വി. സെബസ്ത്യാനോസിനോടുള്ള പ്രാര്‍ത്ഥന | Prayer to St. Sebastian

കര്‍ത്താവായ യേശുവേ, സകല വിശുദ്ധരോടൊത്ത് ഞങ്ങളങ്ങയെ സ്തുതിക്കുന്നു. സത്യവിശ്വാസം സംരക്ഷിക്കുവാന്‍ വേണ്ടി ഉന്നത സ്ഥാനമാനങ്ങളും, ലൗകിക സുഖങ്ങളും, സ്വജീവനും സന്തോഷപൂര്‍വ്വം ത്യജിച്ചുകൊണ്ട് കഠോരമായ പീഡകള്‍ സഹിച്ച് രക്തസാക്ഷിയായിതീര്‍ന്ന വി. സെബസ്ത്യാനോസിനെപ്പോലെ ഞങ്ങളും അനുദിനജീവിതത്തില്‍ വിശ്വാസത്തിനെതിരെ ഉണ്ടാകുന്ന എല്ലാവിധ പ്രലോഭനങ്ങളെയും, ഭീഷണികളെയും ചെറുത്തുകൊണ്ട് സത്യവിശ്വാസത്തിന്‍റെ ധീരസാക്ഷികളാകുവാന്‍ അനുഗ്രഹിക്കണമേ. എല്ലാ പുണ്യാത്മാക്കളുടെയും ജീവിത മാതൃകകള്‍ സുവിശേഷം ജീവിതമാക്കുവാന്‍ ഞങ്ങള്‍ക്കേവര്‍ക്കും പ്രചോദനമാകട്ടെ. നിത്യം പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സര്‍വ്വേശ്വരാ. ആമ്മേന്‍

Advertisement

January 20 | വിശുദ്ധ സെബസ്‌ത്യാനോസ് | Saint Sebastian

https://youtu.be/btJ5i2nJjnA January 20 - വിശുദ്ധ സെബസ്‌ത്യാനോസ് | Saint Sebastian #popefrancis #arthunkal #catholicഡയോക്ലിഷ്യൻ ചക്രവർത്തിയുടെ "പ്രത്തോറിയൻ സൈന്യാധിപൻ" ആയിരുന്ന സെബസ്ത്യാനോസ് ക്രിസ്തുവിലുള്ള തന്റെ വിശ്വാസത്തെപ്രതി രക്തസാക്ഷിയായിത്തീർന്ന ധീരയോദ്ധാവാണ്. കോവിഡ് വൈറസ് ലോകമെമ്പാടും പടര്‍ന്നു പിടിക്കുന്ന ഈ കാലഘട്ടത്തില്‍, പകര്‍ച്ചവ്യാധികളില്‍ പ്രത്യേക സംരക്ഷണം നല്‍കുന്ന വിശുദ്ധ സെബസ്ത്യാനോസിന്റെ മാദ്ധ്യസ്ഥ്യം അപേക്ഷിച്ച് നമുക്ക് പ്രാര്‍ത്ഥിക്കാം. Script: Sr. Liby GeorgeNarration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from PixabayBackground Video: Pixabay … Continue reading January 20 | വിശുദ്ധ സെബസ്‌ത്യാനോസ് | Saint Sebastian