സമാധാനത്തിന്റെ ദൈവം ഉടന്‍തന്നെ പിശാചിനെ നിങ്ങളുടെ കാല്‍ക്കീഴിലാക്കി തകര്‍ത്തുകളയും. നമ്മുടെ കര്‍ത്താവായ യേശുക്രിസ്‌തുവിന്റെ കൃപ നിങ്ങളോടുകൂടെ ഉണ്ടായിരിക്കട്ടെ!
റോമാ 16 : 20
‘കര്‍ത്താവായ യേശുക്രിസ്തുവേ, പിതാവിന്‍റെ പുത്രാ, അങ്ങയുടെ അരൂപിയെ ഇപ്പോള്‍ ഭൂമിയിലേക്ക് അയക്കണമേ. എല്ലാ ജനപഥങ്ങളുടെയും ഹൃദയത്തില്‍ പരിശുദ്ധാത്മാവ് വസിക്കട്ടെ. അതുവഴി ധാര്‍മ്മികാധഃപതനം, ദുരന്തങ്ങള്‍, യുദ്ധം എന്നിവയിൽ നിന്ന് ഞങ്ങൾ സംരക്ഷിക്കപ്പെടട്ടെ. സര്‍വ്വജനപഥങ്ങളുടെയും നാഥയായ പരിശുദ്ധ കന്യകാമറിയം ഞങ്ങളുടെ അഭിഭാഷകയായിരിക്കട്ടെ ‘…
ലോകസമാധാനത്തിനായി കരുണക്കൊന്തകൾ, ജപമാലകൾ ചൊല്ലി പ്രാർത്ഥിക്കാമോ? വിശുദ്ധ കുർബ്ബാനയിൽ നിയോഗം സമർപ്പിക്കാമോ? യുദ്ധം ഇനിയും വ്യാപിക്കാതെ എത്രയും വേഗം അവസാനിക്കട്ടെ.


Leave a comment