പുലർവെട്ടം 446
{പുലർവെട്ടം 446} പിരിയുമ്പോൾ മാത്രം കൈമാറേണ്ട ഒന്നായിട്ടായിരുന്നു ഒരിക്കൽ മനുഷ്യർ ഉപഹാരങ്ങളെ ഗണിച്ചത്. അതുകൊണ്ടുതന്നെ അതിൽ എണ്ണിത്തീർക്കാനാവാത്ത വൈകാരികത അടക്കം ചെയ്തിരുന്നു. ഹെർബേറിയത്തിലെ വരണ്ട ഇല പോലെ, എന്നെങ്കിലുമൊരിക്കൽ അതൊരു ഹരിതകാലം ഓർമ്മിപ്പിക്കുമെന്ന് അത് കൈമാറിയവർ വിശ്വസിച്ചിരുന്നു. എളുപ്പമായിരുന്നില്ല അത്തരമൊന്ന് കണ്ടെത്തുവാൻ. ഓർമ്മ മുള്ളായി, പൂവായി ഒരേ നേരത്ത് വേദനയും ആഹ്ളാദവുമായി. കൗതുകകരമായ ഒരു നിരീക്ഷണം, അത്തരം ഉപഹാരങ്ങൾക്ക് അങ്ങാടിയുടെ സൂചികയുപയോഗിച്ചതിനാൽ കേവലം ചില്ലിക്കാശിന്റെ വിലയേ […]