Category: Fr Bobby Jose Kattikadu

വിത്തുകൾ

🔹വിത്തുകൾ ഫലമണിയുകയാണ് ജീവന്റെ നിയമം. ഇതു ഭൂമിയുടെ അലംഘനീയമായ പാഠമാണ്. കള്ളിമുള്ളുകൾ പോലും പൂക്കാറുണ്ട്. ഇത്രനാൾ എവിടെയാണീ വെള്ളപ്പൂക്കൾ ഒളിപ്പിച്ചുവെച്ചിരുന്നതെന്ന് നമ്മെ അത്ഭുതപ്പെടുത്തുമാറ്‌ നിറയെ പൂക്കാറുണ്ട്. സ്വയം നശിക്കുമെന്നറിഞ്ഞിട്ടും നാട് നശിക്കുമെന്നുപറഞ്ഞിട്ടും ഇല്ലിമൂളം കാവുകളും പൂ ചൂടാറുണ്ട്. എന്നിട്ടും ഒരിക്കലും പൂക്കാതെ പോകുന്ന ചില മനുഷ്യരുണ്ട്. കൃപയുടെ പുസ്തകത്തിൽനിന്ന് ഭീതിയുടെ ഒരുവാക്ക്. ഫലം നൽകാത്ത വൃക്ഷങ്ങളുടെ കീഴിൽ കോടാലി വെയ്ക്കപ്പെട്ടിരിക്കുന്നു. ഈ മഴു വിസ്മൃതിയുടേതാണ്. പ്രിയപ്പെട്ടവർ ബോധപൂർവം […]

നൈർമല്യം

നൈർമല്യം കുഞ്ഞുങ്ങളെപ്പോലെയായ ഒരു ഗുരുവിനേക്കുറിച്ച് ബുദ്ധപാരമ്പര്യങ്ങളിൽ നാം വായിക്കുന്നു. ഒരു സന്ധ്യയിൽ അയാൾ കുഞ്ഞുങ്ങളുമായി ഒളിച്ചുകളിക്കുകയായിരുന്നു. അയാളെ കണ്ടെത്താൻ കഴിയാതെ രാത്രിയായപ്പോൾ കുഞ്ഞുങ്ങൾ വീടുകളിലേക്ക് മടങ്ങി. അയാളാവട്ടെ കുഞ്ഞുങ്ങൾ തന്നെത്തേടി വരുമെന്നോർത്ത് കാത്തിരുന്നു. അങ്ങനെ പ്രഭാതമെത്തി. വൈക്കോൽത്തുറുവിനടുത്തെത്തിയ ഒരു ഗ്രാമീണൻ ഗുരുവിനെ അതിനിടയിൽ കണ്ട് അമ്പരന്നു, “ഹേയ്, അങ്ങിവിടെ എന്തു ചെയ്യുന്നു?” ഗുരു ചുണ്ടിൽ വിരൽ വച്ചു, “ശ്‌ശ്… ഒച്ചയുണ്ടാക്കരുത്! എന്നിട്ടുവേണം അവന്മാരെന്നെ കണ്ടുപിടിക്കാൻ!” ഒരു കുഞ്ഞിനെയെടുത്ത് […]

സഹോദരന്‍

സഹോദരന്‍ =========== ഏകദേശം അഞ്ഞൂറ് വര്‍ഷങ്ങള്‍ക്കുമുമ്പ് ജര്‍മനിയില്‍ ഒരു തട്ടാനുണ്ടായിരുന്നു. അയാള്ക്ക് പതിനെട്ട് മക്കളുണ്ട്. അതില് രണ്ടു പേര്‍ തമ്മില്‍ വല്ലാത്ത അടുപ്പമുണ്ട്. അവരുടെ അഭിരുചികളും ഒന്നു തന്നെ. രണ്ടു പേരും ഒരു പള്ളിമുറ്റത്ത്‌ നില്ക്കുകയാണ്. അവന്‍ ഒരു നാണയം ആകാശത്തേക്കെറിഞ്ഞു. ടോസ്സിടുകയാണ്. രണ്ടു പേരില്‍ ഒരാള്‍ക്ക് ദൂരെ നഗരത്തില്‍ പോയി ചിത്രകല പഠിക്കുവാനുള്ള സ്വാതന്ത്ര്യം കിട്ടിയിട്ടുണ്ട്. ഒരാള്‍ പോകുമ്പോള്‍ മറ്റേയാള്‍ കഠിനാധ്വാനം ചെയ്ത് ഈ കല […]

ഇതാണ് അച്ഛൻ

അമ്മയോടെന്നതിനേക്കാൾ എന്റെ വൈകാരിക അടുപ്പം അപ്പനോടായിരുന്നു. എനിക്ക് തോന്നുന്നു, ഞാൻ കൃത്യമായും അപ്പനിൽ നിന്നുളള ആളാണെന്ന്. ഇത്തിരി എഴുതാനുളള താൽപര്യവും ജീവിതത്തോടുളള കാഴ്ചപ്പാടും വിഷാദവുമുൾപ്പെടെ. നമ്മുടെ സമൂഹത്തിൽ മനുഷ്യർ അവരുടെ വലിയ കടപ്പാടുകളർപ്പിക്കുന്നത് അമ്മയ്ക്കാണ്. പക്ഷേ, അച്ഛൻ തീരെ ശ്രദ്ധിക്കപ്പെടാതെ പോകുകയാണ്. ഭയങ്കരമായ ഒരു നിശ്ശബ്ദ സാന്നിദ്ധ്യമായി. കവിതകളൊക്കെ എഴുതുന്ന ഒരു കൂട്ടുകാരി എനിക്കുണ്ട്. അവളെന്നോട് പറഞ്ഞു: മുതിർന്ന ശേഷം ഞാനെന്റെ അച്ഛനെ തൊടുന്നത് അച്ഛന്റെ ദേഹത്ത് […]

പുഞ്ചിരിയും മഴവില്ലും മാത്രം

മറ്റൊരാളുടെ അതിജീവനത്തിന് ത്വരകമാകുകയാണ് മനുഷ്യനെന്ന നിലയിൽ ഒരാൾക്ക് അനുവർത്തിക്കാവുന്ന ഏറ്റവും വലിയ സുകൃതമെന്ന് തോന്നുന്നു.ഒന്നോർത്താൽ ഏതൊരു ജീവജാലത്തിൻ്റെയും ഉള്ളിൽ ആ പരമ ചൈതന്യം നിക്ഷേപിച്ചിട്ടുള്ള ഏറ്റവും പുരാതനവും അഗാധവുമായ വിത്താണത്. ഗുരുക്കന്മാർ നമ്മളെ അഭ്യസിപ്പിക്കുന്നത് ജീവനകല മാത്രമല്ല അതിജീവന ഉപായങ്ങൾ കൂടിയാവണം. നിശ്ചയദാർഢ്യമെന്ന ഒരായുധത്തെ രാകിരാകി മിനുക്കുക എന്നതാണ് അതിജീവനത്തിൻ്റെ ദിശയിലെ ആദ്യ ചുവടെന്ന് തോന്നുന്നു. നിന്നെ ഭാരപ്പെടുത്തുന്ന നുകങ്ങളിൽ നിന്ന് പുറത്ത് കടക്കാൻ നിനക്ക് ആഗ്രഹമുണ്ടോയെന്ന […]

സംഭവ കഥ

സംഭവ കഥ (God’s love comes from least expected places and persons) സ്കൂള്‍ വിട്ടുവരുന്ന വഴി അവള്‍ക്കൊരാഗ്രഹം പള്ളിയുടെ മണിഗോപുരത്തിന്‍റെ മുകളില്‍ പ്രാവുകള്‍ കൂടുകൂട്ടിയിട്ടുണ്ട്. അതിലൊരണ്ണത്തിനെ പിടിച്ചു വളര്‍ത്തണം. പടവുകള്‍ കയറി മുകളിലേക്ക് പോയപ്പോള്‍ കൂടെ പഠിക്കുന്ന പയ്യനും കൂട്ടിനു കൂടി. കൌമാരക്കാരായ രണ്ടു കുട്ടികള്‍ (ആണും പെണ്ണും) അവര്‍ കയറി ചെന്നപ്പോള്‍ പ്രാവുകള്‍ പറന്നുപോയി. കഷ്ടപ്പെട്ട് കയറിവന്നതല്ലേ, ഉയരത്തിലുള്ള ഒരുപടിയില്‍ കാലാട്ടിയിരുന്ന് താഴെയുള്ള […]

ബന്ധങ്ങളുടെ ധർമ്മം

വീടിനു പുറത്ത് ജീവിക്കാനായി ഒരു കാരണമുള്ള എതൊരാളോടും ചോദിച്ചു കൊള്ളുക. അവർക്ക് പറയാനുണ്ടാവും ആയിരക്കണക്കിന് മിഴി നിറഞ്ഞ അനുഭവങ്ങൾ. പെങ്ങളെപ്പോലെ അത്താഴം വിളമ്പുന്നവർ, അച്ഛനെപ്പോലെ ഉറക്കത്തിൽ കരിമ്പടം പുതപ്പിക്കുന്നവർ, മകളെ പോലെ കൊഞ്ചുന്നവർ, ജ്യേഷ്ഠനെപ്പോലെ ശകാരിക്കുന്നവർ.പതുക്കെ പതുക്കെ ‘ പോലെ’ എന്ന പദം മാഞ്ഞു പോകന്നു….. ഒരു ജീവജാലത്തിനും ഇത്രയും നിരാലംബത്വം അനുഭവിക്കേണ്ടതില്ല. പെറ്റുവീണ ആട്ടിൻകുട്ടി എത്ര പെട്ടന്നാണ് തൊടി നിറയെ കൂത്താടുന്നത്. അവനാകട്ടെ എത്ര കാലം […]

🔥വിത്തുകൾ

🔥വിത്തുകൾ ഫലമണിയുകയാണ് ജീവന്റെ നിയമം. ഇതു ഭൂമിയുടെ അലംഘനീയമായ പാഠമാണ്. കള്ളിമുള്ളുകൾ പോലും പൂക്കാറുണ്ട്. ഇത്രനാൾ എവിടെയാണീ വെള്ളപ്പൂക്കൾ ഒളിപ്പിച്ചുവെച്ചിരുന്നതെന്ന് നമ്മെ അത്ഭുതപ്പെടുത്തുമാറ്‌ നിറയെ പൂക്കാറുണ്ട്. സ്വയം നശിക്കുമെന്നറിഞ്ഞിട്ടും നാട് നശിക്കുമെന്നുപറഞ്ഞിട്ടും ഇല്ലിമൂളം കാവുകളും പൂ ചൂടാറുണ്ട്. എന്നിട്ടും ഒരിക്കലും പൂക്കാതെ പോകുന്ന ചില മനുഷ്യരുണ്ട്.കൃപയുടെ പുസ്തകത്തിൽനിന്ന് ഭീതിയുടെ ഒരുവാക്ക്. ഫലം നൽകാത്ത വൃക്ഷങ്ങളുടെ കീഴിൽ കോടാലി വെയ്ക്കപ്പെട്ടിരിക്കുന്നു. ഈ മഴു വിസ്മൃതിയുടേതാണ്. പ്രിയപ്പെട്ടവർ ബോധപൂർവം അവരുടെ […]

എന്തൊക്കെ ഭീകരമായ വെർഷനുകൾ

മടങ്ങിപ്പോകുന്നതിനു മുൻപ് ആ മരപ്പണിക്കാരൻ അനുവർത്തിച്ച അവസാനകർമ്മങ്ങളിലൊന്ന് ഇതായിരുന്നു; അവരുടെ പൊടി പുരണ്ട വിണ്ടു കീറിയ കാല്പാദങ്ങളെ കഴുകി ചുംബിക്കുക. എളുപ്പമല്ല ഒരാളുടെ കാല്പാദങ്ങളെ തൊടുക. ജയദേവരെ ഓർമ്മിക്കുന്നു. ഗീതഗോവിന്ദത്തിന്റെ രചനയ്ക്കിടയിലായിരുന്നു അത്. അനുരാഗത്തിനൊടുവിൽ രാധയുടെ കാല്പാദങ്ങളെ മാധവ ചുംബിക്കുന്നു. അവിടെ കവി സന്ദേഹിയായി. മാധവ ഈശ്വരചൈതന്യമാണ്, രാധ ഒരു സാധു സ്ത്രീയും. അതിൽ ഈശ്വരനിന്ദയുടെ ഒരു കനലാളുന്നുണ്ടെന്നു ഭയന്ന് അയാളതു വേണ്ടെന്നു വച്ചു. എന്നിട്ടും, അതീവലാവണ്യമുള്ള […]

ഇരുട്ട്

ദീപാവലി നാളിൽ ഒരു ഉത്തരേന്ത്യൻ നഗരത്തിലൂടെ വെറുതെ അലയുമ്പോൾ, ഈ രാത്രി തീരാതിരുന്നെങ്കിൽ എന്നാശിക്കാതെ മറ്റെന്തു ചെയ്യും? മടുപ്പും ദാരിദ്ര്യവും സമാസമം ചാലിച്ച് വിരസവർണ്ണങ്ങൾ പൂശി സദാ മയക്കം പൂണ്ടു നിന്ന തെരുവുകളെ ഏതോ മന്ത്രവടി കൊണ്ട് ആരോ ഉഴിഞ്ഞിരിക്കുന്നു! താരകാചർച്ചിതാകാശത്തിന്റെ ഒരു കീറായി നഗരമിപ്പോൾ- നിറയെ വിളക്കുകൾ. മനസ്സ്, മറന്നുതുടങ്ങിയ ഒരു കവിത ഓർമ്മിച്ചെടുക്കുന്നു: ‘ചില നിമിഷത്തിലേകാകിയാം പ്രാണൻ അലയുമാർത്തനായ് ഭൂതായനങ്ങളിൽ, ഇരുളിലപ്പോഴുദിക്കുന്നു നിൻ മുഖം […]

വിവർത്തനം

വല്ലപ്പോഴുമെത്തുന്ന കപ്പലിനു വേണ്ടി കാത്തുനിൽക്കുകയാണ് തുറയിലുള്ളവർ, കടൽപ്പാലം തിങ്ങി നിറഞ്ഞ്. തീരത്തോടടുക്കുമ്പോൾ കപ്പിത്താന് നിയന്ത്രണം തെറ്റി. അപകടസൂചന കാട്ടാനായി അയാൾ തന്റെ മേൽക്കുപ്പായമുരിഞ്ഞ് ചുഴറ്റിക്കാട്ടി. നാവികരും അയളോടൊപ്പം ചേർന്നു. ഇങ്ങനെയാണ് അഭിവാദ്യം ചെയ്യുന്ന രീതിയെന്നോർത്ത് പാലത്തിലുള്ളവരും മേൽക്കുപ്പായം ഉരിഞ്ഞെടുത്ത് ആഘോഷമായി ആകാശത്തിലേക്കു ചുഴറ്റി. അങ്ങനെ അഭിവാദ്യങ്ങൾക്കും പ്രത്യഭിവാദ്യങ്ങൾക്കുമിടയിൽ പാലം തകർന്നു. കൊല്ലപ്പെട്ടവരുടെ സംഖ്യ ഇനിയും നിശ്ചയിച്ചിട്ടില്ല. തുറയിൽ കാലാകാലങ്ങളായി പറഞ്ഞുവരുന്ന ചരിത്രമാണ്. കഥയാവാം, കറുത്ത ഫലിതമാവാം. അതെ, […]