SUNDAY SERMON Mt 12, 1-13

April Fool

മത്താ 12, 1 – 13

സന്ദേശം

Image result for image of Mt. 12, 1-13"

പള്ളിക്കൂദാശാക്കാലം രണ്ടാം ഞായറാഴ്ചയാണിന്ന്. നാം വായിച്ചുകേട്ട വിശുദ്ധ മത്തായിയുടെ സുവിശേഷം ഇന്ന് നമ്മുടെ മുൻപിൽ അവതരിപ്പിക്കുന്നത് വളരെ വെല്ലുവിളികൾ നിറഞ്ഞ സന്ദേശമാണ്. ക്രിസ്തുവിന്റെ മനുഷ്യ ദർശനമാണ് ഇന്നത്തെ സുവിശേഷഭാഗത്ത് ഇതൾ വിരിയുന്നത്. ക്രിസ്തുവിന്റെ മനുഷ്യദർശനം പ്രകടമാക്കുന്ന ദൈവവചനം ഇതേ ഭാഗം വിവരിക്കുമ്പോൾ വിശുദ്ധ മാർക്കോസാണ് പറയുന്നത്. ക്രിസ്തുവിന്റെ മനുഷ്യ ദർശനം ഇതാണ്: മനുഷ്യൻ ഏറ്റവും വിലപ്പെട്ടതാണ്. സാബത്തുപോലും മനുഷ്യനുവേണ്ടിയുള്ളതാണ്. വ്യക്തിപരമായ, മത സാമൂഹ്യ സാംസ്കാരിക നിയമങ്ങളും, പാരമ്പര്യങ്ങളും പാലിക്കുന്നതോടൊപ്പം ഇവയെക്കാളും ഉപരിയായി മനുഷ്യനെ, അവളുടെ, അവന്റെ ആവശ്യങ്ങളെ മനസ്സിലാക്കുവാൻ കരുണനിറഞ്ഞ ഹൃദയമുണ്ടാകുകയാണ് ഏറ്റവും പ്രധാനപ്പെട്ടത്. ഈയൊരു ദർശനത്തിലേക്ക് ഉയരുവാൻ, നിയമാനുഷ്ഠാനങ്ങളിൽനിന്ന് കരുണയിലേക്ക് ഉണരുവാൻ ഇന്നത്തെ സുവിശേഷം നമ്മെ ക്ഷണിക്കുന്നു.

വ്യാഖ്യാനം

ക്രിസ്തു ഈ ലോകത്തിലേക്ക് വന്നത് മനുഷ്യന്റെ തെറ്റായ ധാരണകളെ, വെള്ളപൂശിയ കല്ലറപോലുള്ള അവരുടെ മനോഭാവങ്ങളെ മാറ്റിമറിക്കുവാനായിരുന്നു. ഒരു paradigm shift, നിദർശന വ്യതിയാനം, കാഴ്ചപ്പാടുകളിലുള്ള, ധാരണകളിലുള്ള മാറ്റം ആണ് ഈശോ ആഗ്രഹിച്ചത്. കുറേക്കൂടി വിപുലമായ അർത്ഥത്തിൽ, മനുഷ്യൻ മനുഷ്യനെ കാണുന്ന, മനുഷ്യൻ ലോകത്തെ കാണുന്ന രീതിയെ – കണ്ണുകൾകൊണ്ട് കാണുന്നതല്ല, ഉൾക്കൊള്ളുകയും, മനസ്സിലാക്കുകയും, വ്യാഖ്യാനിക്കുകയും ചെയ്യുന്ന രീതിയെ – മാറ്റിമറിക്കുകയാണ് ഈശോയുടെ ലക്‌ഷ്യം.

യഹൂദരുടെ കാഴ്ചപ്പാടിലുള്ള, ധാരണയിലുള്ള കാഠിന്യം, വക്രത വളരെ വ്യക്തമാണ് ഇന്നത്തെ സുവിശേഷത്തിൽ.    നിയമത്തിന്റെ കാർക്കശ്യമായ അനുഷ്ഠാനമാണ് മനുഷ്യന്റെ വിശപ്പിനേക്കാൾ അവർക്കു വലുത്. മനുഷ്യനേക്കാൾ അവർക്കു വലുത് പശുവും ആടുമൊക്കെയാണ്‌. ദാവീദ് രാജാവ് പോലും കാണിക്കാത്ത അനുഷ്ടാന നിഷ്ഠകളാണ്…

View original post 409 more words

Daily Saints in Malayalam – October 21

Nelson MCBS

🌸🌸🌸 *October* 2⃣1⃣ 🌸🌸🌸
*വിശുദ്ധ ഉർസുലായും സഹ വിശുദ്ധകളും*
🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸

*ഐതിഹ്യം അനുസരിച്ച് ബ്രിട്ടണിലെ ഒരു ക്രിസ്ത്യൻ രാജാവിന്റെ മകളായിരുന്നു ഉർസുല. അക്കാലത്തെ സെനറ്റർ ആയ ക്ലെമാറ്റിയൂസ് കൊളോണിലെ രക്തസാക്ഷിത്വം വരിച്ച ഒരു കൂട്ടം കന്യകമാരുടെ ആദരണാർത്ഥം അവിടത്തെ ഒരു പള്ളി പുതുക്കി പണിതു. തങ്ങളുടെ നാമധേയത്തിൽ ഒരു പള്ളി പണിയുവാൻ മാത്രം ഇവർ വളരെയേറെ ആദരിക്കപ്പെട്ടിരുന്നതായി കാണാം. പക്ഷേ ഇവർ ആരായിരുന്നുവെന്നും എത്രപേരുണ്ടായിരുന്നുവെന്നുള്ള കാര്യം വ്യക്തമല്ല. അവ്യക്തമായ ഈ യാഥാർഥ്യത്തിൽ നിന്നുമാണ് വിശുദ്ധ ഉര്‍സുലായെ പറ്റിയുള്ള വിവിധ ഐതിഹ്യങ്ങള്‍ വികസിച്ചത്.*

*ഒരു വിജാതീയ രാജകുമാരനുമായുള്ള തനിക്കിഷ്ടമില്ലാത്ത വിവാഹ ഉടമ്പടിയിൽ നിന്നും മൂന്ന് വർഷത്തെ സാവകാശം വാങ്ങിച്ച വിശുദ്ധ ഉര്‍സുല 11,000 ത്തോളം കന്യകമാരുമായി റിനെ മുതൽ ബാസ്ലെ വരെയും, സ്വിറ്റ്സർലണ്ടിലെക്കും അവിടെ നിന്ന് റോമിലേക്കും ഒരു കടൽ യാത്ര നടത്തി. തിരികെ വരുന്ന വഴിക്ക് ഏതാണ്ട് 451-ൽ വിജാതീയരുടെ മുഖ്യനെ വിവാഹം കഴിക്കാൻ വിശുദ്ധ വിസമ്മതിച്ചു എന്ന കാരണത്താൽ കൊളോണ്‍ എന്ന സ്ഥലത്ത് വച്ച് പ്രാകൃതരായ വിജാതീയരാൽ ഇവരെല്ലാവരും കൊല്ലപ്പെട്ടു.*

*മറ്റൊരു ഐതിഹ്യമനുസരിച്ച്, ക്ലെമെൻസ് മാക്സിമസ് ചക്രവർത്തി ബ്രിട്ടണും ഗൗളും ആക്രമിച്ചപ്പോൾ ധാരാളം ബ്രിട്ടിഷ്കാരും സൈനികരും അമേരിക്കയിലേക്ക് കുടിയേറുകയും അവിടെ സ്ഥിരതാമസമാക്കുകയും ചെയ്തു. ഈ കുടിയേറ്റക്കാരുടെ ഭരണാധികാരിയായ സിനാൻ മീരിയാഡോഗ് കോണ്‍വാള്ളിലെ രാജാവായ ദിയോനോടസിനോട് ആവശ്യപ്പെടുകയും അതിൻപ്രകാരം ദിയോനോടസ് തന്റെ മകളായ ഉർസുലയെ സിനാന്റെ ഭാര്യയായും കൂടെ 10,000 ത്തോളം കുലീന കന്യകകളെയും 60,000 ത്തോളം സാധാരണ കന്യകകളെയും അയച്ചു…

View original post 28 more words

Prayer of Protection from Jihads / Satan Worshipers / Atheists

Nelson MCBS

*ജിഹാദിൽ നിന്നുള്ള സംരക്ഷണ പ്രാർത്ഥന*

ഉഗ്രപ്രതാപിയും ഖണ്ഗധാരിയുമായി/ അശ്വാരൂഢനായി വാന മേഘങ്ങളിൽ പ്രത്യക്ഷപ്പെട്ട്/ ജിന്ന് എന്ന ദുഷ്ടശക്തിയിൽ നിന്നും/ അവന്റെ സേവകരിൽ നിന്നും/ ഇസ്പാനിയ ദേശത്തെ വിമോചിപ്പിച്ച/ കർതൃ ശിഷ്യനും ശ്ശീഹൻമാരിലെ പ്രഥമ രക്തസാക്ഷിയുമായ വി. യാക്കോബ് ശ്ലീഹായെ/ ഈ ദുഷ്ടശക്തിയിൽ നിന്നും/ അവന്റെ സേവകരുടെ കുടില തന്ത്രങ്ങളിൽ നിന്നും/ ആക്രമണങ്ങളിൽ നിന്നും/ തിരുസഭയെയും അവളുടെ സന്താനങ്ങളായ ഞങ്ങളെയും/ കാത്തുരക്ഷിക്കണമേ./ വിശ്വാസികളുടെ പിതാവായ അബ്രാഹമേ/ പരി. ത്രിത്വത്തിനും ഈശോമിശിഹായുടെ ദൈവത്വത്തിനും/ എതിരായ കുപ്രചരണങ്ങളിൽപ്പെട്ട് തെറ്റുധരിപ്പിക്കപ്പെടാതെ/ ഞങ്ങളെയും ഞങ്ങളുടെ കുഞ്ഞുങ്ങളെയും/ സത്യവിശ്വാസത്തിൽ അടിയുറപ്പിച്ചു നിർത്തണമേ./ കുരിശുയുദ്ധക്കാരുടെ മദ്ധ്യസ്ഥനായ വി.ഗീവർഗീസേ/ പീഢനങ്ങളും ഞെരുക്കങ്ങളുമുണ്ടാകുമ്പോഴും/ തിരുസഭ അവഹേളിക്കപ്പെടുമ്പോഴും/ ദൃഢചിത്തതയോടും ഏക മനസ്കതയോടും കൂടി/ അവയെ പ്രതിരോധിക്കാൻ ഞങ്ങൾക്ക് ശക്തി പകരണമേ./ ഞങ്ങൾക്ക് വിശ്വാസ വെളിച്ചം പകർന്നു തന്നവരായ/ മാർത്തോമാ ശ്ലീഹായേ, വി.ഫ്രാൻസിസ് സേവ്യറേ,/ ഞങ്ങളുടെ തലമുറകൾ/ വിശ്വാസ തീക്ഷ്ണതയിൽ വളർന്നു വരുവാനുള്ള കൃപ നൽകണമേ./ ദുഷ്ട പിശാചിൽ നിന്നുള്ള ഞങ്ങളുടെ സംരക്ഷകരായ/ വി. മിഖായേൽ, റഫായേൽ, ഗബ്രിയേൽ മാലാഖമാരേ/ ജിഹാദികളിൽ നിന്നും സാത്താൻ ആരാധകരിൽ നിന്നും/ നിരീശ്വരവാദികളിൽ നിന്നും കപട മതേതരവാദികളിൽ നിന്നും/ ഞങ്ങളെ കാത്തുരക്ഷിക്കണമേ. / ആമ്മേൻ

View original post

Daily Saints in Malayalam – October 20

🌸🌸🌸 October 2⃣0⃣ 🌸🌸🌸
കുരിശിന്റെ വിശുദ്ധ പോൾ
🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸
1694 ജനുവരി 3ന് ജെനോവ റിപ്പബ്ലിക്കിലെ ഒവാഡ എന്ന സ്ഥലത്താണ് കുരിശിന്റെ പോൾ ജനിച്ചത്. അദ്ദേഹത്തിന്റെ ബാല്യവും കൗമാരവും വളരെയധികം നിഷ്കളങ്കതയിലും ദൈവഭക്തിയിലുമായിരുന്നു കഴിഞ്ഞത്. ഒരു സന്യാസ സഭ സ്ഥാപിക്കുക എന്ന പ്രചോദനത്താൽ, ചെറുപ്രായത്തിൽ തന്നെ വിശുദ്ധനും വിശുദ്ധന്റെ കൂട്ടുകാരും സന്യസ്ഥ വസ്ത്രം ധരിച്ചാണ് കഴിഞ്ഞിരുന്നത്. തന്റെ നിർദ്ദേശകനായ അലക്സാട്രിയായിലെ മെത്രാനായ ഗാസ്റ്റിനാരയോട് ആലോചിച്ചതിനു ശേഷം യേശുവിന്റെ പീഡാസഹനത്തിന്റെ ആദരവിനായി ഒരു സന്യാസ സഭ താൻ സ്ഥാപിക്കണമെന്നാണ് ദൈവം ആഗ്രഹിക്കുന്നതെന്ന തീരുമാനത്തിലെത്തി.

1720 നവംബർ 22-ന് താൻ ദർശനത്തിൽ കണ്ടത് പോലെയുള്ള സന്യാസ വസ്ത്രം (ഇന്നത്തെ പാഷനിസ്റ്റ് സന്യാസിമാർ ധരിക്കുന്നത് പോലത്തെ) മെത്രാൻ ഇദ്ദേഹത്തെ ധരിപ്പിച്ചു. ആ നിമിഷം മുതൽ തന്റെ സഭയുടെ നിയമ പ്രമാണങ്ങൾ തയ്യാറാക്കുന്നതിൽ അദ്ദേഹം വ്യാപൃതനായി. തന്റെ സഭക്ക് അംഗീകാരം നേടുന്നതിനായി 1721-ൽ വിശുദ്ധൻ റോമിൽ പോയെങ്കിലും അതിൽ പരാജയപ്പെട്ടു.

അവസാനം 1741 ലും 1746 ലുമായി ബെനഡിക്ട് പതിനാലാമൻ വിശുദ്ധന്റെ സഭാ നിയമങ്ങളെ അംഗീകരിച്ചു. ഇക്കാലയളവിൽ ഒബിടെല്ലോക്ക് സമീപം വിശുദ്ധൻ തന്റെ ആദ്യത്തെ ആശ്രമം സ്ഥാപിച്ചു. കുറച്ച്‌ കാലങ്ങൾക്കു ശേഷം അദ്ദേഹം റോമിൽ വിശുദ്ധ ജോണിന്റെയും വിശുദ്ധ പൗലോസിന്റെയും പള്ളികളിലായി ഒരു വലിയ സന്യാസ സമൂഹത്തെ രൂപപ്പെടുത്തി.

50 വർഷത്തോളം വിശുദ്ധ പോൾ ഇറ്റലിയുടെ സ്ഥിരോത്സാഹിയായ സുവിശേഷകനായി തുടർന്നു. അതിമാനുഷമായ കഴിവുകളാൽ ദൈവം വിശുദ്ധനെ ധാരാളമായി അനുഗ്രഹിച്ചു. എന്നിരുന്നാലും, ഒരു ദാസനായും, ഒരു പാപിയായുമാണ്‌ വിശുദ്ധൻ തന്നെ തന്നെ വിചാരിച്ചിരുന്നത്. 1775-ൽ തന്റെ 81-മത്തെ വയസ്സിൽ റോമിൽ വെച്ച് വിശുദ്ധൻ ദൈവത്തിൽ നിദ്ര പ്രാപിച്ചു. 1867-ൽ പിയൂസ് ഒമ്പതാമൻ മാർപാപ്പ ഇദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിച്ചു.

ഇതര വിശുദ്ധര്‍
🌸🌸🌸🌸🌸🌸

1. ഇംഗ്ലണ്ടിലെ അക്കാ

2. ട്രോയെസ്സിലെ അഡെറാള്‍ഡ്

3. നോര്‍മന്‍റിയിലെ അഡലീന

4. ഐറിഷ് ബിഷപ്പായിരുന്ന അയിടാന്‍

5. ആന്‍ഡ്രൂ

6. ഈജിപ്തിലെ അര്‍ടേമിയൂസ്

7. പേഴ്സ്യന്‍ ആബട്ടായ ബര്‍സബസ്സും
🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸

Daily Saints in Malayalam – October 19

🌸🌸🌸 October 1⃣9⃣ 🌸🌸🌸
വിശുദ്ധ ഐസക്ക് ജോഗൂസും ജോണ്‍ ബ്രെബ്യൂഫും, സഹ വിശുദ്ധരും
🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸

1534-ൽ ജെ. കാർട്ടിയർ കാനഡ കണ്ടുപിടിച്ചതിന് ശേഷം കാനഡയിലേക്കും വടക്കേ അമേരിക്കയിലേക്കും പോകുന്ന ആദ്യത്തെ സുവിശേഷ പ്രഘോഷകർ ഫ്രാൻസിലെ ജെസ്യൂട്ട് വൈദികരായിരുന്നു. അവരുടെ സുവിശേഷ പ്രഘോഷണം നോവാ സ്കോട്ടിയ മുതൽ മേരിലാൻഡ് വരെ വ്യാപിച്ചതായിരുന്നു. ഐസക്ക് ജോഗൂസ്, വിശുദ്ധ ജോണ്‍ ബ്രെബ്യൂഫ്, ഗബ്രിയേൽ ലലേമന്റ്റ്, നോയൽ ചാബനെൽ, ചാൾസ് ഗാർണിയർ, അന്തോണി ഡാനിയൽ, റെനെ ഗൗപിൽ, ജോണ്‍ ദെ ലലാന്റെ (ഇവരിൽ ആദ്യം പരാമർശിച്ചിട്ടുള്ള ആറുപേർ വൈദികരും അവസാനത്തെ രണ്ടുപേർ അല്മായരും ആയിരുന്നു) എന്നിവർ ഇറോക്ക്യോയിസിന്റെയും ഹുറോൻ ഇന്ത്യൻസിന്റെ ഇടയിലും സുവിശേഷ വേല നടത്തി പോന്നു.

പലവിധ പീഡനങ്ങൾക്ക് വിധേയരായി ഒടുക്കം ന്യുയോർക്കിലെ ഓറിസ്വില്ലെ എന്ന പ്രദേശത്ത് വച്ച് ഇവര്‍ രക്തസാക്ഷിത്വം വരിച്ചു. 1642നും 1649നും ഇടക്കാണ്‌ ഈ വിശുദ്ധർ രക്തസാക്ഷിത്വം വരിച്ചതെന്ന് കരുതപ്പെടുന്നു. വിശുദ്ധ ഐസക്ക് ജോഗൂസിന്റെ രക്തസാക്ഷിത്വത്തിന് പത്തുവർഷത്തിനു ശേഷമാണ് വിശുദ്ധ കടേരി ടെകാക്വിത ജനിച്ചത്. ഈ രക്തസാക്ഷികൾ തന്നെയാണ് കാനഡയുടെ സഹപാലക മാദ്ധ്യസ്ഥർ.

ജെ. കാർട്ടിയർ 1534-ൽ കാനഡ കണ്ടുപിടിച്ചതിന് ശേഷം ഒരു നൂറ്റാണ്ടിനു ശേഷമാണ് സുവിശേഷകർ കാനഡയിൽ എത്തിയത്. അവിടെയുള്ളവരെ ക്രിസ്തീയ വിശ്വാസത്തിലേക്ക് ആനയിക്കുകയും പുതിയൊരു കാനഡ കെട്ടിപ്പടുക്കുകയുമായിരുന്നു അവരുടെ ലക്ഷ്യം. ഇംഗ്ലിഷ്കാരും ഡച്ച്കാരുമായ കുടിയേറ്റകാരായിരുന്നു അവരുടെ മുഖ്യ എതിരാളികൾ. ഐസക്ക് ജോഗൂസ് ആദ്യമായി തടവിലാക്കപ്പെടുകയും ക്രൂരമായ മർദ്ദനങ്ങൾക്ക് വിധേയനായതിനു ശേഷം പാരീസിൽ തിരിച്ചെത്തിയപ്പോൾ തന്റെ മേലധികാരിയോട് ഇപ്രകാരമാണ് പറഞ്ഞത്, “പിതാവേ, ആയിരകണക്കിന് ജീവൻ ബലികഴിക്കപ്പെട്ടാലും ദൈവത്തിന്റെ ഇഷ്ടം നിറവേറി കാണുവാനാണ് ഞാൻ ആഗ്രഹിക്കുന്നത്”.

തന്റെ സുവിശേഷ വൃത്താന്ത രേഖയിൽ അദ്ദേഹം ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു. “ഈ പീഡനങ്ങൾ വലുതാണ്‌, എന്നിരുന്നാലും ദൈവം അതിലും വലിയവനാണ്.” ഔദ്യോഗിക രേഖകളിലുള്ള, മഹാനായ ജെസ്യൂട്ട് ആത്മീയ എഴുത്തുകാരനായ ലൂയിസ് ലലേമന്റിന്റെ ശിഷ്യനായ വിശുദ്ധ ജോണ്‍ ബ്രെബ്യൂഫിന്റെ സുവിശേഷ കുറിപ്പുകളിൽ ഇപ്രകാരം ഉദ്ധരിച്ചിരിക്കുന്നു: “മറ്റ് രക്തസാക്ഷികൾ സഹിച്ചത് പോലെ ക്രൂര മർദ്ദനങ്ങൾ ഏറ്റു വാങ്ങി ഒരു രക്തസാക്ഷിയാകാനുള്ള അടക്കാനാവാത്ത ആഗ്രഹം എന്റെയുള്ളിൽ ഉദിച്ചിട്ട് ഇന്നേക്ക് രണ്ടു ദിവസമായി. യേശുവേ, എന്റെ രക്ഷകാ, ഞാൻ അങ്ങേക്ക് വാക്ക് തരുന്നു, എന്നിൽ ബലമുള്ളിടത്തോളം കാലം നിനക്ക് വേണ്ടി ഒരു രക്തസാക്ഷിയാകാനുള്ള ഒരവസരവും ഞാൻ പാഴാക്കുകയില്ല”.

“നിന്റെ അതിരില്ലാത്ത കാരുണ്യത്താൽ ഏതെങ്കിലും ഒരു ദിവസം നിന്റെ ഈ വിശ്വസ്ത ദാസന് അത് പ്രാപ്യമാക്കും. അപ്പോൾ പൂർണ്ണ സന്തോഷത്തോടും ആത്മീയ ആനന്ദത്തോടും കൂടി ഞാൻ എന്റെ മരണത്തെ സ്വീകരിക്കും. എന്റെ ദൈവമേ, ഈ പ്രാകൃത വിജാതീയരെ പൂർണ്ണമായും നിന്നെ അറിയിക്കുവാനും പാപവിമുക്തരാക്കി നിന്നിലേക്ക്‌ പരിവർത്തനം ചെയ്യുവാനും കഴിഞ്ഞിട്ടില്ല എന്നത് എന്നെ അത്യന്തം വിഷമിപ്പിക്കുന്നു.”

ഇതര വിശുദ്ധര്‍
🌸🌸🌸🌸🌸🌸

1. ആള്‍ത്തിനൂസ്

2. ഏവ്രോ ബിഷപ്പായിരുന്ന അക്വിലിനൂസു

3. അന്തിയോക്യയിലെ ബാറോണിഗ്രൂസ് , പെലാജിയ

4. സിറിയായിലെ ക്ലെയോപാട്ര
🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸

Daily Saints in Malayalam – October 18

🌸🌸🌸 October 1⃣8⃣ 🌸🌸🌸
വിശുദ്ധ ലൂക്ക
🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸

സുവിശേഷം എഴുതിയ നാലു പേരിൽ ഒരാളും ‘അപ്പസ്തോല പ്രവർത്തനങ്ങൾ’ എന്ന വചനഭാഗവുമെഴുതിയ വിശുദ്ധ ലൂക്കായെ കുറിച്ച് വിശുദ്ധ പൗലോസ് ശ്ലീഹാ കൊളോസ്സുകാർക്കുള്ള ലേഖനത്തിൽ ‘ലൂക്കാ, പ്രിയങ്കരനായ വൈദ്യൻ’ എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. പൌരാണിക ലിഖിതങ്ങളിൽ നിന്നും പഴയ സഭാ ചരിത്രകാരൻമാരിൽ നിന്നും കുറച്ച് വിവരങ്ങൾ മാത്രമേ അദ്ദേഹത്തിന്റെ ജീവിതത്തെ കുറിച്ച് നമുക്ക് അറിവായിട്ടുള്ളൂ. ഗ്രീക്ക് വംശജനായ അവിശ്വാസിയായിട്ടാണ് ലൂക്ക ജനിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു.

ലൂക്കായുടെ സുവിശേഷത്തിൽ അദ്ദേഹം വിജാതീയരെ സുവിശേഷവൽക്കരിക്കുതിനു കൂടുതൽ പ്രാമുഖ്യം കൊടുക്കുന്നതായി കാണാവുന്നതാണ്. നല്ല സമരിയാക്കാരന്റെ ഉപമ ലൂക്കായുടെ സുവിശേഷത്തിൽ നിന്നു മാത്രമാണ് നാം കേട്ടത്. വിജാതീയ വിധവയുടെ വിശ്വാസത്തെ യേശു പുകഴ്ത്തുന്നതും സിറിയാക്കാരനായ നാമാനെ പ്പറ്റിയും നാം കേൾക്കുന്നതും ഇദ്ദേഹത്തിന്റെ സുവിശേഷം വഴിയാണ്.

പഴയ സഭാ ചരിത്രകാരനായ ഏവുസേബിയുസിന്റെ അഭിപ്രായത്തിൽ ലൂക്ക സിറിയയിലെ അന്തോക്കിയയിലാണ് ജനിച്ചത്. ഒരു വൈദ്യനായിരിന്നതിനാല്‍ അദ്ദേഹം സമ്പന്നനാണെന്ന് കരുതപ്പെടുന്നു. എന്നാൽ ലൂക്കാ ഒരു അടിമയായിട്ടാണ് ജനിച്ചതെന്ന് പണ്ഡിതൻമാർക്കിടയിൽ ഒരു തർക്കമുണ്ട്. അടിമകളിൽ കുടുബങ്ങളിലുള്ള ഒരാളെ വൈദ്യം പഠിപ്പിക്കുക എന്നത് അത്ര അസാധാരണമായ കാര്യമൊന്നുമല്ല. വീട്ടിലിരുന്നു ചികിത്സിക്കുന്ന ഒരു വൈദ്യനായിരുന്നിരിക്കാം വിശുദ്ധ ലൂക്ക.

വിശുദ്ധ പൗലോസ്‌ ശ്ലീഹാ മാത്രമല്ല ഏവുസേബിയുസ്, വിശുദ്ധ ജെറോം, വിശുദ്ധ ഇരെണാവൂസും കയ്യോസും കൂടാതെ രണ്ടാം നൂറ്റാണ്ടിലെ ഒരു ചരിത്രകാരനും വിശുദ്ധ ലൂക്കയെ ഒരു വൈദ്യനായി പരാമർശിച്ചിട്ടുള്ളതായി കാണാം. വിശുദ്ധ ലൂക്കയുടെ മത പ്രഘോഷണത്തെക്കുറിച്ചറിയുന്നതിനു നാം അദ്ദേഹത്തിന്റെ സുവിശേഷങ്ങളിലൂടെ ഒന്ന് കടന്നു പോയാൽ മതി. ക്രിസ്തീയ വിശ്വാസത്തിലേക്കുള്ള അദ്ദേഹത്തിന്റെ പരിവർത്തനത്തെ പറ്റി നമ്മുക്ക് ഒന്നും നമുക്കറിയില്ല. എങ്കിലും ‘അപ്പോസ്തോലിക പ്രവർത്തനങ്ങൾ’ എന്ന സുവിശേഷത്തിലെ ഭാഷ പിന്തുടര്‍ന്നാല്‍ എവിടെ വച്ചാണ് അദ്ദേഹം വിശുദ്ധ പൗലോസ് ശ്ലീഹായുമായി കൂടിചേരുന്നതെന്ന് കാണാം.

ഈ സുവിശേഷത്തിലെ 16-മത്തെ അദ്ധ്യായം വരെ മൂന്നാമതൊരാള്‍ ഒരു ചരിത്രകാരനെ പോലെ സംഭവങ്ങള്‍ രേഖപ്പെടുത്തുന്ന രീതിയിലാണ് സുവിശേഷത്തിന്റെ രചനാ ശൈലി. ഈ സുവിശേഷത്തിലെ 16:8-9 വാക്യങ്ങളിൽ നിന്നും വിശുദ്ധ പൌലോസ്‌ ശ്ലീഹായും കൂടി ചേർന്നതായി കാണാം. വിശുദ്ധ ലൂക്ക വിശുദ്ധ പൗലോസിനോടൊപ്പം ചേരുന്നത് ഏതാണ്ട് 51-ൽ ട്രോസിൽ വെച്ചാണെന്ന് കരുതപ്പെടുന്നു. മാസിഡോണിയയിൽ സമോത്രേസ്, നീപോളിസ് ഫിലിപ്പി എന്നീ പ്രദേശങ്ങളിൽ അവർ സഞ്ചരിച്ചു. പിന്നീട് മൂന്നാമത്തെ വ്യക്തിയുടെ വിവരണമെന്ന രചനാ ശൈലിയിലാണ് തന്റെ സുവിശേഷം അദ്ദേഹം തുടരുന്നത്. ഇത് ഒരുപക്ഷെ വിശുദ്ധ പൌലോസിനോപ്പം തന്നെയും കാരാഗ്രഹത്തിലടച്ചില്ല എന്നും വിശുദ്ധ പൌലോസ് ഫിലിപ്പിയില്‍ നിന്ന് പോയപ്പോൾ വിശുദ്ധ ലൂക്ക അവിടത്തെ സഭയെ പ്രോത്സാഹിപ്പിക്കുന്നതിനായി ഫിലിപ്പിയിൽ തന്നെ തുടർന്നു എന്ന് സൂചിപ്പിക്കാനായിരിക്കും അദ്ദേഹം ഈ ശൈലി തിരഞ്ഞെടുത്തത്.

അപ്പോസ്തോല പ്രവർത്തനങ്ങളിലെ 20:25ൽ ‘ഞങ്ങൾ’ എന്ന വാക്കിലൂടെ മനസ്സിലാക്കാവുന്നത് ലൂക്കാ ഫിലിപ്പി വിട്ട് പൗലൊസിനൊപ്പം ചേരുന്നതിനായി 58-ൽ അവർ ആദ്യമായി ഒത്തുചേർന്ന ട്രോസിലേക്ക് പോയി എന്നാണ്. അവർ ഒരുമിച്ചു മിലെറ്റസ്, റ്റൈർ, ജെറുസലേം എന്നീ പ്രദേശങ്ങളിൽ സഞ്ചരിച്ചു. ലൂക്കാ വിശുദ്ധ പൌലോസ് ശ്ലീഹായുടെ വിശ്വസ്ത സഹപ്രവർത്തകൻ ആയിരുന്നു. പൌലോസ് ശ്ലീഹാ 61-ൽ റോമിൽ തടവിലാക്കപ്പെട്ടപ്പോൾ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ ലൂക്കാ തുടർന്നു. എല്ലാവരും പൌലോസ് ശ്ലീഹായെ ഉപേക്ഷിച്ചപ്പോള്‍ ലൂക്ക മാത്രമായിരുന്നു അവസാനം വരെ അദ്ദേഹത്തിന്‍റെ ഒപ്പം നിന്നത്. “ലൂക്ക മാത്രം എന്‍റെ ഒപ്പം ഉണ്ട്” (2 തിമോത്തി 4:1) വചനത്തില്‍ ഇത് സ്പഷ്ട്ടമാണ്.

ലൂക്കായുടെ പ്രവര്‍ത്തനങ്ങള്‍ക്കും സുവിശേഷങ്ങള്‍ക്കും പ്രചോദനമായത് പൗലോസ് ശ്ലീഹയും അദ്ദേഹത്തിന്‍റെ സഹപ്രവര്‍ത്തകരുമായുള്ള ലൂക്കായുടെ അടുപ്പം ആയിരുന്നു. തന്‍റെ സുവിശേഷത്തിന്‍റെ മുഖവുരയില്‍ തന്നെ ലൂക്ക ഇത്‌ വ്യക്തമാക്കുന്നുണ്ട്. ക്രിസ്തുവിനെ കുറിച്ചുള്ള ലൂക്കായുടെ വീക്ഷണം അദ്ദേഹത്തിന്‍റെ സുവിശേഷത്തിലെ ആറു അത്ഭുതങ്ങളിലും പതിനെട്ടോളം ഉപമകളിലുമായി കാണാവുന്നതാണ്. ലൂക്ക സാമൂഹ്യ നീതിയുടെയും പാവപ്പെട്ടവരുടെയും സുവിശേഷകനാണ്. ലാസറിന്‍റെയും അവനെ അവഗണിച്ച ധനികന്‍റെയും കഥ നമ്മോടു പറഞ്ഞത്‌ ലൂക്കയാണ്.

“ദൈവം ശക്തിമാന്മാരെ സിംഹാസനത്തില്‍ നിന്നും താഴെയിറക്കുകയും, പാവങ്ങളെ ഉയര്‍ത്തുകയും; വിശക്കുന്നവര്‍ക്ക് ഭക്ഷിക്കാന്‍ നല്‍കുകയും ധനികരെ ദരിദ്രരാക്കുകയും ചെയ്യും” (ലൂക്കാ 1:52-53) തുടങ്ങിയ കന്യകാമറിയത്തിന്‍റെ ദൈവസ്തുതികള്‍ നാം കേള്‍ക്കുന്നത് ലൂക്കായുടെ സുവിശേഷങ്ങളിൽ നിന്നുമാണ്. യേശുവിന്‍റെ ജീവിതവുമായി ബന്ധമുള്ള സ്ത്രീകളെ കുറിച്ചുള്ള പരാമര്‍ശവും ലൂക്കായുടെ സുവിശേഷത്തില്‍ നമുക്ക്‌ കാണാവുന്നതാണ്. തിരുകുമാരന്‍റെ ജനനത്തെ കുറിച്ചുള്ള മംഗള വാര്‍ത്തയും, മേരി എലിസബത്തിനെ സന്ദര്‍ശിക്കുന്നതും, യേശുവിനെ ജെറുസലേം ദേവാലയത്തില്‍ വച്ച് കാണാതാവുന്നതും മറ്റും ലൂക്കായുടെ സുവിശേഷത്തില്‍ നിന്നുമാണ് നാം കേള്‍ക്കുന്നത്.

“നന്മ നിറഞ്ഞ മറിയമേ നിനക്ക്‌ സ്തുതി, സ്ത്രീകളില്‍ നീ അനുഗ്രഹിക്കപ്പെട്ടവളാകുന്നു, അങ്ങയുടെ ഉദരത്തിന്‍റെ ഫലമായ ഈശോ അനുഗ്രഹിക്കപ്പെട്ടവനാകുന്നു” തുടങ്ങി എലിസബത്ത്‌ പറയുന്നതായ ഭാഗങ്ങള്‍ക്ക് നാം യഥാര്‍ത്ഥത്തില്‍ ലൂക്കായോടാണ് നന്ദി പറയേണ്ടത്‌. ലൂക്കായുടെ സുവിശേഷങ്ങള്‍ വായിക്കുന്നതിലൂടെ അദ്ദേഹത്തിന്‍റെ സ്വഭാവം നമുക്ക്‌ മനസ്സിലാക്കാന്‍ സാധിക്കും. ദരിദ്രരെ സ്നേഹിക്കുന്ന, ദൈവരാജ്യത്തിന്‍റെ കവാടങ്ങള്‍ സകലര്‍ക്കുമായി തുറക്കണമെന്നാഗ്രഹിക്കുന്ന, സ്ത്രീകളെ ബഹുമാനിക്കുന്ന, സകലര്‍ക്കും മേല്‍ വര്‍ഷിക്കുന്ന ദൈവ കാരുണ്യത്തില്‍ പ്രതീക്ഷ അര്‍പ്പിക്കുന്ന ലൂക്കായെ നമുക്കവിടെ ദര്‍ശിക്കാനാവും.

വിശുദ്ധ പൗലോശ്ലീഹായുടെ മരണത്തിന് ശേഷമുള്ള ലൂക്കായുടെ ജീവിതത്തെ കുറിച്ച് ഭിന്നാഭിപ്രായങ്ങള്‍ നിലവിലുണ്ട്. ചില പഴയ എഴുത്ത് കാരുടെ അഭിപ്രായത്തില്‍ ലൂക്ക രക്തസാക്ഷിത്വം വരിച്ചതായി കാണുന്നു. വേറെ ചിലര്‍ പറയുന്നത് അദ്ദേഹം വളരെയേറെ കാലം ജീവിച്ചതിന് ശേഷമാണ് മരിച്ചതെന്നാണ്. വേറെ ചിലരുടെ അഭിപ്രായത്തില്‍ അദ്ദേഹം ഗ്രീസില്‍ സുവിശേഷം പ്രസംഗിച്ചു എന്നും വേറെ ചിലര്‍ ഗൌളില്‍ സുവിശേഷം പ്രസംഗിച്ചു എന്നും വാദിക്കുന്നു.

പഴയ വിശ്വാസം അനുസരിച്ച് ഗ്രീസില്‍ സുവിശേഷം എഴുതികൊണ്ടിരിക്കെ തന്‍റെ 84-മത്തെ വയസ്സില്‍ ബോയെട്ടിയ എന്ന സ്ഥലത്ത് വിശുദ്ധന്‍ മരണമടഞ്ഞു എന്നാണ് കരുതപ്പെടുന്നത്. മറ്റൊരു പാരമ്പര്യ വിശ്വാസമനുസരിച്ചു ലൂക്ക ഒരു ചിത്രകാരനായിരുന്നു. ഈ വിശ്വാസം മൂലം ഇദ്ദേഹത്തെ ചിത്രകാരന്മാരുടെ മധ്യസ്ഥനായി ചിലര്‍ വിശ്വസിക്കുകയും പരിശുദ്ധ മറിയത്തിന്‍റെ ചിത്രങ്ങള്‍ വരച്ചിട്ടുള്ളതായി കരുതുകയും ചെയ്യുന്നു. പലപ്പോഴും വിശുദ്ധ ലൂക്കായെ കാളയുമായോ പശുക്കുട്ടിയുമായോ നിൽക്കുന്നതായി കാണാം, ഇവ പരിത്യാഗത്തിന്‍റെ പ്രതീകങ്ങളാണ്. വൈദ്യന്മാരുടെ മാധ്യസ്ഥനായാണ് വിശുദ്ധ ലൂക്കാ ആദരിക്കപ്പെടുന്നത്.

ഇതര വിശുദ്ധര്‍
🌸🌸🌸🌸🌸🌸

1. ആന്‍റിയക് ബിഷപ്പായിരുന്ന അസക്ലെപ്പിയാട്സ്

2. പോന്തൂസ് ബിഷപ്പായിരുന്ന അത്തെനോടോറസ്

3. ബ്രോധേന്‍, ഗ്വെന്‍റോലെന്‍

4. വെയില്‍സിലെ ഗ്വെന്‍

5. ഗ്വെന്‍റോലില്
🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸

Daily Saints in Malayalam – October 17

🌸🌸🌸 October 1⃣7⃣ 🌸🌸🌸
അന്ത്യോക്യായിലെ വിശുദ്ധ ഇഗ്നേഷ്യസ്
🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸

പഴയകാല ക്രൈസ്തവരക്തസാക്ഷികളില്‍ പ്രഥമ സ്ഥാനമാണ് മെത്രാനും രക്തസാക്ഷിയുമായ വിശുദ്ധ ഇഗ്നേഷ്യസിനുള്ളത്. ഇഗ്നേഷ്യസ് തിയൊഫൊറസ് എന്നും ഈ വിശുദ്ധൻ അറിയപ്പെടുന്നു. അന്തിയോക്കിൽ നിന്നും റോമിലേക്കുള്ള ഇദ്ദേഹത്തിന്‍റെ അവസാന യാത്ര ഒരു കുരിശിന്റെ വഴിയെ അനുസ്മരിപ്പിക്കുന്നതായിരുന്നു. ഈ യാത്രയിൽ അദ്ദേഹം എഴുതിയ കത്തുകൾ കുരിശിന്‍റെ വഴിയിലെ എഴ് പാദങ്ങളുടെ പ്രതിരൂപമായി കണക്കാക്കുന്നു. ക്രിസ്തുവിനെപ്രതി അദ്ദേഹത്തിനുണ്ടായിരുന്ന അപാരമായ സ്നേഹവും ക്രിസ്തുവിനോട്‌ കൂടിച്ചേരുവാനുള്ള അദ്ദേഹത്തിന്‍റെ ആഗ്രഹവും തീക്ഷ്ണതയും ഈ കത്തില്‍ പ്രകടമാണ്.

അപ്പോസ്തോലിക കാലഘട്ടത്തിനു ശേഷമുള്ള പുരാതന ക്രൈസ്തവ ദൈവശാസ്ത്രത്തെപ്പറ്റി നമുക്ക് വിവരങ്ങൾ നൽകുന്ന ഏഴ് അമൂല്യ രത്നങ്ങളാണ് ഈ കത്തുകൾ. വിശുദ്ധ ഇഗ്നേഷ്യസ് ഏത് വർഷമാണ്‌ മരിച്ചതെന്നതിനെക്കുറിച്ച് വിവരങ്ങള്‍ ലഭ്യമല്ല. ഒരുപക്ഷെ ട്രാജൻ ഭരണ കാലത്ത് രക്ത ദാഹികളായ ജനതകളെ ആനന്ദിപ്പിക്കുന്നതിനായി 10,000 ത്തോളം പടയാളികളുടെയും 11,000 ത്തോളം വരുന്ന വന്യമൃഗങ്ങളുടെയും ജീവൻ ബലി കഴിച്ചുകൊണ്ട് നടത്തിയിരുന്ന ‘വിജയാഘോഷ’ വേദികളിൽ എവിടെയെങ്കിലും ആകാമെന്ന് കരുതപ്പെടുന്നു.

വിശുദ്ധന്‍റെ മഹത്വപൂർണ്ണമായ രക്തസാക്ഷിത്വത്തിന് വേദിയായ രക്തസാക്ഷിത്വ മണ്ഡപം ഒരുപക്ഷേ ‘കൊളോസ്സിയം’ ആകാം. സിംഹങ്ങളുടെ കൂർത്ത പല്ലുകളാൽ ഛിന്നഭിന്നമാക്കപ്പെട്ട് ക്രിസ്തുവിനു വേണ്ടി വിശുദ്ധ ഇഗ്നേഷ്യസ് രക്തസാക്ഷിത്വം വരിച്ചുവെന്നാണ് ചരിത്രകാരന്‍മാര്‍ രേഖപ്പെടുത്തിയിരിക്കുന്നത്. വിശുദ്ധന്റെ അവസാന വാക്കുകളായി കരുതപ്പെടുന്നത്- “സിറിയ മുതൽ റോം വരെ കരയിലും കടലിലും എനിക്ക് വന്യമൃഗങ്ങളോട് ഏറ്റുമുട്ടേണ്ടതായി വന്നു. പകലും രാത്രിയും ഏതാണ്ട് പത്തോളം പുള്ളിപുലികൾക്ക് നടുവിൽ ഞാൻ ബന്ധനസ്ഥനാക്കപ്പെട്ടു. നല്ലതായി പെരുമാറും തോറും ക്രൂരന്മാർ ആയികൊണ്ടിരിക്കുന്ന ഇവരാണ് എന്റെ കാവൽക്കാർ. ഇവരുടെ ക്രൂരമായ പെരുമാറ്റങ്ങൾ എനിക്കുള്ള നല്ല ശിക്ഷണമായിരുന്നുവെങ്കിലും അവസാന വിധി ഇനിയും ആയിട്ടില്ല. എനിക്കുവേണ്ടി ഇപ്പോഴേ തയ്യാറാക്കി നിർത്തിയിരിക്കുന്ന വന്യമൃഗങ്ങളുമായി മുഖാമുഖം കാണേണ്ടി വരും”.

“ഞാനവയോട് പെട്ടെന്നുള്ള എന്റെ വിടവാങ്ങലിനായി അപേക്ഷിക്കേണ്ടി വന്നേക്കാം. മറ്റ് സാക്ഷികൾക്ക് സംഭവിച്ചത് പോലെ എന്റെ ശരീരത്തെയും ആര്‍ത്തിയോടെ തിന്നുവാനായി ഞാനവയെ ക്ഷണിക്കും. എന്റെ മേൽ ചാടി വീഴുന്നതിനു അവ മടിക്കുകയാണെങ്കിൽ എന്നെ തിന്നുവാനായി ഞാനവയെ പ്രേരിപ്പിക്കും. എന്റെ കുഞ്ഞ്‌ മക്കളെ, ഇത്തരം വാക്കുകൾക്ക് എന്നോടു ക്ഷമിക്കുക. എനിക്ക് നല്ലതെന്താണെന്ന് എനിക്കറിയാം. കാണപ്പെട്ട വസ്തുക്കൾ ഒന്നും ഞാനാഗ്രഹിക്കുന്നില്ല. എനിക്ക് ക്രിസ്തുവിനെ കണ്ടെത്തണം. തീയും കുരിശും, വന്യമൃഗങ്ങളും, ഒടിഞ്ഞു നുറുങ്ങിയ എല്ലുകളും, പൂർണ്ണമായും കീറിമുറിക്കപ്പെട്ട ശരീരം, സാത്താന്റെ പീഡനവും, എനിക്ക് ക്രിസ്തുവിലെത്താൻ കഴിയുമെങ്കിൽ ഇവയെല്ലാം എന്നെ കീഴ്പ്പെടുത്തിക്കൊട്ടെ”.

ഇതര വിശുദ്ധര്‍
🌸🌸🌸🌸🌸🌸

1. ലാവോണിലെ അന്‍സ്ട്രൂടിസ്

2. ലെമാന്‍സ് ബിഷപ്പായിരുന്ന ബെറാരിയൂസ്

3. കില്‍റൂട്ടിലെ കോള്‍മന്‍

4. കെന്‍റിലെ എഥെല്‍ബെര്‍ട്ടും എഥെല്‍റെഡ്ഡിയും

5. ഓറഞ്ചിലെ ഫ്ലോരെന്‍സിയൂസ്
🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸

Daily Saints in Malayalam – October 16

🌸🌸🌸 October 1⃣6⃣ 🌸🌸🌸
വിശുദ്ധ ഹെഡ്‌വിഗ്
🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸
ക്രൊയേഷ്യയിലെ ബാവരിയ എന്ന സ്ഥലത്തെ ഒരു പ്രഭുവിന്‍റെ മകളായി 1174-ൽ ആണ് വിശുദ്ധ ഹെഡ്‌വിഗ് ജനിച്ചത്. വിശുദ്ധ ഹെഡ്‌വിഗ് ദൈവ ഭക്തിയും അനുകമ്പയും നിറഞ്ഞ ഒരു ജീവിതമാണ് നയിച്ചിരുന്നത്. സിലേസിയയിലെ പ്രഭുവായ ഹെൻറി ആണ് വിശുദ്ധയെ വിവാഹം ചെയ്തത്. ഈ വിവാഹത്തിൽ അവർക്ക് എഴ് മക്കളുണ്ടായി. ജെർട്രൂഡ്‌ എന്ന തന്റെ മകള്‍ ഒഴികെ ഹെഡ്വിഗ് തന്റെ മക്കളെക്കാൾ അധികകാലം ജീവിച്ചിരുന്നു. തന്‍റെ സ്ത്രീധനമായി കിട്ടിയ സമ്പത്ത് ഉപയോഗിച്ച് ഒരു സിസ്റ്റെരിയൻ മഠം പണിയുന്നതിന് ഹെഡ്‌വിഗ് തന്‍റെ ഭർത്താവിനെ നിരന്തരം പ്രേരിപ്പിച്ചു കൊണ്ടിരുന്നു.

അവരുടെ മകളായ ജെർട്രൂഡ്‌ പിൽക്കാലത്ത് ട്രെബ്നിറ്റ്സ് എന്ന സ്ഥലത്ത് സ്ഥാപിച്ച ഈ മഠത്തിലെ മഠാദ്ധ്യക്ഷയായി തീർന്നു. പാവങ്ങളോടും രോഗികളോടും പ്രത്യേക കരുണയും അവർക്ക് മത-വിദ്യാഭ്യാസവും വിശുദ്ധ നൽകിയിരുന്നു. ശൈത്യകാലത്ത് പോലും എല്ലാദിവസവും വിശുദ്ധ പാദരക്ഷ ധരിക്കാതെയാണ് നടന്നിരുന്നത്.

ഇപ്രകാരം ഒരു കഥ നിലവിലുണ്ട്, ‘ഇവ കൂടാതെ നടക്കരുത്” എന്ന നിർദ്ദേശത്തോട് കൂടി ഹെഡ്‌വിഗിന്‍റെ ഭർത്താവ് ഒരു ജോടി പാദരക്ഷകൾ ഹെഡ്‌വിഗിന് നൽകി. എന്നാൽ വിശുദ്ധ ഇത് പാദങ്ങളിൽ ധരിക്കാതെ കൈകളിൽ പിടിച്ചു കൊണ്ടാണ് നടന്നിരുന്നത്. തന്റെ ഭർത്താവിന്‍റെ മരണത്തിന് ശേഷം വിശുദ്ധ ഹെഡ്‌വിഗ് ഇഹലോക സുഖങ്ങളെ പൂർണ്ണമായും പരിത്യജിച്ചുകൊണ്ട് താൻ പണികഴിപ്പിച്ച ട്രെബ്നിറ്റ്സിലെ ആശ്രമത്തിൽ പ്രവേശിച്ചു.

1243 ഒക്ടോബർ 15ന് ആണ് ഈ വിശുദ്ധ മരണമടഞ്ഞത്. പോളണ്ടിന്‍റെ പാലക മദ്ധ്യസ്ഥയായി വിശുദ്ധ അറിയപ്പെട്ടു. ഈ വിശുദ്ധയെ ജോണ്‍ പോൾ രണ്ടാമൻ മാർപാപ്പയാൽ വിശുദ്ധയായി പ്രഖ്യാപിച്ച ഹെഡ്‌വിഗ് എന്ന മറ്റൊരു വിശുദ്ധയുമായി (ഈ വിശുദ്ധയുടെ നാമഹേതു തിരുന്നാൾ ഫെബ്രുവരി 28 ആണ്) പലരും തെറ്റിദ്ധരിക്കാറുണ്ട്.

ഇതര വിശുദ്ധര്‍
🌸🌸🌸🌸🌸🌸

1. കൊഹോഴ്സ്ബിഷപ്പായിരുന്ന അംബ്രോസ്മെ

2. ക്യൂണിയിലെ അനസ്റ്റാസിയൂസ്

3. ഔസ്ട്രെഷായിലെ ബാള്‍ഡെറിക്

4. ലാവോണിലെ ബാള്‍ഡവിന്‍

5. ബെര്‍ക്കാരിയൂസ്
🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸

Daily Saints in Malayalam – October 15

🌸🌸🌸 October 1⃣5⃣ 🌸🌸🌸
ആവിലായിലെ വിശുദ്ധ തെരേസ
🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸

1515-ൽ സ്പെയിനിലെ ആവില എന്ന സ്ഥലത്തു ഡോൺ അലോൻസോ സാഞ്ചെസ് സെപാഡയുടേയും ഡോണാ ബിയാട്രിസ് ഡവീലയുടേയും മകളായാണ് ത്രേസ്യ ജനിച്ചത്. തന്റെ ഏഴാമത്തെ വയസ്സിൽ യേശുവിന് വേണ്ടി രക്തസാക്ഷിത്വം വരിക്കുന്നതിനായി അവൾ ആഫ്രിക്കയിലേക്ക് പോയെങ്കിലും, അവളെ അവളുടെ അമ്മാവൻ തിരികെ കൊണ്ട് വന്നു. അവളുടെ 12-മത്തെ വയസ്സിൽ തന്റെ അമ്മയുടെ മരണത്തോടെ മാതൃതുല്യമായി തന്നെ കാത്ത് സൂക്ഷിക്കുന്നതിനായി അവൾ പരിശുദ്ധ മറിയത്തോട് നിരന്തരം അപേക്ഷിച്ചു കൊണ്ടിരുന്നു. അമ്മയുടെ മരണശേഷം അവളെ അഗസ്തീനിയന്‍ കന്യകാസ്ത്രീകളാണ് വളര്‍ത്തിയത്.

കന്യകാലയത്തിന്‍റെ പശ്ചാത്തലത്തില്‍ മനസ്സില്‍ കിനിഞ്ഞിറങ്ങിയ ആത്മീയ ചിന്തകള്‍ ത്രേസ്യായെ സന്ന്യാസത്തിലേയ്ക്ക് ആകര്‍ഷിച്ചു.1533-ൽ അവള്‍ കർമ്മല സഭയിലെ അംഗമായി ചേർന്നു. ഏതാണ്ട് പതിനെട്ട് വർഷത്തോളം ശാരീരിക വേദനയും അധ്യാത്മിക ബുദ്ധിമുട്ടുകളും അവളെ അലട്ടി കൊണ്ടിരുന്നു. ദൈവീക പ്രചോദനത്താൽ പിയൂസ് നാലാമൻ മാർപാപ്പായുടെ അനുവാദത്തോടെ അവൾ കർമ്മല സഭയെ നവീകരിക്കുക എന്ന ദൗത്യം ഏറ്റെടുത്തു. കഠിനമായ എതിർപ്പുകളും നിരന്തര ബുദ്ധിമുട്ടുകളും തരണം ചെയ്ത വിശുദ്ധ ഏതാണ്ട് 32-ഓളം പുതിയ മഠങ്ങൾ സ്ഥാപിച്ചു.

ദൈവത്തോടൊപ്പമുള്ള വിശുദ്ധയുടെ നിഗൂഡ ഐക്യത്തിൽ നിന്നുമുള്ള ആന്തരികവും ബാഹ്യവുമായ വെളിപ്പെടലുകൾ ശരിക്കും അതിശയിപ്പിക്കുന്നതാണ്. അവളുടെ ഹൃദയം മാലാഖയുടെ കുന്തത്താൽ മുറിവേൽപ്പിക്കപ്പെട്ട (transverberatio cordis) സംഭവത്തോടെ ഈ ദൈവ കൃപകൾ പരിസമാപ്തിയിലെത്തി. ഈ സംഭവത്തെ അനുസ്മരിക്കുന്നതിന് കർമ്മല സഭ ആഗസ്റ്റ്‌ 27 ഒരു പ്രത്യേക തിരുനാളായി കൊണ്ടാടുന്നു. വിശുദ്ധ യൌസേപ്പ് പിതാവിനോട്‌ ഒരു പ്രത്യേക ഭക്തിയും അവൾക്കുണ്ടായിരുന്നു. വിശുദ്ധയുടെ പ്രവർത്തനങ്ങൾ വഴിയാണ് ഔസേപ്പിതാവിനോടുള്ള ആദരവ് സഭയിൽ വളർന്നത്.

അവസാനം വരെ കർമ്മനിരതയായിരുന്ന ത്രേസ്യാ, നവീകൃത സന്ന്യാസസമൂഹങ്ങളുടെ സ്ഥാപനവുമായി ബന്ധപ്പെട്ട് കിഴക്കൻ സ്പയിനിലെ അൽബായിലേക്ക് നടത്തിയ വിഷമപൂർൺമായ ഒരു യാത്രക്കിടയിൽ തീർത്തും അവശയായി. 1582 ഒക്ടോബർ 4-ന് “ദൈവമേ, ഞാൻ തിരുസഭയുടെ ഒരു മകളാണ്” എന്ന് ഉച്ചരിച്ചു കൊണ്ട് അവള്‍ അവൾ മരിച്ചു. സ്പെയിനിലെ അൽബായിലുള്ള കർമ്മല പള്ളിയുടെ അൾത്താരയിലെ ഉന്നത പീഠത്തിൽ ആണ് അവളുടെ വിശുദ്ധ ശരീരം അടക്കം ചെയ്തത്. പതിനഞ്ചാം ഗ്രിഗോറിയോസ് മാർപ്പാപ്പ 1622-ൽ ത്രേസ്യായെ വിശുദ്ധപദവിയിലേക്കുയർത്തി.

ആവിലായിലെ ത്രേസ്യയെ ‘മാലാഖയെപ്പോൽ പരിശുദ്ധയായ കന്യക’ എന്ന വിശേഷണത്തോട് കൂടിയാണ് സഭ ആദരിക്കുന്നത്. പരിശുദ്ധ പിതാക്കന്മാരാൽ നമുക്ക് അറിവായിട്ടുള്ളതും ക്രമരഹിതവും അവ്യക്തവും ആയ നിഗൂഡമായ ആന്തരിക ജീവിതത്തിന്റെ രഹസ്യങ്ങൾ ക്രമവും വ്യക്തവുമാക്കിയത് വിശുദ്ധയാണ്. അവളുടെ രചനകളെല്ലാം തന്നെ ആധ്യാത്മിക നിഗൂഡതയുടെ ഇതിഹാസങ്ങളാണ്. ഫ്രാൻസിസ് ഡി സാലസ്, അൽഫോണ്‍സസ് ലിഗോരി തുടങ്ങിയ പിൽക്കാല ആചാര്യന്മാർ എല്ലാവരും തന്നെ വിശുദ്ധയുടെ അദ്ധ്യാത്മദര്‍ശന രീതിയെ അംഗീകരിച്ചിട്ടുണ്ട്.

ഇതര വിശുദ്ധര്‍
🌸🌸🌸🌸🌸🌸

1. ആഫ്രിക്കനായ അജിലെയൂസ്

2. ലിയോണ്‍സ് ബിഷപ്പായിരുന്ന ആന്‍റെയോള്‍

3. മാര്‍സെ ബിഷപ്പായിരുന്ന കന്നാത്തൂസ്

4. ബഥീനിയായിലെ എവുത്തീമിയൂസ്

5. റോമാക്കാരനായ ഫൊര്‍ത്തുണാത്തൂസ്
🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸

Daily Saints in Malayalam – October 14

🌸🌸🌸 October 1⃣4⃣ 🌸🌸🌸
വിശുദ്ധ കാലിസ്റ്റസ് ഒന്നാമന്‍
🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸

ക്രിസ്തുവിനു ശേഷം രണ്ടാം നൂറ്റാണ്ടിൽ ക്രിസ്ത്യാനി ആയ ഒരു അടിമയുടെ മകനായിട്ടാണ് വിശുദ്ധ കാലിസ്റ്റസിന്റെ ജനനം. ഇദ്ദേഹത്തിന്റെ പിതാവിന്റെ ഉടമയും ഒരു ക്രിസ്ത്യാനി ആയിരുന്നു. ഒരു ക്രിസ്തുമത ധനകാര്യ സ്ഥാപനത്തിന്റെ മേൽനോട്ടക്കാരനായി നിയമിതനായ ഇദ്ദേഹം സ്ഥാപനം പരാജയപ്പെട്ടതിനെ തുടർന്ന് നഗരം വിട്ട് ഒളിച്ചോടി. എന്നാൽ അധികം താമസിയാതെ പിടിക്കപ്പെടുകയും ഈയം ഖനനം ചെയ്യുന്ന ഖനിയിലേക്ക് മാറ്റുകയും ചെയ്തു. പിന്നീട് മോചന ദ്രവ്യം നൽകി മോചിപ്പിക്കപ്പെട്ട അദ്ദേഹം റോമിലേക്ക് തിരികെ വന്നു.

സെഫിറിനൂസ് മാര്‍പാപ്പാ അദ്ദേഹത്തെ പള്ളിവക സ്വത്തുക്കൾ നോക്കി നടത്തുന്നതിനും കൂടാതെ റോമിലെ പുരാതനവും പ്രശസ്തവുമായ അപ്പിയൻ വീഥിയിലെ (Appian Way) സെമിത്തേരിയിലെ ഭൂഗർഭ കല്ലറകളിൽ രക്തസാക്ഷികളുടെ ശവസംസ്കാരത്തിനു നേതൃത്വം നൽകുക തുടങ്ങിയ ജോലികൾ ഏൽപ്പിച്ചു. ഈ കല്ലറകൾ ഇപ്പോഴും വിശുദ്ധ കാലിസ്റ്റസിന്റെ സെമിത്തേരി എന്നാണറിയപ്പെടുന്നത്.

പതിനെട്ട് വർഷങ്ങൾക്ക് ശേഷം 217-ൽ വിശുദ്ധൻ സെഫിറിനൂസ് പാപ്പാക്ക് ശേഷമുള്ള അടുത്ത മാർപാപ്പായായി വിശുദ്ധന്‍ സ്ഥാനമേറ്റു. അനുതപിക്കുന്ന പാപികളോടുള്ള സഭയുടെ കാഴ്ച്ചപാടിൽ പാപ്പാ എന്ന നിലയിൽ സമഗ്രമായ മാറ്റങ്ങൾ വരുത്തി. അനുതപിക്കുന്ന പാപികളെ അദ്ദേഹം പള്ളിയിലേക്ക് സ്വാഗതം ചെയ്തു. ‘ത്രിയേക ദൈവം’ എന്ന സഭയുടെ വിശ്വാസത്തിനെതിരായ ‘അഡോപ്ഷനിസം’, ‘മോഡലിസം’ തുടങ്ങിയ വിശ്വാസ രീതികളിൽ നിന്നും സഭയെയും വിശ്വാസത്തെയും കാത്തു രക്ഷിച്ചു.

വിശുദ്ധന്റെ ഇത്തരം പ്രവർത്തനങ്ങളിൽ വിയോജിപ്പുള്ളവരുടെ പ്രേരണ നിമിത്തം അലക്സാണ്ടർ സെവേറൂസിന്റെ ഭരണകാലത്ത് ഇദ്ദേഹം തടവിലാക്കപ്പെട്ടു. നിരന്തരം പട്ടിണിക്കിടുക, ചമ്മട്ടി കൊണ്ടടിക്കുക തുടങ്ങിയ ക്രൂര പീഡനങ്ങൾക്കദ്ദേഹം തടവിൽ വിധേയനായി. അവസാനം വിശുദ്ധനെ ഒരു ജനലിലൂടെ തല കീഴായി ആഴമുള്ള കിണറ്റിലേക്കെറിഞ്ഞു കൊന്നു. 223-ൽ ആണ് വിശുദ്ധ കാല്ലിക്സ്റ്റസ് I രക്തസാക്ഷിത്വം വരിച്ചത്.

ഇതര വിശുദ്ധര്‍
🌸🌸🌸🌸🌸🌸

1. ലിയോണ്‍സിലെ അങ്കദ്രേസിമാ

2. ആര്‍ച്ചെയിലെ ബര്‍ണാദ്

3. ജര്‍മ്മനിയിലെ ബുക്കാര്‍ഡ്

4. സെസരായില്‍ വച്ചു കൊല്ലപ്പെട്ട കാര്‍പോണിയൂസ്, എവരിസ്തൂസ്, പ്രീഷിയന്‍,ഫൊര്‍ത്തുണാത്ത

5. ഉമ്പ്രിയായിലെ ഡോമിനിക്

6. റീംസു ബിഷപ്പായിരുന്ന ഡോണേഷ്യന്
🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸