ഉണ്ണീശോയോടുള്ള പ്രാര്‍ത്ഥന

കാലിത്തൊഴുത്തില്‍ പിറന്ന ദൈവപുത്രനായ ഉണ്ണീശോയെ, ഞങ്ങള്‍ അവിടുത്തെ ആരാധിക്കുകയും സ്തുതിക്കുകയും ചെയ്യുന്നു. അവിടുന്ന് ഞങ്ങള്‍ക്ക് നല്‍കികൊണ്ടിരിക്കുന്ന എല്ലാവിധ അനുഗ്രഹങ്ങള്‍ക്കും ഞങ്ങള്‍ നന്ദി പറയുന്നു. നസ്രസ്സില്‍ മാതാപിതാക്കള്‍ക്ക് വിധേയനായി ജീവിച്ച ഉണ്ണീശോയെ, ദൈവതിരുമനസിന് വിധേയരായി വിശുദ്ധിയിലും വിജ്ഞാനത്തിലും വളരുവാന്‍ ഞങ്ങളെ സഹായിക്കേണമേ. ഞങ്ങളിപ്പോള്‍ അങ്ങയോട് അപേക്ഷിക്കുന്ന ......................... അനുഗ്രഹം സാധിച്ചുതരേണമേ. അവിടുത്തെ തിരുഹിതം നിറവേറ്റി ദൈവത്തിന്‍റെയും മനുഷ്യരുടെയും പ്രീതിയില്‍ ജീവിക്കുവാന്‍ ഞങ്ങള്‍ക്ക് ശക്തി തരണമേ. ആമ്മേന്‍ 1സ്വര്‍ഗ്ഗ. 1നന്മ. 1ത്രിത്വ 

Advertisement