മദർ തേരേസായുമൊത്തുള്ള എന്റെ ദിനങ്ങൾ : അരവിന്ദ് കെജ്രിവാൾ

മദർ തേരേസായുമൊത്തുള്ള എന്റെ ദിനങ്ങൾ : അരവിന്ദ് കെജ്രിവാൾ   24 വയസ്സുള്ളഒരു യുവ എൻഞ്ചിനിയറായി ജംഷഡ്പൂറിലുള്ള Tata Steel ൽ ജോലി ചെയ്യുന്ന കാലം. ജനങ്ങൾക്ക് വേണ്ടി എന്തെങ്കിലും ചെയ്യണം എന്ന ത്രീവമായ ആഗ്രഹത്താൽ കമ്പനിയുടെ തന്നെ സാമൂഹ്യ ക്ഷേമ വകുപ്പിലേക്ക് ഒരു സ്ഥലം മാറ്റത്തിന് അരവിന്ദ് കെജ്രിവാൾ അപേക്ഷിച്ചു. അപേക്ഷ നിരസിച്ചതിനാൽ കെജ്രിവാൾ ജോലി രാജി വെച്ചു. സിവിൽ സർവ്വീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കണം എന്ന ഒരു ചിന്ത അരവിന്ദിനുണ്ടായിരുന്നു.   ജംഷഡ്പൂറിൽ നിന്ന് അദ്ദേഹം … Continue reading മദർ തേരേസായുമൊത്തുള്ള എന്റെ ദിനങ്ങൾ : അരവിന്ദ് കെജ്രിവാൾ

അബ്ദുൾ കലാം അധ്യാപകർക്കു നൽകിയ പ്രതിജ്ഞ

ഡോ. എ. പി. ജെ അബ്ദുൾ കലാം അധ്യാപകർക്കു നൽകിയ പ്രതിജ്ഞ   ഭാരതത്തിന്റെ ഏറ്റവും പ്രിയപ്പെട്ട അധ്യാപകനായിരുന്നു മുൻ രാഷ്ട്രപതിയും 'ഇന്ത്യയുടെ മിസൈൽ മനുഷ്യൻമായ ' ഡോ. APJ അബ്ദുൾ കലാം. ഇന്ത്യയിൽ ഉടനീളം സഞ്ചരിച്ച് വിദ്യാർത്ഥികൾക്കും അധ്യാപകർക്കും വഴിവിളക്കായ ഡോ. കലാമിന്റെ അധ്യാപകർക്കുള്ള പ്രതിജ്ഞ.   1. പ്രഥമവും പ്രധാനവുമായി ഞാൻ അധ്യാപനത്തെ സ്നേഹിക്കും. അധ്യാപനം എന്റെ ആത്മാവായിരിക്കും. അധ്യാപനം എന്റെ ജീവിതത്തിന്റെ ദൗത്യമായിരിക്കും.   2. ഒരു അധ്യാപകൻ അല്ലങ്കിൽ അധ്യാപിക എന്ന … Continue reading അബ്ദുൾ കലാം അധ്യാപകർക്കു നൽകിയ പ്രതിജ്ഞ

തുമ്മലും ദൈവാനുഗ്രഹവും ഗ്രിഗറി മാർപാപ്പായും

തുമ്മലും ദൈവാനുഗ്രഹവും ഗ്രിഗറി മാർപാപ്പായും   ലത്തീൻ സഭയിൽ സെപ്തംബർ മൂന്നാം തീയതി മഹാനായ വിശുദ്ധ ഗ്രിഗറി മാർപാപ്പയുടെ തിരുനാൾ ആഘോഷിക്കുന്നു. (540 - 604 ). AD 590 മുതൽ 604 വരെ തിരുസഭയെ നയിച്ച പത്രോസിൻ്റെ പിൻഗാമിയാണ് ഗ്രിഗറി മാർപാപ്പ. തുമ്മലിനു ശേഷം “ദൈവം നിന്നെ അനുഗ്രഹിക്കട്ടെ " എന്നു പറയുന്ന ശൈലി രൂപപ്പെട്ടതിൽ ഗ്രിഗറി മാർപാപ്പയുടെ പങ്ക് പ്രശസം നീയമാണ് അതിനെക്കുറിച്ചാണ് ഈ കുറിപ്പ്.   തുമ്മലിനു ശേഷം "ദൈവം നിന്നെ അനുഗ്രഹിക്കട്ടെ" … Continue reading തുമ്മലും ദൈവാനുഗ്രഹവും ഗ്രിഗറി മാർപാപ്പായും

വി. മോനിക്ക: നമ്മൾ അറിയേണ്ട ചില വസ്തുതകൾ

വി. മോനിക്ക: നമ്മൾ അറിയേണ്ട ചില വസ്തുതകൾ   കത്തോലിക്കാ സഭ ആഗസ്റ്റു മാസം ഇരുപത്തി ഏഴാം തീയതി വി. മോനിക്കായുടെ തിരുനാൾ ആഘോഷിക്കുന്നു. സ്ഥിരതയോടെ പ്രാർത്ഥിക്കുന്നതിനു ഉത്തമ ഉദാഹരണമാണ് മഹാനായ വി. അഗസ്തീനോസിന്റെ അമ്മയായ വി. മോനിക്ക. വി. മോനിക്കായെക്കുറിച്ചുള്ള ചില വസ്തുതകൾ നമുക്കു പരിചയപ്പെടാം .   1) മൂന്നു മക്കളുടെ അമ്മ   വി. മോനിക്കായ്ക്കു മൂന്നു കുട്ടികളാണ് ഉണ്ടായിരുന്നത്. നാവിഗിയൂസ് പെർപേത്വാ അഗസ്റ്റിൻ. അഗസ്റ്റിനൊഴികെ മറ്റു രണ്ടു പേരും നേരത്തെ മാമ്മോദീസാ … Continue reading വി. മോനിക്ക: നമ്മൾ അറിയേണ്ട ചില വസ്തുതകൾ

മദർ തേരേസാ ഒൻപതു വയസ്സുകാരിക്ക് എഴുതിയ കത്ത്

മദർ തേരേസാ ഒൻപതു വയസ്സുകാരിക്ക് എഴുതിയ കത്ത്   ഇന്ന് ആഗസ്റ്റ് 26 കൽക്കത്തയിലെ വിശുദ്ധ മദർ തേരേസയുടെ 111-ാം ജന്മദിനം. ഈ അവസരത്തിൽ 1987 ൽ മദർ തേരേസാ ഒൻപതു വയസ്സുകാരിക്കയച്ച ഒരു കത്ത് പരിചയപ്പെട്ടാലോ.   അഗതികളുടെ അമ്മ മദർ തേരേസാ തെരുവിൻ്റെ മക്കളുടെ അമ്മ മാത്രമായിരുന്നില്ല കുട്ടികളുടെ പ്രിയപ്പെട്ട വിശുദ്ധ കൂടിയായിരുന്നു. മദറിനു കുട്ടികളോടുള്ള സ്നേഹത്തിന്റെ പ്രതിഫലനമായി എഴുതിയ ഒരു കത്ത്.   സംഭവം നടക്കുന്നത് 1987 ൽ. ഒൻപതു വയസ്സുകാരി ലിസ് … Continue reading മദർ തേരേസാ ഒൻപതു വയസ്സുകാരിക്ക് എഴുതിയ കത്ത്

ലീമയിലെ വി. റോസായിൽ നിന്നു പഠിക്കേണ്ട 3 പാഠങ്ങൾ

ലീമയിലെ വിശുദ്ധ റോസായിൽ നിന്നു പഠിക്കേണ്ട മൂന്നു ജീവിത പാഠങ്ങൾ   അമേരിക്കൻ ഭൂഖണ്ഡത്തിൽ ജനിച്ചവരിൽ ആദ്യമായി വിശുദ്ധ പദവിയിലേക്കു ഉയർത്തപ്പെട്ട വിശുദ്ധ ലീമായിലെ വി. റോസയുടെ തിരുനാൾ (ആഗസ്റ്റ് 23) സഭ ഇന്ന് ആലോഷിക്കുന്നു. . ഈ ബഹുമതിക്കു അർഹയാണങ്കിലും അവളുടെ ജീവിതം വളരെ ലളിതമായിരുന്നു. വിശുദ്ധിയിൽ വളരാൻ പരിശ്രമിക്കുന്നവർക്കുള്ള ഒരു ഉത്തമ മാതൃകയാണ് പെറുവിൽ നിന്നുള്ള ഈ വിശുദ്ധ കന്യക. വിശുദ്ധ റോസായിൽ നിന്നു പഠിക്കേണ്ട മൂന്നു ജീവിത പാഠങ്ങൾ നമുക്കു പരിശോധിക്കാം   … Continue reading ലീമയിലെ വി. റോസായിൽ നിന്നു പഠിക്കേണ്ട 3 പാഠങ്ങൾ

സ്വർലോക രാജ്ഞിയായ മറിയത്തിൻ്റെ തിരുനാൾ

സ്വർലോക രാജ്ഞിയായ മറിയത്തിൻ്റെ തിരുനാൾ   1954 ൽ പന്ത്രണ്ടാം പീയൂസ് മാർപാപ്പ ആദ് ച്ചേളി റെജീന (Ad Coeli Reginam) എന്ന ചാക്രിക ലേഖനം വഴി മറിയത്തെ സ്വർലോക റാണിയായി പ്രഖ്യാപിക്കുകയും, ആഗസ്റ്റ് 22 സ്വർലോകരാജ്ഞിയുടെ പേരിൽ ഒരു തിരുനാൾ സ്ഥാപിക്കുയും ചെയ്തു. മറിയത്തിന്റെ സ്വർഗ്ഗാരോപണ തിരുനാൾ കഴിഞ്ഞ് എട്ടാം ദിവസമാണ് സഭ ഈ തിരുനാൾ ആഘോഷിക്കുന്നത്. പരിശുദ്ധ മറിയത്തിന്റെ സ്വർല്ലോക രാജ്ഞി പദവും വിശുദ്ധ ഗ്രന്ഥത്തിൽ അധിഷ്ഠിതമാണ്.   മംഗള വാർത്തയുടെ അവസരത്തിൽ ഗബ്രിയൽ … Continue reading സ്വർലോക രാജ്ഞിയായ മറിയത്തിൻ്റെ തിരുനാൾ

മൂന്നു നന്മ നിറഞ്ഞ മറിയത്തിന്റെ മനോഹാരിത

മൂന്നു നന്മ നിറഞ്ഞ മറിയത്തിന്റെ മനോഹാരിത   പരിശുദ്ധ കന്യകാമറിയത്തോടുള്ള ഭക്തിയിൽ സവിശേഷമായ ഒന്നാണ് എല്ലാ ദിവസവും മൂന്നു നന്മ നിറഞ്ഞ മറിയം എന്ന ജപം ചൊല്ലി പ്രാർത്ഥിക്കുന്നത്. എവിടെ നിന്നാണ് ഈ ഭക്തി ആവിർഭവിക്കുന്നത്?   പതിമൂന്നാം നൂറ്റാണ്ടിൽ ജർമ്മനിയിലാണു ഈ പ്രാർത്ഥന ഉത്ഭവിച്ചത്.ബനഡിക്ടിൻ സന്യാസിനി ആയിരുന്ന ഹാക്കബോണിലെ വിശുദ്ധ മെറ്റിൽഡയോടു(St. Mechtilde of Hackeborn) പരിശുദ്ധ ത്രിത്വത്തിനു നന്ദി അർപ്പിക്കാനുള്ള ഒരു ഉത്തമ മാർഗ്ഗമായാണു, പരിശുദ്ധ മറിയം ഇതു വെളുപ്പെടുത്തിയത്.   കുലീന കുലജാതയായ … Continue reading മൂന്നു നന്മ നിറഞ്ഞ മറിയത്തിന്റെ മനോഹാരിത

ഈ പുഞ്ചിരി മാഞ്ഞിട്ട് ഇന്നു 84 വർഷം തികയുന്നു

ഈ പുഞ്ചിരി മാഞ്ഞിട്ട് ഇന്നു 84 വർഷം തികയുന്നു   ഈ ചെറുപുഞ്ചിരി മാഞ്ഞിട്ട് ഇന്നു 84 വർഷം പൂർത്തിയാകുന്നു. കേവലം പതിനാലു മാസം പൗരോഹിത്യം ജിവിച്ച് പിതൃഭവനത്തിലേക്കു യാത്രയാകുന്ന വാഴ്ത്തപ്പെട്ട മാർട്ടിൻ മാർട്ടിനെസ് പാസ്കുവാൽ (Blessed Martín Martínez Pascual) എന്ന 25 വയസ്സുള്ള ഒരു യുവ സ്പാനിഷ് വൈദികന്റെ ചിത്രമാണിത്. കത്താലിക്കാ വൈദികനായതിന്റെ പേരിൽ രക്തസാക്ഷിത്വം വരിക്കേണ്ടി വന്ന സഹനദാസൻ.   1936 ആഗസ്റ്റു മാസം പതിനെട്ടാം തീയതി തന്നെ വെടിവെച്ചു കൊല്ലുന്നതിനു രണ്ടു … Continue reading ഈ പുഞ്ചിരി മാഞ്ഞിട്ട് ഇന്നു 84 വർഷം തികയുന്നു

മരിയ വിശുദ്ധിയുടെ ഏഴു ഭാവങ്ങൾ

മരിയ വിശുദ്ധിയുടെ ഏഴു ഭാവങ്ങൾ   പരിശുദ്ധ കന്യകാമറിയത്തിന് തിരുസഭയിൽ നൽകുന്ന വണക്കത്തിനു ഹൈപ്പർ ദൂളിയാ (Hyper dulia) എന്നാണ് പറയുന്നത്. ഉന്നതമായ വണക്കം എന്നാണ് ഇതിന്റെ അർത്ഥം. രണ്ടാം വത്തിക്കാൻ കൗൺസിന്റെ തിരുസഭയെക്കുറിച്ചുള്ള പ്രമാണ രേഖയിൽ യഥാർത്ഥ മരിയഭക്തി എന്തിലടങ്ങിയിരിക്കുന്നു എന്നു പഠിപ്പിക്കുന്നുണ്ട് : " അടിയുറച്ച വിശ്വാസത്തിൽ നിന്നു പുറപ്പെടുന്നതും തന്മൂലം ദൈവ ജനനിയുടെ മാഹാത്മ്യം അറിയാൻ ഇടയാകുന്നതിലും പുത്ര സഹജമായി സ്നേഹിച്ച് അമ്മയുടെ സുകൃതങ്ങൾ അനുകരിക്കാൻ പ്രചോദനം ലഭിക്കുന്നതിലുമാണ് അതു അടങ്ങിയിരിക്കുന്നത്. " … Continue reading മരിയ വിശുദ്ധിയുടെ ഏഴു ഭാവങ്ങൾ

ഉറങ്ങുന്ന പരിശുദ്ധ കന്യകാമറിയത്തിന്റെ തിരുനാൾ

ഉറങ്ങുന്ന പരിശുദ്ധ കന്യകാമറിയത്തിന്റെ തിരുനാൾ   പ്രാചീന ലോകത്തിൽ പലരും മരണത്തെ "ഉറക്കം" ആയിആണു കണ്ടിരുന്നത്. ബൈബളിലും ഈ ചിന്താരീതി നമുക്കു കാണാൻ കഴിയും. സങ്കീർത്തകൻ ഇപ്രകാരം പ്രാർത്ഥിക്കുന്നു: "എന്‍െറ ദൈവമായ കര്‍ത്താവേ,എന്നെ കടാക്‌ഷിച്ച്‌ ഉത്തരമരുളണമേ! ഞാന്‍ മരണനിദ്രയില്‍ വഴുതി വീഴാതിരിക്കാന്‍ എന്‍െറ നയനങ്ങളെ പ്രകാശിപ്പിക്കണമേ! "(സങ്കീ: 13:3) ” വി. പൗലോസിന്റെ ലേഖനങ്ങളിലും സമാന ചിന്താഗതിയുണ്ട്.   തെസലോനിക്കക്കാർക്കുള്ള ഒന്നാം ലേഖനത്തിൽ ഈശോയുടെ ഉത്ഥാനവുമായി ബന്ധപ്പെട്ട് ഇതേ ബിംബം ഉപയോഗിക്കുന്നുണ്ട്, "യേശു മരിക്കുകയും വീണ്ടും ഉയിര്‍ക്കുകയും … Continue reading ഉറങ്ങുന്ന പരിശുദ്ധ കന്യകാമറിയത്തിന്റെ തിരുനാൾ

ഏറ്റവും വലിയ കൂട്ടക്കൊലയുടെ ഇടം

ഓഷ്‌വിറ്റ്സ് : മനുഷ്യ ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ടക്കൊലയുടെ ഇടം   ഓഷ്‌വിറ്റ്സ് തടങ്കൽ പാളയത്തിൽ രക്തസാക്ഷിത്വം വരിച്ച വിശുദ്ധ മാക്സിമില്യാൻ കോൾബയുടെ ഓർമ്മ ദിനത്തിൻ യൂറോപ്പിലെ ഏറ്റവും വലിയ നാസി തടങ്കൽപാളയമായിരുന്ന ഓഷ്‌വിറ്റ്സിനെ നമുക്കൊന്നു പരിചയപ്പെടാം.   ഓഷ്‌വ്വിറ്റ്‌സ്‌-ബിർകെനൗ (Auschwitz-Birkenau) എന്നറിയപ്പെടുന്ന ഓഷ്വിറ്റ്സ് തടങ്കൽ പാളയം തെക്കൻ പോളണ്ടിലെ ക്രാക്കൊവ് പട്ടണത്തിൽ നിന്നു 50 കിലോമീറ്റർ അകലയായി സ്ഥിതി ചെയ്യുന്നു. 1940 ലാണ് രാഷ്ട്രീയ തടവുകാരെ പാർപ്പിക്കാൻ എന്ന ഉദ്ദേശ്യത്തോടെ ഇവിടെ തടങ്കൽ പാളയം ആരംഭിച്ചത്. … Continue reading ഏറ്റവും വലിയ കൂട്ടക്കൊലയുടെ ഇടം

കോൾബയുടെ കുറുക്കുവഴികൾ

ഭൂമിയിൽ സ്വർഗ്ഗം അനുഭവിക്കാൻ വി. മാക്സിമില്യാൻ കോൾബയുടെ കുറുക്കുവഴികൾ   ദുരിതം നിറഞ്ഞ നമ്മുടെ നൂറ്റാണ്ടിന്റെ സ്വർഗ്ഗീയ മധ്യസ്ഥൻ, എന്നാണ് മാക്സി മില്യൻ കോൾബയേ പരിശുദ്ധനായ ജോൺ പോൾ രണ്ടാമൻ മാർപാപ്പ വിശേഷിപ്പിച്ചിരുന്നത്. ചെറുപ്പം മുതൽ മറ്റുള്ളവർക്കുവേണ്ടി ജീവിക്കാൻ തീരുമാനിക്കുകയും, അവസാനം മറ്റുള്ളവർക്ക് ജീവൻ കൊടുത്ത് മറയുകയും ചെയ്ത ഒരു മനുഷ്യസ്‌നേഹിയായിരുന്നു വി. മാക്സിമില്യാൻ കോൾബേ. ഒരിക്കൽ കോൾബേയുടെ അമ്മ ചോദിച്ചു മകനെ നിനക്ക് ആരാകാനാണ് ആഗ്രഹം, കോൾബേ ഉടനെ പരി. അമ്മയുടെ രൂപത്തിനു മുമ്പിൽ പ്രാർത്ഥനാ … Continue reading കോൾബയുടെ കുറുക്കുവഴികൾ

ഒരു സൈന്യത്തെ കീഴടക്കിയ അസ്സീസിയിലെ വി. ക്ലാര

ദിവ്യകാരുണ്യ ശക്തിയാൽ ഒരു സൈന്യത്തെ കീഴടക്കിയ അസ്സീസിയിലെ വി. ക്ലാര   കത്തോലിക്കാ സഭ ആഗസ്റ്റു മാസം പതിനൊന്നാം തീയതി അസ്സീസിയിലെ വി. ക്ലാരയുടെ തിരുനാൾ ആഘോഷിക്കുന്നു. അസ്സീസിയിലെ ഒരു കുലീന കുടുംബത്തിൽ 1193 ൽ വി. ക്ലാര ജനിച്ചു. അവൾ ജനിക്കുന്നതിനു മുമ്പേ അവൾ ലോകത്തിൽ ദൈവത്തിന്റെ പ്രകാശമായിത്തീരും എന്ന ഒരു അടയാളം ക്ലാരയുടെ അമ്മയ്ക്കു ലഭിച്ചിരുന്നു. ചെറു പ്രായത്തിൽ തന്നെ ദൈവീക കാര്യങ്ങളോടുള്ള ഭക്തി, തീക്ഷ്ണമായ പ്രാർത്ഥന, ദിവ്യകാരുണ്യ ഭക്തി, പാവങ്ങളോടുള്ള അനുകമ്പ ഇവയിൽ … Continue reading ഒരു സൈന്യത്തെ കീഴടക്കിയ അസ്സീസിയിലെ വി. ക്ലാര

എഡിത്ത് സ്റ്റെയിനു വഴിവിളിക്കായ മുന്നു നിമിഷങ്ങൾ

യുറോപ്പിന്റെ സഹ മധ്യസ്ഥയായ വിശുദ്ധ എഡിത്ത് സ്റ്റെയിനു ദൈവത്തിനു സ്വയം സമർപ്പിക്കാൻ വഴിവിളിക്കായ മുന്നു നിമിഷങ്ങൾ.   ആഗസ്റ്റ് മാസം ഒൻപതാം തീയതി കത്തോലിക്കാ സഭ കുരിശിന്റെ വിശുദ്ധ തെരേസാ ബെനഡിക്ടിന്റെ തിരുനാൾ ആഘോഷിക്കുന്നു. ഒരു നലം തികഞ്ഞ തത്വശാസ്ത്രയായി പ്രശസ്തിയുടെ കൊടുമുടിയിൽ നിൽക്കുമ്പോഴാണ് യഹൂദമതത്തിൽ നിന്ന് കത്തോലിക്കാ സഭയിലേക്ക് മതപരിവർത്തനം നടത്തുകയും കർമ്മലീത്താ സഭയിൽ ചേരുകയും ചെയ്തത്. 1942 ഓഗസ്റ്റ് മാസം ഒൻപതാം തീയതി ഓഷ്വിറ്റ്സിലെ നാസി തടങ്കൽ പാളയത്തിൽ രക്തസാക്ഷിയായി.   1891 ഒക്ടോബർ … Continue reading എഡിത്ത് സ്റ്റെയിനു വഴിവിളിക്കായ മുന്നു നിമിഷങ്ങൾ

നാഗാസാക്കിയിലെ കണ്ണു നഷ്ടപ്പെട്ട മാതാവ്

നാഗാസാക്കിയിലെ കണ്ണു നഷ്ടപ്പെട്ട മാതാവ്       ജപ്പാനിലെ നാഗസാക്കിയിൽ അമേരിക്കൻ സൈന്യം ആറ്റംബോംബ് വർഷിച്ചിട്ട് ഇന്നു (ആഗസ്റ്റ് 9 ) ന് എഴുപത്തിയാറു വർഷം പൂർത്തിയാകുന്നു. നാഗാസാക്കി ദിനത്തിൽ കണ്ണു നഷ്ടപ്പെട്ട നാഗാസാക്കിയിലെ മാതാവിനെ നമുക്കു പരിചയപ്പെട്ടാലോ   ഷിൻ്റോയിസവും ബുദ്ധമതവുമാണ് ജപ്പാനിലെ പ്രധാന മതങ്ങൾ. 1549 വി. ഫ്രാൻസീസ് സേവ്യറിൻ്റെ പ്രേഷിത പ്രവർത്തനം വഴിയാണ് ജപ്പാനിൽ കത്തോലിക്കാ സഭ എത്തുന്നത്. 1587 മുതൽ ക്രൈസ്തവർക്കു എതിരെയുള്ള പീഡനങ്ങൾ ജപ്പാനിൽ ആരംഭിച്ചു. പതിനേഴാം നൂറ്റാണ്ടിൻ്റെ … Continue reading നാഗാസാക്കിയിലെ കണ്ണു നഷ്ടപ്പെട്ട മാതാവ്

The Basilica of Santa Maria Maggiore അഥവാ മഞ്ഞു ബസലിക്കാ

The Basilica of Santa Maria Maggiore അഥവാ മഞ്ഞു ബസലിക്കാ   റോമിലെ നാലു പ്രധാന പേപ്പൽ ബസിലിക്കാകളിൽ പരിശുദ്ധ മറിയത്തിന്റെ നാമത്തിൽ പ്രതിഷ്ഠിക്കപ്പെട്ട ദൈവാലയമാണ് Santa Maria Maggiore അഥവാ The Basilica of St. Mary Major. AD 352 ൽ പോപ്പ് ലിബേരിയുസിന്റെ ( Liberius 352-366 ) ഭരണകാലത്താണ് ഈ ദൈവാലയം നിർമ്മിച്ചത്. ഐതീഹ്യമനുസരിച്ച് റോമിലുള്ള പ്രഭുകുടുബംഗമായ ജോണിനും ഭാര്യക്കും മക്കളുണ്ടായിരുന്നില്ല. അവരുടെ കാലശേഷം സ്വത്തുവകകൾ ഇഷ്ടദാനം നൽകാൻ ഒരു … Continue reading The Basilica of Santa Maria Maggiore അഥവാ മഞ്ഞു ബസലിക്കാ

ഒരു പുരോഹിതന്‍റെ മരണത്തെ കുറിച്ചുള്ള ധ്യാനം

ഒരു പുരോഹിതന്‍റെ മരണത്തെ കുറിച്ചുള്ള ധ്യാനം ഇനി അവന്‍ ഉറങ്ങട്ടെ, ഉണർത്തരുത്   മരണം എല്ലാവർക്കും ക്ഷണിക്കപ്പെടാത്ത അതിഥിയാണ്. പക്ഷേ ഓരോരുത്തരും മരണത്തെ നോക്കിക്കാണുന്നതിനുസരിച്ച് അത് വ്യത്യാസപ്പെട്ടിരിക്കും.   ചിലർക്ക് അത് കയ്പേറിയതാണ്, വേറെ ചിലർക്ക് മാധുര്യമേറിയതും. മറ്റു ചിലർക്ക് അത് നിസ്സംഗതയും കുറെപ്പേർക്ക് അർത്ഥശൂന്യതയും തരുമ്പോൾ ചിലർ അതിൽ അർത്ഥപൂർണ്ണത കണ്ടെത്തുന്നു. അനിവാര്യമായ ഒരു വസ്തുതയായി മാത്രം അതിനെ കാണുന്ന ചിലരുണ്ട്. ഇതിൽ എതെങ്കിലും ഒന്നോ, മറ്റേതെങ്കിലുമോ ആയിരിക്കും ആരുടെയെങ്കിലും മരണത്തെക്കുറിച്ച് കേൾക്കുമ്പോഴുള്ള നമ്മുടെ പ്രതികരണം. … Continue reading ഒരു പുരോഹിതന്‍റെ മരണത്തെ കുറിച്ചുള്ള ധ്യാനം

ഈശോസഭയും വിശുദ്ധ യൗസേപ്പിതാവും

ജോസഫ് ചിന്തകൾ 235 ഈശോസഭയും വിശുദ്ധ യൗസേപ്പിതാവും   ഈശോസഭയുടെ സ്ഥാപകനായ വിശുദ്ധ ഇഗ്നേഷ്യസ് ലെയോളയുടെ തിരുനാൾ ദിനമാണ് ജൂലൈ 31. ഈശോസഭയുടെ എല്ലാ പ്രവർത്തനങ്ങളുടെയും ലക്ഷ്യം വ്യക്തികളെയും സമൂഹങ്ങളെയും ഈശോയിലേക്ക് അടുപ്പിക്കുക എന്നതാണ്. വിശുദ്ധ ഇഗ്നേഷ്യസിൻ്റെ Spiritual Exercises ൽ പരിശുദ്ധ മറിയം കഴിഞ്ഞാൽ ഈശോയുടെ ശൈശവകാലത്തും രഹസ്യ ജീവിതത്തിലും അവനുമായി ഏറ്റവും അടുപ്പത്തിൽ ജീവിച്ച വ്യക്തി യസേപ്പിതാവാകയാൽ, ഈശോയോടു ഏറ്റവും ചേർന്നു ജീവിക്കാനുള്ള ഒരു മാർഗ്ഗമായി യൗസേപ്പിതാവിനോടുള്ള ഭക്തിയെ മനസ്സിലാക്കുന്നു. ആധുനിക കാലഘട്ടത്തിൻ്റെ തുടക്കത്തിൽ … Continue reading ഈശോസഭയും വിശുദ്ധ യൗസേപ്പിതാവും

അന്താരാഷ്ട്ര സൗഹൃദ ദിനം: ജൂലൈ 30

Nelsapy

അന്താരാഷ്ട്ര സൗഹൃദ ദിനം: ജൂലൈ 30
 
ബ്രിട്ടിഷ് എഴുത്തുകാരനായ ജോൺ ചുർട്ടൺ കോളിൻസ് സുഹൃത്തുക്കളെക്കുറിച്ച് ഒരിക്കൽ ഇപ്രകാരം എഴുതി :”നമ്മുടെ അഭിവൃദ്ധിയിൽ നമ്മുടെ സുഹൃത്തുക്കൾക്ക് നമ്മളെ അറിയാം, പ്രതികൂല സാഹചര്യങ്ങളിൽ നമുക്കു നമ്മുടെ സുഹൃത്തുക്കളെ അറിയാം.”
 
സൗഹൃദത്തിലൂടെ സമാധാനപരമായ സംസ്കരം കെട്ടിപ്പടുക്കുന്നതിന് പ്രവർത്തിക്കുന്ന World Friendship Crusade എന്ന സംഘടന 1958 ജൂലൈ 30ന് അന്താരാഷ്ട സൗഹൃദ ദിനമായി പ്രഖ്യാപിക്കണമെന്ന ആശയം മുന്നോട്ടു വച്ചു. പരാഗ്വെക്കാരനായ ഡോ. റാമോൺ ആർട്ടെമിയോ ബ്രാച്ചോ ആയിരുന്നു ഈ സംഘടനയുടെ സ്ഥാപകൻ.
 
പരാഗ്വേയിലെ പ്യൂർട്ടോ പിനാസ്കോ എന്ന പട്ടണത്തിൽ സുഹൃത്തക്കളോടൊപ്പം 1958 ജൂലൈ ഇരുപതാം തീയതി അത്താഴം കഴിച്ചു സൗഹൃദ ദിനം അന്താരാഷ്ട്ര തലത്തിൽ സംഘടിപ്പിക്കണം എന്ന ആശയം മുന്നോട്ടു വച്ചു. വർണ്ണ ലിംഗ വംശ മത ഭേദമില്ലാതെ മനുഷ്യവർഗത്തിൻ്റെ സൗഹൃദവും കൂട്ടായ്മയും പ്രോത്സാഹിപ്പിക്കുകയാണ് ലോക സൗഹൃദ ദിനത്തിൻ്റെ ലക്ഷ്യം.
 
ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലിയാണ് 2011 ഏപ്രിൽ ഇരുപത്തിയേഴാം തീയതി ജൂലൈ 30 അന്താരാഷ്ട്ര സൗഹൃദ ദിനമായി ഔദ്യോഗികമായി അംഗീകരിച്ചത് . ഇന്ത്യ ബംഗ്ലാദേശ് മലേഷ്യ യു എ ഇ അമേരിക്ക എന്നി രാജ്യങ്ങളിൽ ഓഗസ്റ്റു മാസത്തിലെ ആദ്യത്തെ ഞായറാഴ്ചയാണ് സൗഹൃദ ദിനമായി ആഘോഷിക്കുന്നത്.
 
Sharing the human spirit through friendship (മാനവചേതനയുടെ പങ്കുവെപ്പിലൂടെ സൗഹൃദം) എന്നതാണ് ഈ വർഷത്തെ ലോക സൗഹൃദ ദിനത്തിൻ്റെ വിഷയം.
 
സൗഹൃദമാണ് ലോകജനതയെ സമൃദ്ധവും സമാധാനപരവുമാക്കുന്നതിനുള്ള ഒരു അടിസ്ഥാന ഉപകരണം. സമൂഹങ്ങൾക്കിടയിൽ…

View original post 25 more words

ജോസഫ് ദൈവത്തിൽ ശ്രദ്ധ പതിപ്പിച്ചവൻ

ജോസഫ് ചിന്തകൾ 233 ജോസഫ് ദൈവത്തിൽ ശ്രദ്ധ പതിപ്പിച്ചവൻ   എല്ലാ വർഷവും ജൂലൈ 29 ന് വിശുദ്ധ മർത്തായെ തിരുസഭ അനുസ്മരിക്കുന്നു. സുവിശേഷത്തിൽ ഈശോ സ്നേഹിച്ചിരുന്നു എന്നു പേരെടുത്തു പറഞ്ഞിരിക്കുന്ന അപൂർവ്വം ചിലരിൽ ഒരാളാണ് മർത്താ. "യേശു മര്‍ത്തായെയും അവ ളുടെ സഹോദരിയെയും ലാസറിനെയും സ്‌നേഹിച്ചിരുന്നു." (യോഹ 11 : 5) .ശുശ്രൂഷിക്കുന്നതിൽ വ്യഗ്രചിത്തയായിരുന്നു അവൾ, തൻ്റെ സഹോദരി തന്നെ സഹായിക്കാത്തതിനെപ്പറ്റി ഈശോയോട് പരാതിപ്പെടുന്നുണ്ട് "മര്‍ത്തായാകട്ടെ പലവിധ ശുശ്രൂഷകളില്‍ മുഴുകി വ്യഗ്രചിത്തയായിരുന്നു. അവള്‍ അവന്റെ അടുത്തുചെന്നു … Continue reading ജോസഫ് ദൈവത്തിൽ ശ്രദ്ധ പതിപ്പിച്ചവൻ

തിരുസഭയിലെ ഉത്തരീയ ഭക്തികൾ

തിരുസഭയിലെ ഉത്തരീയ ഭക്തികൾ   നമ്മുടെ ജീവിതങ്ങളെ വിശുദ്ധീകരിക്കാനും കൂദാശകളിലേക്കു നമ്മെ നയിക്കാനും സഭയാൽ വേർതിരിക്കപ്പെട്ടതും ആശീർച്ചദിച്ചതുമായ വസ്തുക്കളെയാണ് സാക്രമെന്റൽസ് അഥവാ കൂദാശാനുകരണങ്ങൾ എന്നു വിളിക്കുക. സഭയുടെ മധ്യസ്ഥ്യം വഴി അവ വിശുദ്ധമായ അടയാളങ്ങളും കൃപയുടെ മാർഗ്ഗവുമാകുന്നു. സഭയിൽ പ്രചുരപ്രചാരത്തിലുള്ള ഒരു ഭക്താനുഷ്ഠാനമാണ് ഉത്തരീയ ഭക്തി. പ്രധാനപ്പെട്ട കൂദാശാനുകരണമാണ് തവിട്ടു നിറത്തിലുള്ള ഉത്തരീയം.   പതിമൂന്നാം നൂറ്റാണ്ടിൽ ഇംഗ്ലീഷ് കർമ്മലീത്താ സന്യാസിയായ വിശുദ്ധ സൈമൺ സ്റ്റോക്കുമായി ബന്ധപ്പെട്ടാണു ഉത്തരീയ ഭക്തിയുടെ ആരംഭം. കത്തോലിക്കാ സഭ അംഗീകരിച്ചിരിക്കുന്നതു തവിട്ടു … Continue reading തിരുസഭയിലെ ഉത്തരീയ ഭക്തികൾ

ഉറങ്ങുന്ന 7 ക്രൈസ്തവ വിശുദ്ധർ

ഇസ്ലാമതത്തിലും ബഹുമാനിക്കപ്പെടുന്ന ഉറങ്ങുന്ന 7 ക്രൈസ്തവ വിശുദ്ധർ   യുറോപ്പിൽ പ്രത്യേകിച്ചു ജർമ്മനയിൽ ജൂൺ 27 ഉറങ്ങുന്ന ഏഴു വിശുദ്ധരുടെ (Siebenschläfer- Seven Sleepers ) ഓർമ്മദിനം ആഘോഷിക്കുന്നു. ആ വിശുദ്ധരെക്കുറിച്ചുള്ള ഒരു കുറിപ്പ്.   ഡേസിയൂസ് (Decius) എന്ന റോമൻ ചക്രവർത്തിയുടെ മതപീഡനം സഹിക്കാനാവാതെ ക്രൈസ്തവർ ഉന്നടങ്കം ബുദ്ധിമുട്ട് അനുഭവിച്ചിരുന്ന കാലം (എകദേശം(AD 250.) എഴു ക്രൈസ്തവ യുവാക്കൾ എഫേസൂസ് നഗരത്തിനു പുറത്തുള്ള ഒരു ഗുഹയിൽ അഭയം പ്രാപിച്ചു. ക്രിസ്തുവിനെ തള്ളിപ്പറയാന്നും വിജാതിയ ദൈവങ്ങളെ അംഗികാരിക്കാനും … Continue reading ഉറങ്ങുന്ന 7 ക്രൈസ്തവ വിശുദ്ധർ

നിത്യസഹായ മാതാവിൻ്റെ ഐക്കൺ: ചരിത്രവും വ്യാഖ്യാനവും

നിത്യസഹായ മാതാവിൻ്റെ ഐക്കൺ: ചരിത്രവും വ്യാഖ്യാനവും കത്തോലിക്കരുടെ ഇടയിൽ ഏറ്റവും അറിയപ്പെടുന്നതും പ്രിയപ്പെട്ടതുമായ മരിയൻ ചിത്രങ്ങളിൽ ഒന്നാണ് നിത്യസഹായ മാതാവിൻ്റെ ചിത്രം നിരവധി വർഷങ്ങളായി, ലോകമെമ്പാടുമുള്ള പല ദേവാലയങ്ങളിലും നിത്യ സഹായ മാതാവിന്റെ മധ്യസ്ഥം യാചിച്ചു കൊണ്ടുള്ള നോവേന പ്രാർത്ഥന സർവ്വസാധാരണമാണ്. നിത്യസഹായ മാതാവിൻ്റെ ചിത്രം സുവിശേഷകനായ വിശുദ്ധ ലൂക്ക വരച്ചതാണെന്നാണ് പൊതുവിലുള്ള വിശ്വാസം. എന്നാൽ ബൈസ്സ്ൻ്റയിൻ പാരമ്പര്യത്തിലുള്ള നിത്യസഹായ മാതാവിൻ്റെ ഒരു ഐക്കണെക്കുറിച്ചാണ് ഈ കുറിപ്പ്. ചരിത്രം ഗ്രീസിലെ ക്രീറ്റ് ദ്വീപിലെ ( Crete ) … Continue reading നിത്യസഹായ മാതാവിൻ്റെ ഐക്കൺ: ചരിത്രവും വ്യാഖ്യാനവും