- Homepage
-
ജോസഫ് : സ്വത്വബോധം നിറഞ്ഞ വ്യക്തി
ജോസഫ് ചിന്തകൾ 138 ജോസഫ് : സ്വത്വബോധം നിറഞ്ഞ വ്യക്തി ദൈവീക പദ്ധതികളാടൊപ്പം സഞ്ചരിച്ച വ്യക്തി എന്ന നിലയിൽ യൗസേപ്പിതാവ് സ്വതബോധത്തിൻ്റെ പര്യായമായിരുന്നു. ദൈവം തന്നെ ഭരമേല്പിച്ചിരിക്കുന്ന ദൗത്യം എന്താണന്നും താൻ ആരാണന്നും സംശയമില്ലാതെ യൗസേപ്പ് തിരിച്ചറിഞ്ഞിരുന്നു. ഭർത്താവും പിതാവും എന്ന നിലയിലുള്ള തൻ്റെ കടമ ഗൗരവ്വപൂർവ്വം മനസ്സിലാക്കിയ യൗസേപ്പിതാവ് ഈശോയെ സാധാരണ യഹൂദ പാരമ്പര്യത്തിൽ വളർന്നുവെന്ന് ഉറപ്പാക്കുക മാത്രമല്ല ചെയ്തത് ഈശോയോടും മറിയത്തോടും ഒപ്പം എല്ലാ സമയത്തും എല്ലാ സാഹചര്യങ്ങളിലും സന്നിഹിതനുമായിരുന്നു. ജോസഫ്…
-
ജോസഫ് പരീക്ഷകളെ അതിജീവിച്ചവൻ
ജോസഫ് ചിന്തകൾ 127 ജോസഫ് പരീക്ഷകളെ അതിജീവിച്ചവൻ പരീക്ഷകളെയും പരീക്ഷണങ്ങളെയും അതിജീവിച്ച യൗസേപ്പിതാവാണ് ഇന്നത്തെ നമ്മുടെ വഴികാട്ടി. ശാന്തമായി ഒഴുകുന്ന ഒരു പുഴയായിരുന്നില്ല യൗസേപ്പിൻ്റെ ജീവിതം. പ്രതിസന്ധികൾ പെരുമഴപോലെ പെയ്തിറങ്ങിയ സാഹചര്യങ്ങളും ആ ജീവിതത്തിലുണ്ടായിരുന്നു. പരീക്ഷകളും പരീക്ഷണങ്ങളും ദൈവാശ്രയ ബോധത്തോടും ആത്മനിയന്ത്രണത്തോടും അതിജീവിച്ചാണ് നസറത്തിലെ ഈ മരണപ്പണിക്കാരൻ ഈശോയുടെയും തിരുകുടുംബത്തിൻ്റെയും കാവൽക്കാരനായത്. ദൈവപുത്രൻ്റെ വളർത്തു പിതാവാകാനുള്ള ആഹ്വാനം യൗസേപ്പിനെ സംബന്ധിച്ച് പരീക്ഷണങ്ങളിലേക്കും ജീവിത പരീക്ഷയിലേക്കുമുള്ള ക്ഷണമായിരുന്നു. ദൈവഹിതത്തിൻ്റെ മുമ്പിൽ താഴ്മയോടെ നിലകൊണ്ടാണ് യൗസേപ്പിതാവ്…
-
വിശുദ്ധ ജിയന്ന ബെരേറ്റാ മോള ( 1922 – 1962)
നോമ്പുകാലം ഇരുപതാം നൂറ്റാണ്ടിലെ വിശുദ്ധരൊപ്പം പതിനെട്ടാം ദിനം “എൻ്റെ ആത്മാവിലേക്ക് യഥാർത്ഥ സമാധാനം കൊണ്ടുവരാൻ, ഭൂമിയിലുള്ള ഏക മാർഗ്ഗം വിശുദ്ധ കുമ്പസാരമാണ്, കാരണം ഈശോ വലിയ ഹൃദയത്തോടെ അവിടെ എനിക്കായി കാത്തിരിക്കുന്നു.” വിശുദ്ധ ജിയന്ന ബെരേറ്റാ മോള ( 1922- 1962) 1922 ഒക്ടോബർ നാലിന് ഇറ്റലിയിലെ മഗേന്തിയിൽ പതിമൂന്നു കുട്ടികൾ ഉള്ള കുടുംബത്തിലെ പത്താമത്തെയാളായി ജിയന്ന ബെരേറ്റാ മോള ജനിച്ചു. 1942ൽ മിലാനിൽ മെഡിസൻ പഠനം ആരംഭിച്ചു. അക്കാഡമിക് ജീവിതത്തിലും…
-
തടങ്കൽ പാളയത്തിൽ നിന്നു വൈദീകരെ രക്ഷിച്ച യൗസേപ്പിതാവ്
ജോസഫ് ചിന്തകൾ 76 ദാഹാവ് തടങ്കൽ പാളയത്തിൽ നിന്നു വൈദീകരെ രക്ഷിച്ച യൗസേപ്പിതാവ് അഡോൾഫ് ഹിറ്റ്ലർ ആദ്യം നിർമ്മിച്ച നാസി തടങ്കൽ പാളയമായ ദാഹാവ് കോൺസൻട്രേഷൻ ക്യാമ്പ് (Dachau concentration camp) ഒരു കാലത്ത് അറിയപ്പെട്ടിരുന്നത് ലോകത്തിലെ ഏറ്റവും വലിയ സന്യാസ ആശ്രമം (largest monastery in the world) എന്നായിരുന്നു. തടങ്കൽ പാളയത്തിലെ 26, 28, 30 ബ്ലോക്കുകൾ വിവിധ മതവിഭാഗങ്ങളിൽപ്പെട്ട പുരോഹിതന്മാർക്കായി നീക്കിവച്ചതായിരുന്നു. വൈദിക ബ്ലോക്ക് (Pfarrer block ) എന്നാണ് ഇവ…
-
വി. ഫ്രാൻസിസ്കോ മാർത്തോ (1908-1919)
നോമ്പുകാലം ഇരുപതാം നൂറ്റാണ്ടിലെ വിശുദ്ധരൊപ്പം നാലാം ദിനം ” എനിക്ക് ഒന്നും ആകേണ്ട, എനിക്കു മരിക്കുകയും സ്വർഗ്ഗത്തിൽ പോവുകയും ചെയ്താൽ മതി.” ഫ്രാൻസിസ്കോ മാർത്തോ (1908-1919) പരിശുദ്ധ കന്യകാമറിയം ഫാത്തിമായിൽ ദർശനം നൽകിയ മൂന്നു ഇടയ കുട്ടികളിൽ ഒരാളാണ് ഫ്രാൻസിസ്കോ മാർത്തോ. 1917 മെയ് പതിമൂന്നാം തീയതി മറിയം ആദ്യം പ്രത്യക്ഷപ്പെടുമ്പോൾ ഫ്രാൻസിസ്കോയ്ക്കു എട്ടു വയസ്സും സഹോദരി ജസീന്തയ്ക്ക് ഏഴു വയസ്സും അവരുടെ ബന്ധു ലൂസിയ്ക്കു പത്തു വയസ്സുമായിരുന്നു. ലൂസിയയുടെ പിൽക്കാല ഓർമ്മക്കുറിപ്പുകൾ അനുസരിച്ച്,…
-
കറുത്ത നസ്രായന്റെ തിരുനാൾ | January 9
ജനുവരി 9 “കറുത്ത നസ്രായൻ്റെ ” തിരുനാൾ ഏഷ്യയിലെ ഏക കത്തോലിക്ക രാജ്യമായ ഫിലിപ്പിൻസിലെ കത്തോലിക്കാ വിശ്വാസത്തിന്റെ അടയാളമാണ് ” കറുത്ത നസ്രായൻ ” (The Black Nazrane) എന്ന പേരിൽ പ്രസിദ്ധമായ ക്രിസ്തു പ്രതിമ. ഫിലിപ്പിൻസിന്റെ തലസ്ഥാനമായ മനിലയിലെ കിയാപ്പോയിലെ (Quiapo) കറുത്ത നസ്രായന്റെ ബസിലിക്കായിൽ (Basilica of the Black Nazrane) പ്രതിഷ്ഠിച്ചിരിക്കുന്ന കുരിശേന്തിയ യേശുവിന്റെ രൂപമാണ് കറുത്ത നസ്രായൻ. പതിനാറാം നൂറ്റാണ്ടിൽ മെക്സിക്കോയിൽ അജ്ഞാതനായ ഒരു ശില്പിയാണ് ഒരു ഇരുണ്ട തടിയിൽ ഈ…
-
വാഴ്ത്തപ്പെട്ട മിഗുവൽ പ്രോ | November 23
മുപ്പത്തിയാറാം വയസ്സിൽ ധീര രക്തസാക്ഷിത്വം വഹിച്ച ഒരു യുവ വൈദീകൻ്റെ അതിശയിപ്പിക്കുന്ന ജീവിത കഥ “ദൈവം നിന്നോടു കരുണ കാണിക്കുകയും നിന്നെ അനുഗ്രഹിക്കയും ചെയ്യട്ടെ!” വാഴ്ത്തപ്പെട്ട മിഗുവൽ പ്രോ നവംബർ 23 ഒരു യുവ വൈദീകൻ്റെ രക്തസാക്ഷിത്വത്തിൻ്റെ 97-ാം ഓർമ്മ ദിനമാണ്. 1927 നവംബർ 23-ാം തീയതി മുപ്പത്തിയാറാം വയസ്സിൽ ക്രിസ്തുവിനു വേണ്ടി ധീര രക്തസാക്ഷിത്വം വഹിച്ച ഒരു യുവ വൈദീകൻ്റെ അതിശയിപ്പിക്കുന്ന ജീവിതത്തെക്കുറിച്ചാണ് ഈ ചെറിയ കുറിപ്പ് 1891 ജനുവരി പതിമൂന്നാം തീയതി മിഗുവൽ പ്രോ,…
-
ശുദ്ധീകരണ സ്ഥലം നമ്മൾ അറിയേണ്ട പത്തു വസ്തുതകൾ.
ശുദ്ധീകരണ സ്ഥലം നമ്മൾ അറിയേണ്ട പത്തു വസ്തുതകൾ. കത്തോലിക്കാ സഭയുടെ യുവജന മതബോധന ഗ്രന്ഥം 159 നമ്പറിൽ എന്താണു ശുദ്ധീകരണസ്ഥലം എന്നു പറയുന്നുണ്ട്. പലപ്പോഴും ഒരു സ്ഥലമായി സങ്കല്‌പിക്കപ്പെടുന്ന ശുദ്ധീകരണസ്ഥലം യഥാർത്ഥത്തിൽ ഒരു അവസ്ഥയാണ്. ഒരു വ്യക്തി ദൈവകൃപാവരത്തിൽ മരിക്കുന്നു. എന്നാലും ദൈവത്തെ മുഖാമുഖം ദർശിക്കുന്നതിനു മുമ്പ് വിശുദ്ധികരണം ആവശ്യമാണ്. അങ്ങനെയെങ്കിൽ ആ വ്യക്തി, ശുദ്ധീകരണസ്ഥലത്താണ് ശുദ്ധീകരണാവസ്ഥയിലാണ്. ശുദ്ധീകരണസ്ഥലത്തെക്കുറിച്ചുള്ള അതിശയിപ്പിക്കുന്ന പത്ത് വസ്തുതകളാണ് ചുവടെ ചേർക്കുന്നത്. 1. സഭാപിതാക്കന്മാർ ഇത് പഠിപ്പിക്കുന്നു. മധ്യകാല കത്തോലിക്കാ സഭയുമായി ശുദ്ധീകരണസ്ഥലത്തെ…
-
ഒരു എളിയ വിശുദ്ധന്റെ വലിയ മാതൃക കൾ
വിശുദ്ധ മാർട്ടിൻ ഡീ പോറസ് : ഒരു എളിയ വിശുദ്ധന്റെ വലിയ മാതൃക കൾ നവംബർ 3 തിരുസഭ ഒരു എളിയ വിശുദ്ധന്റെ വലിയ മാതൃക അനുസ്മരിക്കുന്നു. അമേരിക്കയിലെ ഫ്രാൻസീസ് എന്നറിയപ്പെടുന്ന വിശുദ്ധ മാർട്ടിൻ ഡീ പോറസിന്റെ തിരുനാൾ. ലാറ്റിൻ അമേരിക്കൻ രാജ്യമായ പെറുവിന്റെ തലസ്ഥാന നഗരിയായ ലീമായിൽ 1579 ഡിസംബർ ഒൻപതിനായിരുന്നു വിശുദ്ധ മാർട്ടിൻ ഡീ പോറസിന്റെ ജനനം. ഹുവാൻ ഡീ പോറസ് എന്ന ഒരു സ്പാനീഷ് പ്രഭുവായിരുന്നു മാർട്ടിന്റെ ശാരീരിക പിതാവ് പക്ഷേ അപമാനം…
-
മ്യൂണിക് നഗരത്തിൻ്റെ അപ്പസ്തോലൻ
മ്യൂണിക് നഗരത്തിൻ്റെ അപ്പസ്തോലൻ: വാഴ്ത്തപ്പെട്ട റൂപ്പർട്ട് മയർ നവംബർ മൂന്നാം തീയതി ജർമ്മനിയിലെ മ്യൂണിക് നഗരത്തിൻ്റെ അപ്പസ്തോലൻ വാഴ്ത്തപ്പെട്ട റൂപ്പെർട്ട് മയറിൻ്റെ ഓർമ്മ ദിനം. നവംബർ ഒന്നിനു മ്യൂണിക്ക് നിവാസികളുടെ പ്രിയപ്പെട്ട റൂപ്പർട്ടച്ചൻ വിടവാങ്ങിയതിന്റെ വാർഷിക ദിനമാണ്. ആ പുണ്യ സ്മരണയിൽ വാ. റൂപ്പെർട്ട് മയർ എന്ന ഈശോസഭാ വൈദീകനെ നമുക്കും പരിചയപ്പെടാം. ഒന്നും രണ്ടും ലോക മഹായുദ്ധങ്ങൾക്കിടയിൽ മ്യൂണിക് നഗരത്തിലെ പാവപ്പെട്ടവർക്കു ശുശ്രൂഷ ചെയ്ത ഒരു പുണ്യ പുരോഹിതൻ്റെ ഓർമ്മ കാലഘട്ടത്തിൻ്റെ അനിവാര്യതയാണ്. ഹിറ്റ്ലറിൻ്റെയും നാസി…
-
മരണമടഞ്ഞ പ്രിയപ്പെട്ടവർക്കു വി. ജോൺ പോൾ രണ്ടാമൻ പാപ്പ നൽകിയ അമൂല്യ സമ്മാനം
സകല മരിച്ചവരുടെയും തിരുനാൾ ദിനത്തിൽ മരണമടഞ്ഞ പ്രിയപ്പെട്ടവർക്കു വി. ജോൺ പോൾ രണ്ടാമൻ പാപ്പ നൽകിയ അമൂല്യ സമ്മാനം മഹാനായ വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പയുടെ പ്രഥമ ദിവ്യബലി അർപ്പണ ദിനം സകല മരിച്ചവരുടെയും തിരുനാൾ ദിനത്തിലായിരുന്നു. മരിച്ചവർക്കു ഒരു പുരോഹിതനു കൊടുക്കാൻ കഴിയുന്ന ഏറ്റവും മഹോന്നതമായ സമ്മാനം വിശുദ്ധ കുർബാന ആണന്നു മനസ്സിലാക്കിയ കരോളച്ചൻ അന്നേ ദിനം തന്റെ അപ്പനും അമ്മയ്ക്കു ചേട്ടനു നൽകിയ അമൂല്യ സമ്മാനത്തിന്റെ കഥ കരോൾ വോയ്റ്റിലക്കു കുഞ്ഞുനാളിലെ അമ്മയും…
-
മൂന്നു കരങ്ങളുള്ള ദൈവമാതാവിന്റെ ഐക്കൺ
മൂന്നു കരങ്ങളുള്ള ദൈവമാതാവിന്റെ ഐക്കൺ എട്ടാം നൂറ്റാണ്ടിൽ ലെയോ മൂന്നാമന്‍ ചക്രവര്‍ത്തിയുടെ കാലത്ത് (717-740) പൗരസ്ത്യ സഭയില്‍ ഐക്കണോക്ലാസം കൊടുമ്പിരി കൊണ്ടിരിക്കുന്ന സമയം. വിശുദ്ധരുടെ തിരുസ്വരൂപങ്ങളും ചിത്രങ്ങളും നശിപ്പിക്കുന്നതിനു എ ഡി. 726 ലാണ് ലെയോ രാജാവു കല്പന പുറപ്പെടുവിച്ചത്. അതേതുടര്‍ന്ന് പ്രതിമകള്‍ക്കും ചിത്രങ്ങള്‍ക്കും എതിരെ രൂക്ഷമയ ഒരു വിപ്ലവംതന്നെ പൊട്ടിപ്പുറപ്പെട്ടു. ഇതാണ് ‘ഐക്കണോക്ലാസം’ എന്നറിയപ്പെടുന്നത്. കത്തോലിക്കാ സഭയിലെ സന്യാസികള്‍ ലെയോ മൂന്നാമന്റെ നടപടികള്‍ക്കെതിരെ പ്രതിഷേധിച്ചെങ്കിലും പ്രയോജനപ്പെട്ടില്ല. ക്രൈസ്തവ ദേവാലയങ്ങളില്‍ പ്രതിമകളും ചിത്രങ്ങളും സ്ഥാപിക്കുന്നതും വണങ്ങുന്നതും…
-
October 13 | ഫാത്തിമായിലെ സൂര്യാത്ഭുതത്തിന്റെ വാർഷികം
ഒക്ടോബർ 13 : ഫാത്തിമായിലെ സൂര്യാത്ഭുതത്തിന്റെ വാർഷികം ഫാത്തിമ ദർശനങ്ങളിലെ ആറു മരിയൻ പ്രത്യക്ഷീകരണങ്ങളിൽ ഏറ്റവും അവസാനത്തെ സൂര്യാത്ഭുതം (The Miracle of the Sun) സംഭവിച്ചതിന്റെ വാർഷികമാണ് ഒക്ടോബർ മാസം പതിമൂന്നാം തീയതി. ഫാത്തിമാ മാതാവിൻ്റെ പ്രത്യക്ഷപ്പെടലുകൾ അതിൻ്റെ പൂർണ്ണതയിൽ എത്തുന്നത് 1917 ഒക്ടോബർ 13 നു നടന്ന സൂര്യാത്ഭുതത്തോടെയാണ്. അതിനെക്കുറിച്ചു സി. ലൂസി വിവരിക്കുന്നത് ഇപ്രകാരമാണ്. ” അന്നു പ്രഭാതം മുഴുവൻ ശക്തമായ മഴയായിരുന്നു, ആളുകളുടെ ശരീരം മുഴുവൻ നനഞ്ഞിരുന്നു. ഉച്ചകഴിഞ്ഞ ഉടനെ പൊടുന്നനെ…
-
ദരിദ്രനായി ജീവിക്കുന്നതിലും മരിക്കുന്നതിലും സന്തോഷിച്ച പാപ്പ
ദരിദ്രനായി ജീവിക്കുന്നതിലും മരിക്കുന്നതിലും സന്തോഷിച്ച മാർപാപ്പയുടെ ഓർമ്മ ദിനം. ഒക്ടോബർ 11 വി. ജോൺ ഇരുപത്തി മൂന്നാമൻ പാപ്പയുടെ തിരുനാൾ ദിനമാണ് . ആധുനിക ലോകത്തിലേക്ക് സഭയുടെ വാതായനങ്ങൾ തുറക്കാൻ ധൈര്യം കാണിച്ച മഹാനായ പാപ്പായെക്കുറിച്ച് ഒരു കുറിപ്പ്. “1958 ഒക്ടോബർ 28 നു പരിശുദ്ധ റോമൻ കത്തോലിക്ക സഭയിലെ കർദ്ദിനാൾമാർ എഴുപത്തി എഴാം വയസ്സിൽ ക്രിസ്തുവിൻ്റെ സഭയെ നയിക്കുക എന്ന ഭാരിച്ച ഉത്തരവാദിത്വം എന്നെ എൽപ്പിച്ചപ്പോൾ എല്ലാവർക്കും അറിയാമായിരുന്നു ഞാൻ ഒരു താൽക്കാലിക മാർപാപ്പ ആയിരിക്കുമെന്ന്……
-
ജപമാല അത്ഭുതങ്ങൾ
ജപമാല അനുദിനം ജപിക്കുമ്പോൾ ജീവിതത്തിൽ സംഭവിക്കുന്ന അത്ഭുതങ്ങൾ ജപമാല ദിവസവും ചൊല്ലി പ്രാർത്ഥിക്കുന്ന ആരും ഒരിക്കലും വഴിപിഴച്ചു പോവുകയില്ല. എന്റെ ഹൃദയ രക്തം കൊണ്ടു ഒപ്പിടാൻ ഞാൻ ആഗ്രഹിക്കുന്ന പ്രമാണമാണിത്. “മരിയ വിജ്ഞാനത്തിൽ അഗ്രഗണ്യനായ വിശുദ്ധ ലൂയിസ് ഡി മോൺഫോർട്ടിൻ്റേതാണ് ഈ വാക്കുകൾ. പരിശുദ്ധ കന്യകാമറിയത്തിൻ്റെ ജപമാല അനുദിനം ജപിക്കുവാൻ നിങ്ങൾക്കു ബുദ്ധിമുട്ടാണോ? ആവർത്തന വിരസത അനുഭവപ്പെടുന്നുണ്ടോ? എങ്കിൽ അനുദിനം ജപമാല ചെല്ലി പ്രാർത്ഥിക്കുന്നവരുടെ ജീവിതത്തിൽ സംഭവിക്കുന്ന അത്ഭുതങ്ങൾ നിങ്ങൾ അറിഞ്ഞാൽ, ഇന്നു തന്നെ പരിശുദ്ധ കന്യകാ…
-
ലാൽ ബഹദൂർ ശാസ്ത്രിയെ സ്മരിക്കുമ്പോൾ
ലാൽ ബഹദൂർ ശാസ്ത്രിയെ സ്മരിക്കുമ്പോൾ ഇന്ത്യയുടെ രണ്ടാമത്തെ പ്രധാനമന്ത്രി ശ്രീ ലാൽ ബഹദൂർ ശാസ്ത്രിയുടെ ജന്മദിനമാണ് ഒക്ടോബർ 2. ജവഹർലാൽ നെഹ്റുവിനു ശേഷം ഇന്ത്യൻ ഭരണകൂടത്തെ നയിക്കാൻ നിയമിതനായ സ്വാതന്ത്ര്യ സമര നേതാവ്. രാഷ്ട്രീയ നിലപാടുകൾ കൊണ്ടു എതിരാളികളെപ്പോലും വശീകരിച്ച ഭരണതന്ത്രജ്ഞൻ, ഇന്ത്യയുടെ ആത്മാവിനെ പിടിച്ചു നിർത്തുന്ന കർഷകർക്കു വേണ്ടിയും അതിർത്തി കാക്കുന്ന പട്ടാളകാർക്കും വേണ്ടിയും ജയ ഭേരി മുഴക്കിയ (ജയ് ജവാൻ ജയ് കിസാൻ) മനുഷ്യ സ്നേഹി. അർപ്പണബോധം, ധാർമ്മികത, സത്യസന്ധത, സമഗ്രത, ഉത്തരവാദിത്വബോധം…
-
കണ്ണടയ്ക്കാത്ത കാവൽ മാലാഖമാർ
കണ്ണടയ്ക്കാത്ത കാവൽ മാലാഖമാർ: വസ്തുതകളും സംശയങ്ങളും എ. ജെ. ജോസഫ് രചനയും സംഗീതവും നിർവ്വഹിച്ച്, മലയാളത്തിന്റെ പ്രിയ ഗായിക സുജാത ആലപിച്ച കാവൽ മാലാഖമാരെ കണ്ണടയ്ക്കരുതേ എന്ന ക്രിസ്തീയ ഭക്തിഗാനം എതൊരു മലയാളി ക്രൈസ്തവനും സുപരിചിതമാണ്. കാവൽ മാലാഖമാരെക്കുറിച്ചുള്ള ചില വസ്തുതകളും സംശയങ്ങളുമാണ് ഈ കുറിപ്പിന്റെ ഇതിവൃത്തം. കത്തോലിക്കാ സഭ ഒക്ടോബർ 2 കാവൽ മാലാഖമാരുടെ തിരുനാൾ ആഘോഷിക്കുന്നു. 1670 ൽ ക്ലമന്റ് പത്താമൻ പാപ്പയാണ് നമ്മളെ അനുദിനം സംരക്ഷിക്കുന്ന കാവൽ മാലാഖമാർക്കു വേണ്ടി ഒരു തിരുനാൾ…
-
മുഖ്യദൂതന്മാർ | The Archangels | September 29
മുഖ്യദൂതന്മാരെ ഓർമ്മിക്കുമ്പോൾ മാലാഖമാർ എന്നു വിശുദ്ധ ഗ്രന്ഥം വിളിക്കുന്ന അരൂപികളും അശരീരികളുമായ സൃഷ്ടികളുടെ അസ്തിത്വം കത്തോലിക്കാ വിശ്വാസത്തിലെ ഒരു സത്യമാണ് (CCC – 328). കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥം 334 നമ്പറിൽ മാലാഖമാരുടെ രഹസ്യാത്മകവും സുശക്തവുമായ സഹായം സഭാ ജീവിതത്തിനു മുഴുവൻ പ്രയോജനപ്പെടുന്നു എന്നു പഠിപ്പിക്കുന്നു. സെപ്റ്റംബർ മാസം ഇരുപത്തി ഒമ്പതാം തീയതി തിരുസഭ മുഖ്യദൂതന്മാരായ വി. മിഖായേൽ, ഗബ്രിയേൽ റാഫായേൽ എന്നിവരുടെ തിരുനാൾ ആലോഷിക്കുന്നു. വിശുദ്ധ ഗ്രന്ഥത്തിൽ പേരു പരാമർശിക്കപ്പെട്ട മൂന്നു മാലാഖമാരാണിവർ. 1)…
-
ഈശോയുടെ മരണഭീതിയുടെ ചാപ്പൽ
ഈശോയുടെ മരണഭീതിയുടെ ചാപ്പൽ ഒരു കാലത്ത് ഭീകരതയുടെ പര്യായമായിരുന്ന ഹിറ്റ്ലറിൻ്റെ ദാഹാവിലെ നാസി തടങ്കൽപ്പാളയത്തിൽ അതിൻ്റെ ഓർമ്മയും അനുസ്മരണവും സജീവമായി നിലനിർത്താൻ നിർമ്മിച്ച ആദ്യത്തെ ആത്മീയ നിർമ്മിതിയാണ് ഈശോയുടെ മരണഭീതിയുടെ ചാപ്പൽ (Todesangst-Christi-Kapelle). 1941 ഫെബ്രുവരി 4 മുതൽ 1945 ഏപ്രിൽ 29 വരെ ദാഹാവിലെ തടങ്കൽപ്പാളയത്തിൽ കഴിഞ്ഞിരുന്ന മ്യൂണികിലെ സഹായമെത്രാനായിരുന്ന ബിഷപ്പ് ജോഹാന്നസ് ന്യൂഹൗസ്ലറിൻ്റെ ( Johannes Neuhäusler) താൽപര്യമാണ് ഈ കത്തോലിക്കാ കപ്പേളയുടെ ഉത്ഭവത്തിനു പിന്നിൽ. മ്യൂണിക്കിലെ ആർക്കിടെക്റ്റ് പ്രൊഫസറായിരുന്ന ജോസഫ്…
-
നാം അറിയേണ്ട മദർ തെരേസ | Fr Jaison Kunnel MCBS
നാം അറിയേണ്ട മദർ തേരേസാ – മുൻ മുഖ്യ തിരഞ്ഞെടുപ്പു കമ്മീഷണർ നവീൻ ചൗള എഴുതുന്നു കുറച്ചു വർഷങ്ങൾക്കു മുമ്പ്, എതാനും ഗവേഷകർ കാനഡയിൽ മദർ തേരേസായെയും അവളുടെ കാരുണ്യ പ്രവർത്തികളെയും പൂർണ്ണമായി വിമർശിച്ച് ഒരു റിപ്പോർട്ട് പുറത്തിറക്കി, പിന്നിട് അവ മാധ്യമങ്ങൾക്ക് ലഭിച്ചു. ഹെയ്തി സേച്ഛാധിപതി Jean-Claude Duvalier, ആയുള്ള സംശയാസ്പദമായ ബന്ധം. ഗർഭനിരോധനം, ഗർഭഛിദ്രം, വിവാഹമോചനം തുടങ്ങിയ വിഷയങ്ങളിൽ സഭയുടെ ഔദ്യോഗിക പഠനങ്ങളോട് ചേർന്ന് മദർ എടുക്കുന്ന നിലപാടുകൾ, മദർ കൽക്കത്തയിൽ ഒരു ആശുപത്രി…
