- Homepage
-
1 John 4, 15 | 1 യോഹന്നാൻ 4, 15
-
1 John 3, 1 | 1 യോഹന്നാൻ 3, 1
-
Psalms 34, 18 | സങ്കീർത്തനങ്ങൾ 34, 18
-
Psalms 34, 2 | സങ്കീർത്തനങ്ങൾ 34, 2
-
Psalms 31, 14-15 | സങ്കീർത്തനങ്ങൾ 31, 14-15
-
Psalms 9, 10 | സങ്കീർത്തനങ്ങൾ 9, 10
-
Psalms 4, 8 | സങ്കീർത്തനങ്ങൾ 4, 8
-
Psalms 9, 2 | സങ്കീർത്തനങ്ങൾ 9, 2
-
സ്നേഹത്തിന്റെ തീയെരിച്ചു കാത്തിരിക്കും…
സ്നേഹത്തിന്റെ തീയെരിച്ചു കാത്തിരിക്കും തിരുഹൃത്തേവിശന്നു തളരും എനിക്ക് നൽകാൻസ്വയം വിളമ്പും തിരുഹൃത്തേകരുണയാൽ ശോഭിതമാം ഈശോയുടെ തിരുഹൃത്തേഎന്നെയോർത്തെന്നേയ്ക്കുംതുടിക്കും തിരുഹൃത്തേ ഹൃദയമേ തിരു ഹൃദയമേഈശോയുടെ തിരുഹൃദയമേശരണപ്പെടുന്നങ്ങേഅനന്തനന്മയിൽആശ്രയിക്കുന്നങ്ങേകരുണാർദ്ര സ്നേഹത്തിൽ (2) ഇമ്പമേറും വചനങ്ങൾഞാൻ വരുമ്പോൾ പറയുവാൻസംഭരിക്കും കലവറയാംഈശോയുടെ തിരുഹൃത്തേഎനിക്കായി മുറിവേറ്റുനിണമൊഴുക്കിയ തിരുഹൃത്തേഎനിക്കെന്നും അഭയമേകുംനിത്യവാസഭവനമേ ഹൃദയമേ തിരു ഹൃദയമേഈശോയുടെ തിരുഹൃദയമേശരണപ്പെടുന്നങ്ങേഅനന്തനന്മയിൽആശ്രയിക്കുന്നങ്ങേകരുണാർദ്ര സ്നേഹത്തിൽ (2) ഇരുളാർന്ന ലോകത്തിൻനറുദീപമാം തിരുഹൃത്തേതീരാത്ത ദാഹത്തോടെസ്നേഹിക്കുന്ന തിരുഹൃത്തേഅറിയും തോറും ആഴമേറുംജ്ഞാനത്തിന്റെ ഉറവയെസ്നേഹിച്ചെന്റെ സ്നേഹം നേടിയഈശോയുടെ തിരുഹൃത്തേ ഹൃദയമേ തിരു ഹൃദയമേഈശോയുടെ തിരുഹൃദയമേശരണപ്പെടുന്നങ്ങേഅനന്തനന്മയിൽആശ്രയിക്കുന്നങ്ങേകരുണാർദ്ര സ്നേഹത്തിൽ (2) Lyrics – Leena Elizabeth George
-
Psalms 22, 24 | സങ്കീർത്തനങ്ങൾ 22, 24
Psalms 22, 24 | സങ്കീർത്തനങ്ങൾ 22, 24
-
ദിവ്യകാരുണ്യം: സ്തുതികളിൽ വസിക്കുന്ന ദൈവം
ദിവ്യകാരുണ്യം: സ്തുതികളിൽ വസിക്കുന്ന ദൈവം “അര്‍ദ്ധരാത്രിയോടടുത്ത് പൗലോസും സീലാസും കീര്‍ത്തനം പാടി ദൈവത്തെ സ്‌തുതിക്കുകയായിരുന്നു. തടവുകാര്‍ അതു കേട്ടുകൊണ്ടിരുന്നു.”(അപ്പ. പ്രവര്‍ത്തനങ്ങള്‍ 16 : 25) ഈശോയുടെ തിരുസന്നിധിയിൽ ഇരുന്നു ഈ ദൈവവചനം ഓർത്തു കൊണ്ടിരുന്നപ്പോൾ തടവറയിൽ ചങ്ങലകളിൽ ബന്ധിതരായി മറ്റു തടവുകാരുടെ ഇടയിൽ ദൈവത്തെ സ്തുതിക്കുന്ന പൗലോസിനെയും സീലാസിനെയുമാണ് ഞാൻ ആദ്യം മനസിൽ ഓർത്തത്. തുടർന്ന് വരുന്ന വചനങ്ങളിൽ എല്ലാവരും ഉറങ്ങി വിശ്രമിക്കുന്ന അർദ്ധരാത്രിയിൽ ഏറ്റവും ബുദ്ധിമുട്ടുള്ള, നാളെ എന്തെന്ന് നിശ്ചയമില്ലാതിരുന്ന രണ്ടു പേരുടെ അധരങ്ങളിൽ നിന്നും…
-
ഒരു ദിവസം ഈശോയോടൊത്തു ജീവിച്ചു നോക്കാം
ഇന്നു ഒരു ദിവസം ഈശോയോടൊത്തു ജീവിച്ചു നോക്കാം. ഓരോ നിമിഷവും അവിടുന്ന് കൂടെയുണ്ട്. അവിടുത്തെ ഹിതം അനുസരിച്ചു ജീവിക്കാം. “എപ്പോഴും സന്തോഷത്തോടെയിരിക്കുവിന്‍.ഇട വിടാതെ പ്രാര്‍ത്ഥിക്കുവിന്‍.എല്ലാക്കാര്യങ്ങളിലും നന്ദി പ്രകാശിപ്പിക്കുവിന്‍. ഇതാണ് യേശുക്രിസ്‌തുവില്‍ നിങ്ങളെ സംബന്‌ധിച്ചുള്ള ദൈവഹിതം.”(1 തെസലോനിക്കാ 5 : 16-18) ഇന്നു സന്തോഷത്തോടെ ആയിരിക്കാം. കാരണം ഈശോ എന്നത്തേയും പോലെ കൂടെയുണ്ട്. അവിടുത്തോട് സംസാരിക്കാം. അതാണല്ലോ പ്രാർത്ഥന. സാധിക്കുമ്പോൾ ഒക്കെയും ഈശോയെ നന്ദി ഈശോയെ സ്തുതി എന്ന് പറയാം. ഹൃദയത്തിൽ അവിടുത്തെ ആരാധിക്കാം. “മനുഷ്യപുത്രന്‍ എല്ലാ ദൂതന്‍മാരോടുംകൂടെ…
-
ഹൃദയത്തിലെ സക്രാരിയിലേയ്ക്ക് തിരിയാം
കുറച്ചു നേരം ഹൃദയത്തിലെ സക്രാരിയിലേയ്ക്ക്, അവിടെ വസിക്കുന്ന പരിശുദ്ധ ത്രിത്വത്തിന്റെ സന്നിധിയിലേക്ക് ആന്തരികമായി തിരിയാം. ഒരു നിമിഷം ജീവിതത്തിലേക്ക് തിരിഞ്ഞു നോക്കാം. പ്രത്യേകമായി നമ്മുടെ ജീവിതത്തിൽ നമ്മെ ഏതെങ്കിലും വിധത്തിൽ വേദനിപ്പിച്ചവരിലേക്ക്, ഭയകാരണമായിരുന്നവരിലേക്ക്, ഹൃദയത്തിൽ മുറിവേല്പിച്ചവരിലേക്ക്, ശത്രുത പുലർത്തിയവരിലേക്ക് , ചുരുക്കി പറഞ്ഞാൽ നമ്മുടെ ഹൃദയത്തിന് പൂർണവും സ്വതന്ത്രവുമായ സ്നേഹം തോന്നാതിരുന്നവരിലേക്ക് ചിന്തകളെ കൊണ്ടുവരാം. പലരും മരിച്ചു പോയിട്ടുണ്ടായിരിക്കും. പലരും ഇന്നുമിത്രങ്ങൾ ആയി മാറിയിരിക്കും. പലമുഖങ്ങളും നാം മറന്നു പോയി എന്നിരിക്കും. ചിലപ്പോൾ നമ്മുടെ മനസിലെ അകൽച്ച…
-
ദിവ്യ കാരുണ്യം: എന്നിൽ വരാൻ എന്നിലും ചെറുതാകുന്ന ഈശോ
ദിവ്യ കാരുണ്യം: നിസാരയായ എന്നിൽ വരാൻ എന്നിലും ചെറുതാകുന്ന ഈശോ. മാനുഷിക നേത്രങ്ങളിലൂടെ ദിവ്യകാരുണ്യ ഈശോയെ നോക്കുമ്പോൾ ഈ ലോകത്തിൽ അവിടുന്നു എത്രയോ നിശബ്ദനും നിസാരനും ചെറിയവനുമാണ് എന്ന് ഒറ്റ നോട്ടത്തിൽ തോന്നിയേക്കാം. എന്നാൽ ഏറ്റവും നിസാരയും നിസ്സഹായയും പാപിയും ചെറുതുമായ ഒരാത്മാവിന് അവിടുത്തോട് അടുക്കാൻ ശിശു സഹജമായ വിധത്തിൽ ഭയം തോന്നാതെ ഇരിക്കുവാനും മനുഷ്യഹൃദയങ്ങളിൽ ഉപാധികൾ ഇല്ലാതെ സ്വീകരിക്കപ്പെടുവാനുമാണ് ഈശോ നമ്മുടെ മുൻപിൽ ചെറുതായിരിക്കുന്നത്. നമ്മുടെ ഹൃദയത്തിൽ ദിവ്യകാരുണ്യമായി എഴുന്നള്ളി വരുമ്പോൾ ദൈവവചനമായി വസിക്കുമ്പോൾ, നമ്മുടെ…
-
പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ പാപ്പയ്ക്ക് വേണ്ടിയുള്ള ജപം
പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ പാപ്പയ്ക്ക് വേണ്ടിയുള്ള ജപം ഏറ്റവും പരിശുദ്ധനായ പരിശുദ്ധ ത്രിത്വമേ, തിരുസഭയുടെ തലവനായി അങ്ങ് തിരഞ്ഞെടുത്ത ലിയോ പതിനാലാമൻ പാപ്പയെ അദ്ദേഹത്തിന്റെ ഉത്തരവാദിത്വനിർവഹണത്തിന് ആവശ്യമായ ആത്മീയകൃപകളാലും ദൈവസ്നേഹത്താലും അനന്തമായ ജ്ഞാനത്താലും നിരന്തരം നിറയ്ക്കേണമേ. ദൈവഹിതമനുസരിച്ചു തിരുസഭയെ ധൈര്യപൂർവ്വം നയിക്കുവാൻ അദ്ദേഹത്തെ ആത്മീയമായും ശാരീരികമായും മാനസികമായും ശക്തനാക്കേണമേ. അദ്ദേഹത്തിലൂടെ ദിവ്യകാരുണ്യത്തിന്റെ പ്രഭയും ദൈവവചനത്തിന്റെ പ്രഘോഷണവും ലോകത്തെ മുഴുവനും ദീപ്തമാക്കട്ടെ. ദൈവജനം മുഴുവനും അദ്ദേഹത്തിന്റെ ആത്മീയനേതൃത്വത്തിൻ കീഴിൽ അണിനിരന്നു അനുദിനം ഏകമനസ്സോടെ ദൈവത്തെ വാഴ്ത്തിപ്പുകഴ്ത്തുവാനും പരസ്പര…
-
ദിവ്യകാരുണ്യം: നമ്മിലെ സർവഭയവും നീക്കുന്ന ജീവനുള്ള സമാധാനം
ദിവ്യകാരുണ്യം: നമ്മിലെ സർവഭയവും നീക്കുന്ന ജീവനുള്ള സമാധാനം ദൈവകരുണയുടെ ഞായറാഴ്ചയിൽ പരിശുദ്ധ കുർബാനയുടെ മദ്ധ്യേ ബഹുമാനപ്പെട്ട വൈദികൻ വായിച്ച സുവിശേഷഭാഗം ഇതായിരുന്നു: “ആഴ്‌ചയുടെ ആദ്യദിവസമായ അന്നു വൈകിട്ട് ശിഷ്യന്‍മാര്‍ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ, യേശു വന്ന് അവരുടെ മദ്ധ്യേ നിന്ന് അവരോടു പറഞ്ഞു: നിങ്ങള്‍ക്കു സമാധാനം!ഇപ്രകാരം പറഞ്ഞുകൊണ്ട് അവന്‍ തന്റെ കൈകളും പാര്‍ശ്വവും അവരെ കാണിച്ചു. കര്‍ത്താവിനെ കണ്ട് ശിഷ്യന്‍മാര്‍ സന്തോഷിച്ചു.”(യോഹന്നാന്‍ 20 : 19-20) ശിഷ്യന്മാർ യഹൂദന്മാരെ ഭയന്ന് കതകടച്ചു ഇരുന്നു എന്ന് നാം വായിക്കുന്നു.…
-
ഈശോയെ, എന്റെ ഇന്നിനെ പ്രകാശിപ്പിക്കേണമേ…
ഈശോയെ, എന്റെ ജീവിതത്തിലെ ഈ പുതിയ പ്രഭാതത്തിൽ എനിക്കായുള്ള സഹനപാരമ്യത്തിൽ ക്രൂശിതനും എന്നോടുള്ള സ്നേഹനിറവിൽ ദിവ്യകാരുണ്യരൂപനുമായ അങ്ങയിൽ ഞാൻ പൂർണമായി ശരണപ്പെടുന്നു. അപ്പന്റെ കൈപിടിച്ച് നടക്കുന്ന ചെറുകുഞ്ഞിനെ പോലെ എല്ലാ കാര്യങ്ങൾക്കും അങ്ങയിൽ ആശ്രയിക്കാനും അങ്ങയുടെ സാന്നിധ്യത്തിൽ നിരന്തരം ആയിരിക്കുവാനും ഞാൻ ആഗ്രഹിക്കുന്നു. എന്റെ കുഞ്ഞ് സന്തോഷങ്ങളിൽ അങ്ങും പങ്കു ചേരുമെന്നും എന്റെ മുഖത്തെ പുഞ്ചിരി അങ്ങയുടെ മുഖത്തും പകരപ്പെടുമെന്നും എന്റെ കണ്ണിൽ നീരു പൊടിയുമ്പോൾ അങ്ങയുടെ കണ്ണിലും നനവ് പടരുമെന്നും ഈശോയെ ഞാനറിയുന്നു. ഈശോയെ, എന്റെ…
-
24 മണിക്കൂർ പീഡയനുഭവിക്കുന്ന ഈശോയോടൊത്ത് – രണ്ടാം മണിക്കൂർ
ക്രൂശിതനായ ഈശോയെ നോക്കിയാൽ ഹൃദയത്തിൽ ദൈവസ്നേഹം നിറയും. ഈശോയുടെ പീഡാനുഭവങ്ങൾ ധ്യാനിച്ചാൽ, അവിടുന്ന് നമുക്കായി സഹിച്ചതൊക്കെയും ഓർത്താൽ നമ്മുടെ ആത്മാവിന്റെ യഥാർത്ഥവില എന്തെന്ന് ബോധ്യം കിട്ടും. നമുക്ക് നിത്യരക്ഷ സൗജന്യമായി ലഭിക്കുന്നതിനും മരണഭയരഹിതമായ ജീവിതം ദൈവമക്കളായ നാം അനുദിനം നയിക്കുന്നതിനും തന്റെ സ്നേഹത്തിന്റെ ആഴം ഓരോ മനുഷ്യനും അറിയുന്നതിനും ആർക്കും പറഞ്ഞാൽ മനസിലാവില്ല എന്ന് ഓർത്തു ഓരോ മനുഷ്യനും കടന്നു പോകുന്ന സഹനത്തിലൂടെ ഒട്ടും കുറയാതെ താൻ കടന്നു പോയിട്ടുണ്ടെന്നു നമ്മെ ബോധ്യപ്പെടുത്താനും ദൈവവും മനുഷ്യനും നേരിട്ട്…
-
24 മണിക്കൂർ പീഡയനുഭവിക്കുന്ന ഈശോയോടൊത്ത്
ദൈവദാസി ലൂയിസ പിക്കറേത്തയുടെ “24 മണിക്കൂർ പീഡയനുഭവിക്കുന്ന ഈശോയോടൊത്ത്” എന്ന പുസ്തകത്തിൽ നിന്നുള്ള വായനയുടെ വെളിച്ചത്തിൽ ഈശോയുടെ പീഡാസഹനത്തിന്റെ ഒന്നാം മണിക്കൂറിനെ പറ്റി ധ്യാനിക്കാം. തന്റെ പീഡാ സഹനങ്ങളുടെ സമയം ആകാറായി എന്നറിഞ്ഞപ്പോൾ ഈശോ പറഞ്ഞത് അവിടുന്ന് മഹത്വപ്പെടാൻ സമയമായി എന്നാണ്. “യേശു പറഞ്ഞു: മനുഷ്യപുത്രന്‍ മഹത്വപ്പെടാനുള്ള സമയമായിരിക്കുന്നു.”(യോഹന്നാന്‍ 12 : 23) അത് പോലെ ഫലം പുറപ്പെടുവിക്കുന്നവരാകണമെങ്കിൽ ദൈവഹിതം അനുവദിക്കുന്ന സഹനത്തിലൂടെ കടന്നു പോകണമെന്നും ഈശോ പറഞ്ഞു. “സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, ഗോതമ്പുമണി…
-
ഇടവിടാതെ പ്രാർത്ഥിക്കുവിൻ
മാതൃരാജ്യം കാക്കാൻ കഠിനമായ കഷ്ടപ്പാടുകൾ സഹിച്ചു പരിശീലനം നേടി ഊണും ഉറക്കവുമില്ലാതെ അപരിചിതസാഹചര്യങ്ങളുടെ പരിമിതിക്കുള്ളിൽ നിന്നുകൊണ്ട് അതീവശ്രദ്ധയോടെ രാജ്യത്തിന്റെ അതിർത്തിയിൽ കാവൽ നിൽക്കുന്ന മുഖമറിയാത്ത പേരറിയാത്ത എന്നാൽ രാജ്യം മാത്രമറിയുന്ന സൈനികരെപോലെ പോലെ ദൈവരാജ്യം കാക്കാൻ പകരം വയ്ക്കാനാവാത്ത സഹനങ്ങളിലൂടെയും ദൈവവചനത്തിലൂടെയും ആത്മീയ ജീവിതത്തിൽ പരിശീലനം നേടി സ്വജീവിതത്തിന്റെ ഞെരുക്കങ്ങൾക്കിടയിലും ദൈവാത്മാവിന്റെ പ്രചോദനത്താൽ നമുക്കായി നിസ്വാർത്ഥമായി പ്രാർത്ഥിച്ചും തിരിച്ചു കിട്ടാൻ വേണ്ടിയല്ലാതെ പരിഹാരം ചെയ്തും പരിശുദ്ധ കുർബാനയിൽ വിശ്വാസത്തോടെ സമർപ്പിച്ചും നമുക്കായി ഉപവസിച്ചും ചെറു സുകൃത ജപങ്ങൾ…
-
ദിവ്യകാരുണ്യം: പൂർണതയിൽ എത്തിക്കുന്ന ഏകരക്ഷകൻ
ദിവ്യകാരുണ്യം: നമുക്ക് നഷ്‌ടപ്പെട്ടതും നമ്മിൽ കുറവുള്ളതും പുനരുദ്ധരിച്ചു ദൈവമക്കളുടെ പരിശുദ്ധിയുടെ പൂർണതയിൽ എത്തിക്കുന്ന ഏകരക്ഷകൻ. ഇന്നിന്റെ 24 മണിക്കൂർ സമയത്തിൽ ഏറെയും പോകുന്നത് ഇന്നലെകളുടെ കുറവുകളും നഷ്‌ടങ്ങളും നാളെ ചെയ്യാനുള്ള കാര്യങ്ങളും ഭാവിയിലെ സ്വപ്നങ്ങളും ഓർത്താണ്. എന്നാൽ ഏതാനും മണിക്കൂർ കഴിഞ്ഞാൽ ഇന്നും ഇന്നലെയായി പോകുമെന്നു നാം ഓർക്കുന്നില്ല. ഈ നിമിഷം! ഈ നിമിഷത്തിൽ മാത്രമേ യഥാർത്ഥത്തിൽ നാം ജീവിക്കുന്നുള്ളൂ. ഈ നിമിഷമെ ഈശോയുടെ മുന്നിൽ ഏറ്റവും വിശ്വസ്തതയോടെ യോഗ്യരായി നാം കാണപ്പെടേണ്ടതുള്ളൂ. കാലത്തിന്റെ അനന്തതയിൽ ഇപ്പോൾ…
-
ദിവ്യകാരുണ്യം: പരിശുദ്ധ ത്രിത്വത്തിന്റെ സ്നേഹസമന്വയം
ദിവ്യകാരുണ്യം: പരിശുദ്ധ ത്രിത്വത്തിന്റെ സ്നേഹസമന്വയം ഞാൻ ഇടയ്ക്ക് സന്ദർശിക്കുന്ന തീർത്തും ലളിതമായ ഒരു കൊച്ചു സക്രാരിയുടെ മുന്നിൽ സാധാരണ പോലെ ചെന്നു നിന്ന ഒരു ദിവസമാണ് എന്റെ ഹൃദയത്തിൽ ആ ചിന്ത കടന്നു വന്നത്. സ്നേഹകൂട്ടായ്മയായ പരിശുദ്ധ ത്രിത്വം തന്നെ സ്നേഹത്തോടെ ദിവ്യസക്രാരിയിൽ വസിക്കുന്നു എന്ന്. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ പരിശുദ്ധ ത്രിത്വം എന്നെ ആഴമേറിയ രീതിയിൽ സ്നേഹിക്കുന്നു എന്ന്. ആ ചിന്ത വന്നപ്പോൾ വല്ലാത്തൊരു ആനന്ദം ആത്മാവിനെ പൊതിഞ്ഞു. “യേശു ഉദ്‌ഘോഷിച്ചു: സ്വര്‍ഗത്തിന്റെയും ഭൂമിയുടെയും നാഥനായ…
-
ദിവ്യകാരുണ്യം: മാനവരാശിയുടെ നിത്യനായ അഭിഭാഷകൻ
ദിവ്യകാരുണ്യം: സൗജന്യമായ നിത്യരക്ഷ നേടാനുള്ള പരസ്പരമുള്ള കൂട്ടുത്തരവാദിത്വത്തെ ഓർമ്മിപ്പിക്കുന്ന മാനവരാശിയുടെ നിത്യനായ അഭിഭാഷകൻ ഏറ്റവും പരിശുദ്ധനും സ്നേഹയോഗ്യനുമായ ദിവ്യകാരുണ്യ ഈശോയെ ഒരു സാധാരണ വ്യക്തി ദൈവകൃപയാൽ സ്നേഹിച്ചു തുടങ്ങുമ്പോൾ ആ വ്യക്തിയിൽ പരിശുദ്ധാത്മാവ് ആമോദത്തോടെ വസിച്ചു തുടങ്ങുന്നു. പിതാവായ ദൈവം ആ വ്യക്തിയെ വാത്സല്യത്തോടെ നോക്കുന്നു. ഈ കാലഘട്ടത്തിൽ നമ്മൾ പ്രാർത്ഥന പരിഹാരം പ്രായശ്ചിത്തം എന്നിവയുടെ പ്രാധാന്യത്തെ കുറിച്ച് കേൾക്കുന്നു. ഓരോരുത്തരും അവരവരുടെ രീതി അനുസരിച്ചു ധാരാളം പ്രാർത്ഥിക്കുന്നു. നല്ലതാണ്. ആളുകൾ പല വിധത്തിലുള്ള പരിഹാരങ്ങൾ ക്ഷമയോടും…
-
ദിവ്യകാരുണ്യം: മാറോടു ചേർക്കുന്ന സ്നേഹം
ദിവ്യകാരുണ്യം: കുറവിലും മാറോടു ചേർക്കുന്ന നിറവുള്ള സ്നേഹം നാം എപ്പോഴും അത്യുന്നതനായ ദൈവത്തിന്റെ ചെറുപൈതലാണ്.നാം ഒരു പക്ഷെ ഒരു ഭരണാധികാരി ആയിരിക്കാം. ഒരു ഭിക്ഷക്കാരി ആയിരിക്കാം. വൃദ്ധ ആയിരിക്കാം. കൊച്ചു കുഞ്ഞു ആയിരിക്കാം. ആണ് ആയിരിക്കാം പെണ്ണ് ആയിരിക്കാം.ഏതു ജീവിതാന്തസിൽ പെട്ടവളും ആയിരിക്കാം.മാനുഷിക സങ്കൽപ്പങ്ങളിലെ സൗന്ദര്യത്തിന്റെ മാനദണ്ഡത്തിനനുസരിച്ചു സൗന്ദര്യം ഉണ്ടായിരിക്കാം,ഇല്ലായിരിക്കാം. എന്നാൽ അതൊന്നും ദൈവത്തിന്റെ കുഞ്ഞു എന്ന അടിസ്ഥാന തുല്യ അവകാശത്തിൽ നിന്നും ഒരുവനെയും ഒട്ടും വേർതിരിക്കുന്നില്ല. നമ്മുടെ കഴിവുകൾ പലതായിരിക്കാം. നിസാരമെന്നു തോന്നിയേക്കാം. ചിലപ്പോൾ നാം…
