വിവസ്ത്രമാക്കൽ എന്ന ഹോബി

പീഡനത്തിന്റെ ഭാഗമായ "വിവസ്ത്രമാക്കൽ എന്ന ഹോബി" ശത്രുക്കൾ തുടങ്ങിവച്ചത്, ദൈവപുത്രനായ ക്രിസ്തുവിൽ തന്നെ... ഒത്തിരി കഷ്ടപ്പെട്ടാണ് അവർ ആ മുപ്പത്തിമൂന്നുകാരനായ യുവാവിനെയും കൊണ്ട് അവരുടെ ലക്ഷ്യസ്ഥാനമായ ആ മലമുകളിൽ എത്തിയത്. പാതിവഴിയിൽ അവൻ മരിച്ചു പോകുമോ എന്ന ഭയം മൂലം മറ്റൊരുവനെ, അതും ഒരു പരദേശിയെ അവന്റെ ചുമലിലെ ഭാരം ചുമക്കുവാൻ അവർ നിർബന്ധിച്ചു. അവരുടെ ആശങ്ക ആ യുവാവിനോടുള്ള സഹതാപം കൊണ്ടല്ല, മറിച്ച് കൂടുതൽ ക്രൂരതയോടെ അവനെ ഇഞ്ചിഞ്ചായി കൊല്ലണം എന്ന വാശി കൊണ്ടായിരുന്നു. കഴിഞ്ഞ … Continue reading വിവസ്ത്രമാക്കൽ എന്ന ഹോബി

യഥാർത്ഥത്തിൽ നഗ്നയാക്കപ്പെട്ടത്…!!!

മണിപ്പൂരിലെ 15 ഉം 19 ഉം വയസ്സുള്ള പെൺകുട്ടികൾ വിവസ്ത്രമാക്കപ്പെട്ടതും പീഡിപ്പിക്കപ്പെട്ടതും ഇന്ത്യൻ ജനാധിപത്യവും ഭരണഘടനയും വിവസ്ത്രമാക്കപ്പെട്ടതിന് തുല്യം: ഏത് ക്ലാസ്സിലാണെന്ന് ഓർമ്മയില്ലെങ്കിലും, പഞ്ചപാണ്ഡവന്മാരെപ്പറ്റിയും കൗരവരെപ്പറ്റിയും പഠിച്ചത് ഓർമ്മയിലുണ്ട്. പൊതുജനമധ്യത്തിൽ വിവസ്ത്രയാക്കപ്പെടുന്ന പാഞ്ചാലിയുടെ നിലവിളി ഉയരുമ്പോൾ കൗരവർ ആർത്ത് അട്ടഹസിക്കുകയാണ്. പക്ഷെ നിഷ്കളങ്കയായ ആ സ്ത്രീയുടെ വിലാപം കേട്ട് ശ്രീകൃഷ്ണൻ പാഞ്ചാലിയുടെ രക്ഷയ്ക്ക് എത്തുന്നു. ശത്രുക്കൾ വാശിയോടെ വലിച്ചൂരാൻ പരിശ്രമിക്കുന്ന പാഞ്ചാലിയുടെ വസ്ത്രങ്ങൾ വീണ്ടും വീണ്ടും വർദ്ധിച്ചു വരുന്നു. പാഞ്ചാലി നഗ്നയാക്കപ്പെടാതെ അവളുടെ മാനം സംരക്ഷിക്കപ്പെട്ടു. ഭാരതത്തിന്റെ … Continue reading യഥാർത്ഥത്തിൽ നഗ്നയാക്കപ്പെട്ടത്…!!!

പ്രാർത്ഥിക്കാനാണ് എങ്കിൽ നിങ്ങൾ പള്ളിയിൽ പോകരുത് !!?

വിശുദ്ധ ബൈബിൾ ശ്രദ്ധാപൂർവം വായിക്കാത്തതുകൊണ്ടല്ലേ ക്രിസ്തുവിന്റെ പ്രാർത്ഥനയെക്കുറിച്ച് അറിവില്ലായ്മ സംഭവിക്കുന്നത്..!! ഏതാനും ദിവസം മുമ്പ് ഒരു CSI പുരോഹിതൻ എന്ന് അവകാശപ്പെടുന്ന വ്യക്തി ഇറക്കിയ വീഡിയോ കാണാൻ ഇടയായി. "ദൈവത്തെ കാണാനോ, ദൈവത്തോട് പ്രാർത്ഥിക്കാനോ, ദൈവത്തെ ആരാധിക്കാനോ, ആണ് നിങ്ങൾ പള്ളിയിൽ പോകുന്നത് എങ്കിൽ പള്ളിയിൽ പോകരുത് എന്ന് ഒരു പുരോഹിതൻ എന്ന നിലയിൽ ഞാൻ നിങ്ങളോട് പറയുന്നു. കാരണം യേശുക്രിസ്തു വിജനമായ സ്ഥലത്ത് ഒറ്റയ്ക്കായിരുന്നു പലപ്പോഴും പ്രാർത്ഥിച്ചിരുന്നത്" എന്നാണ് അദ്ദേഹം വീഡിയോയിൽ പറഞ്ഞ് ഫലിപ്പിക്കാൻ പരിശ്രമിച്ചത്. … Continue reading പ്രാർത്ഥിക്കാനാണ് എങ്കിൽ നിങ്ങൾ പള്ളിയിൽ പോകരുത് !!?

സത്യവും നുണയും ഒരുമിച്ച് നടത്തിയ യാത്ര

സത്യവും നുണയും ഒരുമിച്ച് നടത്തിയ യാത്രയിൽ സത്യത്തിന് സംഭവിച്ചതെന്ത്..? ഒരു ഐതിഹ്യമനുസരിച്ച്, സത്യവും നുണയും ഒരു ദിവസം കണ്ടുമുട്ടി. നുണ സത്യത്തോട് പറഞ്ഞു: "ഇന്ന് ഒരു മനോഹരമായ ദിവസമാണ്!" സത്യം ആകാശത്തേക്ക് നോക്കി നെടുവീർപ്പിട്ടു, നുണ പറഞ്ഞത് ശരിയാണല്ലോ! ആ ദിവസം ശരിക്കും മനോഹരമായിരുന്നു... അവർ ഒരുമിച്ച് ധാരാളം സമയം ചെലവഴിച്ചു, ഒടുവിൽ അവർ ഒരു കുളത്തിന്റെ കരയിൽ എത്തി. നുണ കുളത്തിലേയ്ക്ക് നോക്കി വീണ്ടും സത്യത്തോട് പറഞ്ഞു: "വെള്ളം വളരെ മനോഹരമാണ്, നമുക്ക് ഒരുമിച്ച് ഒന്ന് … Continue reading സത്യവും നുണയും ഒരുമിച്ച് നടത്തിയ യാത്ര

മൂന്നാം ക്രിസ്തുവിനെ കണ്ണീരോടെ യാത്രയാക്കി പലേർമോ നഗരം

തങ്ങളുടെ മൂന്നാം ക്രിസ്തുവിനെ കണ്ണീരോടെ യാത്രയാക്കി ഇറ്റലിയിലെ പലേർമോ നഗരം ഒരു പക്ഷെ ആദ്യമായാണ് പലേർമോ നഗരം ഇത്രയും വലിയ ഒരു സംസ്കാര ചടങ്ങ് നടത്തുന്നത്. കഴിഞ്ഞ 30 വർഷത്തോളം സമൂഹത്തിലെ ഏറ്റവും പാവപ്പെട്ടവരുടെ ഇടയിൽ അവരിൽ ഒരാളായി ജീവിച്ച് ജനുവരി 12 ന് മരണമടഞ്ഞ അൽമായ മിഷനറി സഹോദരൻ ബിയാജിയോ കോണ്ടെയുടെ (എല്ലാവരും അദ്ദേഹത്തിന്റെ പേരിന് മുമ്പ് സഹോദരൻ എന്ന് കൂട്ടി ചേർത്തിരുന്നു) വേർപാട് അനേകായിരങ്ങളെ കണ്ണുനീരിലാഴ്ത്തി. ഒരു സമ്പന്ന കുടുംബത്തിൽ ജനിച്ച് വളർന്ന ബിയാജിയോ … Continue reading മൂന്നാം ക്രിസ്തുവിനെ കണ്ണീരോടെ യാത്രയാക്കി പലേർമോ നഗരം

ശ്രീ കെ.ടി. ജലീലിന്റെ കത്തിന് സന്യാസിനിയുടെ മറുപടി

മുൻമന്ത്രി ശ്രീ കെ.ടി. ജലീലിന്റെ തുറന്ന കത്തിന് സന്യാസിനിയുടെ തുറന്ന മറുപടി: പ്രിയ സഹോദരൻ കെ.ടി. ജലീലിന്, ഇന്നലെ താങ്കൾ എനിക്ക് എഴുതിയ തുറന്ന കത്ത് ഇന്നലെ തന്നെ ഞാൻ കണ്ടെങ്കിലും, ഒഴിച്ചുകൂടാനാവാത്ത ഒരു കോൺഫറൻസിൽ പങ്കെടുക്കുക ആയിരുന്നതിനാൽ താങ്കൾ ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടി നൽകാൻ അല്പം വൈകിയതിൽ ഖേദിക്കുന്നു... 1) "ഹിജാബ് അഥവാ ശിരോവസ്ത്രം മുഖംമൂടിയാണെന്നാണ് സഹോദരി തെറ്റിദ്ധരിച്ചിരിക്കുന്നത്" എന്ന ആരോപണത്തിന്: ഇല്ല സഹോദരാ, എനിക്ക് തെറ്റിദ്ധാരണ ഒന്നും സംഭവിച്ചിട്ടില്ല. ഹിജാബ് - തലയും കഴുത്തും … Continue reading ശ്രീ കെ.ടി. ജലീലിന്റെ കത്തിന് സന്യാസിനിയുടെ മറുപടി

കെ.ടി. ജലീലിന്റെ ശിരോവസ്ത്രത്തിന് കന്യാസ്ത്രീയുടെ സൂപ്പര്‍ മറുപടി | KT JALEEL

https://youtu.be/BsxMmzzzmgk കെ.ടി. ജലീലിന്റെ ശിരോവസ്ത്രത്തിന് കന്യാസ്ത്രീയുടെ സൂപ്പര്‍ മറുപടി | KT JALEEL മുൻമന്ത്രി ശ്രീ കെ. ടി. ജലീൽ ഇന്നലെ ഫേസ്ബുക്കിൽ "ഹിജാബും കന്യാസ്ത്രീ വേഷവും കോടതികളും". എന്ന തലക്കെട്ടോടെ കുറിച്ച പോസ്റ്റിന് ഒരു സന്യാസിനി നൽകുന്ന മറുപടി: ആദ്യം തന്നെ മുൻമന്ത്രി ശ്രീ ജലീലിനോട് മുസ്ലീം യുവതികൾ ധരിക്കുന്ന ഹിജാബിനെ ക്രൈസ്തവ സന്യസ്തർ ധരിക്കുന്ന ശിരോവസ്ത്രത്തോട് (വെയ്ൽ) താരതമ്യം ചെയ്യരുത് എന്ന് സ്നേഹപൂർവ്വം ഒന്ന് ഓർമ്മപ്പെടുത്തുന്നു. കാരണം പറക്കമുറ്റാത്ത പ്രായത്തിൽ ആരും അടിച്ച് ഏല്പിക്കുന്ന … Continue reading കെ.ടി. ജലീലിന്റെ ശിരോവസ്ത്രത്തിന് കന്യാസ്ത്രീയുടെ സൂപ്പര്‍ മറുപടി | KT JALEEL

മാർത്തോമ്മാ ശ്ലീഹായുടെ ഭൗതികാവശിഷ്ടം ഇറ്റലിയിലെ ഓർത്തോണയിൽ എത്തിയത് എങ്ങനെ?

തമിഴ്നാട്ടിലെ മൈലാപ്പൂരിൽ രക്തസാക്ഷിത്വം വരിച്ച മാർത്തോമ്മാ ശ്ലീഹായുടെ ഭൗതികാവശിഷ്ടം എങ്ങനെയാണ് ഇറ്റലിയിലെ ഓർത്തോണയിൽ എത്തിയതെന്ന് ഇറ്റാലിയൻ ചരിത്ര രേഖകളെ ആസ്പദമാക്കി ഒരു വിവരണം. *************************************** മാർത്തോമ്മാ ശ്ലീഹായുടെ ഭൗതിക അവശിഷ്ടങ്ങൾ സൂക്ഷിക്കപ്പെടുന്ന ഇറ്റലിയിലെ ഓർത്തോണയിലുള്ള മാർത്തോമ്മാ ശ്ലീഹാ ബസലിക്കയിലെ ചരിത്ര രേഖകൾ അനുസരിച്ച് തോമ്മാ ശ്ലീഹാ സിറിയയിൽ നിന്ന് സുവിശേഷവത്കരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. തുടർന്ന് മെസൊപ്പൊട്ടേമിയയിലേക്ക് പോയ അദ്ദേഹം തന്റെ ആദ്യത്തെ സഭാസമൂഹം എദേസ്സയിൽ സ്ഥാപിച്ചു (ഇപ്പോഴത്തെ ടർക്കിയിലെ സാൻലിയൂർഫ). തുടർന്ന് ബാബിലോണിലെത്തിയ തോമ്മാശ്ലീഹാ അവിടെ ഏഴ് … Continue reading മാർത്തോമ്മാ ശ്ലീഹായുടെ ഭൗതികാവശിഷ്ടം ഇറ്റലിയിലെ ഓർത്തോണയിൽ എത്തിയത് എങ്ങനെ?

തടാകത്തിൽ മുങ്ങി മരിച്ച വൈദികനെക്കുറിച്ച് പ്രചരിക്കുന്ന കിംവദന്തികളുടെ വാസ്തവമെന്ത്..?

ജർമ്മനിയിൽ തടാകത്തിൽ മുങ്ങി മരിച്ച വൈദികനെക്കുറിച്ച് ചില തൽപ്പരകക്ഷികൾ പ്രചരിപ്പിക്കുന്ന കിംവദന്തികളുടെ വാസ്തവമെന്ത്..? ബിനു അച്ചന്റെ മരണ വാർത്ത കേരളത്തിലെ ചില ഓൺലൈൻ മാധ്യമങ്ങളിൽ വന്നപ്പോൾ അല്പം അവ്യക്തതകൾ ഉണ്ടായിരുന്നു എന്നത് സത്യം തന്നെ. എന്നാൽ ആദ്യം വന്ന വാർത്ത തെറ്റാണെന്ന് പ്രചരിപ്പിക്കാൻ പരിശ്രമിക്കുന്നവർ അദ്ദേഹത്തിന്റെ മരണത്തെ വളച്ചൊടിച്ചു വിവാദമാക്കാൻ നോക്കുന്നതിന്റെ ഉദ്ദേശശുദ്ധി സംശയനീയമാണ്. ജൂൺ 21 ന് യൂറോപ്യൻ സമയം രാത്രി 10. 20 ഓടെ ആണ് എന്റെ സുഹൃത്തായ ഒരു അച്ചൻ ഈ ദുരന്തത്തെക്കുറിച്ച് … Continue reading തടാകത്തിൽ മുങ്ങി മരിച്ച വൈദികനെക്കുറിച്ച് പ്രചരിക്കുന്ന കിംവദന്തികളുടെ വാസ്തവമെന്ത്..?

ഫ്രാൻസിസ് പാപ്പായുടെ ആശീർവാദത്തിലൂടെ ക്യാരമോൾക്ക് ലഭിച്ച അനുഗ്രഹം

ഫ്രാൻസിസ് പാപ്പായുടെ ആശീർവാദത്തിലൂടെ ക്യാരമോൾക്ക് ലഭിച്ച അനുഗ്രഹം: ഇന്ന് ക്യാരമോളുടെ നാലാം പിറന്നാൾ ആണ് (ക്യാര എൻ്റെ അനുജത്തി സോളിയുടെ മകൾ). ക്യാര ഉണ്ടായി 11 മാസം ആയിട്ടും ഒരക്ഷരം മിണ്ടുന്നില്ല, കരയുക മാത്രമേ ഉള്ളൂ എന്നായിരുന്നു ഞാൻ വിളിക്കുമ്പോഴെല്ലാം സോളിയുടെ പരാതി. ഞങ്ങൾ രണ്ടു പേരും ഇറ്റലിയിൽ ആണെങ്കിലും പരസ്പരം കാണുന്നത് വളരെ ചുരുക്കമായാണ്. കാരണം ഒന്നര മണിക്കൂർ ഫ്ലൈറ്റ് ദൂരം ഉണ്ട് ഞങ്ങൾ തമ്മിൽ (ഒരാൾ തെക്കൻ ഇറ്റലിയിലും മറ്റൊരാൾ വടക്കൻ ഇറ്റലിയിലും). റോം … Continue reading ഫ്രാൻസിസ് പാപ്പായുടെ ആശീർവാദത്തിലൂടെ ക്യാരമോൾക്ക് ലഭിച്ച അനുഗ്രഹം

ഫ്രാൻസിസ് പാപ്പായുടെ വാക്കുകളിലെ സത്യം എന്താണ്?

നിരീശ്വരവാദികൾ വൈറൽ ആക്കിയ ഫ്രാൻസിസ് പാപ്പായുടെ വാക്കുകളിലെ സത്യം എന്താണ്...? ഒരു നല്ല മനുഷ്യൻ ആകാൻ ദൈവത്തിൽ വിശ്വസിക്കണം എന്ന് നിർബന്ധമില്ല, എന്ന വാചകം ഫ്രാൻസിസ് പാപ്പ പറഞ്ഞ സാഹചര്യം: ഇടവക സന്ദർശനത്തിന് വന്ന ഫ്രാൻസീസ് പാപ്പായുടെ മുന്നിൽ തന്റെ ഹൃദയനൊമ്പരം ഒരു ചോദ്യമായി ഉന്നയിക്കുവാൻ എണീറ്റു നിന്നപ്പോൾ ആ കുരുന്നിന് മുഖം പൊത്തി പൊട്ടി കരയുവാൻ മാത്രമെ പറ്റിയുള്ളൂ. ഒരു പിതാവിന്റെ വാത്സല്യത്തോടെ തന്റെ അടുക്കലേക്ക് വിളിച്ച് അവനെ ചേർത്തുപിടിച്ചു കൊണ്ട് പാപ്പാ പറഞ്ഞു: "എന്തു … Continue reading ഫ്രാൻസിസ് പാപ്പായുടെ വാക്കുകളിലെ സത്യം എന്താണ്?

ക്രിസ്തുവിൻ്റെ സ്നേഹത്തിൽ നിന്ന് ഇവയൊന്നും അവളെ വേർപെടുത്തില്ല

പ്രതിസന്ധികളെയും എതിർപ്പുകളെയും തരണം ചെയ്ത് സന്യാസത്തിലേയ്ക്ക് കാലെടുത്തുവച്ച എനിക്ക് ക്രൈസ്തവ സന്യാസത്തെ പിച്ചിചീന്താൻ കഠിന പരിശ്രമം നടത്തുന്നവരുടെ മുമ്പിൽ മൗനമായി ഇരിക്കാൻ കഴിയില്ല... "എന്തിനാ സഹോദരി, നീ ഇങ്ങനെ എഴുതിയെഴുതി മറ്റുള്ളവരുടെ തെറി മേടിക്കുന്നത്? ഇന്നത്തെ കാലത്ത് അല്പം കൂടി സൂക്ഷിക്കണം കേട്ടോ..." എന്നിങ്ങനെയുള്ള പലരുടേയും ഉപദേശങ്ങൾ കേട്ടപ്പോൾ എൻ്റെ ഉള്ളിൽ കടന്നുവന്ന ചിന്തയിതാണ്: എൻ്റെ മാതാപിതാക്കളോടും പ്രിയപ്പെട്ടവരോടും ഒരു യുദ്ധം തന്നെ നടത്തേണ്ടി വന്നു എനിക്ക് സന്യാസം സ്വീകരിക്കാൻ... ദൈവത്തിൻ്റെ തിരുമുമ്പിൽ മാത്രം തലകുനിച്ചു കൊണ്ട് … Continue reading ക്രിസ്തുവിൻ്റെ സ്നേഹത്തിൽ നിന്ന് ഇവയൊന്നും അവളെ വേർപെടുത്തില്ല

ചുവപ്പ് റോസപ്പൂ വെഞ്ചിരിക്കുന്ന പതിവ്

ഇന്ന് വിശുദ്ധ റീത്തയുടെ തിരുന്നാൾ ദിനം. ചുവപ്പ് റോസപ്പൂ വെഞ്ചിരിക്കുന്ന പതിവ് യൂറോപ്യൻ കത്തോലിക്കാ സഭയിലെ ഒരു പാരമ്പര്യമാണ്.... 1457 ജനുവരി മാസത്തിൽ ഇറ്റലിയിലെ കാസിയ എന്ന സ്ഥലത്തുള്ള മൊണസ്ട്രീയിൽ മരണത്തെ മുഖാമുഖം കണ്ട് കിടന്ന വിശുദ്ധ റീത്ത തൻ്റെ അടുത്ത ഒരു ബന്ധുവിനോട് വിശുദ്ധയുടെ മാതാപിതാക്കളുടെ വീടിനുമുമ്പിലുള്ള പൂന്തോട്ടത്തിൽ നിന്ന് ഒരു ചുവന്ന റോസാപ്പൂ കൊണ്ടുവരാമോ എന്ന് ചോദിച്ചു, ജനുവരിമാസത്തിൽ അതും മഞ്ഞുപെയ്യുന്ന കൊടുംതണുപ്പിൽ അങ്ങനെ ഒരു റോസാപ്പൂ കിട്ടുക അസാധ്യമായിരുന്നു എങ്കിലും വിശുദ്ധയുടെ ആഗ്രഹം … Continue reading ചുവപ്പ് റോസപ്പൂ വെഞ്ചിരിക്കുന്ന പതിവ്