ജോൺ ഇരുപത്തിമൂന്നാം മാർപാപ്പയുടെ പരിശുദ്ധ മറിയത്തോടുള്ള പ്രാർത്ഥന
പരിശുദ്ധ അമലോത്ഭവ മറിയമേ,
കഷ്ടതയിലായിരിക്കുന്ന ഞങ്ങളെ എല്ലാവരെയും സഹായിക്കണമേ.
ക്ഷീണഹൃദയമുള്ളവർക്ക് ധൈര്യം നൽകണമേ,
ദുഃഖിതരെ ആശ്വസിപ്പിക്കണമേ,
രോഗമുള്ളവരെ സുഖപ്പെടുത്തണമേ,
സകല ജനങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ,
വൈദികർക്കുവേണ്ടി മധ്യസ്ഥത വഹിക്കണമേ,
കന്യാസ്ത്രീകൾക്കായി നിൻ്റെ പ്രത്യേക കരുതൽ നൽകണമേ;
പരിശുദ്ധ മറിയമേ,
നിന്റെ ദയാപരവും ശക്തവുമായ സഹായം എല്ലാവരും ആസ്വദിക്കക്കുകയും അനുഭവിക്കുകയും ചെയ്യട്ടെ,
നിനക്കു എപ്പോഴും ബഹുമാനം നൽകുന്നവരുടെ, അപേക്ഷകൾ നീ സ്വീകരിക്കണമേ.
ഓ അമ്മേ, ഞങ്ങളുടെ എല്ലാ പ്രാർത്ഥനകളും കേട്ട് അവയെല്ലാം നിവർത്തിതമാക്കേണമേ.
ഞങ്ങൾ എല്ലാവരും നിന്റെ മക്കളാണ്:
നിന്റെ മക്കളുടെ പ്രാർത്ഥനകൾ നിവർത്തിതമാക്കേണമേ.
എന്നും എന്നേക്കും, ആമ്മേൻ.


Leave a comment