. “മറ്റുള്ളവരാൽ തിരിച്ചറിയപ്പെടാനും, എന്നെത്തന്നെ സ്ഥിരീകരിക്കാനും, പ്രശംസിക്കാനും ഞാൻ ആഗ്രഹിക്കുന്നുണ്ടോ, അതോ സേവിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുകയാണോ? മറിയത്തെപ്പോലെ എനിക്ക് കേൾക്കാൻ അറിയാമോ, അതോ സംസാരിക്കാനും ശ്രദ്ധ നേടാനും മാത്രമേ ഞാൻ ആഗ്രഹിക്കുന്നുള്ളൂ?
“മറിയത്തെപ്പോലെ എനിക്ക് നിശബ്ദത പാലിക്കാൻ അറിയാമോ, അതോ ഞാൻ എപ്പോഴും സംസാരിക്കുകയാണോ? ഒരു പടി പിന്നോട്ട് മാറാൻ എനിക്കറിയാമോ, വഴക്കുകളും വാദങ്ങളും ഇല്ലാതാക്കാൻ എനിക്കറിയാമോ, അതോ ഞാൻ എപ്പോഴും മികവ് പുലർത്താൻ ആഗ്രഹിക്കുന്നുണ്ടോ? നമുക്ക് ഓരോരുത്തരും ഈ ചോദ്യങ്ങളെക്കുറിച്ച് ചിന്തിക്കാം,” ഫ്രാൻസിസ് മാർപാപ്പ പറഞ്ഞു.
മറിയത്തിൻ്റെ രഹസ്യം എളിമയാണ് കവി ഡാന്റേ കന്യകാമറിയത്തെ “ഏതൊരു സൃഷ്ടിയേക്കാളും എളിമയുള്ളവളും ഉന്നതയും” എന്നു വിളിക്കുന്നു.
“ചരിത്രത്തിലെ ഏറ്റവും എളിമയുള്ളതും ഉന്നതവുമായ സൃഷ്ടി ആത്മാവിലും ശരീരത്തിലും തന്റെ മുഴുവൻ അസ്തിത്വത്തോടെയും സ്വർഗം നേടിയ ആദ്യ വ്യക്തി തന്റെ ജീവിതത്തിന്റെ ഭൂരിഭാഗവും ഗാർഹിക മതിലുകൾക്കുള്ളിൽ ജീവിച്ചു അവൾ സാധാരണ ജീവിതത്തിലും എളിമയിലും ജീവിച്ചുവെന്ന് ചിന്തിക്കുന്നത് മനോഹരമാണ് ഫ്രാൻസിസ് പാപ്പ ഓർമ്മിപ്പിക്കുന്നു.
ഫാ. ജയ്സൺ കുന്നേൽ MCBS


Leave a comment