Alivarnna Sneham – Lyrics

അലിവാർന്ന സ്നേഹം

(Christian Devotional Song)

അലിവാർന്ന സ്നേഹം

അലിവോടെ കാക്കും

പ്രിയമോടെ ചേർക്കും

പ്രിയനേശു നാഥൻ….(2)

 

നീ മാത്രം എൻ ജീവൻ

നിന്നിൽ ഞാൻ ചേർന്നീടും… (2)

 

കരളിനുള്ളിൽ വിങ്ങും

കനലാഴി തന്നിൽ

സുഖമേകും കരസ്പർശം

അറിഞ്ഞിടുന്നു

തിരുപാതപീഠം അണയുമ്പോഴെല്ലാം

കനിയും നാഥൻ കൃപയേകിടും

(നീമാത്രം…. )

 

മനസിനുള്ളിൽ തിങ്ങും

ഇരുളാഴി തന്നിൽ

അറിവേകും തിരുവെട്ടം

അറിഞ്ഞിടുന്നു

തിരുമാർവിലെങ്ങും

അണയുമ്പോഴെല്ലാം നാഥൻ

തുണയേകിടും…. (നീ മാത്രം… )

(അലിവാർന്ന സ്നേഹം )

Texted by Elsa Mary Joseph


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment