• ദിവ്യകാരുണ്യം: ഇന്നലെയും ഇന്നും നിത്യതയിലും…

    ദിവ്യകാരുണ്യം: ഇന്നലെയും ഇന്നും നിത്യതയിലും എന്നോടൊപ്പമുള്ള സഹോദരനും മിത്രവും ആത്മാവിന്റെ നിത്യപങ്കാളിയും രക്ഷകനും ദൈവവുമായവൻ ഒരമ്മ തന്റെ കുഞ്ഞുങ്ങൾക്ക് കൃത്യസമയത്ത് ആഹാരം വിളമ്പുവാൻ പലപ്പോഴും എത്രയോ ക്ലേശിക്കാറുണ്ട്. ചില സമയത്ത് അടുക്കളയിൽ വേണ്ടത്ര സാധനങ്ങൾ ഉണ്ടായില്ല എന്ന് വന്നേക്കാം. ചിലപ്പോൾ കുഞ്ഞുങ്ങൾക്ക് ഇഷ്ടമുള്ളതല്ലെങ്കിലും അവരുടെ അപ്പോഴത്തെ ശാരീരിക സ്ഥിതിക്ക് അനുസരിച്ചുള്ള പോഷകാഹാരം അമ്മ ഉണ്ടാക്കി വിളമ്പി എന്ന് വരാം. ചിലപ്പോൾ ആഹാരം ഉണ്ടാക്കാനും മാത്രം ആരോഗ്യം അമ്മയ്ക്ക് അന്നേ ദിവസം ഉണ്ടായില്ലെങ്കിലും വളരെ ബുദ്ധിമുട്ടി കുഞ്ഞുങ്ങൾക്ക് വിശക്കുമല്ലോ…

  • ദിവ്യകാരുണ്യം: പരാജിതന്റെ ഒളിവിടം

    ദിവ്യകാരുണ്യം: പരാജിതന്റെ ഒളിവിടം ജീവിതസമ്മർദം ഏറുമ്പോൾ എത്രയോ തവണ എല്ലാത്തിൽ നിന്നും എങ്ങോട്ടെങ്കിലും ഒന്ന് പോയി കുറച്ചു ദിവസം മറഞ്ഞിരുന്നു എങ്കിൽ എന്നു നമ്മൾ ചിന്തിച്ചിട്ടുണ്ടാവണം. കുറച്ചു നേരമെങ്കിലും കടന്നു പോയ നാണക്കേടുകളിൽ നിന്നും മുഖം മറയ്ക്കാൻ, മുഖം നഷ്‌ടപ്പെട്ട വ്യക്തിയായി ജീവിച്ചു മടുത്തു തുടങ്ങുമ്പോൾ, അനേകം നാളുകൾ ജോലി ഇല്ലാതെ ഇരിക്കുമ്പോൾ, വാടക കൊടുക്കാൻ പൈസ ഇല്ലാതെ വരുമ്പോൾ, ഒരു മിഠായി മേടിക്കാൻ കുഞ്ഞു അപ്പന് നേരെ പൈസയ്ക്ക് കൈ നീട്ടുമ്പോൾ തന്റെ നിറയുന്ന കണ്ണുകൾ…

  • ഫ്രാൻസിസ് പാപ്പായുടെ സൗഖ്യത്തിനായുള്ള പ്രാർത്ഥന

  • ദിവ്യകാരുണ്യം: സ്നേഹപ്രവാഹത്തിന്റെ നീർച്ചാൽ

    ദിവ്യകാരുണ്യം: ദൈവപിതാവിന്റെ അനർഗളമായ സ്നേഹപ്രവാഹം ആത്മാവിന് സംലഭ്യമാക്കുന്ന നീർച്ചാൽ പരിശുദ്ധ കുർബാന സ്വീകരിക്കുമ്പോഴും ദിവ്യകാരുണ്യ ആരാധനയിൽ പങ്കു കൊള്ളുമ്പോഴും ഇതൊക്കെ നമുക്ക് നമ്മോടുള്ള സ്നേഹത്താൽ സാധ്യമാക്കി തന്ന ഒരാളുടെ കാര്യം എനിക്ക് ഓർമ വരാറുണ്ട്. ദൈവപിതാവിന്റെ കാര്യം. ഇത് പോലെ നാം മറന്നു പോയ വേറൊരു സ്നേഹമില്ല ഇത് പോലെ തെറ്റിദ്ധരിക്കപ്പെട്ട വേറൊരു സ്നേഹവുമില്ല എപ്പോഴും കർക്കശക്കാരനും കഠിനഹൃദയനും ഗൗരവക്കാരനുമായ ഒരു വിധിയാളന്റെ രൂപമാണ് പിതാവായ ദൈവം എന്ന് കേൾക്കുമ്പോൾ സാധാരണ നേരത്തെ മനസ്സിൽ വന്നു കൊണ്ടിരുന്നത്.…

  • ദിവ്യകാരുണ്യം: ഹൃദയരഹസ്യങ്ങൾ കൈമാറുന്ന ദൈവമനുഷ്യസൗഹൃദം

    ദിവ്യകാരുണ്യം: നിത്യതയോളം ഒളി മങ്ങാത്ത ഹൃദയരഹസ്യങ്ങൾ കൈമാറുന്ന ദൈവമനുഷ്യസൗഹൃദം. നമ്മുടെ ഹൃദയത്തിനോട് ഏറ്റവും ചേർന്നിരിക്കുന്ന വിശ്വസ്തരെന്നു കാണപ്പെടുന്ന മുൻവിധികൾ ഇല്ലാത്ത മിത്രങ്ങളോട്/ സഹോദരങ്ങളോട് സംഭാഷണ മദ്ധ്യേ ഏതെങ്കിലും ഒരു സമയത്തു നാം ആയിരിക്കുന്ന അവസ്ഥയും നാം കടന്നു പോയ അവസ്ഥയും നമ്മുടെ സ്വപ്നങ്ങളും ഒക്കെ മറകൾ ഇല്ലാതെ നാം സംസാരിക്കാറുണ്ട്. നമ്മുടെ സങ്കടങ്ങളിൽ കണ്ണു നിറയുന്ന, നമ്മുടെ ബാലിശമായ അനുഭവങ്ങൾ കേട്ട് പൊട്ടിച്ചിരിക്കുന്ന, നമ്മുടെ ചെറിയ നേട്ടങ്ങളിൽ പോലും സ്വന്തമെന്നത് പോലെ അഭിമാനിക്കുന്ന, മിത്രങ്ങൾ / സഹോദരങ്ങൾ…

  • ദിവ്യകാരുണ്യം: എന്റെ ആത്മാവിന്റെ ആൽഫയും ഒമേഗയുമായവൻ

    ദിവ്യകാരുണ്യം: എന്റെ ആത്മാവിന്റെ ആൽഫയും ഒമേഗയുമായവൻ നമ്മുടെയൊക്കെ ചെറിയ ജീവിതത്തിൽ പരിശുദ്ധ ദിവ്യകാരുണ്യത്തിന്റെ പ്രാധാന്യത്തെ കുറിച്ച് ചിന്തിക്കുവാൻ ജീവിതത്തിരക്കിനിടയിൽ ഇടയ്ക്കെങ്കിലും നേരം കിട്ടിയാൽ ഒരു കാര്യം മനസിലാകും. നമ്മുടെ അസ്തിത്വവും ജീവനും നിലനിൽക്കുന്നത് തന്നെ ദിവ്യകാരുണ്യത്തിലാണ് എന്ന്. നമ്മുടെ ജീവൻ തുടങ്ങിയത് അവിടുന്നിലാണ്. നിത്യതയോളം നിലനിൽക്കുന്നതും അവിടുന്നിൽ തന്നെയാണ്. മഹാദൈവകരുണയുടെ അവസാനകാലയളവിൽ ജീവിക്കുവാൻ തിരഞ്ഞെടുക്കപ്പെട്ട നമുക്കൊരോരുത്തർക്കും പരിശുദ്ധ ദിവ്യകാരുണ്യം ഇനിയുള്ള ഒരു ദിവസവും മുടങ്ങാതെ ഒരുക്കത്തോടെ സ്വീകരിക്കുന്നതിലും പ്രസാദവരാവസ്ഥയിൽ എപ്പോഴും ആയിരിക്കുന്നതിലും എത്രയോ ശ്രദ്ധയും ശുഷ്‌കാന്തിയും ഉണ്ടായിരിക്കണം.…

  • സഹനസമയത്തെ പ്രാർത്ഥന

    ജീവിതത്തിൽ പലപ്പോഴും തളർന്നു നിലം പറ്റിക്കിടക്കുന്ന എന്റെ ആത്മ ശാരീരിക മാനസിക തലത്തിലേയ്ക്ക് ഇറങ്ങി വന്നു എന്നോട് പൂർണമായും താദാത്മ്യപ്പെടാൻ എനിക്കായുള്ള കാൽവരിക്കുരിശിലേയ്ക്കുള്ള പീഡാനുഭവ യാത്രാവഴിയിൽ മുറിവുകളേറ്റ് മനം വിങ്ങി, തളർന്ന്‌ പല തവണ വീണു നിലം പറ്റിയ എന്റെ ഈശോയെ, എനിക്കായി കുരിശിന്റെ സ്നേഹത്തോളം സ്വയം വിട്ടു കൊടുത്ത ഈശോയെ, അങ്ങിലേയ്ക്ക് പരിശുദ്ധ കുർബാനയോളം എന്റെ മുഖം ഉയർത്തി, അങ്ങയുടെ സ്നേഹത്തിന്റെ മാത്രം യോഗ്യതയാൽ, അങ്ങേ സന്നിധിയിലേക്ക് നടന്നടുക്കാനും, ദിവ്യകാരുണ്യം സ്വീകരിച്ചു അങ്ങിൽ മറഞ്ഞു വസിക്കാനും,…

  • Psalms 73, 21-26 | സങ്കീർത്തനങ്ങൾ 73, 21-26

  • Letter to Baby Jesus

  • ക്രിസ്തുമസിനൊരുക്കമായുള്ള ഉണ്ണിക്കൊന്ത

    ഉണ്ണിക്കൊന്ത 1. പരിശുദ്ധ മാതാവ് തന്റെ തിരുക്കുമാരന് അമ്മയായി തെരഞ്ഞെടുക്കപ്പെട്ട ക്ഷണം വാഴ്ത്തപ്പെട്ടതാകട്ടെ.(1ത്രിത്വസ്തുതി,10 നന്മ നിറഞ്ഞ മറിയമേ) 2. പരിശുദ്ധ മാതാവ് തന്റെ തിരുക്കുമാരനെ പ്രസവിച്ച ക്ഷണം വാഴ്ത്തപ്പെട്ടതാകട്ടെ.(1ത്രിത്വ സ്തുതി 10 നന്മ നന്മ നിറഞ്ഞ മറിയമേ ) 3. പരിശുദ്ധ മാതാവ് തന്റെ തിരുക്കുമാരനെ പിടിച്ച് തഴുകിയ ക്ഷണം വാഴ്ത്തപ്പെട്ടതാകട്ടെ.(1ത്രിത്വസ്തുതി,10 നന്മ നിറഞ്ഞ മറിയമേ) 4. പരിശുദ്ധ മാതാവ് തന്റെ തിരുക്കുമാരനെ പാലൂട്ടിയ ക്ഷണം വാഴ്ത്തപ്പെട്ടതാകട്ടെ.(1ത്രിത്വസ്തുതി,10 നന്മ നിറഞ്ഞ മറിയമേ) 5. പരിശുദ്ധ മാതാവ് തന്റെ…

  • ദിവ്യകാരുണ്യം: സ്വയം ശൂന്യവത്കരണത്തിന്റെ പാരമ്യം

    ദിവ്യകാരുണ്യം: സ്വയം ശൂന്യവത്കരണത്തിന്റെ പാരമ്യം “കര്‍ത്താവേ, അങ്ങയെപ്പോലെ മറ്റാരുമില്ല. അങ്ങ്‌ വലിയവനാണ്‌. അങ്ങയുടെ നാമം മഹത്വപൂര്‍ണമാണ്‌.ജനതകളുടെ രാജാവേ, അങ്ങയെ ഭയപ്പെടാതെ ആരുള്ളൂ? അങ്ങ്‌ അതിന്‌ അര്‍ഹനാണ്‌. ജനതകളിലെ സകല ജ്ഞാനികളുടെ ഇടയിലും അവരുടെ സകലരാജ്യങ്ങളിലും അങ്ങയെപ്പോലെ മറ്റാരുമില്ല.”(ജറെമിയാ 10 : 6-7) ഒരുവനെ സംബന്ധിച്ച് ഏറ്റവും പ്രധാനം അവന്റെ യഥാർത്ഥത്തിൽ ഉള്ള വ്യക്തിത്വമാണ്. ആ വ്യക്തിത്വം പൂർണമായും മറച്ചു വയ്ക്കപ്പെട്ടാൽ യഥാർത്ഥ രീതിയിൽ കിട്ടേണ്ട ബഹുമാനമോ പരിഗണനയോ മറ്റുള്ളവരിൽ നിന്നും കിട്ടുകയില്ല എന്ന് മാത്രമല്ല, യഥാർത്ഥ അവസ്ഥ…

  • ദിവ്യകാരുണ്യം: അനുദിനം മുറിയപ്പെടുന്ന സ്നേഹം

    ദിവ്യകാരുണ്യം: അനുദിനം മുറിയപ്പെടുന്ന സ്നേഹം പരിശുദ്ധ കുർബാനയായി എന്തിനാണ് ഈശോ രൂപാന്തരപ്പെട്ടത്? ഭംഗിയുള്ള ഒരു തൂവെള്ള അപ്പമായി അൾത്താരയിൽ സ്വർണവർണമുള്ള അരുളിക്കയിൽ നമ്മെ നോക്കി ഇരിക്കാൻ വേണ്ടിയാണോ? അല്ല…. ഓരോ മക്കളുടെയും ആത്മാവിലും ശരീരത്തിലും വന്നു അവരുടെ വിശപ്പും ദാഹവും അകറ്റി ഭൗതികമായതും നിത്യമായതുമായ പോഷണം കൊടുക്കാൻ വേണ്ടിയാണ്. ഓരോ പരിശുദ്ധ കുർബാനയിലും ഒരുക്കത്തോടെ പങ്കെടുക്കുന്ന മക്കളുടെ അടുത്തേയ്ക്ക് പരിശുദ്ധ കുർബാന വഹിക്കുന്ന വൈദികന്റെ കയ്യിൽ നിന്നും നമ്മിലേക്ക്‌ കുതിച്ചു ചാടുമെന്നുള്ള അത്രയും വെമ്പലോടെ ആണ് നമ്മെ…

  • കത്തോലിക്കാ വിശ്വാസത്തിന്റെ ദൃശ്യമായ രഹസ്യം

    പരിശുദ്ധ പരമദിവ്യകാരുണ്യം: കത്തോലിക്കാ വിശ്വാസത്തിന്റെ ദൃശ്യമായ രഹസ്യം എന്താണ് വിശ്വാസം? “വിശ്വാസം എന്നതു പ്രത്യാശിക്കുന്നവ ലഭിക്കുമെന്ന ഉറപ്പും കാണപ്പെടാത്തവ ഉണ്ട്‌ എന്ന ബോധ്യവുമാണ്‌.”(ഹെബ്രായര്‍ 11 : 1) എങ്ങനെയാണ് വിശ്വാസം കിട്ടുന്നത്? “ആകയാല്‍ വിശ്വാസം കേള്‍വിയില്‍ നിന്നും കേള്‍വി ക്രിസ്‌തുവിനെപ്പറ്റിയുള്ള പ്രസംഗത്തില്‍ നിന്നുമാണ്‌.”(റോമാ 10 : 17) വിശ്വാസം കൊണ്ട് പഴയ നിയമ ജനത എന്തൊക്കെ നേടി? ഇതുമൂലമാണ്‌ പൂര്‍വികന്‍മാര്‍ അംഗീകാരത്തിന്‌ അര്‍ഹരായത്‌. ദൈവത്തിന്റെ വചനത്താല്‍ ലോകം സൃഷ്‌ടിക്കപ്പെട്ടെന്നും കാണപ്പെടുന്നവ കാണപ്പെടാത്തവയില്‍ നിന്നുണ്ടായി എന്നും വിശ്വാസം മൂലം…

  • ദിവ്യകാരുണ്യം: നിത്യായുസ്സിലേക്ക് നയിക്കും സ്നേഹഭോജ്യം

    ദിവ്യകാരുണ്യം: നിത്യായുസ്സിലേക്ക് നയിക്കും സ്നേഹഭോജ്യം മരണം എന്ന് കേൾക്കുമ്പോൾ എല്ലാവർക്കും ആദ്യം മനസിലേയ്ക്ക് വരുന്നത് ഒരു വലിയ ഭയമാണ്. അറിയാത്തതിനെ കുറിച്ചുള്ള ഭയം. ഒരു പക്ഷെ ജനിക്കാൻ പോകുന്ന കുഞ്ഞിനും ഇത്പോലെ തന്നെയായിരുന്നിരിക്കില്ലേ! ജനനം ആകാറായി എന്ന് തോന്നിയപ്പോൾ ഗർഭസ്ഥ ശിശുവിനും ഒരു ഭയം തോന്നിക്കാണില്ലേ! അറിയാത്ത ലോകത്തെ കുറിച്ചുള്ള ഒരു ഭയം. ഒരു ഗർഭസ്ഥ ശിശു അമ്മയുടെ ഉദരത്തിൽ ഉരുവാകുന്ന ആദ്യനാളുകളിൽ അത് രൂപരഹിതമായിരുന്നു. “ഭൂമി രൂപരഹിതവും ശൂന്യവുമായിരുന്നു. ആഴത്തിനുമുകളില്‍ അന്‌ധകാരം വ്യാപിച്ചിരുന്നു. ദൈവത്തിന്റെ ചൈതന്യം…

  • കുമ്പസാരക്കൂട്: മഹാദൈവകരുണയുടെ ഭൗമിക സിംഹാസനം

    കുമ്പസാരക്കൂട്: മഹാദൈവകരുണയുടെ ഭൗമിക സിംഹാസനം (On Confession and its Nuances) “അവിടുന്നു പ്രകാശത്തിലായിരിക്കുന്നതുപോലെ, നമ്മളും പ്രകാശത്തില്‍ സഞ്ചരിക്കുന്നെങ്കില്‍ നമുക്കു പരസ്‌പരം കൂട്ടായ്‌മയുണ്ടാകും. അവിടുത്തെ പുത്രനായ യേശുവിന്റെ രക്തം എല്ലാ പാപങ്ങളിലും നിന്നു നമ്മെ ശുദ്ധീകരിക്കുന്നു.നമുക്കു പാപമില്ലെന്നു നാം പറഞ്ഞാല്‍ അത്‌ ആത്‌മവഞ്ചനയാകും; അപ്പോള്‍ നമ്മില്‍ സത്യമില്ലെന്നു വരും.എന്നാല്‍, നാം പാപങ്ങള്‍ ഏറ്റുപറയുന്നെങ്കില്‍, അവന്‍ വിശ്വസ്‌തനും നീതിമാനുമാകയാല്‍, പാപങ്ങള്‍ ക്‌ഷമിക്കുകയും എല്ലാ അനീതികളിലും നിന്നു നമ്മെ ശുദ്‌ധീകരിക്കുകയും ചെയ്യും.”(1 യോഹന്നാന്‍ 1 : 7-9) പരിശുദ്ധകുമ്പസാരം എന്ന…

  • ദിവ്യകാരുണ്യം: വാചാലമായ മൗനം

    ദിവ്യകാരുണ്യം: വാചാലമായ മൗനം ഒരു ചെറുകുഞ്ഞിനെ പരിചരിക്കുന്ന അമ്മ അതിനെ വാത്സല്യത്തോടെ ഉറ്റു നോക്കികൊണ്ട് നിശബ്ദയായി പുഞ്ചിരിയോടെ അതിന്റെ സമീപേ ഇരിക്കാറുണ്ട്. എന്നാൽ കുറച്ചു സമയം കഴിയുമ്പോൾ കുഞ്ഞ് പതിയെ അമ്മയെ നോക്കുന്നു. അമ്മ തന്നെ നോക്കുകയാണെന്നു അതിനു മനസിലാകുമ്പോൾ കുഞ്ഞ് പുഞ്ചിരിക്കുന്നു. കൂടെ അമ്മയും. ഈശോ ദിവ്യകാരുണ്യമായി അൾത്താരയിൽ എഴുന്നള്ളിയിരിക്കുമ്പോൾ അവിടുന്നും നിശബ്ദനാണ്. നാം അവിടുത്തെ മുൻപിൽ വ്യാപരിക്കുമ്പോൾ അവിടുന്ന് നമ്മെ വീക്ഷിച്ചു കൊണ്ടേയിരിക്കുന്നു. ഈശോയുടെ മുൻപിൽ നമ്മുടെ വാചികമായ സംസാരം കുറെ സമയത്തേയ്ക്ക് നിൽക്കുമ്പോൾ,…

  • ദിവ്യകാരുണ്യം: ആത്മീയശക്തി നൽകുന്ന സ്വർഗീയഭോജനം

    ദിവ്യകാരുണ്യം: അന്നന്നു ജീവിക്കാൻ ആത്മീയശക്തി നൽകുന്ന സ്വർഗീയഭോജനം മനുഷ്യരോട് കൂടെ വസിക്കുവാൻ മനുഷ്യനായി രൂപാന്തരപ്പെട്ട ദൈവവചനം മനുഷ്യരിൽ വസിക്കുവാൻ മനുഷ്യന് എന്നേയ്ക്കും കരുണ ലഭിയ്ക്കുവാൻ ദിവ്യകാരുണ്യമായി. “ഞാന്‍ മുന്തിരിച്ചെടിയും നിങ്ങള്‍ ശാഖകളുമാണ്‌. ആര്‌ എന്നിലും ഞാന്‍ അവനിലും വസിക്കുന്നുവോ അവന്‍ ഏറെ ഫലം പുറപ്പെടുവിക്കുന്നു. എന്നെ കൂടാതെ നിങ്ങള്‍ക്ക്‌ ഒന്നും ചെയ്യാന്‍ കഴിയുകയില്ല.”(യോഹന്നാന്‍ 15 : 5) പിതാവായ ദൈവത്തിന്റെ സ്നേഹവും പരിശുദ്ധാത്മാവിന്റെ സംസർഗ്ഗവും അതിന്റെ ഏറ്റവും ഉയർന്ന അളവിൽ മനുഷ്യന് സ്വീകരിക്കുവാൻ മനുഷ്യനെ പ്രാപ്തനാക്കുവാൻ ഈശോ…

  • ദിവ്യകാരുണ്യഈശോ: ചെറിയ ആത്മാക്കളുടെ വലിയ സ്നേഹിതൻ

    ദിവ്യകാരുണ്യഈശോ: ചെറിയ ആത്മാക്കളുടെ വലിയ സ്നേഹിതൻ ദിവ്യകാരുണ്യ ഈശോയെ കുറിച്ചു വീണ്ടും എഴുതാൻ തുടങ്ങുമ്പോൾ അവിടുത്തെ സൗഹൃദത്തെകുറിച്ച് അല്ലാതെ വേറെന്താണ് പറയേണ്ടത്! നമ്മുടെ ജീവിതത്തിൽ ചെറുപ്പം മുതൽ കൂട്ടുകാർ ഉണ്ടായി എന്ന് വരാം. ചിലർക്ക് ജീവിതത്തിന്റെ പലപല ഘട്ടങ്ങളിൽ മിത്രങ്ങൾ വന്നു ചേർന്നു എന്ന് വരാം. എന്നാലും നമ്മുടെ കുറവുകളും പോരായ്മകളും പൂർണമായി അറിയുന്ന വളരെ ചുരുക്കം പേരെ കാണുകയുള്ളൂ. ജീവിതത്തിൽ വലിയൊരു കാര്യമാണ് നമുക്ക് സംസാരിക്കാൻ തോന്നുമ്പോൾ നമുക്ക് മതിയാവോളം നമ്മെ കേൾക്കാൻ ആളുണ്ടാവുക എന്നത്.…

  • പരിശുദ്ധ കുർബാന : പഥികന്റെ പാഥേയം

    പരിശുദ്ധ കുർബാന : പഥികന്റെ പാഥേയം എന്തെന്നാല്‍, അവനില്‍ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവന്‍ പ്രാപിക്കുന്നതിനുവേണ്ടി, തന്റെ ഏകജാതനെ നല്‍കാന്‍ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്‌നേഹിച്ചു.യോഹന്നാന്‍ 3 : 16 നിത്യതയിലേയ്ക്കുള്ള ഒരു നിരന്തര യാത്രയിലാണ് ജീവിച്ചിരിക്കുന്ന ഓരോരുത്തരും. നാം നിത്യജീവൻ പ്രാപിക്കുന്നതിനു പിതാവായ ദൈവം ഈശോയെ നൽകാൻ തിരുമനസായെങ്കിൽ ആ നിത്യ ജീവൻ എത്രയോ ഉന്നതമായിരിക്കും. വിലയുള്ളതായിരിക്കും! നാം മിക്കവാറും കാണുന്നത് ജീവിതത്തിന്റെ സ്വപ്‌നങ്ങൾ ആണ്. വളരെ ശ്രദ്ധയോടെ പ്ലാൻ ചെയ്തു ഓരോ പൈസയും…

  • ദിവ്യകാരുണ്യ ഈശോയുടെ ചാരെ ഉള്ള ആത്മചിന്തകൾ

    💕ദിവ്യകാരുണ്യഈശോയുടെ ചാരെ ഉള്ള ആത്മചിന്തകൾ 💕 “അവിടുന്ന്‌ എന്റെ സഹായമാണ്‌;അങ്ങയുടെ ചിറകിന്‍ കീഴില്‍ ഞാന്‍ ആനന്ദിക്കും.എന്റെ ആത്മാവ്‌ അങ്ങയോട്‌ ഒട്ടിച്ചേര്‍ന്നിരിക്കുന്നു; അങ്ങയുടെ വലത്തു കൈ എന്നെ താങ്ങി നിര്‍ത്തുന്നു.”(സങ്കീര്‍ത്തനങ്ങള്‍ 63 : 7-8) ഓരോ പരിശുദ്ധ കുർബാനയും പുതിയ പ്രഭാതം പോലെ വ്യത്യസ്തവും ആ ദിവസത്തേയ്ക്കുള്ള ആത്മാവിന്റെ ആവശ്യങ്ങൾക്കായി വേണ്ട കൃപകളും ഈശോയുടെ തനതായ സ്നേഹ പൂർണതയും നിറഞ്ഞതാണ് പങ്കെടുക്കുന്ന ഓരോ പരിശുദ്ധ കുർബാനയെയും പറ്റി എഴുതിത്തുടങ്ങിയാൽ പൂർത്തിയാക്കാൻ പറ്റാത്ത വിധം അത്രയധികം വിസ്മയനീയമായ ദൈവസ്നേഹവും അളവില്ലാത്ത…

  • ദിവ്യകാരുണ്യത്തിനു ചാരെ ഉള്ള ചിന്തകൾ

    പരിശുദ്ധ കുർബാനയുടെ രുചി ഞങ്ങളുടെയൊക്കെ നാവിൽ നിന്നും മായും മുൻപേ സാധാരണക്കാരുടെ ഇടയിൽ കുറച്ചു നേരം ആയിരിക്കുവാൻ അവരിലും സാധാരണക്കാരനെ പോലെ ദിവ്യകാരുണ്യ ഈശോ പതിവ് പോലെ സക്രാരിയിൽ നിന്നും വികാരിയച്ചന്റെ കൈകളിൽ ബഹുമാനത്തോടെ വഹിക്കപ്പെട്ടു എഴുന്നള്ളി വന്നു അൾത്താരയിലെ അരുളിക്കയിൽ ഉപവിഷ്ടനായി. പരിശുദ്ധ കുർബാന കഴിഞ്ഞു കുറേപ്പേരൊക്കെ നേരത്തെ വീട്ടിലേയ്ക്കും അവരുടെ തിരക്കുകളിലേയ്ക്കും പോയിരുന്നു. ഈശോ നിശബ്ദനായി ഓരോരുത്തരെയും നോക്കികൊണ്ടിരുന്നു. ദൈവാലയത്തിൽ ശേഷിച്ച ഏതാനും പേരെ നോക്കി അവിടുന്ന് ദയവോടെ പുഞ്ചിരി തൂകിക്കൊണ്ടിരുന്നു. അവരിൽ ഓരോരുത്തരുടെയും…

  • ഇതായിരിക്കട്ടെ നമ്മുടെ എപ്പോഴുമുള്ള ചിന്ത…

    ദിവ്യകാരുണ്യം വഴി സംജാതമാകുന്ന ഒന്നാകലിലൂടെ ഉളവാകുന്ന ആത്മാവും ഈശോയുമായുള്ള സ്നേഹം ആഴത്തിലുള്ള പരസ്പരമുള്ള പൂർണമായ തുറന്നുകാട്ടലിലേയ്ക്കും പങ്കു വയ്ക്കലിലേയ്ക്കും നയിക്കുന്നു. ശിശു സഹജമായ അവസ്ഥയുടെ പൂർണതയിലേയ്ക്ക് ഉയർത്തപ്പെടുന്ന ആത്മാവ് താൻ വേറിട്ട ഒരു സൃഷ്ടി ആണെന്നതിലുപരിയായി ഈശോയുടെ തന്നെ ആത്മാവിന്റെയും ശരീരത്തിന്റെയും ഭാഗമാണെന്നും അതേ സമയം ഈശോ തന്റെ ഉള്ളിൽ വസിക്കുന്നുവെന്നുമുള്ള ഒരു ആന്തരിക അറിവിനാൽ നിറയുന്നു. അമ്മയുടെ ഉദരത്തിൽ വസിക്കുന്ന ഒരു ശിശുവിൽ ശിശുത്വത്തിന്റെ ആരംഭവും സമ്പൂർണതയും ആഴവും ആനന്ദവും ഭയരാഹിത്യവും സമാധാനവും ആദ്യസ്നേഹവും വസിക്കുന്നു…

  • എത്ര വലിയ സ്‌നേഹമാണു പിതാവു നമ്മോടു കാണിച്ചത്‌…

    എന്റെ മർത്യസ്വഭാവത്തിൽ എത്ര മാത്രം ഞാൻ എന്നിൽതന്നെ ശൂന്യവൽക്കരിക്കപ്പെടുന്നുവോ എന്റെ അനുദിനസാഹചര്യങ്ങളിൽ ഞാൻ എന്റെ ഹിതത്തെ എത്ര മാത്രം മാറ്റിവയ്ക്കുന്നുവോ അത്ര മാത്രം എന്റെ ആത്മാവിന്റെ നിശബ്ദതയിൽ ദൈവഹിതത്തോട് ഞാൻ അനുരൂപപ്പെടുന്നു. ഒരു ചെറിയ കുഞ്ഞ് അതിന്റെ ശക്തനായ പിതാവിന്റെ കരങ്ങളിൽ ഭയരഹിതയായിരിക്കുന്നത്പോലെ മനം തകർക്കുന്ന ദുർഘട സാഹചര്യങ്ങളിലും അസഹ്യമായ ചുറ്റുപാടുകളിലും സന്തോഷഭരിതമായ അന്തരീക്ഷത്തിലും ആത്മാവിൽ തീർത്തും ദരിദ്രയെന്ന് തോന്നുന്ന നിമിഷങ്ങളിലും പരിശുദ്ധ ത്രിത്വം ഒരു നിമിഷം പോലും എന്നെ പിരിയാതെ ആത്മാവിൽ പരിപൂർണമായി നിത്യതയിൽ എന്നത്…

  • അങ്ങ് കാണുന്നുണ്ട്…

    അന്നൊരു ദിവസം ജറുസലേം ദൈവാലയത്തിൽ തിരുനാളിനു പോകേണ്ട ദിവസം അതിരാവിലെ എഴുന്നേറ്റു തന്റെ കയ്യിൽ ആകെയുള്ള നാണയതുട്ടുകൾ ആ വൃദ്ധ ഒന്ന് കൂടി എണ്ണി നോക്കി. തലേന്ന് വീടിനുള്ളിൽ എത്ര പരതിയിട്ടും ആകെ കിട്ടിയത് രണ്ടു ചെറിയ വിലകുറഞ്ഞ ചെമ്പു നാണയങ്ങൾ മാത്രം. അവർ പതിയെ തന്റെ കയ്യിൽ ഉള്ളതൊക്കെയും സൂക്ഷിച്ചിരിക്കുന്ന പെട്ടി തുറന്നു. ദൈവാലയത്തിൽ ധരിക്കാനായി പുറത്തെവിടെയും ഇടാതെ സൂക്ഷിച്ചു വച്ചിരിക്കുന്ന ഒരു ഉടുപ്പുണ്ട്. എങ്കിലും അതിന്റെ കാലപ്പഴക്കം കൊണ്ട് അവിടെയും ഇവിടെയും ഒക്കെ നിറം…