“For I know the plans I have for you, declares the Lord, plans to prosper you and not to harm you, plans to give you a hope and a future” Jeremiah 29, 11

പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന്
എന്നേരവും ആരാധനയും സ്തുതിയും പുകഴ്ച്ചയും ഉണ്ടായിരിക്കട്ടേ.
ഭാഗ്യപ്പെട്ട മാര്‍ യൗസേപ്പേ
ഭാഗ്യപ്പെട്ട മാര്‍ യൗസേപ്പേ, ഞങ്ങളുടെ അനര്‍ത്ഥങ്ങളില്‍ അങ്ങേപ്പക്കല്‍ ഓടിവന്ന് അങ്ങേ പരിശുദ്ധ ഭാര്യയോടു സഹായം അപേക്ഷിച്ചതിനുശേഷം അങ്ങേ മദ്ധ്യസ്ഥതയെയും ഞങ്ങളിപ്പോള്‍…

Holy Rosary
അളവില്ലാത്ത സകല നന്മസ്വരൂപിയായിരിക്കുന്ന സർവ്വേശ്വരാ കർത്താവേ ! നന്ദിഹീനരും പാപികളുമായിരിക്കുന്ന ഞങ്ങൾ അറുതിയില്ലാത്ത മഹിമ പ്രതാപത്തോടുകൂടിയിരിക്കുന്ന അങ്ങേ സന്നിധിയിൽ ജപം ചെയ്യാൻ അയോഗ്യരായിരിക്കുന്നു…
Prayer to Blessed Virgin Mary
എത്രയും ദയയുള്ള മാതാവേ, നിന്റെ സങ്കേതത്തിൽ ഓടിവന്ന് നിൻറെ ഉപകാരസഹായം അപേക്ഷിച്ച് നിന്റെ അപേക്ഷയുടെ സഹായത്തെ ഇരന്നവരിൽ ഒരുവനെങ്കിലും നിന്നാൽ കൈവിടപ്പെട്ടുവെന്ന് ലോകത്തില്‍ കേൾക്കപ്പെട്ടിട്ടില്ല എന്നു നീ നിനച്ചരുളണമേ, കന്യാവ്രതക്കാരുടെ രാജ്ഞിയായ കന്യകെ, ദയയുള്ള മാതാവേ ഇവ്വണ്ണമുള്ള ശരണത്താൽ ധൈര്യപ്പെട്ടു നിന്റെ തൃപ്പാദത്തിങ്കൽ ഞാന്‍ അണഞ്ഞു വരുന്നേൻ, നെടുവീർപ്പിട്ട് കണ്ണുനീര്‍ ചിന്തി പാപിയായ ഞാന്‍ നിന്റെ ദയയുടെ ആഴത്തെ കാത്തുകൊണ്ട് നിന്റെ സന്നിധിയിൽ നില്കുന്നു. അവതരിച്ച വചനത്തിന്റെ മാതാവേ എന്റെ അപേക്ഷയെ ഉപേക്ഷിക്കാതെ ദയയുള്ളവളായി കേട്ടരുളേണമേ. ആമ്മേൻ.

Holy Mary Pray for Us

ചെറിയ വേദോപദേശം
വിശുദ്ധ കുരിശിന്റെ + അടയാളത്താൽ ഞങ്ങളുടെ + ശത്രുക്കളിൽ നിന്നു ഞങ്ങളെ രക്ഷിക്കണമേ + ഞങ്ങളുടെ തമ്പുരാനേ! പിതാവിന്റെയും പുത്രന്റെയും + പരിശുദ്ധാത്മാവിന്റെയും നാമത്തിൽ ആമ്മേൻ.
കുമ്പസാരത്തിനുള്ള ജപം
സർവ്വശക്തനായ ദൈവത്തോടും, നിത്യകന്യകയായ പരിശുദ്ധ മറിയത്തോടും, പ്രധാന മാലാഖയായ വിശുദ്ധ മിഖായേലിനോടും, വിശുദ്ധ സ്നാപക യോഹന്നാനോടും, ശ്ലീഹന്മാരായ വിശുദ്ധ പത്രോസിനോടും, വിശുദ്ധ പൗലോസിനോടും, വിശുദ്ധ തോമായോടും, പിതാവേ അങ്ങയോടും, ഞാൻ ഏറ്റുപറയുന്നു. വിചാരത്താലും, വാക്കാലും, പ്രവൃത്തിയാലും ഞാൻ വളരെ പാപം ചെയ്തു പോയി. എന്റെ പിഴ + എന്റെ പിഴ + എന്റെ വലിയ പിഴ +












