വി. പൗലോസ് ശ്ലീഹ റോമാക്കാർക്ക് എഴുതിയ ലേഖനം, അദ്ധ്യായം 16 വ്യക്തികള്‍ക്ക് അഭിവാദനങ്ങള്‍ 1 കെങ്ക്റെയിലെ സഭയില്‍ ശുശ്രൂഷികയായ നമ്മുടെ സഹോദരി ഫോയ്ബെയെ നിങ്ങള്‍ക്കു ഞാന്‍ ഭരമേല്പിക്കുന്നു.2 വിശുദ്ധര്‍ക്ക് ഉചിതമായവിധം കര്‍ത്താവില്‍ നിങ്ങള്‍ അവളെ സ്വീകരിക്കണം; അവള്‍ക്ക് ആവശ്യമുള്ള ഏതുകാര്യത്തിലും അവളെ സഹായിക്കണം; എന്തെന്നാല്‍, അവള് പലരെയും എന്നപോലെ എന്നെയും സഹായിച്ചിട്ടുണ്ട്.3 യേശുക്രിസ്തുവില്‍ എന്റെ സഹപ്രവര്‍ത്തകരായ പ്രിസ്ക്കായ്ക്കും അക്വീലായ്ക്കും വന്ദനം പറയുവിന്‍.4 അവര്‍ എന്റെ ജീവനുവേണ്ടി തങ്ങളുടെ ജീവന് പണയപ്പെടുത്തിയവരാണ്. ഞാന്‍ മാത്രമല്ല, വിജാതീയരുടെ സകല സഭകളും … Continue reading Letter to the Romans Chapter 16 | റോമാക്കാർക്ക് എഴുതിയ ലേഖനം, അദ്ധ്യായം 16 | Malayalam Bible | POC Translation
Tag: Romans
Letter to the Romans Chapter 15 | റോമാക്കാർക്ക് എഴുതിയ ലേഖനം, അദ്ധ്യായം 15 | Malayalam Bible | POC Translation
വി. പൗലോസ് ശ്ലീഹ റോമാക്കാർക്ക് എഴുതിയ ലേഖനം, അദ്ധ്യായം 15 സഹോദരരെ പ്രീതിപ്പെടുത്തുക 1 ബലമുള്ളവരായ നാം ദുര്‍ബലരുടെ പോരായ്മകള്‍ സഹിക്കുകയാണുവേണ്ടത്, നമ്മെത്തന്നെ പ്രീതിപ്പെടുത്തുകയല്ല.2 നാം ഓരോരുത്തരും അയല്ക്കാരന്റെ നന്മയെ ഉദ്ദേശിച്ച് അവന്റെ ഉത്കര്‍ഷത്തിനായി അവനെ പ്രീതിപ്പെടുത്തണം.3 എന്തെന്നാല്‍, ക്രിസ്തുവും തന്നെത്തന്നെ പ്രീതിപ്പെടുത്തിയില്ല. ഇങ്ങനെ എഴുതപ്പെട്ടിരിക്കുന്നു: അങ്ങയെ അധിക്ഷേപിച്ചവരുടെ അധിക്ഷേപങ്ങള്‍ എന്റെ മേല്‍ പതിച്ചു!4 മുമ്പ് എഴുതപ്പെട്ടവയെല്ലാം നമ്മുടെ പ്രബോധനത്തിനു വേണ്ടിയാണ്-സ്ഥൈര്യത്താലും വിശുദ്ധ ലിഖിതങ്ങളില്‍നിന്നു ലഭിക്കുന്ന സമാശ്വാസത്താലും നമുക്കു പ്രത്യാശയുളവാക്കുവാന്‍വേണ്ടി.5 സ്ഥൈര്യവും സമാശ്വാസവും നല്കുന്ന ദൈവം പരസ്പരൈക്യത്തില്‍ … Continue reading Letter to the Romans Chapter 15 | റോമാക്കാർക്ക് എഴുതിയ ലേഖനം, അദ്ധ്യായം 15 | Malayalam Bible | POC Translation
Letter to the Romans Chapter 14 | റോമാക്കാർക്ക് എഴുതിയ ലേഖനം, അദ്ധ്യായം 14 | Malayalam Bible | POC Translation
വി. പൗലോസ് ശ്ലീഹ റോമാക്കാർക്ക് എഴുതിയ ലേഖനം, അദ്ധ്യായം 14 സഹോദരനെ വിധിക്കരുത്. 1 വിശ്വാസത്തില്‍ ഉറപ്പില്ലാത്തവനെ സ്വീകരിക്കുവിന്‍; അത് അഭിപ്രായവ്യത്യാസങ്ങളെക്കുറിച്ചു തര്‍ക്കിക്കാനാകരുത്.2 ഒരുവന് തനിക്ക് എന്തും ഭക്ഷിക്കാമെന്നു വിശ്വസിക്കുന്നു. ദുര്‍ബലനായ മറ്റൊരുവനാകട്ടെ, സസ്യം മാത്രം ഭക്ഷിക്കുന്നു.3 ഭക്ഷിക്കുന്നവന് ഭക്ഷിക്കാത്തവനെ നിന്ദിക്കരുത്; ഭക്ഷിക്കാത്തവന് ഭക്ഷിക്കുന്നവനെ വിധിക്കുകയുമരുത്. എന്തെന്നാല്‍, ദൈവം അവനെ സ്വീകരിച്ചിരിക്കുന്നു.4 മറ്റൊരാളുടെ സേവകനെ വിധിക്കാന്‍ നീ ആരാണ്? സ്വന്തംയജമാനന്റെ സന്നിധിയിലാണ് അവന് നില്‍ക്കുകയോ വീഴുകയോ ചെയ്യുന്നത്. അവനെ താങ്ങിനിര്‍ത്താന്‍യജമാനനു കഴിവുള്ളതുകൊണ്ട് അവന് നില്ക്കുകതന്നെചെയ്യും.5 ഒരുവന് ഒരു … Continue reading Letter to the Romans Chapter 14 | റോമാക്കാർക്ക് എഴുതിയ ലേഖനം, അദ്ധ്യായം 14 | Malayalam Bible | POC Translation
Letter to the Romans Chapter 13 | റോമാക്കാർക്ക് എഴുതിയ ലേഖനം, അദ്ധ്യായം 13 | Malayalam Bible | POC Translation
വി. പൗലോസ് ശ്ലീഹ റോമാക്കാർക്ക് എഴുതിയ ലേഖനം, അദ്ധ്യായം 13 അധികാരത്തോടു വിധേയത്വം 1 ഓരോരുത്തനും മേലധികാരികള്‍ക്കു വിധേയനായിരിക്കട്ടെ. എന്തെന്നാല്‍, ദൈവത്തില്‍ നിന്നല്ലാതെ അധികാരമില്ല. നിലവിലിരിക്കുന്ന അധികാരങ്ങള്‍ ദൈവത്താല്‍ സ്ഥാപിതമാണ്.2 തന്നിമിത്തം, അധികാരത്തെ ധിക്കരിക്കുന്നവന് ദൈവിക സംവിധാനത്തെയാണ് ധിക്കരിക്കുന്നത്. ധിക്കരിക്കുന്നവന് തങ്ങള്‍ക്കുതന്നെ ശിക്ഷാവിധി വരുത്തിവയ്ക്കും.3 സത്പ്രവൃത്തികള്‍ചെയ്യുന്നവര്‍ക്കല്ല, ദുഷ്പ്രവൃത്തികള്‍ ചെയ്യുന്നവര്‍ക്കാണ് അധികാരികള്‍ ഭീഷണിയായിരിക്കുന്നത്. നിനക്ക് അധികാരിയെ ഭയപ്പെടാതെ കഴിയണമെന്നുണ്ടോ? എങ്കില്‍ നന്മ ചെയ്യുക; നിനക്ക് അവനില്‍നിന്നു ബഹുമതിയുണ്ടാകും.4 എന്തെന്നാല്‍, അവന് നിന്റെ നന്മയ്ക്കുവേണ്ടി ദൈവത്തിന്റെ ശുശ്രൂഷകനാണ്. എന്നാല്‍, നീ … Continue reading Letter to the Romans Chapter 13 | റോമാക്കാർക്ക് എഴുതിയ ലേഖനം, അദ്ധ്യായം 13 | Malayalam Bible | POC Translation
Letter to the Romans Chapter 12 | റോമാക്കാർക്ക് എഴുതിയ ലേഖനം, അദ്ധ്യായം 12 | Malayalam Bible | POC Translation
വി. പൗലോസ് ശ്ലീഹ റോമാക്കാർക്ക് എഴുതിയ ലേഖനം, അദ്ധ്യായം 12 ക്രിസ്തുവില്‍ നവജീവിതം 1 ആകയാല്‍ സഹോദരരേ, ദൈവത്തിന്റെ കാരുണ്യം അനുസ്മരിച്ചുകൊണ്ട് ഞാന്‍ നിങ്ങളോട് അപേക്ഷിക്കുന്നു: നിങ്ങളുടെ ശരീരങ്ങളെ വിശുദ്ധവും ദൈവത്തിനു പ്രീതികരവുമായ സജീവബലിയായി സമര്പ്പിക്കുവിന്. ഇതായിരിക്കണം നിങ്ങളുടെയഥാര്ഥമായ ആരാധന.2 നിങ്ങള്‍ ഈലോകത്തിന് അനുരൂപരാകരുത്; പ്രത്യുത, നിങ്ങളുടെ മനസ്സിന്റെ നവീകരണംവഴി രൂപാന്തരപ്പെടുവിന്‍. ദൈവഹിതം എന്തെന്നും, നല്ലതും പ്രീതിജനകവും പരിപൂര്‍ണവുമായത് എന്തെന്നും വിവേചിച്ചറിയാന്‍ അപ്പോള്‍ നിങ്ങള്‍ക്കു സാധിക്കും.3 എനിക്കു ലഭിച്ചിരിക്കുന്ന കൃപയാല്‍ പ്രേരിതനായി നിങ്ങളോടു ഞാന്‍ പറയുന്നു, ഉള്ളതിലധികം … Continue reading Letter to the Romans Chapter 12 | റോമാക്കാർക്ക് എഴുതിയ ലേഖനം, അദ്ധ്യായം 12 | Malayalam Bible | POC Translation
Letter to the Romans Chapter 11 | റോമാക്കാർക്ക് എഴുതിയ ലേഖനം, അദ്ധ്യായം 11 | Malayalam Bible | POC Translation
വി. പൗലോസ് ശ്ലീഹ റോമാക്കാർക്ക് എഴുതിയ ലേഖനം, അദ്ധ്യായം 11 അവശിഷ്ടഭാഗം 1 അതിനാല്‍ ഞാന്‍ ചോദിക്കുന്നു: ദൈവം തന്റെ ജനത്തെ പരിത്യജിച്ചുവോ? ഒരിക്കലുമില്ല. ഞാന്‍ തന്നെയും അബ്രാഹത്തിന്റെ സന്തതിയും ബഞ്ചമിന് ഗോത്രജനുമായ ഒരു ഇസ്രായേല്‍ക്കാരനാണല്ലോ.2 ദൈവം മുന്‍കൂട്ടി അറിഞ്ഞസ്വന്തം ജനത്തെ അവിടുന്നു പരിത്യജിച്ചിട്ടില്ല. ഇസ്രായേലിനെതിരായി ദൈവത്തോട് എപ്രകാരമാണ് ഏലിയാ വാദിക്കുന്നതെന്ന് അവനെപ്പറ്റി വിശുദ്ധഗ്രന്ഥം പറയുന്നതു നിങ്ങള്‍ക്കറിയാമല്ലോ:3 കര്‍ത്താവേ, അങ്ങയുടെ പ്രവാചകരെ അവര്‍ വധിച്ചു. അങ്ങയുടെ ബലിപീഠങ്ങള്‍ അവര്‍ തകര്‍ത്തു. അവശേഷിക്കുന്നവന്‍ ഞാന്‍ മാത്രമാണ്. അവര്‍ എന്റെ … Continue reading Letter to the Romans Chapter 11 | റോമാക്കാർക്ക് എഴുതിയ ലേഖനം, അദ്ധ്യായം 11 | Malayalam Bible | POC Translation
Letter to the Romans Chapter 10 | റോമാക്കാർക്ക് എഴുതിയ ലേഖനം, അദ്ധ്യായം 10 | Malayalam Bible | POC Translation
വി. പൗലോസ് ശ്ലീഹ റോമാക്കാർക്ക് എഴുതിയ ലേഖനം, അദ്ധ്യായം 10 നിയമത്തിന്റെ പരിപൂര്‍ത്തി 1 സഹോദരരേ, എന്റെ ഹൃദയപൂര്‍വ കമായ ആഗ്രഹവും ഇസ്രായേലിനുവേണ്ടി ദൈവത്തോടുള്ള എന്റെ പ്രാര്‍ഥനയും അവര്‍ രക്ഷിക്കപ്പെടണം എന്നതാണ്.2 അവര്‍ക്കു ദൈവത്തെക്കുറിച്ചു തീക്ഷ്ണതയുണ്ടെന്നു ഞാന്‍ സാക്ഷ്യപ്പെടുത്തുന്നു; ആ തീക്ഷ്ണത ശരിയായ അറിവിന്റെ അടിസ്ഥാനത്തിലല്ലെന്നേയുള്ളൂ.3 എന്നാല്‍, ദൈവത്തിന്റെ നീതിയെക്കുറിച്ച് അവര്‍ അജ്ഞരാകകൊണ്ടും തങ്ങളുടെ തന്നെ നീതി സ്ഥാപിക്കാന്‍ വ്യഗ്രത കാണിക്കുന്നതുകൊണ്ടും ദൈവനീതിക്ക് അവര്‍ കീഴ്വഴങ്ങിയില്ല.4 വിശ്വസിക്കുന്ന ഏതൊരുവനും നീതീകരിക്കപ്പെടുന്നതിന് ക്രിസ്തു നിയമത്തെ പൂര്‍ത്തീകരിച്ചിരിക്കുന്നു. എല്ലാവര്ക്കും രക്ഷ … Continue reading Letter to the Romans Chapter 10 | റോമാക്കാർക്ക് എഴുതിയ ലേഖനം, അദ്ധ്യായം 10 | Malayalam Bible | POC Translation
Letter to the Romans Chapter 9 | റോമാക്കാർക്ക് എഴുതിയ ലേഖനം, അദ്ധ്യായം 9 | Malayalam Bible | POC Translation
വി. പൗലോസ് ശ്ലീഹ റോമാക്കാർക്ക് എഴുതിയ ലേഖനം, അദ്ധ്യായം 9 ഇസ്രായേലിന്റെ തെരഞ്ഞെടുപ്പ്. 1 ഞാന്‍ ക്രിസ്തുവിനെ മുന്‍നിര്‍ത്തി സ ത്യം പറയുന്നു; വ്യാജം പറയുകയല്ല. എന്റെ മനസ്സാക്ഷിയും പരിശുദ്ധാത്മാവിനാല്‍ പ്രചോദിതമായി എനിക്കു സാക്ഷ്യം നല്കുന്നു.2 എനിക്കു ദുഃഖവും ഹൃദയത്തില്‍ അടങ്ങാത്ത വേദനയുമുണ്ട്.3 വംശമുറയനുസരിച്ചുതന്നെ എനിക്കുറ്റവരായ സഹോദരങ്ങള്‍ക്ക് ഉപകരിക്കുമെങ്കില്‍ ശപിക്കപ്പെട്ടവനും ക്രിസ്തുവില്‍നിന്നു വിച്ഛേദിക്കപ്പെട്ട വനുമാകാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.4 അവര്‍ ഇസ്രായേല്മക്കളാണ്. പുത്രസ്ഥാനവും മഹത്വവും ഉടമ്പടികളും നിയമത്തിന്റെ അവകാശവും ശുശ്രൂഷയും വാഗ്ദാനങ്ങളും അവരുടേതാണ്.5 പൂര്വപിതാക്കന്മാരും അവരുടേത്; ക്രിസ്തുവും വംശമുറയ്ക്ക് … Continue reading Letter to the Romans Chapter 9 | റോമാക്കാർക്ക് എഴുതിയ ലേഖനം, അദ്ധ്യായം 9 | Malayalam Bible | POC Translation
Letter to the Romans Chapter 8 | റോമാക്കാർക്ക് എഴുതിയ ലേഖനം, അദ്ധ്യായം 8 | Malayalam Bible | POC Translation
വി. പൗലോസ് ശ്ലീഹ റോമാക്കാർക്ക് എഴുതിയ ലേഖനം, അദ്ധ്യായം 8 ആത്മാവിലുള്ള ജീവിതം. 1 ആകയാല്‍, ഇപ്പോള്‍ യേശുക്രിസ്തുവിനോട് ഐക്യപ്പെട്ടിരിക്കുന്നവര്‍ക്കു ശിക്ഷാവിധിയില്ല.2 എന്തെന്നാല്‍, യേശുക്രിസ്തുവിലുള്ള ജീവാത്മാവിന്റെ നിയമം നിന്നെ പാപത്തിന്റെയും മരണത്തിന്റെയും നിയമത്തില്‍നിന്നു സ്വതന്ത്രനാക്കിയിരിക്കുന്നു.3 ശരീരത്താല്‍ ബലഹീനമാക്കപ്പെട്ട നിയമത്തിന് അസാധ്യമായത് ദൈവം ചെയ്തു. അവിടുന്നു തന്റെ പുത്രനെ പാപപരിഹാരത്തിനുവേണ്ടി പാപകരമായ ശരീരത്തിന്റെ സാദൃശ്യത്തില്‍ അയച്ചുകൊണ്ട് പാപത്തിനു ശരീരത്തില്‍ ശിക്ഷ വിധിച്ചു.4 ഇത് ശരീരത്തിന്റെ പ്രവണതകള്‍ക്കനുസരിച്ചു ജീവിക്കാതെ, ആത്മാവിന്റെ പ്രചോദനമനുസരിച്ചു ജീവിക്കുന്ന നമ്മില്‍ നിയമത്തിന്റെ അനുശാസനം സഫലമാകുന്നതിനുവേണ്ടിയാണ്.5 എന്തെന്നാല്‍, … Continue reading Letter to the Romans Chapter 8 | റോമാക്കാർക്ക് എഴുതിയ ലേഖനം, അദ്ധ്യായം 8 | Malayalam Bible | POC Translation
Letter to the Romans Chapter 7 | റോമാക്കാർക്ക് എഴുതിയ ലേഖനം, അദ്ധ്യായം 7 | Malayalam Bible | POC Translation
വി. പൗലോസ് ശ്ലീഹ റോമാക്കാർക്ക് എഴുതിയ ലേഖനം, അദ്ധ്യായം 7 നിയമത്തില്‍നിന്നു മോചനം 1 സഹോദരരേ, നിയമത്തിന് ഒരുവന്റെ മേല്‍ അധികാരമുള്ളത് അവന് ജീവിച്ചിരിക്കുന്ന കാലത്തുമാത്രമാണെന്ന് അറിഞ്ഞുകൂടേ? നിയമം അറിയാവുന്നവരോടാണല്ലോ ഞാന്‍ സംസാരിക്കുന്നത്.2 വിവാഹിതയായ സ്ത്രീ, ഭര്‍ത്താവു ജീവിച്ചിരിക്കുന്നിടത്തോളംകാലം, അവനോടു നിയമത്താല്‍ ബന്ധിക്കപ്പെട്ടിരിക്കുന്നു. ഭര്‍ത്താവു മരിച്ചാല്‍ ഭര്‍ത്താവുമായി തന്നെ ബന്ധിക്കുന്ന നിയമത്തില്‍നിന്ന് അവള് സ്വതന്ത്രയാകുന്നു.3 ഭര്‍ത്താവു ജീവിച്ചിരിക്കേ അന്യപുരുഷനോടു ചേര്‍ന്നാല്‍ അവള് വ്യഭിചാരിണിയെന്നു വിളിക്കപ്പെടും. ഭര്‍ത്താവു മരിച്ചാല്‍ അവനുമായി തന്നെ ബന്ധിക്കുന്ന നിയമത്തില്‍നിന്ന് അവള് സ്വതന്ത്രയാകും. പിന്നീടു … Continue reading Letter to the Romans Chapter 7 | റോമാക്കാർക്ക് എഴുതിയ ലേഖനം, അദ്ധ്യായം 7 | Malayalam Bible | POC Translation
Letter to the Romans Chapter 6 | റോമാക്കാർക്ക് എഴുതിയ ലേഖനം, അദ്ധ്യായം 6 | Malayalam Bible | POC Translation
വി. പൗലോസ് ശ്ലീഹ റോമാക്കാർക്ക് എഴുതിയ ലേഖനം, അദ്ധ്യായം 6 ക്രിസ്തുവില്‍ ജീവിക്കുന്നവര്‍ 1 അപ്പോള്‍ നാം എന്താണു പറയേണ്ടത്? കൃപ സമൃദ്ധമാകാന്‍വേണ്ടി പാപത്തില്‍ തുടരണമോ?2 ഒരിക്കലും പാടില്ല. പാപത്തെ സംബന്ധിച്ചിടത്തോളം മരിച്ചവരായ നാം ഇനി അതില്‍ ജീവിക്കുന്നതെങ്ങനെ?3 യേശുക്രിസ്തുവിനോട് ഐക്യപ്പെടാന്‍ ജ്ഞാനസ്നാനം സ്വീകരിച്ച നാമെല്ലാവരും അവന്റെ മരണത്തോട് ഐക്യപ്പെടാനാണ് ജ്ഞാനസ്നാനം സ്വീകരിച്ചതെന്നു നിങ്ങള്‍ക്കറിഞ്ഞുകൂടേ?4 അങ്ങനെ, അവന്റെ മരണത്തോടു നമ്മെ ഐക്യപ്പെടുത്തിയ ജ്ഞാനസ്നാനത്താല്‍ നാം അവനോടൊത്തു സംസ്കരിക്കപ്പെട്ടു. ക്രിസ്തു മരിച്ചതിനുശേഷം പിതാവിന്റെ മഹത്വത്തില്‍ ഉയിര്‍ത്തെഴുന്നേറ്റതുപോലെ, നാമും പുതിയ … Continue reading Letter to the Romans Chapter 6 | റോമാക്കാർക്ക് എഴുതിയ ലേഖനം, അദ്ധ്യായം 6 | Malayalam Bible | POC Translation
Letter to the Romans Chapter 5 | റോമാക്കാർക്ക് എഴുതിയ ലേഖനം, അദ്ധ്യായം 5 | Malayalam Bible | POC Translation
വി. പൗലോസ് ശ്ലീഹ റോമാക്കാർക്ക് എഴുതിയ ലേഖനം, അദ്ധ്യായം 5 നീതീകരണത്തിന്റെ ഫലങ്ങള്‍ 1 വിശ്വാസത്താല്‍ നീതീകരിക്കപ്പെട്ട നമുക്ക് നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവഴി ദൈവവുമായി സമാധാനത്തില്‍ ആയിരിക്കാം.2 നമുക്കു കൈവന്നിരിക്കുന്ന ഈ കൃപയിലേക്ക് അവന് മൂലം വിശ്വാസത്താല്‍ നമുക്കു പ്രവേശനം ലഭിച്ചിരിക്കുന്നു. ദൈവ മഹത്വത്തില്‍ പങ്കുചേരാമെന്ന പ്രത്യാശയില്‍ നമുക്ക് അഭിമാനിക്കാം.3 മാത്രമല്ല, നമ്മുടെ കഷ്ടതകളിലും നാം അഭിമാനിക്കുന്നു.4 എന്തെന്നാല്‍, കഷ്ടത സഹനശീല വും, സഹനശീലം ആത്മധൈര്യവും, ആത്മധൈര്യം പ്രത്യാശയും ഉളവാക്കുന്നു എന്നു നാം അറിയുന്നു.5 പ്രത്യാശ നമ്മെ … Continue reading Letter to the Romans Chapter 5 | റോമാക്കാർക്ക് എഴുതിയ ലേഖനം, അദ്ധ്യായം 5 | Malayalam Bible | POC Translation
Letter to the Romans Chapter 4 | റോമാക്കാർക്ക് എഴുതിയ ലേഖനം, അദ്ധ്യായം 4 | Malayalam Bible | POC Translation
വി. പൗലോസ് ശ്ലീഹ റോമാക്കാർക്ക് എഴുതിയ ലേഖനം, അദ്ധ്യായം 4 അബ്രാഹത്തിന്റെ മാതൃക 1 ആകയാല്‍, ജഡപ്രകാരം നമ്മുടെ പൂര്‍വ പിതാവായ അബ്രാഹത്തെക്കുറിച്ച് എന്താണു പറയേണ്ടത്?2 അബ്രാഹം പ്രവൃത്തികളാലാണു നീതീകരിക്കപ്പെട്ടതെങ്കില്‍ അവന് അഭിമാനത്തിനു വകയുണ്ട് - ദൈവസന്നിധിയിലല്ലെന്നുമാത്രം.3 വിശുദ്ധലിഖിതം പറയുന്നതെന്താണ്? അബ്രാഹം ദൈവത്തില്‍ വിശ്വസിച്ചു; അത് അവനു നീതിയായി പ രിഗണിക്കപ്പെട്ടു.4 ജോലി ചെയ്യുന്നവന്റെ കൂലി കണക്കാക്കപ്പെടുന്നതു ദാനമായിട്ടല്ല, അവകാശമായിട്ടാണ്.5 പ്രവൃത്തികള്‍ കൂടാതെതന്നെ പാപിയെ നീതീകരിക്കുന്നവനില്‍ വിശ്വസിക്കുന്നവന്റെ വിശ്വാസം നീതിയായി പരിഗണിക്കപ്പെടുന്നു.6 പ്രവൃത്തികള്‍നോക്കാതെതന്നെ നീതിമാനെന്നു ദൈവം പരിഗണിക്കുന്നവന്റെ … Continue reading Letter to the Romans Chapter 4 | റോമാക്കാർക്ക് എഴുതിയ ലേഖനം, അദ്ധ്യായം 4 | Malayalam Bible | POC Translation
Letter to the Romans Chapter 3 | റോമാക്കാർക്ക് എഴുതിയ ലേഖനം, അദ്ധ്യായം 3 | Malayalam Bible | POC Translation
വി. പൗലോസ് ശ്ലീഹ റോമാക്കാർക്ക് എഴുതിയ ലേഖനം, അദ്ധ്യായം 3 ദൈവനീതിയും വിശ്വസ്തതയും 1 അങ്ങനെയെങ്കില്‍, യഹൂദനു കൂടുതലായി എന്തു മേന്മയാണുള്ളത്? പരിച്ഛേദനംകൊണ്ട് എന്തു പ്രയോജനമാണുള്ളത്?2 പലവിധത്തിലും വളരെ പ്രയോജനമുണ്ട്. ഒന്നാമത്, ദൈവത്തിന്റെ അരുളപ്പാടുകള്‍ ഭരമേല്പിച്ചതു യഹൂദരെയാണ്.3 അവരില്‍ ചിലര്‍ അവിശ്വസിച്ചെങ്കിലെന്ത്? അവരുടെ അവിശ്വസ്തത ദൈവത്തിന്റെ വിശ്വസ്തതയെ ഇല്ലാതാക്കുമോ?4 ഒരിക്കലുമില്ല! എല്ലാ മനുഷ്യരും വ്യാജം പറയുന്നവരായാലും ദൈവം സത്യവാനാണ്. ഇങ്ങനെ എഴുതപ്പെട്ടിരിക്കുന്നു: അങ്ങയുടെ വാക്കുകളില്‍ അങ്ങ് നീതിമാനെന്നു തെളിയും. വിചാരണ ചെയ്യപ്പെടുമ്പോള്‍ അങ്ങ് വിജയിക്കും.5 എന്നാല്‍, നമ്മുടെ … Continue reading Letter to the Romans Chapter 3 | റോമാക്കാർക്ക് എഴുതിയ ലേഖനം, അദ്ധ്യായം 3 | Malayalam Bible | POC Translation
Letter to the Romans Chapter 2 | റോമാക്കാർക്ക് എഴുതിയ ലേഖനം, അദ്ധ്യായം 2 | Malayalam Bible | POC Translation
വി. പൗലോസ് ശ്ലീഹ റോമാക്കാർക്ക് എഴുതിയ ലേഖനം, അദ്ധ്യായം 2 ദൈവത്തിന്റെന്യായവിധി 1 അല്ലയോ മനുഷ്യാ, നീ ആരുതന്നെ ആയാലും മറ്റൊരുവനെ വിധിക്കുമ്പോള്‍ നിനക്ക്ന്യായീകരണമില്ല. അപരനെ വിധിക്കുമ്പോള്‍, നീ നിന്നെത്തന്നെയാണു വിധിക്കുന്നത്. എന്തെന്നാല്‍, വിധിക്കുന്ന നീയും അതേ കുറ്റങ്ങള്‍ ചെയ്യുന്നു.2 അപ്രകാരം പ്രവര്‍ത്തിക്കുന്നവരുടെമേലുള്ള ദൈവത്തിന്റെ വിധിന്യായയുക്തമാണെന്നു നമുക്കറിയാം.3 ഇത്തരംപ്രവൃത്തികള്‍ ചെയ്യുന്നവരെ വിധിക്കുകയും എന്നാല്‍, അവതന്നെ പ്രവര്‍ത്തിക്കുകയും ചെയ്യുന്ന മനുഷ്യാ, ദൈവത്തിന്റെ വിധിയില്‍നിന്ന് ഒഴിഞ്ഞുമാറാന്‍ സാധിക്കുമെന്നു നീ വിചാരിക്കുന്നുവോ?4 അതോ, അവിടുത്തെനിസ്സീമമായ കരുണയും സഹിഷ്ണുതയും ക്ഷമയും നീ നിസ്സാരമാക്കുകയാണോ … Continue reading Letter to the Romans Chapter 2 | റോമാക്കാർക്ക് എഴുതിയ ലേഖനം, അദ്ധ്യായം 2 | Malayalam Bible | POC Translation
Letter to the Romans Chapter 1 | റോമാക്കാർക്ക് എഴുതിയ ലേഖനം, അദ്ധ്യായം 1 | Malayalam Bible | POC Translation
വി. പൗലോസ് ശ്ലീഹ റോമാക്കാർക്ക് എഴുതിയ ലേഖനം, അദ്ധ്യായം 1 അഭിവാദനം 1 യേശുക്രിസ്തുവിന്റെ ദാസനും അപ്പസ്തോലനായിരിക്കാന്‍ വിളിക്കപ്പെട്ടവനും ദൈവത്തിന്റെ സുവിശേഷത്തിനായി പ്രത്യേകം നിയോഗിക്കപ്പെട്ടവനുമായ പൗലോസ് എഴുതുന്നത്.2 ഈ സുവിശേഷം വിശുദ്ധലിഖിതങ്ങളില്‍ പ്രവാചകന്മാര് മുഖേന ദൈവം മുന്‍കൂട്ടി വാഗ്ദാനം ചെയ്തിട്ടുള്ളതാണ്.3 ഇത് അവിടുത്തെ പുത്രനും നമ്മുടെ കര്‍ത്താവുമായ യേശുക്രിസ്തുവിനെ സംബന്ധിച്ചുള്ളതാണ്. അവന് , ജഡപ്രകാരം ദാവീദിന്റെ സന്തതിയില്‍നിന്നു ജനിച്ചവനും4 മരിച്ചവരില്‍നിന്നുള്ള ഉത്ഥാനം വഴി വിശു ദ്ധിയുടെ ആത്മാവിനു ചേര്‍ന്നവിധം ശക്തിയില്‍ ദൈവപുത്രനായി നിശ്ചയിക്കപ്പെട്ടവനുമാണ്.5 അവന്റെ നാമത്തെപ്രതി, വിശ്വാസത്തിന്റെ … Continue reading Letter to the Romans Chapter 1 | റോമാക്കാർക്ക് എഴുതിയ ലേഖനം, അദ്ധ്യായം 1 | Malayalam Bible | POC Translation
Letter to the Romans Introduction | റോമാക്കാർക്ക് എഴുതിയ ലേഖനം, ആമുഖം | Malayalam Bible | POC Translation
വി. പൗലോസ് ശ്ലീഹ റോമാക്കാർക്ക് എഴുതിയ ലേഖനം, ആമുഖം ജറുസലേം മുതല്‍ ഇല്ലീറിക്കോവരെ, അതായതു റോമാസാമ്രാജ്യത്തിന്റെ പൗരസ്ത്യഭാഗം മുഴുവനിലും, സുവിശേഷസന്ദേശമെത്തിച്ച പൗലോസ്, സാമ്രാജ്യത്തിന്റെ ബാക്കിഭാഗത്തേക്കും തന്റെ പ്രേഷിതപ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ ആഗ്രഹിച്ചു (റോമാ 15,19). സ്പെയിന്വരെ പോകണമെും, പോകുംവഴി റോമാ സന്ദര്ശിക്കണമെുമായിരുു അദ്ദേഹത്തിന്റെ തീരുമാനം (റോമാ 15, 24-28). ഈ സന്ദര്‍ശനത്തിനു കളമൊരുക്കാനായിരിക്കാം ഈ ലേഖനമെഴുതിയത്. പൗലോസ് ലേഖനമെഴുതുതിനു മുമ്പുത െറോമായില് ഒരു ക്രിസ്തീയസമൂഹം ഉണ്ടായിരുു എതിനു സൂചനകളുണ്ട്. (അപ്പ18,1-3). യഹൂദരിലും വിജാതീയരിലും നിു ക്രിസ്തീയവിശ്വാസം സ്വീകരിച്ചവര്‍ ഉള്പ്പെട്ടതായിരുു … Continue reading Letter to the Romans Introduction | റോമാക്കാർക്ക് എഴുതിയ ലേഖനം, ആമുഖം | Malayalam Bible | POC Translation
St. Paul’s Letter to the Romans | വി. പൗലോസ് റോമാക്കാർക്ക് എഴുതിയ ലേഖനം | Malayalam Bible | POC Translation
ആമുഖം അദ്ധ്യായം 1 അദ്ധ്യായം 2 അദ്ധ്യായം 3 അദ്ധ്യായം 4 അദ്ധ്യായം 5 അദ്ധ്യായം 6 അദ്ധ്യായം 7 അദ്ധ്യായം 8 അദ്ധ്യായം 9 അദ്ധ്യായം 10 അദ്ധ്യായം 11 അദ്ധ്യായം 12 അദ്ധ്യായം 13 അദ്ധ്യായം 14 അദ്ധ്യായം 15 അദ്ധ്യായം 16 >>> പുതിയ നിയമം >>> പഴയ നിയമ ഗ്രന്ഥങ്ങൾ >>> വി. മത്തായി എഴുതിയ സുവിശേഷം >>> വി. മർക്കോസ് എഴുതിയ സുവിശേഷം >>> വി. ലൂക്കാ എഴുതിയ സുവിശേഷം … Continue reading St. Paul’s Letter to the Romans | വി. പൗലോസ് റോമാക്കാർക്ക് എഴുതിയ ലേഖനം | Malayalam Bible | POC Translation