The Book of Leviticus, Chapter 27 | ലേവ്യര്‍, അദ്ധ്യായം 27 | Malayalam Bible | POC Translation

ലേവ്യ പുസ്തകം, അദ്ധ്യായം 27 നേര്‍ച്ചകള്‍ 1 കര്‍ത്താവു മോശയോട് അരുളിച്ചെയ്തു:2 ഇസ്രായേല്‍ജനത്തോടു പറയുക, വ്യക്തികളെ കര്‍ത്താവിനു നേരുകയാണെങ്കില്‍, അവരുടെ വില നിശ്ചയിക്കേണ്ടത് ഇപ്രകാരമാണ്:3 ഇരുപതിനും അറുപതിനും മധ്യേ പ്രായമുള്ള പുരുഷനാണെങ്കില്‍ അവന്റെ മൂല്യം വിശുദ്ധമന്ദിരത്തിലെ നിരക്കനുസരിച്ച് അന്‍പതു ഷെക്കല്‍ വെള്ളിയായിരിക്കണം;4 സ്ത്രീയാണെങ്കില്‍ മുപ്പതുഷെക്കലും.5 അഞ്ചു വയസ്‌സിനും ഇരുപതു വയസ്‌സിനും മധ്യേയാണെങ്കില്‍ പുരുഷന് ഇരുപതു ഷെക്കലും സ്ത്രീക്ക് പത്തുഷെക്കലുമായിരിക്കണം മൂല്യം.6 ഒരുമാസം മുതല്‍ അഞ്ചു വര്‍ഷംവരെയാണ് പ്രായമെങ്കില്‍ ആണ്‍കുട്ടിക്ക് അഞ്ചു ഷെക്കല്‍ വെള്ളിയും പെണ്‍കുട്ടിക്ക് മൂന്നു ഷെക്കല്‍ … Continue reading The Book of Leviticus, Chapter 27 | ലേവ്യര്‍, അദ്ധ്യായം 27 | Malayalam Bible | POC Translation

The Book of Leviticus, Chapter 26 | ലേവ്യര്‍, അദ്ധ്യായം 26 | Malayalam Bible | POC Translation

ലേവ്യ പുസ്തകം, അദ്ധ്യായം 26 അനുഗ്രഹങ്ങള്‍ 1 നിങ്ങള്‍ ആരാധനയ്ക്കായി വിഗ്രഹങ്ങളോ കൊത്തുരൂപങ്ങളോ ഉണ്ടാക്കരുത്. നിങ്ങളുടെ ദേശത്തു സ്തംഭങ്ങളുയര്‍ത്തുകയോ കൊത്തിയ കല്ലുകള്‍ നാട്ടുകയോ അരുത്. എന്തെന്നാല്‍, ഞാനാണ് നിങ്ങളുടെദൈവമായ കര്‍ത്താവ്.2 നിങ്ങള്‍ എന്റെ സാബത്ത് ആചരിക്കുകയും എന്റെ വിശുദ്ധസ്ഥലം പൂജ്യമായിക്കരുതുകയും ചെയ്യുവിന്‍. ഞാനാണ് കര്‍ത്താവ്.3 നിങ്ങള്‍ എന്റെ നിയമങ്ങള്‍ അനുസരിക്കുകയും കല്‍പനകള്‍ പാലിക്കുകയും ചെയ്യുമെങ്കില്‍, ഞാന്‍ യഥാകാലം നിങ്ങള്‍ക്കു മഴ തരും;4 ഭൂമി വിളവുകള്‍ വര്‍ദ്ധിപ്പിക്കുകയും വൃക്ഷങ്ങള്‍ ഫലം നല്‍കുകയും ചെയ്യും.5 നിങ്ങളുടെ കറ്റമെതിക്കല്‍ മുന്തിരിപ്പഴം പറിക്കുന്ന … Continue reading The Book of Leviticus, Chapter 26 | ലേവ്യര്‍, അദ്ധ്യായം 26 | Malayalam Bible | POC Translation

The Book of Leviticus, Chapter 25 | ലേവ്യര്‍, അദ്ധ്യായം 25 | Malayalam Bible | POC Translation

ലേവ്യ പുസ്തകം, അദ്ധ്യായം 25 സാബത്തുവര്‍ഷം 1 കര്‍ത്താവ് സീനായ്മലയില്‍വച്ചു മോശയോട് അരുളിച്ചെയ്തു:2 ഇസ്രായേല്‍ജനത്തോടു പറയുക, ഞാന്‍ നിങ്ങള്‍ക്കു തരാന്‍പോകുന്ന ദേശത്തു നിങ്ങള്‍ പ്രവേശിക്കുമ്പോള്‍ ആ ദേശം കര്‍ത്താവിനൊരു സാബത്ത് ആചരിക്കണം.3 ആറുവര്‍ഷം നീ നിന്റെ നിലം വിതയ്ക്കുകയും മുന്തിരിവള്ളി വെട്ടിയൊരുക്കി ഫലമെടുക്കുകയും ചെയ്യുക.4 എന്നാല്‍, ഏഴാം വര്‍ഷം ദേശത്തിനു വിശ്ര മത്തിനുള്ള കര്‍ത്താവിന്റെ സാബത്തായിരിക്കും. ആ വര്‍ഷം നിലം വിതയ്ക്കുകയോ മുന്തിരിവള്ളി മുറിക്കുകയോ ചെയ്യരുത്.5 താനേ മുളച്ചു വിളയുന്നവനിങ്ങള്‍ കൊയ്യരുത്. വള്ളികള്‍ മുറിക്കാത്ത മുന്തിരിത്തോട്ടത്തിലെ പഴം … Continue reading The Book of Leviticus, Chapter 25 | ലേവ്യര്‍, അദ്ധ്യായം 25 | Malayalam Bible | POC Translation

The Book of Leviticus, Chapter 24 | ലേവ്യര്‍, അദ്ധ്യായം 24 | Malayalam Bible | POC Translation

ലേവ്യ പുസ്തകം, അദ്ധ്യായം 24 ദേവാലയദീപം 1 കര്‍ത്താവു മോശയോട് അരുളിച്ചെയ്തു:2 വിളക്കുകള്‍ നിരന്തരം കത്തിക്കൊണ്ടിരിക്കുന്നതിന് ഒലിവില്‍നിന്നെടുത്ത ശുദ്ധമായ എണ്ണ നിന്റെ അടുക്കല്‍ കൊണ്ടുവരാന്‍ ഇസ്രായേല്‍ജനത്തോടു പറയുക.3 സമാഗമകൂടാരത്തില്‍ സാക്ഷ്യത്തിന്റെ തിര ശ്ശീലയ്ക്കു പുറത്ത് പ്രദോഷംമുതല്‍ പ്രഭാതംവരെ നിരന്തരം കര്‍ത്താവിന്റെ സന്നിധിയില്‍ അഹറോന്‍ അതു സജ്ജമാക്കി വയ്ക്കണം. നിങ്ങളുടെ തലമുറകള്‍ക്ക് എന്നേക്കുമുള്ള നിയമമാണിത്.4 കര്‍ത്താവിന്റെ സന്നിധിയില്‍ ദീപപീഠത്തിന്‍മേല്‍ അവന്‍ ദീപങ്ങള്‍ നിരന്തരം ഒരുക്കിവയ്ക്കണം. തിരുസാന്നിദ്ധ്യ അപ്പം 5 നീ നേരിയ മാവുകൊണ്ടു പന്ത്രണ്ട് അപ്പം ഉണ്ടാക്കണം. ഓരോ … Continue reading The Book of Leviticus, Chapter 24 | ലേവ്യര്‍, അദ്ധ്യായം 24 | Malayalam Bible | POC Translation

The Book of Leviticus, Chapter 23 | ലേവ്യര്‍, അദ്ധ്യായം 23 | Malayalam Bible | POC Translation

ലേവ്യ പുസ്തകം, അദ്ധ്യായം 23 തിരുനാളുകള്‍ 1 കര്‍ത്താവു മോശയോട് അരുളിച്ചെയ്തു:2 ഇസ്രായേല്‍ജനത്തോടു പറയുക, വിശുദ്ധ സമ്മേളനങ്ങള്‍ വിളിച്ചുകൂട്ടേണ്ട കര്‍ത്താവിന്റെ തിരുനാളുകള്‍ ഇവയാണ്. സാബത്ത് 3 ആറുദിവസം നിങ്ങള്‍ ജോലി ചെയ്യണം; ഏഴാംദിവസം സമ്പൂര്‍ണവിശ്രമത്തിനും വിശുദ്ധ സമ്മേളനത്തിനുമുള്ള സാബത്താണ്. അന്നു നിങ്ങള്‍ ഒരു ജോലിയും ചെയ്യരുത്; നിങ്ങളുടെ സകല വാസസ്ഥലങ്ങളിലും കര്‍ത്താവിന്റെ സാബത്താണ്.4 നിശ്ചിത കാലത്ത് നിങ്ങള്‍ പ്രഖ്യാപിക്കേണ്ട കര്‍ത്താവിന്റെ തിരുനാളുകള്‍, വിശുദ്ധസമ്മേളനങ്ങള്‍ ഇവയാണ്. പെസഹാ, പുളിപ്പില്ലാത്ത അപ്പത്തിന്റെ തിരുനാള്‍ 5 ഒന്നാം മാസം പതിന്നാലാംദിവസംവൈകുന്നേരം കര്‍ത്താവിന്റെ … Continue reading The Book of Leviticus, Chapter 23 | ലേവ്യര്‍, അദ്ധ്യായം 23 | Malayalam Bible | POC Translation

The Book of Leviticus, Chapter 22 | ലേവ്യര്‍, അദ്ധ്യായം 22 | Malayalam Bible | POC Translation

ലേവ്യ പുസ്തകം, അദ്ധ്യായം 22 ബലിവസ്തുഭോജനം 1 കര്‍ത്താവ് മോശയോടു കല്‍പിച്ചു:2 ഇസ്രായേല്‍ജനം എനിക്കു സമര്‍പ്പിക്കുന്ന വിശുദ്ധവസ്തുക്കളെ ആദരപൂര്‍വം സമീപിക്കുകയും അങ്ങനെ എന്റെ പരിശുദ്ധനാമത്തെ അശുദ്ധമാക്കാതിരിക്കുകയും ചെയ്യുവിന്‍ എന്ന് അഹറോനോടും സന്തതികളോടും പറയുക. ഞാനാണ് കര്‍ത്താവ്.3 നിങ്ങളുടെ സന്തതിപരമ്പരകളില്‍ ആരെങ്കിലും അശുദ്ധനായിരിക്കെ, ഇസ്രായേല്‍ക്കാര്‍ കര്‍ത്താവിനു സമര്‍പ്പിച്ചവിശുദ്ധവസ്തുക്കളെ സമീപിച്ചാല്‍ അവന്‍ എന്റെ സന്നിധിയില്‍ നിന്നു വിച്‌ഛേദിക്കപ്പെടും.4 ഞാനാണ് കര്‍ത്താവ്. അഹറോന്റെ വംശത്തില്‍പ്പെട്ട ആരെങ്കിലും കുഷ്ഠരോഗിയോ ബീജസ്രാവക്കാരനോ ആണെങ്കില്‍ അവന്‍ ശുദ്ധനാകുന്നതുവരെ വിശുദ്ധവസ്തുക്കള്‍ ഭക്ഷിക്കരുത്.5 ബീജസ്രാവമുള്ളവനും മരിച്ചവനെയോ ഇഴജന്തുവിനെയോ മനുഷ്യനിലുള്ള … Continue reading The Book of Leviticus, Chapter 22 | ലേവ്യര്‍, അദ്ധ്യായം 22 | Malayalam Bible | POC Translation

The Book of Leviticus, Chapter 21 | ലേവ്യര്‍, അദ്ധ്യായം 21 | Malayalam Bible | POC Translation

ലേവ്യ പുസ്തകം, അദ്ധ്യായം 21 പൗരോഹിത്യ വിശുദ്ധി 1 കര്‍ത്താവ് മോശയോട് അരുളിച്ചെയ്തു: അഹറോന്റെ പുത്രന്‍മാരായ പുരോഹിതന്‍മാരോടു പറയുക, പുരോഹിതന്‍മാരിലാരും തങ്ങളുടെ ജനങ്ങളില്‍ മൃതരായവര്‍ക്കുവേണ്ടി സ്വയം അശുദ്ധരാകരുത്.2 എന്നാല്‍, തന്റെ അടുത്ത ചാര്‍ച്ചക്കാരെപ്രതി - പിതാവ്, മാതാവ്, മകന്‍ , മകള്‍, സഹോദരന്‍ എന്നിവരെ പ്രതി - അവന്‍ സ്വയം മാലിന്യം ഏറ്റുകൊള്ളട്ടെ.3 അതുപോലെ, കന്യകയായ സഹോദരിയെപ്രതിയും. അവിവാഹിതയായ അവള്‍ അവനു ബന്ധപ്പെട്ടവളാണ്.4 അവന്‍ തന്റെ ജനങ്ങളില്‍ പ്രമുഖനായിരിക്കുകയാല്‍ തന്നെത്തന്നെ മലിനനാക്കുകയോ അശുദ്ധനാക്കുകയോ അരുത്.5 ദുഃഖസൂചകമായി പുരോഹിതന്‍മാര്‍ … Continue reading The Book of Leviticus, Chapter 21 | ലേവ്യര്‍, അദ്ധ്യായം 21 | Malayalam Bible | POC Translation

The Book of Leviticus, Chapter 20 | ലേവ്യര്‍, അദ്ധ്യായം 20 | Malayalam Bible | POC Translation

ലേവ്യ പുസ്തകം, അദ്ധ്യായം 20 വിവിധ ശിക്ഷകള്‍ 1 കര്‍ത്താവു മോശയോട് അരുളിച്ചെയ്തു:2 ഇസ്രായേല്‍ജനത്തോടു പറയുക, ഇസ്രായേല്‍ജനത്തിലോ ഇസ്രായേലില്‍ വന്നു വസിക്കുന്ന വിദേശികളിലോ നിന്ന് ആരെങ്കിലും തങ്ങളുടെ മക്കളില്‍ ആരെയെങ്കിലും മോളെക്കിനു ബലിയര്‍പ്പിക്കുന്നെങ്കില്‍ അവനെ കൊല്ലണം. ദേശത്തിലെ ജനങ്ങള്‍ അവനെ കല്ലെറിയണം.3 അവനെതിരേ ഞാന്‍ എന്റെ മുഖം തിരിക്കുകയും ജനത്തില്‍നിന്ന് അവനെ വിച്‌ഛേദിച്ചുകളയുകയും ചെയ്യും. എന്തെന്നാല്‍, അവന്‍ തന്റെ മക്കളില്‍ ഒരാളെ മോളെക്കിനു ബലിയര്‍പ്പിച്ചു. അങ്ങനെ എന്റെ വിശുദ്ധസ്ഥലം മലിനമാക്കുകയും എന്റെ പരിശുദ്ധനാമം അശുദ്ധമാക്കുകയും ചെയ്തിരിക്കുന്നു.4 അവന്‍ … Continue reading The Book of Leviticus, Chapter 20 | ലേവ്യര്‍, അദ്ധ്യായം 20 | Malayalam Bible | POC Translation

The Book of Leviticus, Chapter 19 | ലേവ്യര്‍, അദ്ധ്യായം 19 | Malayalam Bible | POC Translation

ലേവ്യ പുസ്തകം, അദ്ധ്യായം 19 വിവിധ നിയമങ്ങള്‍ 1 കര്‍ത്താവു മോശയോട് അരുളിച്ചെയ്തു:2 ഇസ്രായേല്‍സമൂഹത്തോടു പറയുക, നിങ്ങള്‍ പരിശുദ്ധരായിരിക്കുവിന്‍. എന്തെന്നാല്‍ നിങ്ങളുടെ ദൈവവും കര്‍ത്താവുമായ ഞാന്‍ പരിശുദ്ധനാണ്.3 മാതാവിനെയും പിതാവിനെയും ബഹുമാനിക്കുകയും എന്റെ സാബത്ത് ആചരിക്കുകയും വേണം. ഞാനാണ് നിങ്ങളുടെ ദൈവമായ കര്‍ത്താവ്.4 വിഗ്രഹങ്ങളെ ആരാധിക്കുകയോ ദേവന്‍മാരുടെ വിഗ്രഹങ്ങള്‍ വാര്‍ത്തെടുക്കുകയോ ചെയ്യരുത്. ഞാനാണ് നിങ്ങളുടെ ദൈവമായ കര്‍ത്താവ്.5 കര്‍ത്താവിനു സമാധാനബലിയര്‍പ്പിക്കുമ്പോള്‍ നിങ്ങള്‍ സ്വീകാര്യരാകത്തക്കവിധം അര്‍പ്പിക്കുക.6 അര്‍പ്പിക്കുന്ന ദിവസവും അതിനടുത്ത ദിവസവും നിങ്ങള്‍ അതു ഭക്ഷിക്കണം. മൂന്നാം ദിവസത്തേക്ക് … Continue reading The Book of Leviticus, Chapter 19 | ലേവ്യര്‍, അദ്ധ്യായം 19 | Malayalam Bible | POC Translation

The Book of Leviticus, Chapter 18 | ലേവ്യര്‍, അദ്ധ്യായം 18 | Malayalam Bible | POC Translation

ലേവ്യ പുസ്തകം, അദ്ധ്യായം 18 ലൈംഗികതയുടെ വിശുദ്ധി 1 കര്‍ത്താവു മോശയോട് അരുളിച്ചെയ്തു:2 ഇസ്രായേല്‍ജനത്തോടു പറയുക, ഞാന്‍ നിങ്ങളുടെ ദൈവമായ കര്‍ത്താവാണ്.3 നിങ്ങള്‍ വസിച്ചിരുന്ന ഈജിപ്തുദേശത്തെ ജനങ്ങളെപ്പോലെ നിങ്ങള്‍ പ്രവര്‍ത്തിക്കരുത്. ഞാന്‍ നിങ്ങളെ പ്രവേശിപ്പിക്കാനിരിക്കുന്ന കാനാന്‍ദേശത്തെ ആളുകളെപ്പോലെയും നിങ്ങള്‍ പ്രവര്‍ത്തിക്കരുത്. അവരുടെ ചട്ടങ്ങളനുസരിച്ചു നിങ്ങള്‍ വ്യാപരിക്കുകയുമരുത്.4 നിങ്ങള്‍ എന്റെ പ്രമാണങ്ങളും കല്‍പനകളുമനുസരിച്ചു വ്യാപരിക്കണം.5 നിങ്ങളുടെ ദൈവമായ കര്‍ത്താവ് ഞാനാണ്. നിങ്ങള്‍ എന്റെ കല്‍പനകളും പ്രമാണങ്ങളും അനുസരിക്കുക. അവ അനുസരിക്കുന്നവന്‍ അതിനാല്‍ ജീവിക്കും. ഞാനാണ് കര്‍ത്താവ്.6 നിങ്ങളില്‍ ആരും … Continue reading The Book of Leviticus, Chapter 18 | ലേവ്യര്‍, അദ്ധ്യായം 18 | Malayalam Bible | POC Translation

The Book of Leviticus, Chapter 17 | ലേവ്യര്‍, അദ്ധ്യായം 17 | Malayalam Bible | POC Translation

ലേവ്യ പുസ്തകം, അദ്ധ്യായം 17 രക്തത്തിന്റെ പവിത്രത 1 കര്‍ത്താവു മോശയോടു കല്‍പിച്ചു:2 അഹറോനോടും പുത്രന്‍മാരോടും ഇസ്രായേല്‍ജനത്തോടുംപറയുക, കര്‍ത്താവ് കല്‍പിക്കുന്നു:3 ഇസ്രായേല്‍ഭവനത്തിലെ ആരെങ്കിലും കാളയെയോ ചെമ്മരിയാടിനെയോ കോലാടിനെയോ പാളയത്തിനകത്തോ പുറത്തോ വച്ചു കൊല്ലുകയും,4 ശ്രീകോവിലിനു മുന്‍പില്‍ കര്‍ത്താവിനു കാഴ്ചയായി അര്‍പ്പിക്കുന്നതിന് സമാഗമകൂടാരത്തിന്റെ വാതില്‍ക്കല്‍ അതിനെ കൊണ്ടുവരാതിരിക്കുകയും ചെയ്താല്‍ അതിന്റെ രക്തത്തിന് അവന്‍ ഉത്തരവാദിയായിരിക്കും. രക്തംചൊരിഞ്ഞഅവന്‍ സ്വജനത്തില്‍നിന്നു വിച്‌ഛേ ദിക്കപ്പെടണം.5 ഇത് ഇസ്രായേല്‍ജനം മൃഗങ്ങളെ തുറസ്‌സായ സ്ഥലത്തുവച്ചു ബലിയര്‍പ്പിക്കാതെ കര്‍ത്താവിന്റെ മുന്‍പില്‍ സമാഗമകൂടാരത്തിന്റെ വാതില്‍ക്കല്‍ പുരോഹിതന്റെ യടുത്തു കൊണ്ടുവന്ന് … Continue reading The Book of Leviticus, Chapter 17 | ലേവ്യര്‍, അദ്ധ്യായം 17 | Malayalam Bible | POC Translation

The Book of Leviticus, Chapter 16 | ലേവ്യര്‍, അദ്ധ്യായം 16 | Malayalam Bible | POC Translation

ലേവ്യ പുസ്തകം, അദ്ധ്യായം 16 പാപപരിഹാരദിനം 1 അഹറോന്റെ രണ്ടു പുത്രന്‍മാര്‍ കര്‍ത്താവിന്റെ സന്നിധിയില്‍വച്ചു മരിച്ചതിനുശേഷം2 കര്‍ത്താവു മോശയോട് അരുളിച്ചെയ്തു: നിന്റെ സഹോദരനായ അഹറോനോട് അവന്‍ മരിക്കാതിരിക്കേണ്ടതിന് തിരശ്ശീലയ്ക്കുള്ളിലെ ശ്രീകോവിലില്‍ പെട്ട കത്തിനു മുകളിലെ കൃപാസനത്തിനു മുന്‍പില്‍ ഏതു സമയത്തും പ്രവേശിക്കരുതെന്ന് നീ പറയണം. കാരണം, കൃപാസ നത്തിനു മുകളില്‍ ഒരു മേഘത്തില്‍ ഞാന്‍ പ്രത്യക്ഷപ്പെടും.3 അഹറോന്‍ ശ്രീകോവിലില്‍ പ്രവേശിക്കേണ്ടത് ഇങ്ങനെയാണ്: പാപപരിഹാരബലിക്ക് ഒരു കാളക്കുട്ടിയെയും ദഹനബലിക്ക് ഒരു മുട്ടാടിനെയും കൊണ്ടുവരണം.4 വിശുദ്ധമായ ചണക്കുപ്പായവും ചണംകൊണ്ടുള്ള കാല്‍ച്ചട്ടയും … Continue reading The Book of Leviticus, Chapter 16 | ലേവ്യര്‍, അദ്ധ്യായം 16 | Malayalam Bible | POC Translation

The Book of Leviticus, Chapter 15 | ലേവ്യര്‍, അദ്ധ്യായം 15 | Malayalam Bible | POC Translation

ലേവ്യ പുസ്തകം, അദ്ധ്യായം 15 സ്രാവം മൂലമുള്ള അശുദ്ധി 1 കര്‍ത്താവ് മോശയോടും അഹറോനോടും അരുളിച്ചെയ്തു:2 ഇസ്രായേല്‍ജനത്തോടു പറയുക: ആര്‍ക്കെങ്കിലും ശുക്ലസ്രാവമുണ്ടായാല്‍ അവന്‍ അതിനാല്‍ അശുദ്ധനായിരിക്കും.3 ശുക്ലസ്രാവത്താലുള്ള അശുദ്ധിയെ സംബന്ധിക്കുന്ന നിയമം ഇതാണ്: അവന്റെ ശരീരത്തില്‍നിന്ന് ശുക്ലം ഒഴുകുകയോ ഒഴുക്കു നിലച്ചുപോകുകയോ ചെയ്താലും അവനില്‍ അത് അശുദ്ധിയാണ്.4 അവന്‍ കിടക്കുന്ന കിടക്കയും ഇരിക്കുന്ന ഇടങ്ങളുമെല്ലാം അശുദ്ധമായിരിക്കും.5 അവന്റെ കിടക്ക തൊടുന്നവന്‍ വസ്ത്രം അലക്കുകയും കുളിക്കുകയും വേണം. അവന്‍ വൈകുന്നേരംവരെ അശുദ്ധനായിരിക്കും.6 അവന്‍ ഇരുന്ന സ്ഥലത്ത് ആരെങ്കിലും ഇരുന്നാല്‍ … Continue reading The Book of Leviticus, Chapter 15 | ലേവ്യര്‍, അദ്ധ്യായം 15 | Malayalam Bible | POC Translation

The Book of Leviticus, Chapter 14 | ലേവ്യര്‍, അദ്ധ്യായം 14 | Malayalam Bible | POC Translation

ലേവ്യ പുസ്തകം, അദ്ധ്യായം 14 ത്വഗ്രോഗ ശുദ്ധീകരണം 1 കര്‍ത്താവു മോശയോട് അരുളിച്ചെയ്തു:2 കുഷ്ഠരോഗിയുടെ ശുദ്ധീകരണ ദിനത്തില്‍ അനുഷ്ഠിക്കേണ്ട നിയമം ഇതാണ്; അവനെ പുരോഹിതന്റെ അടുക്കല്‍കൊണ്ടുവരണം.3 പുരോഹിതന്‍ പാളയത്തിനു പുറത്തുപോയി അവനെ പരിശോധിക്കണം.4 രോഗി സുഖംപ്രാപിച്ചെന്നു കണ്ടാല്‍ ശുദ്ധിയുള്ള രണ്ടു പക്ഷികള്‍, ദേവദാരു, ചെമന്ന നൂല്‍, ഈസ്സോപ്പുചെടി എന്നിവകൊണ്ടുവരാന്‍ നിര്‍ദേശിക്കണം.5 ഒരു മണ്‍പാത്രത്തില്‍ ശുദ്ധമായ ഉറവവെള്ളമെടുത്ത് പക്ഷികളിലൊന്നിനെ അതിനുമീതേവച്ചുകൊല്ലാന്‍ പുരോഹിതന്‍ കല്‍പിക്കണം.6 ദേവദാരു, ചെമന്ന നൂല്‍, ഇസ്സോപ്പുചെടി എന്നിവ ജീവനുള്ള പക്ഷിയോടൊപ്പം ഉറവവെള്ളത്തിനു മീതേവച്ചു കൊന്ന പക്ഷിയുടെ … Continue reading The Book of Leviticus, Chapter 14 | ലേവ്യര്‍, അദ്ധ്യായം 14 | Malayalam Bible | POC Translation

The Book of Leviticus, Chapter 13 | ലേവ്യര്‍, അദ്ധ്യായം 13 | Malayalam Bible | POC Translation

ലേവ്യ പുസ്തകം, അദ്ധ്യായം 13 ത്വഗ്രോഗങ്ങള്‍ 1 കര്‍ത്താവ് മോശയോടും അഹറോനോടും അരുളിച്ചെയ്തു:2 ഒരാളുടെ ശരീരത്തില്‍ തടിപ്പോ പരുവോ പാണ്ടോ ഉണ്ടാവുകയും അതു കുഷ്ഠമായിത്തോന്നുകയുംചെയ്താല്‍, പുരോഹിതനായ അഹറോന്റെ യോ അവന്റെ പുത്രന്‍മാരായ പുരോഹിതന്‍മാരില്‍ ഒരുവന്റെ യോ അടുക്കല്‍ അവനെ കൊണ്ടുപോകണം.3 പുരോഹിതന്‍ രോഗബാധിതമായ ശരീരഭാഗം പരിശോധിക്കണം. അവിടെയുള്ള രോമം വെളുത്തതും അവിടം ചുറ്റുമുള്ള ഭാഗത്തെക്കാള്‍ കുഴിഞ്ഞതുമാണെങ്കില്‍ അത് കുഷ്ഠമാണ്. പരിശോധനയ്ക്കുശേഷം, അവന്‍ അശുദ്ധനാണെന്നു പുരോഹിതന്‍ പ്രഖ്യാപിക്കണം.4 എന്നാല്‍, ശരീരത്തിലെ പാണ്ട് വെളുത്തതെങ്കിലും ചുറ്റുമുള്ള ത്വക്കിനെക്കാള്‍ കുഴിഞ്ഞതോ അതിലുള്ള … Continue reading The Book of Leviticus, Chapter 13 | ലേവ്യര്‍, അദ്ധ്യായം 13 | Malayalam Bible | POC Translation

The Book of Leviticus, Chapter 12 | ലേവ്യര്‍, അദ്ധ്യായം 12 | Malayalam Bible | POC Translation

ലേവ്യ പുസ്തകം, അദ്ധ്യായം 12 മാതാക്കളുടെ ശുദ്ധീകരണം 1 കര്‍ത്താവ് മോശയോട് അരുളിച്ചെയ്തു:2 ഇസ്രായേല്‍ജനത്തോടു പറയുക, ഗര്‍ഭംധരിച്ച് ആണ്‍കുഞ്ഞിനെ പ്രസവിക്കുന്ന സ്ത്രീ ഋതുകാലത്തെന്നപോലെ ഏഴു ദിവസത്തേക്ക് അശുദ്ധയായിരിക്കും.3 എട്ടാംദിവസം കുട്ടിയെ പരിച്‌ഛേദനം ചെയ്യണം.4 പിന്നെ, രക്തത്തില്‍നിന്നുള്ള ശുദ്ധീകരണത്തിനായി അവള്‍ മുപ്പത്തിമൂന്നു ദിവസം കാത്തിരിക്കണം. ശുദ്ധീകരണദിവസങ്ങള്‍ കഴിയുന്നതുവരെ വിശുദ്ധവസ്തുക്കള്‍ സ്പര്‍ശിക്കുകയോ വിശുദ്ധസ്ഥലത്തു പ്രവേശിക്കുകയോ അരുത്.5 എന്നാല്‍, പെണ്‍കുഞ്ഞിനെയാണു പ്രസവിക്കുന്നതെങ്കില്‍ ഋതുകാലത്തെന്നപോലെ രണ്ടാഴ്ചത്തേക്ക് അവള്‍ അശുദ്ധയായിരിക്കും; രക്തത്തില്‍ നിന്നുള്ള ശുദ്ധീകരണത്തിനായി അറുപത്തിയാറു ദിവസം കാത്തിരിക്കണം.6 കുഞ്ഞ് ആണോ പെണ്ണോ ആകട്ടെ, … Continue reading The Book of Leviticus, Chapter 12 | ലേവ്യര്‍, അദ്ധ്യായം 12 | Malayalam Bible | POC Translation

The Book of Leviticus, Chapter 11 | ലേവ്യര്‍, അദ്ധ്യായം 11 | Malayalam Bible | POC Translation

ലേവ്യ പുസ്തകം, അദ്ധ്യായം 11 ശുദ്ധവും അശുദ്ധവുമായ ജീവികള്‍ 1 കര്‍ത്താവ് മോശയോടും അഹറോനോടും അരുളിച്ചെയ്തു:2 ഇസ്രായേല്‍ജനത്തോടു പറയുക, ഭൂമുഖത്തെ മൃഗങ്ങളില്‍ നിങ്ങള്‍ക്കു ഭക്ഷിക്കാവുന്നവ ഇവയാണ്:3 പാദം വിഭജിച്ചിരിക്കുന്നതും ഇരട്ടക്കുളമ്പുള്ളതും അയവിറക്കുന്നതുമായ മൃഗങ്ങളെ നിങ്ങള്‍ക്കു ഭക്ഷിക്കാം.4 എന്നാല്‍, അയ വിറക്കുന്നതോ ഇരട്ടക്കുളമ്പുള്ളതോ ആയ മൃഗങ്ങളില്‍ ഇവയെ നിങ്ങള്‍ ഭക്ഷിക്കരുത്: ഒട്ടകം അയവിറക്കുന്നതെങ്കിലും അത് ഇരട്ടക്കുളമ്പുള്ളതല്ല. അതു നിങ്ങള്‍ക്ക് അശുദ്ധമാണ്.5 കുഴിമുയല്‍ അയവിറക്കുന്നതെങ്കിലും അത് ഇരട്ടക്കുളമ്പുള്ളതല്ല. അതു നിങ്ങള്‍ക്ക് അശുദ്ധമാണ്.6 മുയല്‍ അയ വിറക്കുന്നതെങ്കിലും അത് ഇരട്ടക്കുളമ്പുള്ളതല്ല. അതു … Continue reading The Book of Leviticus, Chapter 11 | ലേവ്യര്‍, അദ്ധ്യായം 11 | Malayalam Bible | POC Translation

The Book of Leviticus, Chapter 10 | ലേവ്യര്‍, അദ്ധ്യായം 10 | Malayalam Bible | POC Translation

ലേവ്യ പുസ്തകം, അദ്ധ്യായം 10 നാദാബും അബിഹുവും 1 അഹറോന്റെ പുത്രന്‍മാരായ നാദാബും അബിഹുവും തങ്ങളുടെ ധൂപകലശങ്ങളെടുത്ത് തീ കൊളുത്തി. അതില്‍ കുന്തുരുക്കമിട്ട് കര്‍ത്താവിന്റെ മുന്‍പില്‍ അര്‍പ്പിച്ചു. അവിടുന്ന് കല്‍പിച്ചിട്ടില്ലായ്കയാല്‍ ആ അഗ്‌നി അവിശുദ്ധമായിരുന്നു.2 അതിനാല്‍, കര്‍ത്താവിന്റെ സന്നിധിയില്‍നിന്ന് അഗ്‌നി ഇറങ്ങിവന്ന് അവരെ വിഴുങ്ങി. അവര്‍ അവിടുത്തെ മുന്‍പില്‍വച്ചു മരിച്ചു.3 അപ്പോള്‍മോശ അഹറോനോടു പറഞ്ഞു: കര്‍ത്താവ് അരുളിച്ചെയ്തിരിക്കുന്നു, എന്നെ സമീപിക്കുന്നവര്‍ക്ക് ഞാന്‍ പരിശുദ്ധനാണെന്നു കാണിച്ചുകൊടുക്കും. എല്ലാ ജനങ്ങളുടെയും മുന്‍പില്‍ എന്റെ മഹത്വം ഞാന്‍ വെളിപ്പെടുത്തും. അഹറോന്‍ നിശ്ശബ്ദനായിരുന്നു.4 … Continue reading The Book of Leviticus, Chapter 10 | ലേവ്യര്‍, അദ്ധ്യായം 10 | Malayalam Bible | POC Translation

The Book of Leviticus, Chapter 9 | ലേവ്യര്‍, അദ്ധ്യായം 9 | Malayalam Bible | POC Translation

ലേവ്യ പുസ്തകം, അദ്ധ്യായം 9 പുരോഹിത ശുശ്രൂഷ 1 എട്ടാംദിവസം മോശ അഹറോനെയും പുത്രന്‍മാരെയും ഇസ്രായേലിലെ ശ്രേഷ്ഠന്‍മാരെയും വിളിച്ചു.2 അവന്‍ അഹറോനോടു പറഞ്ഞു: പാപപരിഹാരബലിക്കായി ഊന മറ്റ ഒരു കാളക്കുട്ടിയെയും ദഹനബലിക്കായി ഊനമറ്റ ഒരു മുട്ടാടിനെയും കര്‍ത്താവിന്റെ മുന്‍പില്‍ സമര്‍പ്പിക്കണം.3 ഇസ്രായേല്‍ ജനത്തോടു പറയുക: പാപപരിഹാരബലിക്കായി ഒരു കോലാട്ടിന്‍മുട്ടനെയും ദഹന ബലിക്കായി ഒരു വയസ്സുള്ളതും ഊനമറ്റതുമായ ഒരു കാളക്കുട്ടിയെയും ഒരു ചെമ്മരിയാടിനെയും4 സമാധാനബലിക്കായി ഒരു കാളയെയും ഒരു മുട്ടാടിനെയും കര്‍ത്താവിന്റെ മുന്‍പില്‍ ബലിയര്‍പ്പിക്കാന്‍ കൊണ്ടുവരുവിന്‍. എണ്ണചേര്‍ത്ത ഒരു … Continue reading The Book of Leviticus, Chapter 9 | ലേവ്യര്‍, അദ്ധ്യായം 9 | Malayalam Bible | POC Translation

The Book of Leviticus, Chapter 8 | ലേവ്യര്‍, അദ്ധ്യായം 8 | Malayalam Bible | POC Translation

ലേവ്യ പുസ്തകം, അദ്ധ്യായം 8 പുരോഹിതാഭിഷേകം 1 കര്‍ത്താവു മോശയോട് അരുളിച്ചെയ്തു:2 വസ്ത്രങ്ങള്‍, അഭിഷേകതൈലം, പാപപരിഹാരബലിക്കുള്ള കാള, രണ്ടു മുട്ടാടുകള്‍, ഒരുകുട്ട പുളിപ്പില്ലാത്ത അപ്പം എന്നിവയോടുകൂടി അഹറോനെയും പുത്രന്‍മാരെയുംകൊണ്ടുവരിക.3 സമാഗമകൂടാരത്തിന്റെ വാതില്‍ക്കല്‍ സമൂഹത്തെ ഒന്നിച്ചുകൂട്ടുക.4 കര്‍ത്താവു കല്‍പിച്ചതുപോലെ മോശ ചെയ്തു. സമാഗമകൂടാരത്തിന്റെ വാതില്‍ക്കല്‍ സമൂഹത്തെ ഒന്നിച്ചുകൂട്ടി.5 അപ്പോള്‍ മോശ സമൂഹത്തോടു പറഞ്ഞു: ഇങ്ങനെ ചെയ്യണമെന്നാണ് കര്‍ത്താവ് കല്‍പിച്ചത്.6 അനന്തരം, മോശ അഹറോനെയും പുത്രന്‍മാരെയും മുന്‍പോട്ടുകൊണ്ടുവന്ന് അവരെ വെള്ളംകൊണ്ടു കഴുകി;7 അഹറോനെ കുപ്പായം അണിയിച്ച് അരപ്പട്ടകെട്ടി, മേലങ്കി ധരിപ്പിച്ചു. … Continue reading The Book of Leviticus, Chapter 8 | ലേവ്യര്‍, അദ്ധ്യായം 8 | Malayalam Bible | POC Translation

The Book of Leviticus, Chapter 7 | ലേവ്യര്‍, അദ്ധ്യായം 7 | Malayalam Bible | POC Translation

ലേവ്യ പുസ്തകം, അദ്ധ്യായം 7 പ്രായശ്ചിത്തബലി 1 അതിവിശുദ്ധമായ പ്രായശ്ചിത്തബലിക്കുള്ള നിയമമിതാണ്:2 ദഹനബലിക്കുള്ള മൃഗത്തെ കൊല്ലുന്ന സ്ഥലത്തുവച്ചുതന്നെ പ്രായശ്ചിത്തബലിക്കുള്ള മൃഗത്തെയും കൊല്ലണം. അതിന്റെ രക്തം ബലിപീഠത്തിനു ചുറ്റും തളിക്കണം.3 അതിന്റെ മേദസ്‌സു മുഴുവനും - ആന്തരികാവയവങ്ങളെ പൊതിഞ്ഞിരിക്കുന്നതും അരക്കെട്ടിനോടു ചേര്‍ന്നുള്ള വൃക്കകളിലുള്ളതും -4 ഇരുവൃക്കകളുംകൊഴുത്ത വാലും കരളിന്‍മേലുള്ള നെയ്‌വ ലയും എടുക്കണം.5 പുരോഹിതന്‍ അവ കര്‍ത്താവിനായി ബലിപീഠത്തില്‍വച്ചു ദഹിപ്പിക്കണം. ഇതു പ്രായശ്ചിത്തബലിയാണ്.6 പുരോഹിതവംശത്തില്‍പ്പെട്ട എല്ലാ പുരുഷന്‍മാര്‍ക്കും അതു ഭക്ഷിക്കാം. വിശുദ്ധ സ്ഥലത്തുവച്ചു വേണം അതു ഭക്ഷിക്കാന്‍.7 അത് … Continue reading The Book of Leviticus, Chapter 7 | ലേവ്യര്‍, അദ്ധ്യായം 7 | Malayalam Bible | POC Translation

The Book of Leviticus, Chapter 6 | ലേവ്യര്‍, അദ്ധ്യായം 6 | Malayalam Bible | POC Translation

ലേവ്യ പുസ്തകം, അദ്ധ്യായം 6 1 കര്‍ത്താവ് മോശയോട് അരുളിച്ചെയ്തു: 2 സൂക്ഷിക്കാനേല്‍പിച്ചതോ ഈടുവച്ചതോ ആയ വസ്തു തിരിച്ചുകൊടുക്കാതെയും കവര്‍ച്ച ചെയ്തും അയല്‍ക്കാരനെ വഞ്ചിക്കുക, പീഡിപ്പിക്കുക,3 കാണാതെപോയതു കണ്ടുകിട്ടിയിട്ടും ആ കാര്യം നിഷേധിച്ച് കള്ള സത്യം ചെയ്യുക എന്നിങ്ങനെയുമുള്ള പാപങ്ങളില്‍ ഏതെങ്കിലുമൊന്നു പ്രവര്‍ത്തിച്ച്, കര്‍ത്താവിനോട് അവിശ്വസ്തത കാണിക്കുന്നവന്‍ കുറ്റക്കാരനായിരിക്കും.4 ഒരുവന്‍ ഇങ്ങനെ പാപംചെയ്തു കുറ്റക്കാരനായാല്‍, അവന്‍ കവര്‍ച്ചകൊണ്ടോ മര്‍ദനത്തിലൂടെയോ കൈവശപ്പെടുത്തിയതും സൂക്ഷിക്കാന്‍ ഏല്‍പിക്കപ്പെട്ടതും കാണാതെപോയി കണ്ടുകിട്ടിയതും,5 കള്ളസത്യം ചെയ്തു നേടിയതും എല്ലാം, വിലയുടെ അഞ്ചില്‍ ഒരുഭാഗം കൂട്ടിച്ചേര്‍ത്ത് … Continue reading The Book of Leviticus, Chapter 6 | ലേവ്യര്‍, അദ്ധ്യായം 6 | Malayalam Bible | POC Translation

The Book of Leviticus, Chapter 5 | ലേവ്യര്‍, അദ്ധ്യായം 5 | Malayalam Bible | POC Translation

ലേവ്യ പുസ്തകം, അദ്ധ്യായം 5 1 സാക്ഷ്യം നല്കാന്‍ ശപഥപൂര്‍വം ആവശ്യപ്പെട്ടിട്ടും താന്‍ കാണുകയോ മനസ്‌സിലാക്കുകയോ ചെയ്ത കാര്യം ഏറ്റുപറയായ്കമൂലം പാപംചെയ്യുന്നവന്‍ അതിന്റെ കുറ്റം ഏല്‍ക്കണം.2 ആരെങ്കിലും അശുദ്ധമായ വസ്തുവിനെ - അശുദ്ധമായ വന്യമൃഗം, കന്നുകാലി, ഇഴജന്തു ഇവയില്‍ ഏതിന്റെ യെങ്കിലും ശവത്തെ - സ്പര്‍ശിക്കുകയും അവന്‍ അത് അറിയാതിരിക്കുകയും ചെയ്താല്‍, അറിയുമ്പോള്‍ അവന്‍ അശുദ്ധനും കുറ്റക്കാരനുമായിരിക്കും.3 ഒരുവന്‍ തന്നെ അശുദ്ധനാക്കുന്ന ഏതെങ്കിലും തരത്തിലുള്ള മാനുഷിക മാലിന്യത്തെ സ്പര്‍ശിക്കുകയും അത് അറിയാതിരിക്കുകയും ചെയ്താല്‍, അറിയുമ്പോള്‍ അവന്‍ കുറ്റക്കാരനായിരിക്കും.4 … Continue reading The Book of Leviticus, Chapter 5 | ലേവ്യര്‍, അദ്ധ്യായം 5 | Malayalam Bible | POC Translation

The Book of Leviticus, Chapter 4 | ലേവ്യര്‍, അദ്ധ്യായം 4 | Malayalam Bible | POC Translation

ലേവ്യ പുസ്തകം, അദ്ധ്യായം 4 പാപപരിഹാരബലി 1 കര്‍ത്താവു മോശയോട് അരുളിച്ചെയ്തു:2 ഇസ്രായേല്‍ജനത്തോടു പറയുക, ചെയ്യരുത് എന്നു കര്‍ത്താവ് വിലക്കിയിട്ടുള്ളവയില്‍ ഏതെങ്കിലുമൊന്നിനെതിരായി ആരെങ്കിലും അറിവില്ലായ്മമൂലം പാപം ചെയ്യുന്നുവെന്നിരിക്കട്ടെ.3 ഇങ്ങനെ പാപം ചെയ്ത് ജനങ്ങളുടെമേല്‍ കുറ്റം വരുത്തിവയ്ക്കുന്നത് അഭിഷിക്തനായ പുരോഹിതനാണെങ്കില്‍ അവന്‍ ഊനമറ്റ ഒരു കാളക്കുട്ടിയെ കര്‍ത്താവിനു പാപപരിഹാരബലിയായി സമര്‍പ്പിക്കണം.4 അതിനെ സമാഗമകൂടാരത്തിന്റെ വാതില്‍ക്കല്‍ അവിടുത്തെ സന്നിധിയില്‍ കൊണ്ടുവന്ന് അതിന്റെ തലയില്‍ കൈവച്ചതിനുശേഷം അതിനെ കൊല്ലണം.5 അഭിഷിക്ത പുരോഹിതന്‍ കാളക്കുട്ടിയുടെ കുറെരക്തമെടുത്ത് സമാഗമകൂടാരത്തിലേക്കു കൊണ്ടുവരണം.6 അവന്‍ തന്റെ വിരല്‍ … Continue reading The Book of Leviticus, Chapter 4 | ലേവ്യര്‍, അദ്ധ്യായം 4 | Malayalam Bible | POC Translation