സ്നേഹത്തിന്റെ തീയെരിച്ചു കാത്തിരിക്കും തിരുഹൃത്തേ
വിശന്നു തളരും എനിക്ക് നൽകാൻ
സ്വയം വിളമ്പും തിരുഹൃത്തേ
കരുണയാൽ ശോഭിതമാം ഈശോയുടെ തിരുഹൃത്തേ
എന്നെയോർത്തെന്നേയ്ക്കും
തുടിക്കും തിരുഹൃത്തേ
ഹൃദയമേ തിരു ഹൃദയമേ
ഈശോയുടെ തിരുഹൃദയമേ
ശരണപ്പെടുന്നങ്ങേ
അനന്തനന്മയിൽ
ആശ്രയിക്കുന്നങ്ങേ
കരുണാർദ്ര സ്നേഹത്തിൽ (2)
ഇമ്പമേറും വചനങ്ങൾ
ഞാൻ വരുമ്പോൾ പറയുവാൻ
സംഭരിക്കും കലവറയാം
ഈശോയുടെ തിരുഹൃത്തേ
എനിക്കായി മുറിവേറ്റു
നിണമൊഴുക്കിയ തിരുഹൃത്തേ
എനിക്കെന്നും അഭയമേകും
നിത്യവാസഭവനമേ
ഹൃദയമേ തിരു ഹൃദയമേ
ഈശോയുടെ തിരുഹൃദയമേ
ശരണപ്പെടുന്നങ്ങേ
അനന്തനന്മയിൽ
ആശ്രയിക്കുന്നങ്ങേ
കരുണാർദ്ര സ്നേഹത്തിൽ (2)
ഇരുളാർന്ന ലോകത്തിൻ
നറുദീപമാം തിരുഹൃത്തേ
തീരാത്ത ദാഹത്തോടെ
സ്നേഹിക്കുന്ന തിരുഹൃത്തേ
അറിയും തോറും ആഴമേറും
ജ്ഞാനത്തിന്റെ ഉറവയെ
സ്നേഹിച്ചെന്റെ സ്നേഹം നേടിയ
ഈശോയുടെ തിരുഹൃത്തേ
ഹൃദയമേ തിരു ഹൃദയമേ
ഈശോയുടെ തിരുഹൃദയമേ
ശരണപ്പെടുന്നങ്ങേ
അനന്തനന്മയിൽ
ആശ്രയിക്കുന്നങ്ങേ
കരുണാർദ്ര സ്നേഹത്തിൽ (2)
Lyrics – Leena Elizabeth George


Leave a comment